സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2019-21
21001-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 21001 |
യൂണിറ്റ് നമ്പർ | LK/2018/21001 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ലീഡർ | പ്രദുമോൾ.പി |
ഡെപ്യൂട്ടി ലീഡർ | സ്നേഹ.എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷീജ റോബർട്ട് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സി.ഷീന ജോസ് |
അവസാനം തിരുത്തിയത് | |
26-04-2023 | 21001 |
ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ (SECOND BATCH 2019-2020)
ഗ്രൂപ്പ് ഫോട്ടോ
സ്കൂൾതല ക്യാമ്പ് നടത്തി
തിയ്യതി:- ജൂൺ-24-2019 ലിറ്റിൽ കൈറ്റ്സ് രണ്ടാമത്തെ ബാച്ചിന് സ്കൂൾ തല ഏകദിന ക്യാമ്പ് നടത്തി. ആലത്തൂർ ഐ.ടി കോ-ഓർഡിനേറ്ററും, പാലക്കാട് ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയ്‌നറുമായ ജി.പദ്മകുമാർ സാർ ക്യാമ്പിന് നേതൃത്വം നൽകി.
നോട്ടീസ് ബോർഡ് പ്രദർശനംനടത്തി
തിയ്യതി:- ജൂൺ-26-2019 ലിറ്റിൽ കൈറ്റുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങൾ കോർത്തിണക്കി ലിറ്റിൽ കൈറ്റംഗങ്ങൾ നോട്ടീസ് ബോർഡ് തയ്യാറാക്കി.
ഡിജിറ്റൽ ഓണപ്പൂക്കള മത്സരത്തിൽ പങ്കെടുത്ത് ലിറ്റിൽ കൈറ്റ്സ്
തിയ്യതി:- സെപ്‌റ്റംബർ-5-2019 ഓണാഘോഷവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റംഗങ്ങൾ ഡിജിറ്റൽ പൂക്കള മത്സരത്തിൽ പങ്കെടുത്ത് മാതൃകയായി.
ഓണപ്പൂക്കളം
എന്റെ അമ്മ സ്മാർട്ട് അമ്മ
തിയ്യതി:- ഒക്ടോബർ-23-2019 എന്റെ അമ്മ സ്മാർട്ട് അമ്മ എന്ന പേരിൽ ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ അമ്മമാർക്കായി ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ് നൽകി.
ഉപജില്ലാതല ക്യാമ്പ്
തിയ്യതി:- നവംബർ-14,15-2019 ചെറുപുഷ്പം ജി എച്ച് എസ് എസ് വടക്കെഞ്ചേരിയിൽ വച്ച് ലിറ്റിൽ കൈറ്റംഗങ്ങൾക്ക് ഉപജില്ലാതല ക്യാമ്പ് നടത്തി. പ്രസ്തുത ക്യാമ്പിൽ ലിറ്റിൽ കൈറ്റംഗങ്ങളായ അർച്ചന വി, ശ്രീദേവി കെ പി, അക്ഷയ എസ്, പ്രദുമോൾ പി, മെഹ്റിൻ ബീഗം, ആതിര എസ്, അതുല്യ കെ, സുമയ്യ എന്നിവർ യഥാക്രമം ആനിമേഷൻ, പ്രോഗ്രാമിങ് വിഭാഗങ്ങളിലായി പങ്കെടുത്തു.
അടിസ്ഥാന ഐ.ടി പരിശീലന പരിപാടി
തിയ്യതി:- ജനുവരി-4-2020 തൊട്ടടുത്ത എ എം എം എൽ പി സ്കൂളിലെ കുട്ടികൾക്ക് രസകരമായ രീതിയിൽ അടിസ്ഥന ഐ.ടി പരിശീലനം നൽകി. ലിറ്റിൽ കൈറ്റംഗങ്ങൾ മാതൃകയായി.
ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രദർശനം
തിയ്യതി:- ജനുവരി-31-2020 വർണകൂപിക എന്ന പേരിൽ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ഡിജിറ്റൽ മാഗസിൻ പുറത്തിറങ്ങി. ഉദ്ഘടനം പ്രധാനാധ്യാപിക സി.ശോഭ റോസ് നിർവഹിച്ചു.