ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് മീനങ്ങാടി/നാഷണൽ സർവ്വീസ് സ്കീം/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

മാമ്പഴക്കാലം പദ്ധതിക്കു തുടക്കമായി

അന്യം വന്നു പോകുന്ന നാട്ടുമാവുകൾ നട്ടുവളർത്തി സംരക്ഷിക്കാനും , വരും തലമുറകൾക്ക് മധുരം കിനിയുന്ന മാമ്പഴങ്ങൾ സമ്മാനിക്കാനും ലക്ഷ്യമിട്ട് എൻ.എസ്.എസ് നടപ്പിലാക്കുന്ന മാമ്പഴക്കാലം പദ്ധതിക്കു തുടക്കമായി. സ്കൂൾ പരിസരങ്ങളിലും , വഴിയോരങ്ങളിലും, കുട്ടികളുടെ വീടുകളിലുമായി അഞ്ഞൂറ് നാട്ടുമാവിൻ തൈകൾ നട്ടുവളർത്തും. പദ്ധതിയുടെ ഉദ്ഘാടനം പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി നുസ്രത്ത് നിർവ്വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസ ആശാ രാജ്, വാർഡ് മെമ്പർ ടി.പി ഷിജു, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ,പി ടി എ പ്രസിഡണ്ട് എം. വി പ്രിമേഷ് , ഡോ.ബാവ കെ. പാലുകുന്ന് എന്നിവർ പ്രസംഗിച്ചു.

ഓട്ടോ ഡ്രൈവർമാരെ ആദരിച്ചു

മീനങ്ങാടി ടൗണും പരിസരവും, വൃത്തിയായും മനോഹരവുമായും കാത്തുസൂക്ഷിക്കുന്നതിൽ ക്രിയാത്മകമായ പങ്കാളിത്തം വഹിക്കുന്ന ടൗണിലെ ഓട്ടോ ഡ്രൈവർമാരെ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഗ്രാമ പഞ്ചായത്തിന്റെ കാർബൺ ന്യൂട്രൽ പ്രോജക്ടിന് പിന്തുണയുമായി എൻ എസ് എസ് ആവിഷ്കരിച്ച കർമ പദ്ധതിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി നുസ്രത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി.പി ഷിജു , പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പ്രോഗ്രാം ഓഫീസർ ആശാ രാജ്, ഡോ. ബാവ കെ പാലുകുന്ന് എന്നിവർ പ്രസംഗിച്ചു