സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ലിറ്റിൽകൈറ്റ്സ്/2019-21
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
43034-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43034 |
യൂണിറ്റ് നമ്പർ | LK/2018/43034 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ലീഡർ | ബെഞ്ചമിൻ ആർ . ലെനിൻ |
ഡെപ്യൂട്ടി ലീഡർ | പൂജ ഷാബു |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സാജൻ കെ . ജോർജ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സാജൻ കെ . ജോർജ് |
അവസാനം തിരുത്തിയത് | |
20-11-2023 | 43034 |
രാജ്യത്തെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് സെന്റ് മേരീസ് എച്ച്. എസ്. എസ്.പട്ടത്തിലെ 2019-2022 പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. പട്ടം സെൻ്റ് മേരീസിലെ ലിറ്റിൽ കൈറ്റ്സ് പത്താം ക്ലാസ്സിലെ കുട്ടികൾ യു പി ക്ലാസ്സിലെ കുട്ടികൾക്ക് ഗൂഗിൾ ക്ലാസ് റൂമിനെ കുറിച്ച് ക്ലാസ് എടുത്തു. ഗൂഗിൾ ക്ലാസ് റൂം മൊബൈലിൽ Install ചെയ്യുന്ന വിധം, mail ID add ചെയ്യുന്നത്, Assignment submit ചെയ്യുന്നത് എങ്ങനെയെന്നു യു.പി.എ സിലെ കുട്ടികൾക്ക് പരിശീലനം നൽകി.വി ജിത കുരാക്കർ , ഫാത്തിമ എന്നിവർ ക്ലാസ് നയിച്ചു.
Robotics: നാഷണൽ ലെവലിൽ റോബോട്ടിക്സ് സമ്മാനാർഹനായ പട്ടം സെൻ്റ് മേരീസിലെ ലിറ്റിൽ കൈറ്റ്സ് അംഗം അഭിരാം എസ്.പി ലിറ്റിൽ കൈറ്റ്സിലെ കൂട്ടുകാർക്ക് റോബോട്ടിക് സിനെ പറ്റി ക്ലാസ് നയിച്ചു.ലിറ്റിൽ കൈറ്റ്സ് 2019-22 ബാച്ചിന്റെ നേതൃത്വത്തിൽ വെബ്ബിനാർ ഫ്രെബുവരി 18 ന് രാത്രി വൈകിട്ട് 8 pm ന് നടത്തുകയുണ്ടായി. "ഡിജിറ്റൽ യുഗത്തിലെ ആരോഗ്യ പ്രശ്നങ്ങൾ മാതാപിതാക്കളും മക്കളും അറിയാൻ " എന്നതായിരുന്നു വിഷയം. ഗോപിക ജി .എസിൻ്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന് അർജുൻ എ.എസ് സ്വാഗതം ആശംസിച്ചു.വെ ബിനാർ ഹെഡ്മാസ്റ്റർ ശ്രീ.ബിജോ ഗീവറുഗീസ് ഉദ്ഘാടനം ചെയ്തു.കുമാരി വിജിത സാം കുരാക്കർ ക്ലാസ് നയിച്ചു.എല്ലാ കൈറ്റ്സ് അംഗങ്ങളും അവരുടെ രക്ഷാകർത്താക്കളും പങ്കെടുത്തു.