ജെ. യു. പി. എസ്. വരന്തരപ്പിള്ളി

12:00, 4 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22275hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശ്രീ.സി.പി.അനന്തരാമസ്വാമി 1962-ൽ പണികഴിപ്പിച്ച ജനത സ്കൂൾ അരനൂറ്റാണ്ടിലേറെയായി വരന്തരപ്പിള്ളി  ഗ്രാമത്തിലെ ജനങ്ങൾക്ക് അറിവിന്റെ വെളിച്ചമാണ്. "ജനങ്ങൾക്കായി" എന്നർത്ഥമുള്ള ഈ വിദ്യാലയത്തിന്റെ  പേര്, സാമൂഹികമോ സാമ്പത്തികമോ ആയ നില പരിഗണിക്കാതെ എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള അതിന്റെ സ്ഥാപക ദൗത്യത്തെ പ്രതിഫലിപ്പിക്കുന്നു. നാലാം ക്ലാസിനപ്പുറമുള്ള വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന 1960  കാലഘട്ടത്തിൽ , ജനതാ സ്കൂൾ അസംഖ്യം ഗ്രാമീണർക്ക് പഠനത്തിനുള്ള ഒരു കവാടം തുറന്നിട്ടു . വിദ്യാഭ്യാസ മികവിനോടൊപ്പം  കലാപരവും സമൂഹനന്മ ഉദ്ദേശിച്ചിട്ടുള്ളതുമായ  പ്രവർത്തനങ്ങൾ സ്കൂളിന്റെ നേതൃത്വത്തിൽ നടക്കുന്നു.  6 പതിറ്റാണ്ടുകളായി നിരവധി കലാകാരന്മാരെയും വിദഗ്ധരെയും  ബുദ്ധിജീവികളെയും സൃഷ്ടിക്കാൻ ഈ സമീപനം  സഹായിച്ചു.

ജെ. യു. പി. എസ്. വരന്തരപ്പിള്ളി
വിലാസം
വരന്തരപ്പിള്ളി

വരന്തരപ്പിള്ളി പി.ഒ.
,
680303
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഇമെയിൽjupskulvarandarappilly@gmail.com
കോഡുകൾ
സ്കൂൾ കോഡ്22275 (സമേതം)
യുഡൈസ് കോഡ്32070802304
വിക്കിഡാറ്റQ64091198
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ84
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ135
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ രജിനി
പി.ടി.എ. പ്രസിഡണ്ട്ബീന സനീഷ്
എം.പി.ടി.എ. പ്രസിഡണ്ട്ബിജി ജിയോ
അവസാനം തിരുത്തിയത്
04-04-202322275hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



2002-ൽ, ജനത യു പി സ്കൂൾ  സ്കൂൾ വിവേകാനന്ദ ട്രസ്റ്റ് , കൊടകര  ഏറ്റെടുത്തു. സമൂഹത്തിന് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാനുള്ള ശാശ്വതമായ പ്രതിബദ്ധതയുടെ തെളിവാണ്  60-ാം വർഷത്തെ പ്രവർത്തനപാതയിലൂടെയുള്ള സ്കൂളിന്റെ യാത്ര.

നമ്മുടെ വിദ്യാലയം,ഒറ്റ നോട്ടത്തിൽ

  • ഗ്രാമത്തിലെ സാധാരണ ജനങ്ങൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെ  ദീർഘദർശിയും സാമൂഹ്യ പ്രവർത്തകനുമായ   ശ്രീ.സി.പി.അനന്തരാമസ്വാമി 1962-ൽ സ്ഥാപിച്ചതാണ് ജനത സ്കൂൾ.
  • ജനങ്ങൾക്കു വേണ്ടി എന്ന അർത്ഥത്തിൽ “ജനത” എന്ന പേര്.
  • മികച്ച പൌരന്മാരെ വളർത്തിയെടുക്കുക എന്ന പ്രതിബദ്ധതയോടെ, സ്കൂൾ കലാപരമായ പഠനത്തിനായി പ്രത്യേക അധ്യാപകരെ നിയമിക്കുകയും വിദ്യാർത്ഥികൾക്ക് സമഗ്രമായ വിദ്യാഭ്യാസം നൽകുകയും ചെയ്തു.
  • 2002-ൽ സ്കൂൾ വിവേകാനന്ദ ട്രസ്റ്റ് ഏറ്റെടുത്തു, കെട്ടിടം ഉൾപ്പെടെ ഉള്ള മേഖലകളിൽ വിദ്യാലയത്തെ  കൂടുതൽ വിപുലീകരിച്ചു.
  • 2012-ൽ ജനതാ സ്കൂൾ അതിന്റെ 50-ാം വാർഷികം ആഘോഷിച്ചു, എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള സ്ഥായിയായ പാരമ്പര്യത്തിന്റെ തെളിവാണ് ഇത്

നിലവിലെ സ്കൂൾ

ചേർപ്പ് വിദ്യാഭ്യാസ ഉപജില്ലയുടെ ഭാഗമായ നമ്മുടെ വിദ്യാലയത്തിൽ നിലവിൽ 5,6,7 ക്ലാസ്സുകളിൽ മൂന്നു ഡിവിഷനുകളിലായി 135 വിദ്യാർഥികളാണ് ഉള്ളത്. വിവേകാനന്ദ ട്രസ്റ്റ്‌ ഡയരക്ടർ ശ്രീ.കെ.ആർ. ദിനേശൻ ആണ് സ്കൂൾ മാനേജർ. 6 അധ്യാപകരും 1 അനദ്ധ്യാപകജീവനകകാരനും ഇവിടെ പ്രവത്തിക്കുന്നു. വിദ്യാലയത്തിൽ കുട്ടികൾക്കുവേണ്ട എല്ലാവിധ സഹകരണങ്ങളും ചെയ്യുന്ന കർമ്മനിരതമായ PTA, MPTA തുടങ്ങിയവയുടെ പങ്ക് സ്ഥാപനത്തിനെ വളർച്ചയ്ക്ക് വളരെയേറെ സഹായിക്കുന്നു. 2002ൽ വിവേകാനന്ദ ട്രസ്റ്റ്‌ നമ്മുടെ വിദ്യാലയത്തിനെ ഭരണച്ചുമതല ഏറ്റെടുത്തു.വിദ്യാലയത്തിനെ സമഗ്രവികസനം മുൻനിർത്തി അനേകം പ്രവർത്തനങ്ങൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു. കെട്ടിടത്തിനു വേണ്ടതായ കാലോചിതമായ മാറ്റങ്ങൾ, കളിസ്ഥലം, ലൈബ്രറി എന്നിവ അവയിൽ ചിലതാണ്.കലാകായികപഠനത്തിനുവേണ്ടി പ്രത്യേകം അദ്ധ്യാപകരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

വിദ്യാലയം കർമ്മപഥത്തിലെ 50-)മത് വർഷത്തിലെത്തിനിൽക്കുന്ന വേളയിൽ സുവർണജൂബിലിയുമായി ബന്ധപ്പെട്ട് ബഹു:ജില്ലാപഞ്ചായത്ത് അംഗം ശ്രീ.കല്ലൂർ ബാബു രക്ഷാധികാരിയായും ബഹു:ജില്ലാകളക്ടർ ശ്രീ.P.M ഫ്രാൻസിസ്‌ ഉദ്ഘാടനം നിർവഹിച്ച് ഒരു ആഘോഷസമിതി രൂപീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് പുതിയ സ്കൂൾ കെട്ടിടത്തിനു വേണ്ടിയുള്ള തറക്കല്ലിടൽ ബഹു.MLA ശ്രീ.രവീന്ദ്രനാഥ് നിർവഹിച്ചു. 2015 മാർച്ച് 28നു സ്കൂളിൻറെ പുതിയ കെട്ടിടം മുൻ സഹകരണവകുപ്പ് മന്ത്രി ആയിരുന്ന ശ്രീ സി എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനം ചുമരുകൾക്ക് അപ്പുറത്ത്‌

മുൻ സാരഥികൾ

വരന്തരപ്പിള്ളിയിലെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ പ്രമുഖനായ ശ്രീ ടി പി അനന്തരാമസ്വാമിയെ ഒരു വിദ്യാലയതിൻറെ ആരംഭത്തിനു വേണ്ടി സമീപിച്ചു. ശ്രീ അനന്തരാമാസ്വാമിയുടെയും നാട്ടുകാരുടെയും തീവ്ര യജ്ഞത്തിന്റെ ഫലമാണ് വരന്തരപ്പിള്ളി ഗ്രാമത്തിലെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം. ജനങ്ങളുലെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് ജനങ്ങളുടെത് എന്ന അർത്ഥത്തിൽത്തന്നെയാണ് “ജനത” എന്ന പേര് ഈ വിദ്യാലയത്തിനു നൽകിയത്. കാരുവീട്ടിൽ വിജയൻ മാസ്റ്റർ ,പുത്തൻവീട്ടിൽ ശിവരാമൻ മാസ്റ്റർ ,വട്ടക്കൊട്ടായ് ഭാസ്കരൻ നായർ, മുൻ മുൻ പഞ്ചായത്ത് അംഗമായ അടിയള്ളൂർ മനയ്ക്കൽ വാസുദേവൻ നമ്പൂതിരി തുടങ്ങിയവർ ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചവരാണ്.

ക്രമ

നമ്പർ

പ്രഥമ അധ്യാപകന്റെ/അധ്യാപികയുടെ

പേര്

സേവന കാലയളവ്
ആരംഭം അവസാനം
1 ശ്രീ ഗംഗാധര മേനോൻ 1962 1965
2 ശ്രീമതി പദ്മാവതി പി 1965 1991
3 ശ്രീ തങ്കപ്പൻ 1991 1992
4 ശ്രീ മോഹനൻ 1992 1997
5 ശ്രീമതി തങ്കമണി 1997 2000
6 ശ്രീമതി പ്രേമവല്ലി 2000 2002
7 ശ്രീമതി ഗിരിജ 2002 2005
8 ശ്രീമതി മറിയാമ്മ ടി എ 2005 2008
9 ശ്രീമതി കെ പി രമണി 2008 2009
10 ശ്രീമതി കെ രജനി 2009 നിലവിൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കലാകായിക രംഗത്തെ ഒട്ടേറെ പ്രമുഖർ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർഥികളായിട്ടുണ്ട്.

നേട്ടങ്ങൾ അവാർഡുകൾ

ജൈവകൃഷി രംഗത്ത് ജനത സ്കൂളിലെ വിദ്യാർഥികളുടെയും PTA അംഗങ്ങളുടെയും പ്രവർത്തനം അഭിനന്ദനാർഹമാണ്. കഴിഞ്ഞ 3 വർഷങ്ങളായി പൂർണമായും ജൈവ രീതിയിൽ പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുകയും തത്ഫലമായി പോഷകസമൃദ്ധവും വിഷവിമുക്തവുമായ ഭക്ഷണം സ്കൂൾ ഉച്ചഭക്ഷണപരിപാടിയിൽ ഉൾപ്പെടുത്താനും കഴിയുന്നു. കൃഷി ചെയ്ത് സ്കൂളിൽ ഉൽപ്പാദിപ്പിച്ച പച്ചക്കറി അയല്പക്ക വിദ്യാലയങ്ങളിലേക്ക് പങ്കുവയ്ക്കാനും കഴിഞ്ഞു. വരന്തരപ്പിളി പഞ്ചായത്തിലെ വർഷത്തെ ഏറ്റവും മികച്ച കൃഷി നടത്തിയ സ്കൂൾ ആയി ജനത സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വഴികാട്ടി

വരന്തരപ്പിള്ളി ജനത സ്‌കൂളിൽ എത്തിച്ചേരുന്നതിനുള്ള വഴികൾ താഴെ വിവരിച്ചിരിക്കുന്നു.

  • റോഡ് വഴി
  • തീവണ്ടിയിൽ
  • വായു മാർഗം

റോഡ് വഴി: ജില്ലാ കേന്ദ്രമായ തൃശൂർ നഗരത്തിൽ, ശക്തൻ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും സ്വകാര്യ ബസ് സേവനം ലഭ്യമാണ്. തൃശൂർ നിന്നും 17 കിലോമീറ്റർ (10 .5 മൈൽ ) അകലെയാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്‌.   കെഎസ്ആർടിസി ബസുകൾ ഈ വഴി ലഭ്യമല്ല.

തീവണ്ടിയിൽ: ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ പുതുക്കാട്  ആണ്, സ്‌കൂളിൽ നിന്നും 6 കിലോമീറ്റർ (3.72 മൈൽ) അകലെയാണ് പ്രസ്തുത തീവണ്ടിയാപ്പീസ് . വിദ്യാലയത്തിൽ എത്തിച്ചേരാൻ ഈ സ്റ്റേഷനിൽ നിന്ന് 1 കി മീ അകലെ (പുതുക്കാട് നഗരകേന്ദ്രത്തിൽ നിന്നും) സ്ഥിരം സ്വകാര്യ ബസ് സർവീസുകളും ക്യാബുകളും  റിക്ഷകളും ലഭ്യമാണ്.

വായു മാർഗം: സ്‌കൂളിൽ നിന്ന് 43  കിലോമീറ്റർ അകലെയുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ആണ് സ്‌കൂളിലേക്ക് വായുമാർഗ്ഗം എത്തിച്ചേരാനുള്ള എളുപ്പമാർഗം.  കോഴിക്കോട് വിമാനത്താവളം 150  കിലോമീറ്റർ അകലെയുമാണ് സ്ഥിതി ചെയ്യുന്നത്. ജനത സ്‌കൂളിൽ എത്തിച്ചേരാൻ ഈ വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് ടാക്സി, റിക്ഷകൾ അല്ലെങ്കിൽ ബസ് എന്നിവ ലഭിക്കും. {{#multimaps:10.4256,76.3296|zoom=18}}

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

വരന്തരപ്പിള്ളി ജനത യു പി സ്കൂളിൽ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള സ്കൂൾ തല കമ്മറ്റി രൂപീകരണം PTA പ്രസിഡണ്ട്‌ ശ്രീ ദേവൻ തറയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു .വാർഡ്‌ മെമ്പർ ശ്രീമതി ബിന്ദു പ്രിയൻ യോഗം ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ, സമൂഹത്തിലെ വിവിധ രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവരെ പരിപാടിയിൽ അണിനിരന്നു. പദ്ധതി വിശദീകരണത്തിന്റെ ഭാഗമായി ബഹു.വിദ്യാഭ്യാസമന്ത്രിയുടെ പ്രസംഗം കേൾക്കാൻ അവസരമൊരുക്കി.

ഇതിന്റെ ഭാഗമായി പൊതുവിദ്യാലയത്തെ സംരക്ഷിക്കുമെന്നും വിദ്യാലയങ്ങൾ ലഹരി മുക്തമാക്കുമെന്നുമുള്ള പ്രതിജ്ഞ PTA പ്രസിഡണ്ട്‌ ശ്രീ ദേവൻ തറയിൽ ചൊല്ലിക്കൊടുത്തു .യോഗത്തിൽ പ്രധാനാദ്ധ്യാപിക ശ്രീമതി രജിനി ടീച്ചർ ഗ്രീൻ പ്രോട്ടോകോൾ വിശദീകരിക്കുകയും ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി പ്രഖ്യാപിക്കുകയും ചെയ്തു . PTA-MPTA അംഗങ്ങൾ , OSA പ്രസിഡണ്ട്‌ ശ്രീ മോഹൻദാസ്‌ മുളയ്കൽ , സ്വാമി ബാബാനന്ദ ,സ്കൂൾ മാനേജർ ശ്രീ വി വി രാജേഷ്, MPTA പ്രസിഡണ്ട്‌ ശ്രീമതി ഉദയ ബാബു ,എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. യജ്ഞത്തിന്റെ ഭാഗമായി സ്കൂൾ തല സമിതി രൂപീകരിച്ചു