എ.യു. പി. എസ്. അപ്പുപിള്ളയൂർ/കൂടുതലറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

തിണ്ണപള്ളിക്കൂടമായാണ് ആദ്യം വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്. അതിനുവേണ്ട എല്ലാ സഹകരണങ്ങളും നിർദ്ദേശങ്ങളും സഹോദരൻ കന്തസാമി പിള്ള നൽകിയിരുന്നു. ഓലമേഞ്ഞ ഒറ്റമുറി മാത്രമായിരുന്നു അന്ന് ഉണ്ടായിരുന്നത്. അപ്പു ആയിരുന്നു വിദ്യാലയത്തിന്റെ പ്രഥമ അധ്യാപകൻ. മലയാള ഭാഷയിലായിരുന്നു അധ്യയനം നടന്നിരുന്നത്.

1933 ൽ സ്കൂൾ പ്രവർത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യാേഗിക അംഗീകാരം ലഭിച്ചത് 1940 ലാണ്. പാഠ്യ-സഹ പാഠ്യ മേഖലകളിൽ മികച്ച നിലവാരം പുലർത്തിപ്പോരുന്ന അപ്പുപ്പിള്ളയൂർ എ യു പി സ്കൂളിൽ ഇപ്പോൾ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ്,തമിഴ് മാധ്യമങ്ങളിലായി 650 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. 30 അധ്യാപകരും ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ സേവനമനുഷ്ഠിക്കുന്നു. സ്കൂളിനോടനുബന്ധിച്ച് 140 വിദ്യാർത്ഥികൾ പഠിക്കുന്ന പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നുണ്ട്.