എ. യു. പി. എസ്. ക‍ുറ്റാനശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
22:33, 10 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijithagireesh (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ മണ്ണാ‌ർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പ‌ുളശ്ശേരി ഉപജില്ലയിലെ കലാ ഗ്രാമമായ വെള്ളിനേഴി പഞ്ചായത്തിലെ ക‌ുറ്റാനശ്ശേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്

എ. യു. പി. എസ്. ക‍ുറ്റാനശ്ശേരി
വിലാസം
കുറ്റാനശ്ശേരി

കുറ്റാനശ്ശേരി പി ഒ
,
കുറ്റാനശ്ശേരി പി.ഒ.
,
679514
,
പാലക്കാട് ജില്ല
സ്ഥാപിതം1942
വിവരങ്ങൾ
ഫോൺ9288456985
ഇമെയിൽaupskty@gmail.com
കോഡുകൾ
സ്കൂൾ കോഡ്20358 (സമേതം)
യുഡൈസ് കോഡ്32060300510
വിക്കിഡാറ്റQ64690125
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ശ്രീകൃഷ്ണപുരം
തദ്ദേശസ്വയംഭരണസ്ഥാപനംവെള്ളിനെഴി പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ113
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകുഞ്ചുണ്ണി. പി
പി.ടി.എ. പ്രസിഡണ്ട്രാജൻ .എ സി
എം.പി.ടി.എ. പ്രസിഡണ്ട്അഖിലാ പ്രദീപ്
അവസാനം തിരുത്തിയത്
10-10-2023Vijithagireesh


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

"സ്വാതന്ത്ര്യത്തിലേക്കുള്ള സ്വർണ്ണ വാതിലുകൾ തുറക്കാനുള്ള താക്കോലാണ് വിദ്യാഭ്യാസം" ജോർജ് വാഷിങ്ടൻ

കലയും, കലപ്പയും, തിറയും, തുമ്പിത്തുള്ളലും ഉഴുതുമറിച്ച വെള്ളിനേഴിയുടെ സാംസ്‌കാരിക ഭൂമികയിൽ അതിന്റെ എല്ലാ പ്രതാപവും ആവാഹിച്ച കുറ്റാനാശ്ശേരിയിൽ അറിവിന്റെയും, ആധുനിക വിജ്ഞാനത്തിന്റെയും ലോകത്തേക്ക് ഒരു പുതിയ കാൽവെപ്പ്. അതാണ്, സാർവ്വദേശിയ സാങ്കേതികമികവിൽ അണിയിച്ചൊരുക്കുന്ന കുറ്റാനാശ്ശേരി എ. യു. പി സ്കൂളിന്റെ പുതിയ കെട്ടിട സമൂച്ചയം നമ്മളോട് സംവദിക്കുന്നത്

19---ഇൽ കിഴകെപ്പാട്ട് പദ്മനാഭമേനോൻ എന്ന കുറ്റാനാശ്ശേരിയുടെ ആദ്യകാല അധ്യാപകരിൽ ഒരാളായ മഹത് വ്യക്തിയുടെ കുറ്റാനാശ്ശേരിക്ക് ഒരു വിദ്യാലയം എന്ന ആശയത്തിൽ നിന്നാണ് കുറ്റാനാശ്ശേരിക്കാരുടെ അറിവിന്റെ മുകുളങ്ങൾ വീണ്ടും പൊട്ടിമുളക്കുന്നത്. അദ്ദേഹം തുടങ്ങിയ എൽ. പി. സ്കൂൾ ഒരുപാട് കുരുന്നുകളുടെ അക്ഷരഭ്യാസം എന്ന വിശപ്പകറ്റി. വർഷങ്ങളോളം പ്രവർത്തിച്ച ആ വിദ്യാലയം പക്ഷെ 19--- ൽ ഒരു ദുരന്തഭൂമിയായി. സ്കൂൾ പ്രവത്തിച്ചുകൊണ്ടിരുന്ന ഒരു ദിവസം സ്കൂൾ കെട്ടിടം തകർന്നുവീണു. മൂന്ന് കുരുന്നുകളുടെ ജീവനെടുത്ത ആ ദുരന്തം ആ സ്കൂളിന്റെയും മരണമായിരുന്നു. അങ്ങിനെ കുറ്റാനാശ്ശേരിക്കാരുടെ പഠനസ്വപ്‌നങ്ങൾ വീണ്ടും പാഴ്കിനാവുകളായി. ആത്മാർത്ഥമായി ആഗ്രഹിക്കു, എങ്കിൽ നിങ്ങളുടെ ആഗ്രഹം നിറവേറൻ ഈ പ്രപഞ്ചം മുഴുവനും നിങ്ങളോടൊപ്പമുണ്ടാകും എന്ന ശ്രീബുധവചനം പോലെ കുറ്റാനാശ്ശേരിക്കാർക്കും ഉണ്ടായി ഒരു രക്ഷകൻ.

ഒരു പക്ഷെ ഈ നാട് കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹി, സോഷ്യലിസ്റ്റ്, മഹാനായ കമ്മ്യൂണിസ്റ്റ് ശ്രീ ഒള്ളപ്പമണ്ണ നീലകണ്ഠൻ നമ്പൂത്തിരിപ്പാട് എന്ന അഞ്ചാം തമ്പുരാൻ. കുറ്റാനാശ്ശേരിയുടെ വളർച്ച അറിവിലൂടെ മാത്രമേ സാധ്യമാകൂ ഇന്ന് മനസ്സിലാക്കിയ ആദ്ദേഹം സ്കൂളിന് ആവശ്യമായ സ്ഥലവും അഞ്ചാം ക്‌ളാസുവരെ പഠിപ്പിക്കാൻ ആവശ്യമായ ഭൗതിക സൗകര്യങ്ങളും സൗജന്യമായി നിർമിച്ചു നൽകി. അങ്ങിനെ 1947 ൽ കുറ്റാനാശ്ശേരിക്കാരുടെ വൈജ്ഞാനിക മോഹങ്ങൾക്ക് വീണ്ടും ചിറകുമുളച്ചു. അദ്ദേഹം തന്നെ പിന്നീട് ആ വിദ്യാലയത്തിനെ 1956 ൽ യൂ. പി. നിലവാരത്തിലേക്കുയർത്തി. പ്രഗത്ഭരായ അധ്യാപിക അധ്യാപകരുടെ നിസ്വാർത്ഥമായ പ്രവർത്തനം ഭാവിയിൽ കുറ്റാനാശ്ശേരിക്ക് ഒരുപാട് വിദഗ്ധരെ സമ്മാനിച്ചു.

സ്വാതന്ത്ര്യപൂർവ കാലഘട്ടത്തിൽ (ഇരുപതിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ) വള്ളുവനാടിന്റെ കലാസാംസ്‌കാരിക പാരമ്പര്യത്തിന്റെ നിറകുടമായിരുന്നു വെള്ളിനേഴിയും കുറ്റാനാശ്ശേരിയും അടങ്ങുന്ന ഉൾനാടൻ ഗ്രാമങ്ങൾ. കഥകളിയുടെ വിളനിലമായിരുന്ന ഈ പ്രദേശം മഹാനന്മാരായ ഒരുപാട് കലാകാരന്മാരെ കേരളത്തിന്റെ കലാസാംസ്‌കാരിക മണ്ഡലത്തിന് സംഭാവന ചെയ്തിട്ടുണ്ട്. പട്ടിക്കാംതോടി രാവുംണിമേനോനിൽ നിന്നും തുടങ്ങി കലാമണ്ഡലം രാമൻകുട്ടി നായർ, കീഴ്പടം കുമാരൻ നായർ, കലാമണ്ഡലം നാണു നായർ ( വേഷം ), ഉണ്ണികൃഷ്ണ പൊതുവാൾ (കഥകളി സംഗീതം ) അച്ചുണ്ണി പൊതുവാൾ, കൃഷ്ണൻ കുട്ടി പൊതുവാൾ (കഥകളി മേളം ) കലാമണ്ഡലം ശിവരാമൻ ( ചുട്ടി ) കലാമണ്ഡലം അപ്പു തരകൻ ( ചമയം) അങ്ങിനെ നീളും ആ പട്ടിക. കേരളത്തിൽ തന്നെ കഥകളിയോട് ബന്ധപ്പെട്ട കലാരൂപങ്ങൾ പാഠയാവിഷയമായി പഠിപ്പിക്കുന്ന രണ്ടു വിദ്യാലയങ്ങളിൽ ഒന്ന് വെള്ളിനെഴിയിലാണെന്നതു ഇതിനു അടിവര ഇടുന്നു. വെള്ളിനേഴിയോട് ചേർന്ന് കുന്ദിപ്പുഴയുടെ കുളിർമ നുകർന്ന് വിശാലമായ നെല്പാടങ്ങളും, അമ്പലകുളങ്ങളും, ഇടുങ്ങിയ ഇടവഴികളും, ഓല മേഞ്ഞ കുടിലുകളും ഗർഭത്തിലേറ്റിയ കുറ്റാനാശ്ശേരി എന്ന കുഗ്രാമം. ബഹുഭൂരിപക്ഷം വരുന്ന കർഷകരും, കർഷക തൊഴിലാളികളും മറ്റു നിർമാണ തൊഴിലാളികളും ഇടകലർന്നു ജീവിക്കുന്ന പ്രദേശം. പരസ്പര സ്നേഹവും സഹകരണവും കൈമുതലാക്കിയ സാധാരണ മനുഷ്യർ. ഉത്സവകാലമായാൽ ഇടശ്ശേരിയുടെ ഭൂതപ്പാട്ടിന്റെ ഓർമ്മകൾ പേറി തിറയും പൂതനും നിറഞ്ഞാടുന്ന ഭൂമിക. കലാപരമായും സാംസ്‌കാരികമായും നിറഞ്ഞു നില്കുമ്പോഴും വൈജ്ഞാനിക മേഖലയിൽ കുറ്റാനാശ്ശേരിയുടെ പെരുമ എഴുത്തു പള്ളിക്കൂടങ്ങളിൽ ഒതുങ്ങി നിന്നു. ഒരു വിദ്യാലയം എന്നത് അവർക്ക് അന്നും സ്വപ്നം മാത്രമായി അവശേഷിച്ചു.
അടച്ചിട്ട സ്കൂൾ മുറികളിൽ നിന്നും നേടുന്ന വിഞാനതോടൊപ്പം തന്നെ തന്റെ നാട്ടുകാർ തുറന്നിട്ട ലോകത്തെയും അറിയണമെന്ന ആദ്ദേഹത്തിന്റെ ആഗ്രഹത്തിന്റെ സഭലീകരണമായിരുന്നു കുറ്റാനാശ്ശേരി പൊതുജന വായനശാല. പാലക്കാട്‌ ജില്ലയിലെത്തന്നെ വായനശാലകളിൽ ഒരുകാലത്തു മുൻപന്തിയിൽ നിന്നിരുന്ന ആ വായനശാല കുറ്റാനാശ്ശേരി കാർക്ക് തുറന്നുകൊടുത്ത് സ്വാതന്ത്ര്യത്തിന്റെയും, കലയുടെയും, രാഷ്ട്രീയ ബോധത്തിന്റെയും വലിയ വാതായനങ്ങളായിരുന്നു. ഇതെല്ലാം കുറ്റാനാശ്ശേരിയുടെ പൊതുമണ്ഡലത്തിലും പൊതുബോധത്തിലും ഉണ്ടാക്കിയ നേട്ടങ്ങൾ ചെറുതല്ല.

പക്ഷെ, അദ്ദേഹത്തിന്റെ കലാശേഷം സ്കൂൾ ഏറ്റെടുത്ത മാനേജ്മെന്റ് സ്കൂൾ നടത്തിപ്പിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ല. സ്കൂളിന്റെ തകർച്ച തിരിച്ചറിഞ്ഞ ചില പൗര പ്രമുഖർ സ്കൂൾ 19-- ൽ മാനേജ്മെന്റിൽ നിന്നും ഏറ്റെടുത്തു ഒരു എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിലാക്കി. പക്ഷെ, ആ മാറ്റത്തിനും സ്കൂളിന്റെ ശോചയാവസ്ഥയിൽ നിന്നും കരകയറ്റാനായില്ല. അങ്ങിനെ 19---ൽ സ്കൂൾ ഒരു സ്വകാര്യ വ്യക്തിക്ക് (പാറോകൊട്ടിൽ വിജയൻ ) കൈമാറി. വിദഗ്ദരായ ഒരു കൂട്ടം അധ്യാപകവൃന്തത്തിന്റെ ശ്രമത്തിൽ സ്കൂൾ വീണ്ടും ഉയർച്ചയുടെ പാതയിൽ എത്തിയെങ്കിലും കഴിഞ്ഞ ഏഴ് വർഷങ്ങളായി കേരത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ നവോണ്മുഖമായ കുതിപ്പിൽ ഭൗതികസാഹചര്യങ്ങളുടെ പരിമിതി മൂലം ഒപ്പത്തിനൊപ്പം നില്കാൻ സ്കൂളിന് കഴിയാത്ത സാഹചര്യമുണ്ടായി.

എങ്കിലും, ചരിത്ര അനുഭവങ്ങൾ കുറ്റാനാശ്ശേരിയുടെ പ്രതീക്ഷയുടെ മുകുളങ്ങളെ കരിയാതെ കാത്തു. എന്നിരുന്നാലും, ഈ മുകുളങ്ങൾക്കിനി ആയുസ്സുണ്ടോ എന്ന് സംശയിച്ചവരെയും അതിശയിപ്പിച്ച് 2022 ഫെബ്രുവരി 24ന് ആ മുകുളങ്ങളിൽ ഒരു കുടം നീർ പകർന്നുകൊണ്ട് കുറ്റാനാശ്ശേരി സ്കൂളിന്റെ സാരധ്യം മുരളി വാളാകുളം എന്ന വേറൊരു സോഷ്യലിസ്റ്റ് ഏറ്റെടുത്തു. വിദ്യാഭ്യാസ മേഖലയിൽ പ്രാവിണ്യം തെളിയിച്ചുട്ടുള്ള അദ്യേഹത്തിന് അത് വെറും ഒരു ഏറ്റ്എടുക്കലായിരുന്നില്ല. ഒരു നാടിന്റെ അറിവിനോടുള്ള അടങ്ങാത്ത അഭിനിവേശവും അത് നേടിയെടുക്കാനുള്ള മനസ്സും മനസ്സിലാക്കി ആ ലക്ഷ്യത്തിലേക്കു അവരോടൊപ്പം നടക്കാനുള്ള ഉറച്ച തീരുമാനമായിരുന്നു ആ ഏറ്റെടുക്കൽ. ആ ഉറച്ച മനസ്സിന്റെ പ്രതിഭലനമാണ് കഴിഞ്ഞ മാർച്ചിൽ ഷൊർണുർ എം എൽ എ ശ്രീ മമ്മിക്കുട്ടിയുടെയും, ഒറ്റപ്പാലം എം എൽ എ ശ്രീ പ്രേകുമാറിൻറെയും സാനിധ്യത്തിൽ കുറ്റാനാശ്ശേരിയുടെ മുഴുവൻ ജനങ്ങളെയും സാക്ഷിയാക്കി തറകല്ലിട്ട അത്യന്തധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിട സമൂച്ഛയം വെറും 9 മാസങ്ങൾ കൊണ്ട് പൂർത്തീകരിച്ചു 25- ഫെബ്രുവരി 2023 ന് ഈ നാടിനു സമർപ്പിക്കുന്നത്. മൂന്ന് നിലകളിലായി ആധുനിക സാങ്കേതിക സൗകര്യങ്ങളുള്ള 21 ക്ലാസ്സ്‌ മുറികളും അനുബന്ധ സൗകര്യങ്ങളും ഇപ്പോൾത്തന്നെ ഒരുങ്ങികഴിഞ്ഞു. എനിയും ഒരുപാട് സൗകര്യങ്ങൾ ( കുട്ടികളുടെ പാർക്ക്‌, നീന്തൽ കുളം, അതാധുനിക സൗകര്യങ്ങളുള്ള കളിസ്ഥലം, etc.)

കഴിഞ്ഞ ഒരു വർഷമായി സ്കൂളിൽ സംഘടിപ്പിച്ച പാഠ്യേതര പരിപാടികൾ കുട്ടികളുടെ കലാ കായികമായ കഴിവുകളെ പരിപോഷിക്കുന്നതിൽ അസൂയാവഹമായ പങ്കു വഹിച്ചിട്ടുണ്ട്.

പുതിയ മാനേജ്മെന്റും ഒരു കൂട്ടം പ്രഗത്ഭരും പ്രതിജ്ഞാബദ്ധരായ അധ്യാപകരും അവരുടെ വിശ്രമമില്ലാത്ത പ്രവർത്തനവും കൂടിച്ചേരുകയും കുറ്റാനാശ്ശേരിയുടെ മനസ്സ് ആ നന്മയോടൊപ്പും നിൽക്കുകയും ചെയ്താൽ, നമ്മുടെ ന്നു സ്വപ്നങ്ങൾക്ക് എനിയും ഒരായിരം ചിറകുമുളക്കും എന്ന് പ്രത്യാശിക്കാം.

ഭൗതികസൗകര്യങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക




പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :






ആഘോഷങ്ങൾ

തിരികെ സ്‍ക‍ൂളിലേക്ക്

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക






വഴികാട്ടി

{{#multimaps:10.920289473825099, 76.36589162834701|zoom=12}}


  • 1. NH 213 ലെ കരിങ്കല്ലത്താണിയിൽ നിന്നും ൮ കി.മിറ്ററും SH-45ൽ ക‌ുളക്കാട് നിന്നും 5 കി.മീറ്ററും അകലത്തായി സ്ഥിതിചെയ്യുന്നു.
  • 2. ശ്രീകൃ‍ഷ്‌ണപുരത്ത് നിന്നും 5 കിലോമീറ്റർ മ‌ുറിയങ്കണ്ണി റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം