എ.യു. പി. എസ്. അപ്പുപിള്ളയൂർ/കൂടുതലറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്
21:26, 21 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21357 (സംവാദം | സംഭാവനകൾ) ('== ചരിത്രം == തിണ്ണപള്ളിക്കൂടമായാണ് ആദ്യം വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്. അതിനുവേണ്ട എല്ലാ സഹകരണങ്ങളും നിർദ്ദേശങ്ങളും സഹോദരൻ കന്തസാമി പിള്ള നൽകിയിരുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചരിത്രം

തിണ്ണപള്ളിക്കൂടമായാണ് ആദ്യം വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്. അതിനുവേണ്ട എല്ലാ സഹകരണങ്ങളും നിർദ്ദേശങ്ങളും സഹോദരൻ കന്തസാമി പിള്ള നൽകിയിരുന്നു. ഓലമേഞ്ഞ ഒറ്റമുറി മാത്രമായിരുന്നു അന്ന് ഉണ്ടായിരുന്നത്. അപ്പു ആയിരുന്നു വിദ്യാലയത്തിന്റെ പ്രഥമ അധ്യാപകൻ. മലയാള ഭാഷയിലായിരുന്നു അധ്യയനം നടന്നിരുന്നത്.

1933 ൽ സ്കൂൾ പ്രവർത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യാേഗിക അംഗീകാരം ലഭിച്ചത് 1940 ലാണ്. പാഠ്യ-സഹ പാഠ്യ മേഖലകളിൽ മികച്ച നിലവാരം പുലർത്തിപ്പോരുന്ന അപ്പുപ്പിള്ളയൂർ എ യു പി സ്കൂളിൽ ഇപ്പോൾ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ്,തമിഴ് മാധ്യമങ്ങളിലായി 650 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. 30 അധ്യാപകരും ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ സേവനമനുഷ്ഠിക്കുന്നു. സ്കൂളിനോടനുബന്ധിച്ച് 140 വിദ്യാർത്ഥികൾ പഠിക്കുന്ന പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നുണ്ട്.