ഗവ. എൽ.പി.എസ്. പരുത്തിക്കുഴി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.എസ്. പരുത്തിക്കുഴി | |
---|---|
വിലാസം | |
ഗവൺമെൻറ് എൽപിഎസ് പരുത്തിക്കുഴി , പരുത്തിക്കുഴി പി.ഒ. , 695541 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഫോൺ | 04722 2898270 |
ഇമെയിൽ | lpsparuthikuzhy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42518 (സമേതം) |
യുഡൈസ് കോഡ് | 32140600804 |
വിക്കിഡാറ്റ | Q64036351 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ഉഴമലയ്ക്കൽ |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 65 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിനിമോൾ ആർ എസ് |
പി.ടി.എ. പ്രസിഡണ്ട് | ഷിജു. ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | രജില |
അവസാനം തിരുത്തിയത് | |
29-11-2023 | Paruthikuzhy |
ചരിത്രം
ഉഴമലയ്ക്കൽ പഞ്ചായത്തിൽ കാഞ്ഞിരംപാറ എന്ന സ്ഥലത്ത് 60 വർഷങ്ങൾക്കു മുൻപ് കേരള ഹിന്ദു മിഷന്റെ ആഭിമുഖ്യത്തിൽ ശ്രീ പത്മനാഭ പിള്ള 25 കുട്ടികളുമായി ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി.
1946-ൽ കാഞ്ഞിരംപാറ എന്ന സ്ഥലത്ത് നിന്നും പരുത്തിക്കുഴി എന്ന സ്ഥലത്തേയ്ക്ക് മാറ്റുകയുണ്ടായി . പരുത്തിക്കുഴിയിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ സ്കൂൾ സർക്കാർ ഏറ്റെടുത്തു. അന്ന് സ്കൂളിന്റെ പേര് ന്യൂ എൽ പി എസ് കാഞ്ഞിരംപാറ എന്നായിരുന്നു. ആദ്യത്തെ വിദ്യാർത്ഥി എൻ ബാലകൃഷ്ണൻ ആയിരുന്നു. ശ്രീ. വാസുദേവപണിക്കർ നൽകിയ 50 സെന്റ് സ്ഥലത്തായിരുന്നു സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ആദ്യത്തെ ബാച്ചിൽ ഒന്നാം ക്ലാസിൽ 105 കുട്ടികൾ ഉണ്ടായിരുന്നു.
ഭൗതികസൗകര്യങ്ങൾ
50 സെന്റ് സ്ഥലത്തിൽ സ്ഥിതി ചെയ്യുന്ന നമ്മുടെ സ്കൂളിൽ പ്രീ പ്രെെമറി വിഭാഗത്തിന് ഒരു കെട്ടിടവും , എൽ .പി വിഭാഗത്തിന് രണ്ട് കെട്ടിടങ്ങളുമുണ്ട്. ഒന്ന് ടിൻ ഷീറ്റും മറ്റേത് കോൺക്രീറ്റുമാണ്. പരിമിതമായ സൗകര്യങ്ങളോടുകൂടിയ ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. സ്റ്റോർ റൂമോടു കൂടിയ ഒരു കോൺക്രീറ്റു് പാചകപ്പുരയും നാല് ടോയിലറ്റുകളും രണ്ട് മൂത്രപ്പുരയും ഒരു കിണറും ഒരു കുഴൽകിണറും ഒരു പെെപ്പ് ലെെൻ കണക്ഷനും ഉണ്ട്. 2018-19 വർഷത്തിൽ കെ എസ് ശബരിനാഥ് എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 13 സീറ്റുളള സ്കൂൾ വാഹനം കുട്ടികൾക്കായി ഉപയോഗിച്ചു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ
- ക്ലബ് പ്രവർത്തനങ്ങൾ
- ഹലോ വേൾഡ്
- ഉല്ലാസ ഗണിതം, ഗണിതവിജയം
- എൽ.എസ് എസ് പരിശീലനം
- ശലഭോദ്യാനം
മികവുകൾ
വിവിധ കലാ കായിക മത്സര പരിപാടികളിൽ പങ്കാളിത്തം
മുൻ സാരഥികൾ
വി സുകുമാരൻ 1982 31-03-1987
റ്റി എം ബാസ്കർ 21-05-1987 19-06-1987
എ അബ്ദുൽ ജബ്ബാർ 30-09-1987 9-05-1988
എൻ ദാമോദരൻ 5-07-1988 5-06-1989
കെ സോമൻ ആശാരി 5-06-1989 8-10-1990
ഡി സുശീല 8-10-1990 22-06-1991
സി ചന്ദ്രമണി അമ്മ 22-06-1991
എൻ രാമചന്ദ്രൻ നായർ 10-08-1992 5-05-1993
ഡി കുഞ്ഞാപ്പി 5-05-1193 31-03-1994
എസ് കെ സിൽവി 4-05-1994 31-05-1996
ആർ കൃഷ്ണൻ 11-07-96 30-04-1997
അബ്ദുൽ സലാം 7-01-1997 30-03-2000
പി ഒ രാധാദേവി 7-8-2000 7-01-2001
ജി കൃഷ്ണൻ കുട്ടി 27-05-2002 30-05-2003
എസ് ഇന്നിര അമ്മ 6/2003
ജസ്റ്റീന ജോയ് 2004 2005
സുരേന്ദ്രൻ നാടാർ 2005 2008
പ്രേമലത 2008 2014
അജിത 2014
രാധാകൃഷ്ണപിള്ള 2-03-2015 3-08-2016
രമാദേവി 2017 2019
കുമാരി ബിന്ദു. ജി 2019=20
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ പുലിയൂർ ഗിരീഷ് (കവി),
എം കെ കിഷോർ (സിനിമാ സീരിയൽ താരം)
വഴികാട്ടി
- തിരുവനന്തപുരം റെയിൽവേ സ്റേറഷനിൽ നിന്നും നെടുമങ്ങാട് -കരിപ്പൂര്-മാണിക്ക്യപുരം വഴി പരുത്തിക്കുഴി വരെ 25 കി.മീ (45 മിനിറ്റ്)
- ആര്യനാട് നിന്നും കുളപ്പട- കുര്യാത്തി- അയ്യപ്പൻകുഴി വഴി പരുത്തിക്കുഴി വരെ 8.200 കി.മീ (15 മിനിറ്റ്)
{{#multimaps:8.650442104435092, 77.01569801754019|zoom=18}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42518
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ