വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽകൈറ്റ്സ്
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ൽനടപ്പിലാക്കിയ ലിറ്റിൽ കൈറ്റ് സിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നിർവ്വഹിച്ചു വി പി എസും ലിറ്റിൽ കൈറ്റ് സ് തങ്ങളുടെ ഭാഗമാക്കിയിരിക്കുന്നു. ഒൻപതാം ക്ളാസിലെ കുുട്ടികൾക്കായി 2018 മുതൽ വിദ്യാഭ്യാസവകൂപ്പ് തുടങ്ങിവച്ച ഈ കർമ്മപദ്ധതി ഞങ്ങളുടെ സ്ക്കൂളും അനുസ്യൂതം തുടരുന്നു. ഓരോ വർഷവും പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചുകളെ തെരഞ്ഞെടുക്കുന്നു.
പരിശീലന ക്ലാസ്സുകൾ
ആനിമേഷൻ,പ്രോഗ്രാമിങ് , മലയാളം കമ്പ്യൂട്ടിങ്, മൊബൈൽ ആപ്പ്, റോബോട്ടിക്സ്, ഇലക്ട്രോണിക്സ് എന്നിവയാണ് ലിറ്റിൽ കൈറ്റ്സിന്റെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ബുധനാഴ്ചയും ക്ലാസ്സു നടത്തുന്നു. ആനിമേഷന് ടുപ്പി ട്യൂബ് ഡെസ്ക്, പ്രോഗ്രാമിങ്ങിന് സ്ക്രാച്ച് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ട്യീനിങ്, എക്സ്റ്റെൻഡ് ഫ്രെയിം, മോഡുകൾ ടുപ്പീട്യൂബിൽ പരിചയപ്പെടുന്നു. വ്യത്യസ്ഥങ്ങളായ ഫോണ്ടുകൾ, ഹെഡർ-ഫൂട്ടർ,ഫൂട്നോട്, ഇൻടെക്സ് എൻട്രി എൻഡ് നോട്, മലയാളം ടൈപ്പിങ് പരിശീലനം, ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ എന്നിങ്ങനെ ഘട്ടങ്ങളിലുടെയാണ് മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രവർത്തനങ്ങൾ.