ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സത്യമേവജയതേ
കേരള സർക്കാറിന്റെ പത്തിന പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന

ഇന്റർനെറ്റ് ബോധവൽകരണ പരിപാടി സത്യമേവ ജയതേയുടെ
സ്കൂൾ തല അധ്യാപക പരിശീലനം 18-12-2021 ൽ സ്കൂളിൽ നടന്നു .
ഹൈസ്കൂൾ വിഭാഗത്തിലെ 12 അധ്യാപകരും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു .
ഹലോ ഇംഗ്ളീഷ്

വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനം അനായാസമാക്കാനായി വിദ്യാഭ്യാസ വകുപ്പ് ബി.ആർ.സി മുഖേന നടപ്പാക്കുന്ന ഹലോ ഇംഗ്ലീഷ് പദ്ധതിക്ക് സ്കൂളിൽ തുടക്കമായി..സ്കൂൾ തല ഉദ്ഘാടനം വാർഡ് മെമ്പർ ഗീതാ പ്രിജി നിർവഹിച്ചു. ഹെഡ്മിസ്ട്രസ്. ഷീബാഈപ്പൻ, സീനിയർ അസിസ്റ്റന്റ് സജി മുദീൻ.എസ് എന്നിവർ സംസാരിച്ചു. കുട്ടികൾ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചു


ബാലികാദിനം ചിത്രരചനാമത്സരം
ജനുവരി 24 ന് പെൺകുട്ടികളുടെ ദേശീയ ദിനത്തോടനുബന്ധിച്ച് പെൺകുട്ടികളുടെ മത്സരങ്ങൾ സംഘടിപ്പിച്ചു. ചിത്രരചന, ഉപന്യാസം, കഥാരചന, കവിതാ രചന എന്നീ മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു



റിപ്പബ്ളിക് ദിനാഘോഷം2022
ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനം വിവിധ കലാപരിപാടികളോടെ സ്കൂളിൽ നടന്നു .രാവിലെ 8.30 ന് എച്ച്.എം ഇൻ ചാർജ് ഷീജ എൽ എസ് പതാക ഉയർത്തി. സ്കൗട്ട് ആന്റ് ഗൈഡ്സ് മറ്റു പരിപാടികൾക്ക് നേതൃത്വം കൊടുത്തു. കലാ മത്സരങ്ങൾ ഓൺലൈനായി നടന്നു. കുട്ടികളുടെ മികച്ച പങ്കാളിത്തം മത്സരങ്ങളിലുണ്ടായിരുന്നു



കൗൺസിലിംഗ് ക്ലാസ്സുകൾ
പത്താം ക്ലാസുകാർക്കുള്ള കൗൺസിലിംഗ് ക്ലാസുകൾ രണ്ടു ബാച്ചുകളായി സ്കൂളിൽ നടന്നു .കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാനും ലക്ഷ്യമാക്കി കൊണ്ടായിരുന്നു ക്ലാസ് സംഘടിപ്പിച്ചത്.ശ്രീ.രാജേഷ് എസ് ആർ ക്ലാസുകൾ നയിച്ചു.



പ്രവർത്തനങ്ങൾ 2023-2024
പ്രവേശനോത്സവം.
ജവഹർകോളനി സ്കൂളിൽ ഈ വർഷത്തെ പ്രവേശനോൽത്സവം മികച്ച രീതിയിൽ നടന്നു.വാർഡ് മെമ്പർ ഗീതാപ്രിജി ഉദ്ഘാടനംനിർവഹിച്ചു. മാധ്യമ പ്രവർത്തനായ വിനീഷ് ചൂടൽ മുഖ്യാതിഥിയായി. പി ടി എ പ്രസിഡന്റ് റിജു ശ്രീധർ ,മറ്റ് പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. നവാഗതർക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്തു. കുട്ടികൾക്ക് മധുരം നൽകി സ്വീകരിച്ചു. തുടർന്ന് പുതുതായി നിർമ്മിച്ച ടോയിലറ്റിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ഗീതാപ്രിജി നിർവഹിച്ചു.



പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. അതിൽ ബൊട്ടാണിക്കൽ സയന്റിസ്റ്റ് ശ്രീ.അനിൽ കുമാർ വൃക്ഷത്തൈ നട്ട് പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു.പരിസ്ഥിതി ദിനപ്രതിജ്ഞയെടുത്തു.പരിസ്ഥിതി ദിന പ്രസംഗവും "മൈ പ്ലാന്റ്"എന്നപേരിൽകുട്ടികൾഅവർക്ക്ഇഷ്ടപ്പെട്ടചെടികൾപരിചയപ്പെടുത്തുന്നപരിപാടികളുംഉണ്ടായിരുന്നു.പോസ്റ്റർരചനാമത്സരവുംഉണ്ടായിരുന്നു.ഉച്ചയ്ക്ക് പരിസ്ഥിതി ദിന ക്വിസ് നടന്നു.ഹൈസ്കൂളിൽ അഥീന,അക്ഷയും,യു പി യിൽഫാരിസും,ആമിൽമിഹാജ്.എൽ പിയിൽ മുഹമ്മദ് ഫൈസാൻ,നാദിയ എന്നിവർ സമ്മാനത്തിന് അർഹരായി.



ഹിരോഷിമ നാഗസാക്കി ദിനാചരണം
ഹിരോഷിമ നാഗസാക്കി ദിനങ്ങൾ പ്രത്യേക അസംബ്ലിയോടെ സ്കൂളിൽ ആചരിച്ചു. പോസ്റ്റർ നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ റാലി ഇവ സംഘടിപ്പിച്ചു.ജെ.ആർ.സി, സ്കൗട്ട് കുട്ടികൾ യുദ്ധത്തിനെതിരെയുള്ള സന്ദേശങ്ങളുമായി റാലിയിൽ പങ്കെടുത്തു. ഹിരോഷിമ നാഗസാക്കി ക്വിസ് മത്സരവും നടത്തുകയുണ്ടായി



സ്വാതന്ത്ര്യദിനാഘോഷം
ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യ ദിനം ജവഹർ കോളനി സ്കൂളിൽ വിപുലമായി ആഘോഷിച്ചു.രാവിലെ 8.30 ന് ഹെഡ്മിസ്ട്രസ് ആശ ജി.എസ് പതാകയുയർത്തി.തുടർന്ന് സ്കൗട്ട് ആന്റ് ഗൈഡ്സ് പരേഡ് നടന്നു.ജെ.ആർ സി കുട്ടികളുടെ വന്ദേമാതരം ഫെർമോമൻസ് ഉണ്ടായിരുന്നു. തുടർന്ന് സ്വാതന്ത്ര്യ ദിന സമ്മേളനം നടന്നു.ചടങ്ങിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും സൈനികനുമായ അനന്തു കൃഷ്ണനെയും വിരമിച്ച സൈനികൻ നാസറിനെയും പൊന്നാടയണിയിച്ച് ആദരിച്ചു. പല ദിവസങ്ങളായി നടത്തിയ സ്വാതന്ത്രിദിന ക്വിസിന്റെ വിജയികൾക്ക് സമ്മാനം നൽകി. എൽ എസ് എസ് ,യു. എസ് എസ് ജേതാക്കളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സോഫി തോമസ് ഗാന്ധിദർശൻ ക്ലബ്ബ് ഉദ്ഘാടനം നടത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. തുടർന്ന് പായസ വിതരണവും ഉണ്ടായിരുന്നു.



ഓണാഘോഷം 2023
സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 25 ന് നടന്നു. കുട്ടികളും അധ്യാപകരും കേരളീയ വേഷത്തിലെത്തി. വ്യത്യസ്തങ്ങളായ പരിപാടികൾ കൊണ്ട് ഓണാഘോഷം കെങ്കേമമായി. 9.30 മുതൽ പൂക്കള മത്സരം നടന്നു.എല്ലാ ക്ലാസുകളിലും പൂക്കളങ്ങൾ ഒരുങ്ങി.അതിനു ശേഷം കസേരകളി, സുന്ദരിക്ക് പൊട്ടുകുത്തൽ, വാലൂരൽ എന്നീ കളികൾ നടന്നു.ഉച്ചയ്‌ക്ക് ഓണസദ്യയുമുണ്ടായിരുന്നു.





☢

ശാസ്‍ത്രോത്സവക്കാഴ്ചകൾ











