ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43085-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43085
യൂണിറ്റ് നമ്പർLK/2018/43085
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അമിനാറോഷ്നി ഇ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രേഖ ബി
അവസാനം തിരുത്തിയത്
16-11-2023Gghsscottonhill

എൽ കെ 2023-26ബാച്ച് പ്രവർത്തനം

ജൂൺ 3, 4, 5, ദിവസങ്ങളിലായി പുതിയ ബാച്ചിനായി അഭിരുചി പരീക്ഷക്കു വേണ്ട വീഡിയോ ക്ലാസ് ഗ്രൂപ്പിൽ നൽകി . എൽ .കെ. 22-25 ബാച്ച് കുട്ടികളുടെ നേത്രത്വത്തവത്തിൽ ബോധവത്കരണം നടത്തി . സമ്മതപത്രം നൽകിയ കുട്ടികളുടെ പേര് എൽ. കെ. എം. എസിൽ എന്റർ ചെയ്തു . ജൂൺ 10 നു മാസ്റ്റർ മിസ്ട്രസ് മാരുടെ ഓൺലൈൻ മീറ്റിഗിൽ പങ്കെടുത്തു .ജൂൺ 12 ലാബ് പരീക്ഷക്കായി തയാറാക്കി .ജൂൺ 13 നു അഭിരുചിപരീക്ഷ നടത്തി . സീനിയർ കുട്ടികൾ പരീക്ഷ നടത്താൻ ആവശ്യമായ സഹായം ചെയ്തു . അഭിരുചിപരീക്ഷ വിജയിച്ച കുട്ടികളെ ഗ്രൂപ്പിൽ ചേർത്തു.

ലിറ്റിൽ കൈറ്റ്സ് ക്ലാസ്

മേയ് മാസത്തിൽ 13 മുതൽ 6 ദിവസങ്ങളിലായി 10 മണിക്കൂർ ക്ലാസ് നടത്തി. ഇതിൽ മലയാളം കമ്പ്യൂട്ടിംഗ്, ബ്ലോക്ക് പ്രോഗ്രാമിഗ് , ക്യാമറ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു. കുട്ടികൾ വളര മികച്ച പ്രകടനം കാഴ്ച വച്ചു. ഡിജിറ്റൽ മാഗസിൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. കുമാരി ബി. ആർ ദേവിശ്രീ യെ മാഗസീൻ എഡിറ്ററായി തിരഞ്ഞെടുത്തു.

വൈ ഐ പി സമ്മർ ക്യാമ്പ്

കേരള സർക്കാരിന്റെ യംഗ് ഇന്നവേഷൻ പ്രോഗ്രാമിൽ തിരഞ്ഞെടുക്കപ്പെട്ട 6 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 4 ദിവസം നീണ്ടു നിന്ന സമ്മർ ക്യാമ്പിൽ പങ്കെടുത്തു. മോർഡേൺ ടെക്നോളജികൾ മനസിലാക്കാനും കാണാനും കുട്ടികൾക്ക് ഇതിലൂടെ അവസരമൊരുങ്ങി.

ഫ്രീഡംഫെസ്റ്റ്@സ്കൂൾ

ഫ്രീ സോഫ്റ്റ്വെയറിന്റെ പ്രചരണാർത്ഥം ആഗസ്റ്റ് 5 മുതൽ 12 വരെ ഫ്രീഡം ഫെസ്റ്റ് സ്കൂളിൽ നടത്തി. പ്രത്യേക അസംബ്ളി, എല്ലാ ക്ലാസിലും ബോധവത്കരണ പരിപാടികൾ , ഐ റ്റി കോർണർ, ഗെയിം കോർണർ, ഹാർഡ് വെയർ ഷോ, വിവിധ സെമിനാറുകൾ, പോസ്റ്റർ മത്സരം, പോസ്റ്റർ പ്രദർശനം എന്നിവ നടത്തി.