എൽ പി എസ് ആറാട്ടുകുളങ്ങര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രതിഭകളോടൊപ്പം

ശ്രീ രാജേഷ് പത്തിയൂരിനെ ആദരിക്കൽ

       സമൂഹത്തിലെ പ്രതിഭാധനരായ വ്യക്തികളെ കണ്ടെത്തി അവരെ ആദരിക്കുക എന്ന പരിപാടിയുടെ ഭാഗമായി ആറാട്ടുകുളങ്ങര എൽ.പി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത ശില്പിയും ചിത്രകാരനുമായ ശ്രീ രാജേഷ് പത്തിയൂരിനെ ആദരിക്കുകയുണ്ടായി.

           സംഗീതത്തിന് ഒരിക്കലും മരണമില്ല. പ്രതിഭകളോടൊപ്പം എന്ന പരിപാടിയിൽ പ്രശസ്ത വയലിനിസ്റ്റ് ശ്രീ മാവേലിക്കര സതീഷ്ചന്ദ്രനും അദ്ദേഹത്തിന്റെ സഹധർമ്മിണിയും വായ്പാട്ട് കലാകാരിയുമായ ശ്രീമതി രാധികാ  ചന്ദ്രനേയും ആദരിച്ചു.

ഓണാഘോഷം

ഓണാഘോഷം

വളരെ ഗംഭീരമായി തന്നെ ഓരോ വർഷത്തെയും ഓണാഘോഷ പരിപാടികൾ നടത്തി വരുന്നു .അധ്യാപകർ, രക്ഷിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ ഇങ്ങനെ മൂന്നു വിഭാഗങ്ങളിലായി അത്തപ്പൂക്കള മത്സരവും നടത്താറുണ്ട്.കുട്ടികളുടെ വിവിധയിനം പരിപാടികൾ  , ഓണസദ്യ, ഓണപ്പാട്ട് , തിരുവാതിര കളി, എന്നിങ്ങനെ നടത്തിവരുന്നു.



ക്രിസ്മസ് ആഘോഷം

ക്രിസ്മസ് ആഘോഷം

   എല്ലാ വർഷവും ക്രിസ്മസ് ആഘോഷം വളരെ ഭംഗിയായി നടത്തിവരുന്നു.കുട്ടികളിൽ ഒരാൾ ക്രിസ്മസ് അപ്പൂപ്പന്റെ വേഷം ധരിച്ചും മറ്റുകുട്ടികൾ ക്രിസ്മസ് ഗാനം പാടി സ്കൂൾ പരിസരത്തുള്ള വീടുകളിൽ സന്ദർശനം നടത്തുകയും ചെയ്യുന്നു . കൂടാതെ തൊട്ടടുത്തുള്ള അങ്കണവാടിയിൽ കരോൾ സംഘം ചെല്ലുകയും അവിടുത്തെ കുരുന്നുകൾക്കൊപ്പം ആടിയും പാടിയും ഉല്ലസിച്ചും ക്രിസ്മസ് കേക്ക് മുറിച്ചു ക്രിസ്മസ് ആഘോഷം നടത്തിയിരുന്നു.



കോൽകളി

കോൽകളി

മൺമറഞ്ഞുപോകുന്ന ചില നാടൻ കലകളിൽ ഒന്നാണ് കോൽകളി .സ്കൂളിൽ കഴിഞ്ഞ രണ്ടു വർഷമായി മുൻ പിടിഎ പ്രസിഡന്റായിരുന്നു ശ്രീ കൃഷ്ണൻ  അവറുകൾ ഈ കലാരൂപം കുഞ്ഞുങ്ങളെ അഭ്യസിപ്പിച്ചു പോരുന്നു.

അതിജീവനം

കോവിഡ് കാലത്തെ ദീർഘകാല അടച്ചിടൽ കാരണം കുട്ടികളിൽ ഉണ്ടാകുന്ന സാമൂഹിക വൈകാരിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി തയ്യാറാക്കിയ അതിജീവനം എന്ന പ്രവർത്തനത്തിന്റെ ഭാഗമായി കഥകൾ,പാട്ടുകൾ , യോഗ, ചിത്രരചന, വ്യായാമങ്ങൾ, വിവിധ തരം കളികൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.

വേണ്ട ലഹരി --- വേണം ആരോഗ്യം

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ

drugs12

ഈ വർഷം നടത്തിയ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച പ്രവർത്തനമായിരുന്നു ലഹരി വിരുദ്ധ ക്യാമ്പയിൻ . ഇന്ന് കുട്ടികളിൽ കണ്ടുവരുന്ന അമിതമായ ലഹരി ഉപയോഗം തടയുക ,നല്ല ആരോഗ്യ ശീലങ്ങൾ പരിശീലിപ്പിക്കാൻ ആവശ്യമായ ഗാർഹിക അന്തരീക്ഷം ഒരുക്കുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തി ലഹരിവിരുദ്ധ ക്യാമ്പിയിൽ സ്കൂളുകൾ സംഘടിപ്പിച്ചു.ഇതിന്റെ ഭാഗമായി സ്കൂൾ തല ജാഗ്രത സമിതി രൂപീകരിച്ചു.ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.എസ് സി ആർ ടി യുടെ നേതൃത്വത്തിൽ ലഹരിവസ്തുക്കൾക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി കായംകുളം ബി.ആർ.സി യുടെ നേതൃത്വത്തിൽ എല്ലാ അധ്യാപകർക്കും പരിശീലനം ലഭിച്ചു.ഒക്ടോബർ രണ്ടാം തീയതി സ്കൂൾതലത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.28ആം തീയതി ലഹരി വിമുക്ത പ്രതിജ്ഞ ചൊല്ലി. ലഹരി വിമുക്ത പോസ്റ്റർ ,പ്ലക്കാർഡുകൾ എന്നിവ തയ്യാറാക്കി. സ്കൂളിലും പരിസരപ്രദേശങ്ങളിലും സ്ഥാപിച്ചു.ഒക്ടോബർ 29 ആം തീയതി ദീപാവലി ദിനത്തിൽ അധ്യാപകരുടെയും കുട്ടികളുടെയും വീടുകളിൽ ലഹരി വിമുക്ത ദീപം തെളിച്ചു.കൂടാതെ ഈ വീട് ലഹരി വിമുക്തമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.നവംബർ 1 കേരളപ്പിറവി ദിനത്തിൽ വൈവിധ്യമാർന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.അന്നേദിവസം ലഹരി വിരുദ്ധ ശൃംഖല നടത്തി .സ്കൂളിനടുത്തുള്ള പ്രദേശങ്ങളിൽ കുട്ടികൾ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്തു.സ്കൂളിൻറെ പരിസരപ്രദേശങ്ങളിൽ ഫ്ലാഷ് മോബുകൾ, നാടകം എന്നിവ അവതരിപ്പിച്ചു .

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം