ഗവ. എൽ പി എസ് ശാസ്തമംഗലം/പ്രവർത്തനങ്ങൾ
സ്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്.സീഡ് ക്ലബ്,ശാസ്ത്ര ക്ലബ്,ഇംഗ്ലീഷ് ക്ലബ്,വിദ്യാരംഗം ക്ലബ്,ഗാന്ധി ദർശൻ ക്ലബ്,ഹെൽത്ത് ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്,Maths club,Arts club.കഴിഞ്ഞ വർഷം സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ' മന്ത്രിയോടൊപ്പം ' പരിപാടിയിൽ രണ്ടാം ക്ലാസ്സിലെ കുട്ടികളായ ആര്യൻ ഗിരീഷ്, അളകനന്ദ എന്നിവർക്ക് പങ്കെടുക്കാൻ കഴിഞ്ഞു.വിദ്യാഭ്യാസ മന്ത്രി ശ്രീ.ശിവൻകുട്ടി സാറിൻ്റെ വസതിയിൽ
അല്പസമയം ചെലവഴിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു.ഈ വർഷം സീഡ് ക്ലബ് നടത്തിയ ലീഫ് ആർട്ട് മൽസരത്തിൽ ഞങ്ങളുടെ സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർഥി ദർഷിക് ബാബുരാജിന് തിരുവനന്തപുരം ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ചു.ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ fun with English എന്ന പ്രോഗ്രാം സംഘടിപ്പിച്ചു.ജയകുമാർ sir ക്ലാസ്സെടുത്തു.കുട്ടികൾക്കായി അഞ്ചു ദിവസത്തെ അവധിക്കാലക്യാമ്പ് നടത്തി.പരീക്ഷണ ശില്പശാല സംഘടിപ്പിച്ചു.കഴിഞ്ഞ വർഷം ഇംഗ്ലീഷ് കാർണിവൽ 3,4 ക്ലാസ്സുകളിലെ കുട്ടികൾക്ക് നടത്തുക യുണ്ടായി. സബ്ജില്ലാ ശാസ്ത്രമേള, യൂത്ത് ഫെസ്റ്റിവൽ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനം നേടുകയും ചെയ്തു.ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ശിശുദിനറാലിയിൽകുട്ടികളെ പങ്കെടുപ്പിച്ചു.
വർണോത്സവത്തിൽ മിമിക്രിക്ക് നാലാം ക്ലാസ്സിലെ വൈഷ്ണവ് മൂന്നാം സ്ഥാനം നേടി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |