Schoolwiki സംരംഭത്തിൽ നിന്ന്
44032-ലിറ്റിൽകൈറ്റ്സ് |
---|
|
സ്കൂൾ കോഡ് | 44032 |
---|
യൂണിറ്റ് നമ്പർ | LK2018/44032 |
---|
അംഗങ്ങളുടെ എണ്ണം | 42 |
---|
റവന്യൂ ജില്ല | തിരുവനന്തപുരം |
---|
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
---|
ഉപജില്ല | ബാലരാമപുരം |
---|
ലീഡർ | വിശാഖ് എ എസ് |
---|
ഡെപ്യൂട്ടി ലീഡർ | അക്ഷയ എസ് എസ് |
---|
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രകാശ് റോബർട്ട് |
---|
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വിമല ജി എസ് |
---|
|
23-11-2023 | Remasreekumar |
---|
2020 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു ഓൺലൈൻ പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. വിദ്യാർത്ഥികൾക്ക് കംപ്യൂട്ടർ പരിജ്ഞാനം നൽകുന്നതിലേക്കായി സ്കൂളിൽ പ്രവർത്തിച്ചു വരുന്ന ലിറ്റിൽ കൈറ്റ് ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ വൺഡെ ക്യാപ് സംഘടിപ്പിക്കുകയുണ്ടായി. ക്യാപ് ഉദ്ഘാടനം ഹെഡ് മിസ്ട്രസ് ശ്രീമതി.വി.അജിതാറാണി നിർവ്വഹിച്ചു. ശ്രീ.പ്രകാശ് റോബർട്ട് ക്ലാസ് എടുത്തു. ശ്രീമതി വിമല, ജി എസ് , ശ്രീമതി .ഡോ.ശൈലജ .കെ എന്നിവരും സന്നിഹിതരായിരുന്നു. ഏകദിന പരിശീലന ക്യാംപിൽ മികവു പുലർത്തിയ മിഥുൻ ഡി പി, പ്രിൻസ്, ഹൃതിക്, സൂര്യ വിജയ് , സൂര്യ എസ് എസ്, നന്ദന എന്നിവർ സബ്‍ജില്ലാ തല പരിശീലനത്തിന് അർഹത നേടി. സബ്‍ജില്ലാ തല പരിശീലനത്തിൽ മികവ് പുലർത്തിയ മിഥുൻ ഡി പി, സൂര്യ വിജയ് ജില്ലാ തല പരിശീലനത്തിന് അർഹത നേടി. ജില്ലാ തല പരിശീലനത്തിൽ മികവ് പുലർത്തിയ മിഥുൻ ഡി പി സംസ്‍ഥാനതല പരിശീലനത്തിന് അർഹത നേടി.
വൺഡെ ക്യാപിൽ തിരഞ്ഞെടുക്കപ്പെട്ട യൂണിറ്റംഗങ്ങൾക്ക് ദ്വിദിന ക്യാമറാ പരിശീലനം ജോൺ ബ്രൈറ്റ്സ് സർ നൽകുകയുണ്ടായി. നമ്മുടെ സ്‍കൂളിൽ വച്ചുനടന്ന ജില്ലാതല ശാസ്‍ത്രമേളയ്‍ക്ക് ക്യാമറാ പരിശീലനം ലഭിച്ച യൂണിറ്റംഗങ്ങൾ മീഡിയ കവറേജ് നൽകുകയും ചെയ്‍തു. കോവിഡാനന്തരഫലമായി വിദ്യാർത്ഥികളിലുണ്ടായ മൊബൈൽ മുതലായ ടെൿനോളജിയുടെ അമിത ഉപയോഗം രക്ഷകർത്താകളിലുണ്ടായ ആശംങ്ക പരിഹരിക്കാൻ സൈബർ ചതിക്കുഴികൾ, പാരൻറിംങ് കൺറോൾ, ഓൺലൈൻ ബില്ലിംങ് തുടങ്ങിയവയെക്കുറിച്ച് ഒരു ബോധവൽക്കരണ പഠനക്ലാസ് അപ്പർ പ്രൈമറി, ഹൈസ്‍കൂൾ തുടങ്ങിയ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾക്ക് യൂണിറ്റംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച മിഥുൻ ഡി പി, പ്രിൻസ്, ഹൃതിക്, സൂര്യ എന്നിവർ നൽകുകയുണ്ടായി. പ്രസ്‍തുത പരിശീലനം ഒരു വിജയമാവുകയും രക്ഷകർത്താക്കളിൽ ആത്‍മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്‍തു.