എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


പ്രവേശനോത്സവം

ജൂൺ 1 ഒരു പുതിയ അധ്യയന വർഷം ആരംഭിക്കുകയായി പൂമ്പാറ്റകളെപ്പോലെ അത്യുത്സാഹത്തോടെ പാറിക്കളിച്ച് സ്കൂൾ അങ്കണത്തിലേക്ക് കുട്ടികൾ എത്തുകയായി. തൃശ്ശൂർ ജില്ലയിലെ പുറനാട്ടുകര ശ്രീ ശാരദാ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു രാവിലെ 9 30ന് പ്രാർത്ഥനയോടു കൂടി ശ്രീ ശാരദ പ്രസാദം ഹാളിൽ പരിപാടികൾക്ക് തുടക്കം കുറിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി സീന സ്വാഗതം ആശംസിച്ചു കുട്ടികൾ പൂർവാധികം ഉത്സാഹത്തോടെ കൂടി പഠനപ്രവർത്തനങ്ങളിൽ മുഴുകണമെന്നും ഉന്നത വിജയം കരസ്ഥമാക്കണമെന്നും ടീച്ചർ ഓർമ്മപ്പെടുത്തി തൃശൂർ ശ്രീ ശാരദാമഠം പ്രസിഡൻറ് പ്രവാചിക വിമലപ്രാണ മാതാജിയുടെ അധ്യക്ഷതയിൽ പ്രൗഢ ഗംഭീരമായ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ദേവിയുടെ മാഹാത്മ്യത്തെക്കുറിച്ചും സ്കൂളിന്റെ പ്രസക്തിയെ കുറിച്ചും കുട്ടികളെ ഓർമിപ്പിച്ചു കൊണ്ട് കുട്ടികളിൽ ആത്മവിശ്വാസം വളർത്തിയെടുക്കേണ്ട ആവശ്യകതയെക്കുറിച്ചും യുവതലമുറ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയും സൂചിപ്പിച്ചു. അതിനുശേഷം സ്കൂൾ മാനേജർ മാതാജി അനുഗ്രഹപ്രഭാഷണം നിർവഹിച്ചുകൊണ്ട് ജീവിതത്തിൽ മുന്നേറാനുള്ള പ്രചോദനം കുട്ടികൾ ആർജിക്കണം എന്ന് മാതാജി പറഞ്ഞു കുട്ടികൾ അവതരിപ്പിച്ച പ്രവേശനോത്സവം ഗാനവും സംഗീതാധ്യാപിക ജീജ ജി കൃഷ്ണന്റെ അതിമനോഹരമായ ഗാനവും പ്രവേശനോത്സവത്തിന്റെ മാറ്റുകൂട്ടി പതിനാലാം വാർഡ് മെമ്പർ ശ്രീ പി എസ് കണ്ണൻ ആശംസകൾ അർപ്പിച്ചു ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് എൻ കെ സുമ നന്ദി പറഞ്ഞു ദേശീയ ഗാനത്തോടുകൂടി പരിപാടികൾക്ക് സമാപനം കുറിച്ചു.

പരിസ്ഥിതി ദിനം

പരിസ്ഥിതിദിനം പൂർവ്വാധികം ഗംഭീരമായി ആചരിച്ചു. ഒരു ക്ലാസ്സിന് ഒരു ഈർക്കിൽ ചൂൽ എന്ന പദ്ധതിയായ ബ്രൂം ചലഞ്ചിന്റെ ഉദ്ഘാടനവും പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്നു. രാവിലെ പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. ഹൈസ്കൂൾ പ്രധാനാധ്യാപിക എൻ കെ സുമ സ്വാഗതമാശംസിച്ചു. ശ്രീനാരായണ കോളേജ് പ്രൊഫസർ സുരേഷ് ആയിരുന്നു മുഖ്യ പ്രഭാഷകൻ . അദ്ദേഹം പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യവും മറ്റും വളരെ ലളിതമായി കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഒപ്പം ഒന്നെന്നെങ്ങനെയെഴുതാം എന്ന കൊച്ചു കവിതയും കുട്ടികളെ ക്കൊണ്ടു ചൊല്ലിക്കുകയും ചെയ്തു. തുടർന്ന് ബ്രൂം ചലഞ്ചിന്റെ ഉദ്ഘാടനം , അഞ്ചാം ക്ലാസ്സിലെ ക്ലാസ്സ് ലീഡർമാർക്ക് എക്കോ ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ ചൂൽ നൽകിക്കൊണ്ട് നടത്തി. പ്ലാസ്റ്റിക് ചൂലുകൾ ബഹിഷ്ക്കരിക്കുക എന്ന ആശയമാണ് ബ്രും ചലഞ്ച് പദ്ധതിക്ക് നിദാനം. എട്ടാം ക്ലാസ്സിലെ നിരഞ്ജിനി കൃഷ്ണ കവിത അവതരിപ്പിക്കുകയുണ്ടായി. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന അലേഖ്യ ഹരികൃഷ്ണൻ പരിസ്ഥിതി ദിനത്തെ കുറിച്ച് സംസാരിച്ചു. ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്ലാസ്റ്റിക് ഭൂതം എന്ന സ്കിറ്റ് വളരെ നന്നായിരുന്നു. സയൻസ് അധ്യാപിക ആർ ബബിത നന്ദി പ്രകാശനം നടത്തി. പരിസ്ഥിതി  സംസ്ഥാന തല ഉദ്ഘാടനം എൽ സി ഡി പ്രൊജക്ടർ വഴി കുട്ടികൾക്ക് കാണിച്ചു കൊടുക്കുകയുണ്ടായി. എക്കോ ക്ലബ്ബ് അംഗങ്ങളും പത്താം ക്ലാസിലെ വിദ്യാർത്ഥികളുമാണ് ഉദ്ഘാടനം വീക്ഷിച്ചത്.

വായന ദിനം

വായനദിനം ജൂൺ 19 ന് ആചരിച്ചു. പ്രധാനാധ്യാപിക സുമ എൻ കെ ആശംസകളർപ്പിച്ചു. ഉദ്ഘാടനം നിർവ്വഹിച്ചത് പത്രപ്രവർത്തകനും സാഹിത്യകാരനും ആയ മലയാളം അധ്യാപകനായിരുന്ന ശശികളരിയേൽ ആണ്. വായന ദിനം ആചരിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും വായനദിനം മാറി വായനപക്ഷാചരണമായതിനെ കുറിച്ചും അദ്ദേഹം വിശദമാക്കി. വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന വാക്യത്തിന്റെ പ്രാധാന്യം ഒരു ചെറിയ കഥയിലുടെ അദ്ദേഹം വ്യക്തമാക്കി. കാൽ നഷ്ടപ്പെട്ട അരുണിമ എന്ന വോളിബോൾ താരത്തിന്റെ കഥയിലൂടെ, അവർക്ക് പ്രചോദനമായത് ഹിന്ദു പേപ്പറിൽ വായിക്കാനിടയായ . യുവരാജ് സിംഗിന്റെ കഥയാണ്. തന്മൂലം വായിച്ചു വളരുന്നവർക്ക് ജീവിതത്തിലെ ഏത് വിഷമഘട്ടവും  തരണം ചെയ്യാൻ സാധിക്കും. കൂടാതെ സ്വജീവീതത്തിൽ നടക്കുന്ന കാര്യങ്ങൾ ഡയറിക്കുറിപ്പുകളായോ മറ്റോ എഴുതിവെക്കാനും അദ്ദേഹം കുട്ടികളോട് ആവശ്യപ്പെട്ടു. തുടർന്ന് കുട്ടികളുടെ കവിതാലാപനം ഉണ്ടായിരുന്നു. ഹൈസ്കൂൾ മലയാളം അധ്യാപിക കെ ഗീത നന്ദി പറഞ്ഞു. പക്ഷചരണത്തിന്റെ ഭാഗമായി എല്ലാ ദിവസവും ഉച്ച സമയത്തെ ഇടവേളകളിൽ കുട്ടികൾക്ക് കഥ, കവിത, നാടൻപാട്ടുകൾ എന്നിവ അവതരിപ്പിക്കാൻ അവസരം നൽകുകയുണ്ടായി. ചെറിയ കുട്ടികളാണ്. കവിതകളും നാടൻപാട്ടുകളും ചൊല്ലാൻ ഉത്സാഹം കാണിച്ചത്. വായന മാസാചരണത്തോടനുബന്ധിച്ച്  പുസ്തകോത്സവം ജൂലൈ 21, 22 തിയതികളിൽ സംഘടിപ്പിക്കുകയുണ്ടായി. കുട്ടികൾ പുസ്തകങ്ങൾ വാങ്ങിക്കുകയും ചെയ്തു.

ലോക സംഗീത ദിനം

ജൂൺ 21 ന് സംഗീത ദിനം ആഘോഷിച്ചു. ഈ വർഷത്തെ പ്രത്യേകത മുഖ്യാതിഥിയോ മറ്റോ ഇല്ലാതെ കുട്ടികളുടെ പരിപാടികൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയത്. ഹൈസ്കൂൾ സീനിയർ അധ്യാപിക എൻ ടി അശ്വനി സ്വാഗതമാശംസിച്ചു. സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പ്രിൻസിപ്പാൾ ഐ സീന ആശംസകളർപ്പിച്ചു. സംഗീതാധ്യാപിക ജീജ ജി കൃഷ്ണൻ സംഗീത ദിനത്തെ കുറിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെകളായിരുന്നു. ശാരദാ മന്ദിരം വിദ്യാർത്ഥിനികൾ ഭജന അവതരിപ്പിച്ചു. യു പി വിഭാഗം കുട്ടികൾ നാടൻപാട്ടുകളെ കോർത്തിണക്കി ക്കൊണ്ടുള്ള ഒരു സംഗീത വിരുന്ന് തന്നെ നടത്തി. സംഗീത അധ്യാപികയും കുട്ടികളും ചേർന്ന് കീർത്തനം ആലപിച്ചു. ഹൈസ്കൂൾ വിദ്യാർത്ഥിനികളായ നിരഞ്ജിനി കൃഷ്ണ, നിള , ദേവനന്ദ എന്നിവർ സംഗീത സമന്വയം എന്ന പേരിൽ ഗാനങ്ങൾ അവതരിപ്പിച്ചു. അധ്യാപിക എസ് സിന്ധു നന്ദിപ്രകടനം നടത്തി. വയലിനിലൂടെയുള്ള ദേശീയഗാനത്തോടെ സമാപനം കുറിച്ചു.

ദേശീയ യോഗദിനം

സംഗീത ദിനത്തോടൊപ്പം ദേശീയ യോഗദിനവും ആചരിച്ചു. കായികാധ്യാപിക എൻ അംബികയുടെ നേതൃത്വത്തിലാണ് യോഗദിനം ആചരിച്ചത്. ശാരദ മന്ദിരം വിദ്യാർത്ഥിനികൾ ദിവസേന രാവിലെ യോഗ അഭ്യസിക്കുന്നു. യോഗയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളെ ബോധവത്ക്കരിച്ചു. സംഗീതം മനസ്സിന് കുളിർമ നൽകുന്നതാണെങ്കിൽ യോഗ ശരീരാരോഗ്യത്തിന് പ്രാധാന്യം നൽകുന്നതോടൊപ്പം ആത്മീയ ഔന്നത്യം കൈവരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. തുടർന്ന് കുട്ടികളുടെ യോഗാഭ്യാസ പ്രകടനവും ഉണ്ടായിരുന്നു. രേഷ്മ , സേതുലക്ഷ്മി, നിള, നിരഞ്ജിനി കൃഷ്ണ എന്നിവരാണിതിന് നേതൃത്വം നൽകിയത്.  എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ലളിതമായി രീതികൾ  കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുകയുണ്ടായി.

ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച്  വിമുക്തി ക്ലബ്ബ്,ഗൈഡ്സ്,  ജെ ആർ സി കേഡറ്റ്സ് എന്നിവരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനായി റാലി നടത്തുകയുണ്ടായി. ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ഹയർസെക്കന്ററി വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിക്കുകയുണ്ടായി.

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ജൂലൈ 14 ന് വിക്ഷേപിച്ച ചന്ദ്രയാൻ 3ന്റെ വിക്ഷേപണവീഡിയോ പ്രദർശിപ്പിച്ചു. ക്വിസ് മത്സരം നടത്തി. 8എ യിലെ ലക്ഷ്മി ഒന്നാം സ്ഥാനം നേടി. പ്രസംഗമത്സരത്തിൽ മികവുതെളിയിച്ച കുട്ടികളായ ലക്ഷ്മി, ഐശ്വര്യ എന്നിവർ അസംബ്ലിയിൽ സംസാരിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കൊളാഷ് മത്സരം നടത്തി. ഒന്നാം സ്ഥാനം ലഭിച്ചത് 9ബി യിലെ കുട്ടികൾക്കാണ്.

പൈ അപ്രോക്സിമേഷൻ ദിനം

ജൂലൈ 22 ന് പൈദിനം ആചരിക്കുകയുണ്ടായി. കുട്ടികൾ പൈ എംബ്ലമുള്ള ബാഡ്ജുകൾ ധരിച്ചു. അതുമായി ബന്ധപ്പെട്ട പോസ്റ്ററുകളുടെ പ്രദർശനം നടന്നു. 10 ബിയിലെ സേതുലക്ഷ്മി സ്കൂൾ അസംബ്ലിയിൽ സംസാരിച്ചു. യുപി വിദ്യാർത്ഥികൾ തയ്യാറാക്കിയ. പൈ വിലയെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും പ്രതിപാദിക്കുന്ന, ഒരു ഗാനം അവതരിപ്പിക്കുകയുണ്ടായി.

രാമായണ മാസാചരണം

രാമായണ മാസാചരണത്തോടനുബന്ധിച്ച് 8 ഡി യിലെ നിരഞ്ജനി കൃഷ്ണ അദ്ധ്യാത്മ രാമായണം ശ്ലോകങ്ങൾ അസംബ്ലിയിൽ ചൊല്ലുകയുണ്ടായിരുന്നു. സയൻസധ്യാപിക ആർ ബബിത ദശപുഷ്പങ്ങളെ കുട്ടികൾക്ക്  പരിചയപ്പെടുത്തുകയും അവയുടെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ദശപുഷ്പങ്ങളുടെ ഒരു പ്രദർശനവും സംഘടിപ്പിക്കുകയുണ്ടായി. രാമായണം പ്രശ്നോത്തരി, അദ്ധ്യാത്മ രാമായണം ചൊല്ലൽ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ അനുമോദിച്ചു.

സ്വാതന്ത്ര്യ ദിനം

ഭാരതത്തിന്റെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനം ശ്രീ ശാരദാ സ്കൂളിൽ സമുചിതമായി ആചരിച്ചു. പ്രാർഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി പതാക ഉയർത്തി. കുട്ടികൾ ദേശഭക്തി ഗാനങ്ങളാലപിച്ചു. തുടർന്ന് പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പി ടി എ പ്രസിഡന്റ് സുധീർ കെ എസ്, വാർഡ് മെമ്പർ കണ്ണൻ, എം പി ടി എ പ്രസിഡന്റ്, പ്രിൻസിപ്പാൾ സീന ഐ, പ്രധാനാധ്യാപിക സുമ എൻ കെ എന്നിവർ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. അഞ്ചാം ക്ലാസ്സിലെ അഭിനന്ദ സി എ, ആറാം ക്ലാസ്സിലെ മിനാൽ എട്ടാംക്ലാസിലെ അലേഖ്യ ഹരികൃഷ്ണൻ , പത്താം ക്ലാസ്സിലെ ദേവീകൃഷ്ണ, ആര്യ നന്ദകുമാർ എന്നീ കുട്ടികളും സ്വാതന്ത്ര്യ ദിനത്തെ കുറിച്ച് സംസാരിച്ചു. കൂടാതെ ഗൈഡ്സ് , ജെ ആർ സി അംഗങ്ങളുടെ പരേഡും ഉണ്ടായിരുന്നു. ദേശീയ ഗാനത്തിനു ശേഷം മിഠായി വിതരണം ഉണ്ടായിരുന്നു.

ചന്ദ്രയാൻ 3

ചന്ദ്രയാൻ 3

2023ഓഗസ്റ്റ് 23 ബുധൻ വൈകുന്നരം 5:15 ന്ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാകുന്നതിന്റെ തൽസമയ വീഡിയോ പ്രദർശനം ശ്രീശാരദാ സ്കൂളിൽ നടത്തുകയുണ്ടായി. ശ്രീശാരദ പ്രസാദം ഓഡിറ്റോറിയത്തിലാണ് അതിനുള്ള സൗകര്യം ഒരുക്കിയത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിലെ അമ്പതോളം കുട്ടികളും എല്ലാ അധ്യാപകരും വീഡിയോ കാണുകയുണ്ടായി. മറ്റ് കുട്ടികൾക്ക് ലൈവ്‍സ്ട്രീം ലിങ്ക് വാട്സ് ആപ്പ് ഗ്രൂപ്പ് വഴി അയച്ചു. ഇന്ത്യ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങുന്നത് കാണാനുള്ള അവസരം ഉണ്ടായി.

ആരോഗ്യം, ശുചിത്വം - ബോധവത്ക്കരണ ക്ലാസ്സ്

വനിതാ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആർത്തവ ശുചിത്വം എന്ന വിഷയത്തെ കുറിച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു ബോധവത്ക്കരണ ക്ലാസ്സ് സെപ്റ്റംബർ 26 ന് ശ്രീശാരദാ പ്രസാദം ഹാളിൽ വെച്ച് നടക്കുകയുണ്ടായി. ഡോ: ഷഹന , ഷീജ എന്നിവരാണ് ക്ലാസ്സിന് നേതൃത്വം നൽകിയത്. ആനിമേറ്റഡ് വീഡിയോകളിലൂടെയും മാജിക്കിലൂടെയും വളരെ രസകരമായാണ് ക്ലാസ്റ്റ് അവതരിപ്പിച്ചത് . ഒപ്പം സാനിട്ടറി നാപ്കിനുകളുടെ ഗുണവും ഉപയോഗിക്കേണ്ട രീതിയും വിശദീകരിച്ചു. കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സ്ത്രീ സുരക്ഷക്കായി നടപ്പിലാക്കിയ മിത്ര 181 എന്ന പദ്ധതിയും കുട്ടികൾക്ക് പരിചയപ്പെടുത്തുകയുണ്ടായി. ബയോളജി അധ്യാപിക ആർ ബബിത നന്ദി പറഞ്ഞു.

സ്പിക് മാക്കേ - ബോധവത്ക്കരണ ക്ലാസ്സ്

ഇന്ത്യൻ ശാസ്ത്രീയ സംഗീതം, നൃത്തം തുടങ്ങിയ കലാരൂപങ്ങളെ പ്രത്സാഹിപ്പിക്കുന്ന പ്രസ്ഥാനമായ സ്പിക് മാകേയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 29 ന് അപർണ മാരാർ മോഹിനിയാട്ടം അവതരിപ്പിക്കുകയുണ്ടായി. കേരളത്തിന്റെ തനത് കലാരൂപമാണ് മോഹിനിയാട്ടം. നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യ - ലാവണ്യ സമ്പന്നമായ കൈശികീ വൃത്തിയിലൂന്നിയ ചലനങ്ങളാണ് മോഹിനിയാട്ടത്തിന്റെ മുഖമുദ്ര. ഭാരതി, സാത്വതി ആരഭടി എന്നിവയാണ് എന്നിവയാണ് മറ്റ് മൂന്ന് വൃത്തികൾ. ഇവയെ കുറിച്ച് വിശദീകരിക്കുന്നതിനൊപ്പം തന്നെ താല്പര്യമുള്ള കുട്ടികളെ വേദിയിലേക്ക് വിളിച്ച് വിവിധ മുദ്രകൾ പരിശീലിപ്പിക്കുകയും ചെയ്തു..

ശാസ്ത്രമേള

ഈ വർഷത്തെ സ്കൂൾതല ശാസ്ത്രമേള സെപ്റ്റംബർ 8 ന് നടത്തുകയുണ്ടായി. വിജയികളെ ഉപജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കുകയുണ്ടായി.

സയൻസ് സെമിനാർ വിഭാഗത്തിൽ എട്ടാം ക്ലാസ്സിലെ അലേഖ്യ ഹരികൃഷ്ണൻ ഉപജില്ലാ  തലത്തിൽ രണ്ടാ സ്ഥാനം നേടി ജില്ലാതലത്തിൽ പങ്കെടുത്തു. സയൻസ് മാഗസിന് മൂന്നാം സ്ഥാനം ലഭിച്ചു.

മാത്സ് ടാലൻസർച്ച് എക്സാമിൽ പത്താം ക്ലാസിലെ മാനസ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാതലത്തിൽ പങ്കെടുത്തു. ഐടി മേഖലയിൽ ഒമ്പതാം ക്ലാസിലെ നിരഞ്ജനക്ക് മലയാളം ടൈപ്പിങ്ങിൽ ഒന്നാം സ്ഥാനം ലഭിച്ചു. പത്താം ക്ലാസിലെ അമൃതയ്ക്ക് വെബ് പേജ് ഡിസൈനിങ്ങിൽ മൂന്നാം സ്ഥാനവും ലഭിച്ചു.

കായികമേള

കായികമേള സെപ്റ്റംബർ 11 12 തിയ്യതികളിൽ നടത്തി. വിജയികളെ സബ് ജില്ലാതലത്തിൽ പങ്കെടുപ്പിച്ചു.  സബ് ജൂനിയർ വിഭാഗത്തിൽ 4 x100 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനം

ലഭിച്ചു  അരുണിമ , തീർത്ഥ , വരദ വിനോദ്, അമേയ , കീർത്തന എന്നിവരാണ് സമ്മാനാർഹരായത്.

സീനിയർ വിഭാഗത്തിൽ സജന എം എസിന് ഷോട്ട്പുട്ട്, ജാവലിൻ, ലോങ് ജമ്പ് എന്നീയിനങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച് വ്യക്തിഗത ചാമ്പ്യനായി. പാർവ്വതി എം എസിന് ഡിസ്കസ് ത്രോയിൽ ഒന്നാം സ്ഥാനവും ഷോട്ട് പുട്ടിൽ രണ്ടാം സ്ഥാനവും ലഭിച്ചു.

തായ്‌ ഖൊൺഡോ വിഭാഗത്തിൽ പത്താം ക്ലാസിലെ ആദിത്യ, ശിവാനി കെ എസ്, ഏഴാം ക്ലാസിലെ അഥിതശ്രീ, ഹയർസെക്കൻഡറിയിലെ ആയിഷ എന്നിവർ സംസ്ഥാനതലത്തിൽ മത്സരിക്കുകയുണ്ടായി.

കലാമേള

സ്കൂൾ കലാമേള സെപ്റ്റംബർ 15, 16 തിയ്യതികളിൽ നടത്തി. വിജയികളെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു. ഉപജില്ലാ കലാമളയിൽ നിരവധിപേർ ജില്ലയിലേക്ക് അർഹരായി. ഹൈസ്കൂൾ സംസ്കൃതത്തിൽ ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചു. ജില്ലാതലത്തിൽ സംസ്കൃതം പദ്യം ചൊല്ലൽ എട്ടാം ക്ലാസിലെ നിരഞ്ജനികൃഷ്ണ ഒന്നാം സ്ഥാനം ലഭിച്ച് സംസ്ഥാനതലത്തേക്ക് അർഹയായി. ഹയർസെക്കൻഡറി വിഭാഗത്തിൽ ആർദ്ര വി ജയരാജ് സംസ്കൃതം കഥാ രചനയിൽ ഒന്നാം സ്ഥാനാർഹയായി സംസ്ഥാനതലത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ചമ്പു പ്രഭാഷണത്തിന് പത്താം ക്ലാസ്സിലെ കീർത്തി ലക്ഷ്മിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിൽ സംഘഗാനത്തിനും രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി.

സ്കൂൾ കലാമേള

ഉപജില്ലാ കലാമേള

ചിത്രശാല