മാങ്ങാട് ഈസ്റ്റ് എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ ധർമ്മശാല എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് മാങ്ങാട് ഈസ്റ്റ് എൽ പി സ്കൂൾ
മാങ്ങാട് ഈസ്റ്റ് എൽ പി സ്കൂൾ | |
---|---|
വിലാസം | |
മാങ്ങാട് കല്യാശ്ശേരി പി.ഒ. , 670562 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1933 |
വിവരങ്ങൾ | |
ഫോൺ | 04972 784195 |
ഇമെയിൽ | school13641@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13641 (സമേതം) |
യുഡൈസ് കോഡ് | 32021300310 |
വിക്കിഡാറ്റ | Q64458790 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 87 |
പെൺകുട്ടികൾ | 57 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുരളീധരൻ ടി എൻ |
പി.ടി.എ. പ്രസിഡണ്ട് | ബിനീഷ് കെ വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷബിന എം കെ |
അവസാനം തിരുത്തിയത് | |
11-07-2023 | School13641 |
ചരിത്രം
1933 ജൂൺ ഒന്നിനാണ് മാങ്ങാട് ഈസ്റ്റ് എൽ പി.സ്കൂൾ സ്ഥാപിതമായത്. ഒരു എഴുത്തച്ഛൻ പള്ളിക്കൂടമെന്ന നിലയിലാരംഭിച്ച ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ കുമാരി:ടി.എൻ.മീനാക്ഷിയാണ്. കല്യാശ്ശേരി ഗ്രാമപഞ്ചായത്തിന്റെ വടക്കേയറ്റത്ത് കെൽട്രോണിന് സമീപമാണീ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ശ്രീ: ടി.എൻ.മുരളീധരനാണ് 2017 മുതൽ ഈ വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റർ. നിലവിൽ 1മുതൽ4 വരെ ക്ലാസ്സുകളിലായി 137 കുട്ടികൾ പഠിക്കുന്നു.1 മുതൽ 3 വരെ ക്ലാസുകൾക്ക് രണ്ടു ഡിവിഷനുണ്ട്. 2017 മുതൽ പ്രീ - പ്രൈമറി ക്ലാസ്സുകളും പ്രവർത്തിച്ചു വരുന്നുണ്ട്.2019ൽ വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിൽ ഒരു ബഹുനില കെട്ടിടം നിർമിക്കുകയുണ്ടായി .2019 ജൂൺ 29ന് ബഹു: കേരളാ വിദ്യാഭ്യാസ മന്ത്രി പ്രൊ: സി.രവീന്ദ്രനാഥ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സമൂഹത്തിന് സമർപ്പിച്ചു.
ഭൗതികസൗകര്യങ്ങൾ
2019-ൽ നിർമിച്ച ബഹുനില കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.നിലവിൽ എല്ലാ ക്ലാസ് റൂമുകളും ഹൈ- ടെക്കാണ്.വിദ്യാലയം വൈദ്യുതീകരിച്ചതും ഇന്റർനെറ്റ് സൗകര്യം ലഭ്യമായതുമാണ്. എല്ലാ ക്ലാസ് മുറികളിലും ഫാൻ, സ്പീക്കർ സംവിധാനം നിലവിലുണ്ട്. കുടിവെള്ളത്തിന് ഒരിക്കലും വറ്റാത്ത കിണർ, ജപ്പാൻ കുടിവെള്ള പദ്ധതി കണക്ഷൻ എന്നിവയുണ്ട്. കുട്ടികൾക്ക് ഉല്ലസിക്കുന്നതിനായി കളിമുറ്റം എന്ന പേരിൽ മനോഹരമായ ഒരു പാർക്കും സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. സ്ഥലത്തിന്റെ പ്രത്യേകത പരിഗണിച്ച് സി.സി.ടി.വിയും ഏർപ്പാടാക്കിയിട്ടുണ്ട്. സ്കുളിന് ബലമുള്ള ചുറ്റുമതിലും ആവശ്യത്തിന് ടോയ്‌ലെറ്റുകളുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്, ചിത്രരചനാ ക്ലാസ്, സംഗീത ക്ലാസ്, ഡാൻസ് ക്ലാസ്, കളരി അഭ്യാസം, കൃഷി,ബുൾബുൾ, ശുചീകരണ പ്രവർത്തനങ്ങൾ,മാസ്ഡ്രിൽ.
മാനേജ്‌മെന്റ്
വ്യക്തിഗതം ,മാനേജർ ,ടി.എൻ.മീ നാക്ഷി ,പാന്തോട്ടം.
മുൻസാരഥികൾ
പി വി.ഗോപാലൻ മാസ്റ്റർ, സി.ഗോപാലൻ മാസ്റ്റർ, പി.ദേവകി ടീച്ചർ, പാറുക്കുട്ടി ടീച്ചർ, കാർത്യായനി ടീച്ചർ, നളിനി ടീച്ചർ, പി.വി.ലക്ഷ്മി ടീച്ചർ, ജി.സത്യദേവൻ മാസ്റ്റർ, കെ.നാരായണി ടീച്ചർ, ഗ്രേസിക്കുട്ടി ടീച്ചർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. ഇ ബാലകൃഷ്ണൻ, റിട്ട.പി.ഡബ്ല്യുഡിഎൻജിനിയർ ശ്രീ പി.വി.ചന്ദ്രശേഖരൻ ,Dr. അനിൽ ആലിങ്കൽ സ്വാതന്ത്ര്യ സമര സേനാനികൾ - ശ്രീ.പട്ടേരി രാഘവൻ, കൈ മുറിയൻ കുഞ്ഞമ്പു, ശ്രീമതി ലക്ഷ്മിയമ്മ ശ്രീപത്മനാഭൻ ഇലക്ട്രിക്കൽ എൻജിനിയർ, ശ്രീ.വിനയ് കുമാർ ,ശ്രീമതി മിനി, ഉമേഷ് പി., തുടങ്ങിയ ധാരാളം എൻ ജിനിയർമാർ,' ജസ് ന ജയരാജ്, ( കലാ തിലകം ,നടി) പ്രസാദ് സി.(മർച്ചൻറ് നേവി.) ഡെൻറൽ ഡോ. ആ തിര സി.പി., മ്യൂസിക് ബിരുദാനന്തര ബിരുദധാരി കാവ്യചന്ദ്രൻ ,ആർക്കിടെക്ച്ചർ ബിരുദധാരി അമൃത സി., ഫാർമസിസ്റ്റ് പ്രീയ സി., അധ്യാപകർ, മറ്റു പല ഉന്നത സ്ഥാനങ്ങളിലും കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്ന വ്യക്തിത്വങ്ങൾ ഈ സ്ഥാപനത്തിന്റെ മുതൽകൂട്ടാണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.9821517,75.3739266| width=800px | zoom=12 }}