ഗവ. എച്ച് എസ് എസ് മീനങ്ങാടി/നാഷണൽ സർവ്വീസ് സ്കീം/2025-26
| Home | 2026-27 |
യുവ ജാഗരൺ കലാജാഥയ്ക്കു സ്വീകരണം നൽകി
സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നാഷണൽ സർവീസ് സ്കീമിൻെറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന യുവ ജാഗരൺ എയ്ഡ്സ് ബോധവത്കരണ കലാജാഥയ്ക്ക് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സ്വീകരണം നൽകി. സ്കൂളിലെ എൻ.എസ്. എസ്. യൂണിറ്റിൻെറ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്. സീനിയർ അസിസ്റ്റൻെറ് ഡോ. ബാവ കെ .പാലുകുന്ന്, പ്രോഗ്രാം ഓഫീസർ പി.ടി. ജോസ് എന്നിവർ പ്രസംഗിച്ചു. കൊയിലാണ്ടി പൗർണമി തിയേറ്റേഴ്സിലെ കലാകാരൻമാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ജീവിതോത്സവം - 2025 പദ്ധതി ഉദ്ഘാടനം ചെയ്തു.
-

ജീവിതോത്സവം -ഉദ്ഘാടനം ശ്രീ കെ.ഇ.വിനയൻ -

'അനുദിനം കരുത്താകാം കരുതലാകാം' -പ്രതിജ്ഞാ -

ലഹരി വിരുദ്ധ മനുഷ്യ വലയം
സാമൂഹിക പ്രതിബദ്ധതയും ലക്ഷ്യബോധവുമുള്ള യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നാഷണൽ സർവീസ് സ്കീം സംസ്ഥാന വ്യാപകമായി ആവിഷ്കരിച്ചു നടപ്പിലാക്കുന്ന "ജീവിതോത്സവം -2025" ഇരുപത്തിയൊന്നിന കർമ്മപദ്ധതിക്ക് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം കുറിച്ചു . മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, എസ്. എം.സി.ചെയർമാൻ കെ.എ. അലിയാർ , പ്രോഗ്രാം ഓഫീസർ പി.ടി .ജോസ്, ഡോ. ബാവ കെ.പാലുകുന്ന്, ബിൻസി, പി.കെ സരിത, എൻ. ജെ ജിബ എന്നിവർ പ്രസംഗിച്ചു .
'അനുദിനം കരുത്താകാം കരുതലാകാം' എന്ന സന്ദേശവുമായി വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ചേർന്ന് സ്കൂൾ പരിസരത്ത് ലഹരി വിരുദ്ധ മനുഷ്യ വലയം തീർത്തു. സീനിയർ വാളണ്ടിയർ ടി.എസ് .അനീറ്റ പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തു. എൻ. എസ്. എസ് .പ്രോഗ്രാം ഓഫീസർ പി.ടി.ജോസ്, സ്കൂൾ ലീഡർ ഗായത്രി എന്നിവർ നേതൃത്വം നൽകി.

