എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രവർത്തനങ്ങൾ 2021-22 | പ്രവർത്തനങ്ങൾ 2018-19 | പ്രവർത്തനങ്ങൾ 2014-15 | പ്രവർത്തനങ്ങൾ 2013-14 |
---|
പ്രവർത്തനങ്ങൾ 2022-23
ഉപജില്ലാ സ്കൂൾ കലോൽസവം
വര്ണാഭമായി റീൽസ് 2022
എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി സ്കൂൾ കലോത്സവം റീൽസ് 22 ഗായിക റഫ്‌ന സൈനുദ്ധീൻ സ്വര മധുരഗാനങ്ങൾ പാടിക്കൊണ്ട് ഉദ്ഘാടനം ചെയ്തു....
എച് എം മൻസൂറലി ടിപി, പ്രിൻസിപ്പൽ സന്തോഷ് മൂത്തേടം, പി ടി എ പ്രസിഡന്റ് സാദിഖ് കൂളിമാട്, ഹൈസ്സ്‌കൂൾ കൺവീനർ ജൈഫർ എ കെ എന്നിവർ ആശംസകൾ അർപ്പിച്ചു . ഹയർസെക്കന്ററി കൺവീനർ റോബിൻ ഇബ്രാഹിം സ്വാഗതവും മൈമൂന പി നന്ദിയും പ്രകടിപ്പിച്ചു..
ഗ്രീൻ, ബ്ലൂ, റെഡ് എന്നീ മൂന്ന് ഹൌസ് വിഭാഗങ്ങളായിട്ടാണ് ഹൈസ്സ്‌കൂൾ തലം മത്സരം സംഘടിപ്പിച്ചത് ലളിത ഗാനം, മാപ്പിള പാട്ട് തുടങ്ങിയ വ്യക്തിഗത ഇനങ്ങളിലും ഒപ്പന തിരുവാതിരക്കളി, സംഘ നൃത്തം, വട്ടപ്പാട്ട്, കോൽക്കളി എന്നിങ്ങനെ ഗ്രൂപ്പ് മത്സരങ്ങളിലും കുട്ടികൾ ആവേശത്തോടെ മത്സരിച്ചു....
തങ്ങളുടെ കലാപരവും സർഗ്ഗാത്മകവുമായ താല്പര്യങ്ങളും കഴിവുകളും വേദിയിൽ പ്രകടമാക്കാൻ വിദ്യാർത്ഥികൾക്ക് സാധ്യമായി....
സിൽജു ടീച്ചറുടെ നേതൃത്വത്തിൽ ഡിഫറന്റലി ഏബിൾഡായ കുട്ടികൾ നടത്തിയ കലാപരിപാടി ഏറെ ഹൃദ്യമായി.എല്ലാ അർത്ഥത്തിലും വിദ്യാർത്ഥികളുടെ പൂർണ പങ്കാളിത്തം കലാമേളയിൽ പ്രകടമായി....
പോയിന്റുകളുടെ അടിസ്ഥാനത്തിൽ ഹൈസ്സ്‌കൂൾ തലത്തിൽ ബ്ലൂ ഹൌസ് വിജയിച്ചതായി പ്രഖ്യാപിച്ചു....
വ്യക്തിപരമായി വിദ്യാർത്ഥികൾക്ക് കലാപരമായി വലിയ നേട്ടം നൽകാൻ മേള സഹായകമായി....
ഗണിത ശാസ്ത്ര സാമൂഹ്യ പ്രവൃത്തി പരിചയ മേള ജ്വാല 2022
എം കെ എച് എം എം ഒ എച് എസ് എസ് ഗണിത ശാസ്ത്ര സാമൂഹ്യ പ്രവൃത്തി പരിചയ മേള ജ്വാല 2022 റിട്ട. അധ്യാപകൻ മൻമോഹൻ അവർകൾ ഉദ്ഘാടനം ചെയ്തു......
കൗതുകമുണർത്തുന്ന നിരവധി പരീക്ഷങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തിയും അവരെക്കൊണ്ട് ചെയ്യിച്ചും കുട്ടികൾക്കൊപ്പമുള്ള സെഷൻ അദ്ദേഹം വളരെ രസകരമാക്കിയെടുത്തു.
ആദിമ മനുഷ്യൻ, ഡാമുകൾ, ജ്യാമീതീയ രൂപങ്ങൾ എന്നിങ്ങനെ പല തരം സ്റ്റിൽ മോഡലുകളും കൂളർ, വാക്വം ക്ളീനർ,സഞ്ചരിക്കുന്ന വാഹനങ്ങൾ,തുള്ളി നന,ഫ്രിഡ്ജ്, അഗ്നിപർവത സ്ഫോടനം എന്നിങ്ങനെ പല വിധം വർക്കിങ് മോഡലുകളും കുട്ടികളൊരുക്കി.
പല തരം പസിലുകൾ, ചന്ദനത്തിരി നിർമാണം,ചകിരിയുത്പന്നങ്ങൾ, കടലാസ് പൂ നിർമാണം, എംബ്രോയ്ഡറി എന്നിങ്ങനെ വിവിധങ്ങളായ പ്രവൃത്തി പരിചയ പ്രദർശനങ്ങളും മേളയുടെ മാറ്റ് കൂട്ടി...
കുട്ടികളിലെ കലാപരവും ശാസ്ത്രീയവുമായ എല്ലാ തരം അഭിരുചികളെയും തിരിച്ചറിയാനും അവർക്ക് പ്രോത്സാഹനം നല്കാനും സാധിച്ചു എന്ന നിലയിൽ മേള വിജയകരമായി പൂർത്തിയായി.....
ഒന്നിച്ചോണത്തിന്റെ വർണ പൊലിമ
ഒരുമയുടെ ലളിത മനോഹരമായ ഓർമകൾ പുതുക്കിക്കൊണ്ട് എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി സ്കൂളിൽ ഒന്നിച്ചോണം 2022 ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
ഓണം നിറവിന്റെ പ്രതീകമാണ്...മാനുഷരെല്ലാരുമൊന്നു പോലെ എന്ന ഈരടികളെ ഓര്മപ്പെടുത്തി ഈ ആഘോഷം മലയാളിയുടെ ഒത്തൊരുമയെ സ്ഥിരീകരിക്കുന്നു.... ആയിരത്താണ്ടുകൾക്കപ്പുറത്തു നിന്ന് ഒരോർമയുടെ നാളം നന്മയുടെ പ്രകാശം പകർന്ന് കടന്നു പോകുന്നു....അടച്ചിടൽ കാലങ്ങൾക്ക് ശേഷം വന്നെത്തിയ ഓണത്തെ പൂക്കളമിട്ടും, മത്സരങ്ങൾ സംഘടിപ്പിച്ചും ഓണസദ്യ വിളമ്പിയും കേരളത്തനിമയോടെ വര്ണാഭമായി ആഘോഷിച്ചു...പ്രധാനാധ്യാപകൻ ടി പി മൻസൂറലി മാസ്റ്റർ നിറപ്പകിട്ടിന്റെയും പുതുമയുടെയും പ്രത്യാശയുടെയും ഓണാശംസകൾ കുട്ടികൾക്ക് നേർന്നു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു....പൂക്കള മത്സരം, കലം പൊട്ടിക്കൽ, ബലൂൺ പൊട്ടിക്കൽ, കസേര കളി, ഗ്ലാസ് പിരമിഡ്, ബോർഡ് വാക്കിങ്, ചാക്കിലോട്ടം എന്നിങ്ങനെ രസകരമായ മത്സരങ്ങളിൽ കുട്ടികൾ ആഹ്ലാദപൂർവം പങ്കെടുക്കുകയും, സമ്മാനങ്ങൾ നേടുകയും ചെയ്തു.....ഓണ സദ്യ ഒന്നിച്ചുണ്ടു കൊണ്ട് ഏറ്റവും മനോഹരമായ ഒരു ഓർമയായി ഒന്നിച്ചോണം 2022 നെ വിദ്യാർത്ഥികളും അധ്യാപകരും, സ്കൂൾ പി ടി എ യും മാറ്റിയെടുത്തു....
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം നിറവ്
എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി ഹൈസ് സ്കൂളിൽ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു...
എച് എം പി ടി മൻസൂറലി മാസ്റ്റർ പതാകയുയർത്തി,ഈ എഴുപത്തിയഞ്ചാം വാർഷികത്തിൽ നാം ഒരുപാട് വളർച്ച പ്രാപിച്ചെങ്കിലും നമുക്കിനിയും നേടിയെടുക്കേണ്ടതായിട്ടുള്ള നിരവധി അവകാശങ്ങളുണ്ടെന്നും,സ്വാതന്ത്ര്യത്തിന്റെ അമൃതം തുടർന്ന് വരുന്ന തലമുറയ്ക്കും പകർന്നു നൽകണമെന്നും ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് അദ്ദേഹം സംസാരിച്ചു.പിടി എ പ്രസിഡന്റ് സാദിഖ്, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ, എ എം ഇ റഷീദ്, പി മൈമൂന എന്നിവർ സംസാരിച്ചു.ജിഷ്ന സുരേഷ് സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലി.
7ബി ക്ലാസ് നിർമിച്ച സ്വാതന്ത്ര്യദിന പതിപ്പ് എച് എം പ്രകാശനം ചെയ്തു.തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളുടെ സമ്മാന ദാനം നിർവഹിച്ചു.ദേശീയ ഗാനത്തിന് ശേഷം കുട്ടികൾക്ക് മധുരപലഹാര വിതരണം നടത്തി....
ദേശഭക്തി ഗാനം,പ്രസംഗം,ഗ്രൂപ്പ് സോങ്, ഫാൻസി ഡ്രസ്സ്, ഗ്രൂപ്പ് ഡാൻസ് എന്നിങ്ങനെ നിരവധി കലാ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു.മെഗാ ക്വിസ് മത്സരത്തിൽ ഹൈസ്‌കൂൾ തലത്തിൽ മുസ്‌നിജ്, ഷാദിൽ എന്നിവരും യുപി തലത്തിൽ അജ്മലും ഒന്നാം സ്ഥാനം കരസ്ഥമാക്കി....
എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി സ്കൂൾ സമ്പൂർണ ലൈബ്രറി വൽക്കരണം നടപ്പിലാക്കി....
12-08-2022; വി മുഹമ്മദ് മോൻ ഹാജിയുടെ സ്മരണയിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വായനയുടെ വാതിലുകൾ ഒരുക്കിക്കൊണ്ട് മുഴുവൻ
ക്ലാസുകളിലും സ്റ്റാഫ്റൂമിലും ഗ്രന്ഥപ്പുരകൾ സ്ഥാപിക്കുന്ന അക്ഷരദീപ സമർപ്പണം
ബഹു : എം എൽ എ നജീബ് കാന്തപുരം സ്കൂൾ ലീഡർ അബ്ദുൾ ഗനി അൻസാരിയ്ക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.ഒരു പുസ്തകം വായിക്കുമ്പോൾ നിങ്ങൾ മനസിന്റെ കലവറയാണ് തുറക്കുന്നത്. പുസ്തകത്തിലൂടെ മറ്റൊരു ലോകത്തേയ്ക്കാണ് നാം കടക്കുന്നത്...വായിക്കുമ്പോൾ നിങ്ങളുടെ മനസിന്റെ വിശപ്പ് നിങ്ങൾക്ക് നേരിട്ടറിയാൻ പറ്റുമെന്നും വായനയുടെ നേട്ടങ്ങളെ കുറിച്ചും ആവശ്യകതയെ കുറിച്ചും കുട്ടികളോട് അദ്ദേഹം ലളിത മനോഹരമായി സംസാരിച്ചു...
.ഒൻപതാം തരം വിദ്യാർത്ഥി ദേവദത്ത് വരച്ച ഉദ്ഘാടകന്റെ ഛായാചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു.
എച് എം. ടിപി മൻസൂറലി അവർകൾ അധ്യക്ഷത വഹിച്ചു.ശ്രീ. വി മരയ്ക്കാർ മാസ്റ്റർ, ശ്രീ എം പി ജാഫർ മാസ്റ്റർ, ശ്രീ സന്തോഷ് മൂത്തേടം, ശ്രീ കെ സി മുഹമ്മദ് സാദിഖ്, ശ്രീ പി മുഹമ്മദ് ഇക്ബാൽ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രോഗ്രാം കോ ഓർഡിനേറ്റർ കെ എം എ റഷീദ് സ്വാഗതവും മൈമൂന ടീച്ചർ നന്ദിയും അർപ്പിച്ചു...
വിദ്യാർത്ഥികളുടെ പൂർണമായ പങ്കാളിത്തവും സഹകരണവും സദസ്സിൽ പ്രകടമായി.ചിന്തയും വിവേകവുമുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കാൻ ഈ ഉദ്യമം ഊർജ്ജ്വസ്വലമായ ഒരു തുടക്കമായി മാറി .....സമ്പൂർണ ലൈബ്രറി വൽക്കരണം സി ടി വി വാർത്തകൾ
ഗ്രഹ സന്ദർശനം 2022-23
2022-2023 വർഷത്തെ ഗൃഹസന്ദർശന ത്തിൻറെ ഭാഗമായി 1.മുഹമ്മദ് ഷംവിൽ 10C 2.മുഹമ്മദ് സിനാൻ 10B 3.മുഹമ്മദ് ജാസിം 10 B 4.ബാസിത്ത്എം 10 B 5.മുഹമ്മദ് സിനാൻ പി 10C 6.അബ്ദുൽ നാഫിഹ് 10A 7.മുഹമ്മദ് അൽ അമീൻ 10A എന്നീ കുട്ടികളെയാണ് എനിക്ക് നൽകിയിട്ടുള്ളത് . ഇതിൽ ആറ് കുട്ടികളുടെ ഗൃഹ സന്ദർശനം പൂർത്തീകരിച്ചു മുഹമ്മദ് സിനാൻ പി അക്കാദമിയിലെ കുട്ടിയാണ് .മൈമൂന ടീച്ചറുടെ ഗ്രൂപ്പിൽ ഉള്ളതിനാൽ സന്ദർശനംനടത്തിയിട്ടില്ല .
മുഹമ്മദ് ഷംവീൽ പഠന സൗകര്യങ്ങളെല്ലാം വീട്ടിൽ ഉണ്ടെങ്കിലും പഠനം ഒന്നും നടക്കുന്നില്ല എന്ന് അറിയാൻ കഴിഞ്ഞു കൂടുതലും ഫോണിലുള്ള കളിയാണ് ഉമ്മയുടെ നിർദേശപ്രകാരം ഫോൺ അവനിൽ നിന്ന് വാങ്ങുകയും ഓഫീസിൽ എത്തിക്കുകയും ചെയ്തു .SS,ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ മനസ്സിലാവുന്നില്ല എന്ന് അറിയാൻ കഴിഞ്ഞു.
2.അൽ അമീൻവായന വളരെ കുറവാണ്, പഠന സൗകര്യങ്ങളെല്ലാം ഉണ്ട് മൊബൈൽഫോൺ വലിയൊരു പ്രശ്നമായി നിൽക്കുന്നുണ്ട് ഹിന്ദി, കെമിസ്ട്രി ,ബയോളജി എന്നീ വിഷയങ്ങളിൽ മനസ്സിലാവാത്തതിനെക്കുറിച്ച് രക്ഷിതാവിൽ നിന്നും അറിയാൻ കഴിഞ്ഞു .
3.അബ്ദുൽ നാഫിഹ് പഠന സമയം കുറവാണ് വായനയില്ല, എ പ്ലസ് ഗ്രൂപ്പിലെ കുട്ടിയാണ് എ പ്ലസ് ഗ്രൂപ്പും ആയി ബന്ധപ്പെട്ട വിജയോത്സവം കൺവീനർ നൽകിയിട്ടുള്ള പ്രവർത്തനങ്ങൾ ഒന്നും തന്നെ ചെയ്തിട്ടില്ല ,ഹിന്ദി ഒന്നും മനസ്സിലാവുന്നില്ല എന്ന് അറിയാൻ കഴിഞ്ഞു.
4.മുഹമ്മദ് സിനാൻ 5.മുഹമ്മദ് ജാസിം
6.ബാസിത്ത് എന്നീ മൂന്ന് പേരും കൊയിലാട്ട് ദർസിലെ കുട്ടികളാണ് പഠിക്കാനുള്ള സൗകര്യങ്ങളെല്ലാം ദർസിൽ ഉണ്ടെങ്കിലും അവരുടെ മതപഠനം അതുമായി ബന്ധപ്പെട്ടുകൊണ്ട് കൂടുതൽ സമയം സ്കൂൾ പഠനത്തിനു വേണ്ടി നീക്കി വെക്കാൻ അവർക്ക് സാധിക്കുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത് ,നോട്ട്ബുക്ക് പൂർത്തീകരണവുമായി ബന്ധപ്പെട്ട അധ്യാപകരുടെ ഒരു ശ്രദ്ധ അതിൽ വേണമെന്ന് ഉസ്താദിൽ നിന്ന് അറിയാൻ കഴിഞ്ഞു .ആറ് കുട്ടികളിൽ നിന്നും അറിയാൻ കഴിഞ്ഞ കാര്യങ്ങൾ റിപ്പോർട്ട് ആയി സമർപ്പിക്കുന്നു . അലി മുൻതതസീർ
ഹിരോഷിമ നാഗസാക്കി അനുസ്മരണം
08-08-2022: എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി ഹൈസ്ക്കൂളിൽ സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി അനുസ്മരണം സംഘടിപ്പിച്ചു....
ഹെഡ് മാസ്റ്റർ ടി പി മൻസൂറലി അവർകൾ ഉദ്ഘാടനം നിർവഹിച്ചു. ഹിരോഷിമ നാഗസാക്കി ദുരന്തത്തിന്റെ ഓർമകളും വേദനയും അദ്ദേഹം കുട്ടികളോട് പങ്കു വെച്ചു....
വെറുപ്പില്ലാത്ത മനസുകൾ കൊണ്ട് മാത്രമേ യുദ്ധത്തെ അകറ്റാൻ സാധിക്കുമെന്നും അത്തരത്തിലുള്ള വ്യക്തികളായി തന്നെ നിങ്ങളോരോരുത്തരും ജീവിയ്ക്കണമെന്നും കൂട്ടിച്ചേർത്തു.
സ്കൂൾ ലീഡർ അബ്ദുൽ ഗനി അൻസാരി അധ്യക്ഷത വഹിച്ചു......എട്ടാം തരം വിദ്യാർത്ഥി മുർഷിദ് റഹ്മാൻ മനോഹരമായ യുദ്ധവിരുദ്ധ ഉറുദു ഗാനം അവതരിപ്പിച്ചു,അഞ്ജിത യുദ്ധ അനുസ്മരണം നടത്തി, സഫ്‌വാൻ അറബി പ്രസംഗവും,മിൻഹയും സംഘവും ഗ്രൂപ്പ് സോങ്ങും അവതരിപ്പിച്ചു.....വിദ്യാർത്ഥികളായ അൽ അമീൻ സ്വാഗതവും സ്‌മൃതിക മനോജ് നന്ദിയും നിർവഹിച്ചു.....
വിദ്യാർത്ഥികൾക്കായി യുദ്ധ വിരുദ്ധ ചാർട്ടുകളുടെ പ്രദർശനവും ഡോക്യുമെന്റെഷൻ പ്രദർശനവും നടത്തി...
ചോദ്യങ്ങൾ വിൽക്കാനുണ്ടേയ് ഗണിത ക്ലബ്
03-08-2022:അറിവ് നല്കൂ .... ചോദ്യങ്ങൾ വാങ്ങൂ .. സമ്മാനങ്ങൾ നേടൂ.. ഗണിത ക്ലബിൻ്റെ നേതൃത്വത്തിൽ ചോദ്യങ്ങളുമായ് ക്ലാസിലേക്ക് കയറിച്ചെല്ലുന്നു... ഒരു ബോർഡിൽ നിറയെ നമ്പർ എഴുതിയ ചാർട്ട് piece ഒട്ടിച്ചിട്ടുണ്ടാവും കുട്ടികൾക്ക് ഇഷ്ടമുള്ള നമ്പർ Select ചെയ്യാം ആ നമ്പറിനു പിന്നിൽ ചോദ്യങ്ങളുണ്ടാവും കുട്ടി ചോദ്യം ഉറക്കെ വായിക്കുന്നു ഉത്തരം പറയുന്നു.. ശരിയായ ഉത്തരത്തിന് സമ്മാനം ഉടനെ നൽകുന്നു 'ഇവിടെ കുട്ടി തന്റെ അറിവ് നൽകി സമ്മാനം നേടുന്നു. കുട്ടികൾക്കിടയിൽ ഗണിതത്തോട് താത്പര്യവും ഇഷ്ടവും വളർത്തിയെടുക്കാനും അവരുടെ അറിവിനെ അള ക്കാനും ഈ പ്രവർത്തനം കൊണ്ട് സാധ്യമാവുന്നു ''
അറിവ് നല്കൂ .... ചോദ്യങ്ങൾ വാങ്ങൂ .. സമ്മാനങ്ങൾ നേടൂ.. എന്ന മുഖവാചകത്തോടെ ഗണിത ക്ലബിൻ്റെ നേതൃത്വത്തിൽ ചോദ്യങ്ങളുമായ് ക്ലാസിലേക്ക് അധ്യാപകർ കയറിച്ചെല്ലുന്നു...
ഒരു ബോർഡിൽ നിറയെ നമ്പർ എഴുതിയ ചാർട്ട് പീസ് ഒട്ടിച്ചിട്ടുണ്ട്.കുട്ടികൾക്ക് ഇഷ്ടമുള്ള നമ്പർ തിരഞ്ഞെടുക്കാം.
ആ നമ്പറിനു പിന്നിൽ ചോദ്യങ്ങളുണ്ടാവും.കുട്ടി ചോദ്യം ഉറക്കെ വായിക്കുന്നു ഉത്തരം പറയുന്നു.. ശരിയായ ഉത്തരത്തിന് സമ്മാനം ഉടനെ നൽകുന്നു.
ഇവിടെ കുട്ടി തന്റെ അറിവ് നൽകി സമ്മാനം നേടുന്നു.
കുട്ടികൾക്കിടയിൽ ഗണിതത്തോട് താത്പര്യവും ഇഷ്ടവും വളർത്തിയെടുക്കാനും അവരുടെ അറിവിനെ അളക്കാനും ഈ പ്രവർത്തനം കൊണ്ട് സാധ്യമായി.
മത്സരത്തിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു..
സ്കൂൾ പാർലിമെന്റ് ഇലക്ഷൻ
2022-2023 വർഷത്തെ സ്കൂൾ പാർലിമെന്റ് ഇലക്ഷൻ 30.07.2022 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി സ്കൂളിൽ നടന്നു.
സ്കൂൾ ലീഡർ സ്ഥാനത്തേയ്ക്കും ക്ലാസ് ലീഡർ സ്ഥാനത്തേയ്ക്കും വാശിയേറിയ മത്സരം നടന്നു, സ്കൂൾ ലീഡർ സ്ഥാനത്തേയ്ക്ക് മൂന്ന് വിദ്യാർത്ഥികൾ മത്സരിച്ചു. പത്താം തരത്തിൽ സി ഡിവിഷനിൽ പഠിക്കുന്ന അബ്ദുൾ ഗനി അൻസാരി ഭൂരിപക്ഷവോട്ട് ലഭിച്ചു വിജയിച്ചു സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു.പത്ത് എ ക്ലാസിലെ അൽ അമീൻ രണ്ടാം സ്ഥാനത്തെത്തി.ഇലക്ഷൻ കൃത്യം 10 മണിയ്ക്ക് ആരംഭിച്ചു. ഗ്രൗണ്ട് ഫ്ലോർ, ഫസ്റ്റ് ഫ്ലോർ തേർഡ് ഫ്ലോർ എന്നിങ്ങനെ മൂന്ന് ബൂത്തുകളിലായാണ് ഇലക്ഷൻ സജ്ജീകരിച്ചത്....
ഇലക്ഷൻ വോട്ടർ ഐഡിയുള്ള കുട്ടികൾക്ക് മാത്രം വോട്ട് ചെയ്യാൻ സാധിക്കുന്ന തരത്തിൽ ജനാധിപത്യ രീതിയിൽ തന്നെ വോട്ടിങ് നടന്നു.പന്ത്രണ്ടരയോടെ വോട്ടിംഗ് കഴിഞ്ഞു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷം വോട്ട്എണ്ണൽ ആരംഭിക്കുകയും മൂന്നേ മുക്കാലോടെ ഫലം പ്രഖ്യാപിക്കുകയും ചെയ്തു....
ചാന്ദ്രദിനം
21-7-2022: എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി സ്കൂളിൽ ചാന്ദ്ര ദിന പരിപാടികൾ സംഘടിപ്പിച്ചു....ശാസ്ത്രബോധം കുട്ടികളിൽ വളർത്തുന്നതിനാവശ്യമായ അവബോധം സൃഷ്ടിക്കാൻ ചാന്ദ്ര ദിന പ്രവർത്തനങ്ങൾക്ക് സാധിച്ചു.ഹെഡ് മാസ്റ്റർ മൻസൂറലി അവർകൾ പരിപാടി ഉദ്ഘാടനം ചെയ്തു....ഫിസിക്സ് അധ്യാപിക സാലിഹ മുഹമ്മദ് ചാന്ദ്ര ദിന പരിപാടികൾക്ക് നേതൃത്വം നൽകി.ക്ലാസ് തലത്തിൽ ലഘു പരീക്ഷണങ്ങൾ സജ്ജീകരിച്ചു, അത് പ്രദർശിപ്പിക്കാനുള്ള അവസരം കൊടുത്തു....ചാർട്ട് പ്രദർശനം, സ്ലൈഡ് പ്രദർശനം എന്നിവയോടൊപ്പം വിദ്യാർത്ഥികൾ റോക്കറ്റിന്റെ മാതൃക നിർമിക്കുകയും ചെയ്തു.സ്കൂൾ തല ക്വിസ് മത്സരത്തിൽ നിരവധി വിദ്യാർത്ഥികൾ പങ്കാളികളായി..
എസ്എസ്എൽസി 100% വിജയം വിദ്യാർത്ഥികളെ അനുമോദിച്ചു....
1-7-2022:എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി സ്കൂളിൽ വെച്ചു നടത്തിയ ചടങ്ങിൽ എസ് എസ് എൽ സി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും,
മുൻ പ്രധാനാധ്യാപകൻ ജാഫർ മാസ്റ്റർ, വിജയോത്സവം കൺവീനർ സാലിഹ മുഹമ്മദ് എന്നിവരെയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു....എസ് എസ് എൽ സി പരീക്ഷയിലെ നൂറു ശതമാനം വിജയത്തിളക്കത്തിന്റെ സന്തോഷം കുട്ടികളും അധ്യാപകരും ചേർന്നു പങ്കു വെച്ചു.ചടങ്ങിൽ എച് എം മൻസൂറലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ, പിടി എ പ്രസിഡന്റ് സാദിഖ് എന്നിവർ ആശംസകൾ അറിയിച്ചു അധ്യാപകരായ സാലിഹ,മൈമൂന എന്നിവർ സ്വാഗതവും നന്ദിയും നിർവഹിച്ചു.
വിദ്യാരംഗം സ്കൂൾ തല ഉദ്ഘാടനവും ബഷീർ അനുസ്മരണവും
05-07-2022 എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി വിദ്യാരംഗം സ്കൂൾ തല ഉദ്ഘാടനവും ബഷീർ അനുസ്മരണവും സമുചിതമായ രീതിയിൽ ആഘോഷിച്ചു....
എച് എം മൻസൂറലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.എം കെ എച് എം എം ഒ എച് എസ് എസ് ഹയർസക്കന്ററി പ്രിൻസിപ്പൽ ശ്രീ സന്തോഷ് മൂത്തേടം ചടങ്ങ് ഉദ്ഘാടനം ചെയ്തു...
ബഷീർ കൃതികളിലെ ഭാഷാ സരസതയെയും ജീവിത വീക്ഷണത്തെയും കുറിച്ച് അദ്ദേഹം കുട്ടികളോട് സംസാരിച്ചു...ബഷീർ കൃതികളുടെ അവലോകനത്തിലൂടെ ബഷീർ കൃതികൾ വായിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിച്ചു....ബഷീറിന്റെ ഓർമകളും ചിത്രങ്ങളും, ജീവചരിത്രവും, കുട്ടികളുടെ വായനാനുഭവവും ഉൾപെടുത്തിയ സ്മരണിക ഉദ്ഘാടകൻ പ്രകാശനം ചെയ്തു.
എട്ടാം തരം വിദ്യാർത്ഥി മുർഷിദ് റഹ്മാൻ ബഷീറിനെക്കുറിച്ച് രചിക്കപ്പെട്ട കവിത ആലപിച്ചു.വായനാ ദിന മത്സരവുമായി ബന്ധപ്പെട്ട പരിപാടികളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് എച് എം ഉപഹാരങ്ങൾ നൽകി.അധ്യാപകരായ ഹാഷ്മി വിലാസിനി, മൈമൂന എന്നിവർ സ്വാഗത പ്രഭാഷണവും നന്ദിയും അറിയിച്ചു. മലയാളം അധ്യാപിക സജിന ടീച്ചർ പരിപാടിയ്ക്ക് നേതൃത്വം വഹിച്ചു.
ലഹരി വിരുദ്ധ ദിനം
27-06-2022:ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു കെ എം സി ടി മെഡിക്കൽ കോളേജും മുക്കം ജനമൈത്രി പോലീസും ചേർന്നു എംകെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി ഹൈസ്‌കൂളിൽ ലഹരി വിരുദ്ധ ക്യാമ്പെയിൻ സംഘടിപ്പിച്ചു....മുക്കം ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ അസൈൻ അവർകൾ ഉദ്ഘാടനം നിർവഹിച്ചു...നല്ല പൗരരാണ് രാജ്യത്തിന്റെ സമ്പത്ത് നല്ല പൗരൻ ആവാൻ ലഹരിയുമായി യാതൊരു ബന്ധവും പാടില്ലെന്നും അദ്ദേഹം കുട്ടികളോട് സംവദിച്ചു.എച് എം മൻസൂറലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കെഎം സി ടി കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം എച് ഒ ഡി, ഡോ. ജയകൃഷ്ണൻ ടി മുഖ്യ പ്രഭാഷണം നടത്തി...ലഹരിയുമായി ബന്ധപ്പെട്ട സർവ്വെയിൽ കുട്ടികളെ പങ്കാളികളാക്കി.
ഡോ. ദീപ ബോധവൽക്കരണ ക്ലാസ് നൽകി...ലഹരിയുമായി ബന്ധപ്പെട്ട കുട്ടികളുടെ സംശയങ്ങൾക്ക് വിശദീകരണം നൽകി.ഡോ. രൂപേഷ്, ഡോ. അഞ്ജലി, ഡോ, അഹന, മെഡിക്കൽ സോഷ്യൽ വർക്കർ സുജീഷ് എന്നിവർ പരിപാടിയിൽ പങ്കാളികളായി....റഷീദ് മാസ്റ്റർ സ്വാഗതവും സ്‌മൃതിക നന്ദിയും പറഞ്ഞു.
വായനാ ദിനാഘോഷം
20-6-2022:എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി വായനാ ദിനാഘോഷം അധ്യാപകനും റേഡിയോ ആർട്ടിസ്റ്റുമായ ശ്രീ ജയൻ മുത്തേരി ഉദ്ഘാടനം ചെയ്തു. തന്റെ വായനാനുഭവങ്ങളെ കുറിച്ചും അതിൽ നിന്നും തനിയ്ക്ക് ലഭിച്ച ജീവിതാനുഭവങ്ങളെക്കുറിച്ചും കുട്ടികളോട് സംവദിച്ചു....വായന ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും വായിച്ചു വളരേണ്ടത് പുതു സമൂഹത്തിന്റെ നവ നിർമിതിയ്ക്ക് അഭിലഷണീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.....തുടർന്ന് പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ഉപഹാരസമർപ്പണം നടത്തി.പ്രധാധ്യാപകൻ മൻസൂറലി മാസ്റ്റർ അധ്യക്ഷതവഹിച്ചു...സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ ആശംസകൾ അറിയിച്ചു.വിദ്യാർത്ഥികളായ മിൻഹ ഫാത്തിമ, ദിയ എന്നിവർ സ്വാഗതവും നന്ദിയും രേഖപ്പെടുത്തി.
പരിസ്ഥിതി ദിനാഘോഷം
06-06-2022: എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി ഹൈസ്സ്‌കൂൾ തല പരിസ്ഥിതി ദിനാഘോഷം സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു....പരിസ്ഥിതി ദിന പോസ്റ്ററുകൾ നിർമിച്ചും പരിസ്ഥിതി ഗാനങ്ങൾ ചൊല്ലിയും വിദ്യാർത്ഥികൾ പരിപാടികളിൽ സജീവമായ പങ്കാളിത്തം വഹിച്ചു...പ്രാണൻ നില നിർത്താനുള്ള പ്രാർത്ഥനയാണ് പരിസ്ഥിതി....ചുറ്റുമുള്ളവയെ ഇഷ്ടത്തോടെ നോക്കി കാണാൻ കഴിഞ്ഞാൽ നമുക്ക് ഒന്നും നശിപ്പിക്കാൻ സാധിക്കില്ല.
നാം മനസ് വെച്ചാൽ മാത്രമേ പാരിസ്ഥിതീക ചിന്തകൾക്ക് അർത്ഥമുള്ളൂ.....വീടിനെയും ,ക്ലാസ്സിനെയുമൊക്കെ സ്നേഹിച്ചാൽ നമുക്ക് നാടിനെയും സ്നേഹിക്കാൻ കഴിയും...കത്തിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നതിലും നല്ലത് പ്ലാസ്റ്റിക് ഉപയോഗിക്കാതിരിക്കുകയാണ്...എന്നിങ്ങനെ കുട്ടികളെ വിപുലമായ ചിന്തകളിലേയ്ക്ക് നയിക്കുന്ന പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകിക്കൊണ്ട് ഡോ. പ്രമോദ് സമീർ പരിസ്ഥിതി ദിന ഉദ്ഘാടനം നിർവഹിച്ചു...എച് എം മൻസൂറലി മാസ്റ്റർ അധ്യക്ഷത വഹിച്ചു...ഹരിത സേന പ്രവർത്തനങ്ങൾ സജീവമായി സംഘടിപ്പിക്കുന്ന സീനിയർ അദ്ധ്യാപിക മൈമൂന ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി....വേദിയിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കുട്ടികളുടെ കവിതകളും പ്രസംഗങ്ങളും അവതരിപ്പിക്കപ്പെട്ടു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഇക്ബാൽ മാസ്റ്റർ സ്വാഗതവും റഷീദ് മാസ്റ്റർ നന്ദിയും പറഞ്ഞു....
പ്രവേശനോത്സവം 2022-23
എം കെ എച്ച് എം ഒ എച്ച് എസ് എസ് മണാശ്ശേരി സ്കൂൾതല പ്രവേശനോത്സവം വാർഡ് കൗൺസിലർ വിജിന മോഹനൻ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ സ്വാഗതം പറഞ്ഞു എച് എം മൻസൂറലി മാസ്റ്റർ അധ്യക്ഷത വഹിച്ചു . സുധാകരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി... റിട്ടയർഡ് എച് എം ജാഫർ മാസ്റ്റർ ഹയർ സെക്കന്ററി പ്രിൻസിപ്പൽ സന്തോഷ് മൂത്തേടം,പി ടി എ പ്രസിഡന്റ് റസാഖ്,റഷീദ് മാസ്റ്റർ, മൈമൂന ടീച്ചർ എന്നിവർ സംസാരിച്ചു.തനത് കലാരൂപങ്ങൾ ഉൾപെടുത്തിയ കലാജാഥ കുട്ടികൾക്ക് ആവേശം പകർന്നു.... പരിപാടിയോടനുബന്ധിച്ചു നടത്തിയ ഗാനമേളയിൽ കുട്ടികളും സജീവമായി പങ്കെടുത്ത.
പ്രവർത്തനങ്ങൾ 2021-22
പറവകൾക്ക് ദാഹജലം
ചൂട് കൂടുന്നു.ഞങ്ങൾക്ക് ഒരു പാത്രം വെള്ളം വയ്ക്കാൻ മറക്കരുത്.
14-3-2022: പറവകൾക്ക് ദാഹജലം എന്ന പദ്ധതി സ്കൂൾ അങ്കണത്തിൽ ബഹുമാനപ്പെട്ട മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ സാന്നിധ്യത്തിൽ വാർഡ് കൗൺസിലർ ബിജുവിന് മോഹനൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ജാഫർ സാർ, പിടിഎ പ്രസിഡണ്ട് സാദിഖ് കുളിമാട് വിദ്യാർഥികൾ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.പറവകൾക്ക് ആയിരം തണ്ണീർ കുടങ്ങൽ എന്നാ വിപുലമായ പദ്ധതിയാണ് സ്കൂളിൽ തുടക്കംകുറിച്ചത്. ഓരോ വിദ്യാർത്ഥികളും അവരവരുടെ പരിസരങ്ങളിൽ തണ്ണീർ കുടങ്ങൽ സ്ഥാപിക്കുകയും അതിൻറെ ഫോട്ടോ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യും
വിദ്യാർത്ഥികളിൽ മൃഗങ്ങളോടുള്ള സ്നേഹവും അവയുടെ പ്രാധാന്യവും ബോധ്യപ്പെടുത്തുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണ് അനിമൽ ക്ലബ്ബ്. അനിമൽ ക്ലബ്ബിൻറെ നേതൃത്വത്തിലാണ് പറവകൾക്കൊരു തണ്ണീർ കുടം എന്ന പദ്ധതി നടപ്പിലാക്കുന്നത്. സഹജീവികളും പറവകളും മനുഷ്യരെപ്പോലെ ദാഹിക്കുന്ന വരാണെന്നും, പറവകളുടെ ദാഹം മാറ്റാൻ കുട്ടികൾക്ക് കഴിയുമെന്നും ഈയൊരു പ്രവർത്തിയിലൂടെ ബോധ്യപ്പെടുത്തി കൊടുത്തു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
SSLC പ്രാദേശിക നിശാ പഠന ക്യാമ്പിന് തുടക്കം
07-03-2022;മണാശ്ശേരി എം.കെ.എച്ച്.എം.എം.ഒ ഹയർ സെക്കന്ററി സ്കൂളിൽ എസ്. എസ്. എൽ. സി പരീക്ഷ തയ്യാറെടുപ്പിന്റെ ഭാഗമായുള്ള നിശാ പഠന ക്യാമ്പിന് തുടക്കമായി. നൂറ്മേനി ലക്ഷ്യം വെച്ചുള്ള വൈവിധ്യമാർന്ന പദ്ധതികളാണ് വിജയോത്സവം എന്ന പേരിൽ നടക്കുന്ന ക്യാമ്പിന്റെ ഭാഗമായി ആസൂത്രണം ചെയ്തത്.
എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി, ജി എം എൽ പി വെണ്ണക്കോട് എന്നിവിടങ്ങളിലായി പ്രാദേശിക ക്യാമ്പിന് തുടക്കമായി. ജി എം എൽ പി വെണ്ണക്കോട് സ്കൂളിൽ നടന്ന ചടങ്ങിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ അശോകൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സാദിഖ് കൂളിമാട് അധ്യക്ഷനായി.ഹെഡ്മാസ്റ്റർ എം. പി ജാഫർ ആമുഖ പ്രഭാഷണം നടത്തി. എം. പി. ടി. എ പ്രസിഡന്റ് അമ്പിളി.എം.പി.ടി എ മെമ്പർ നസീറ, കുഞ്ഞി സീതി കോയ തങ്ങൾസംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഇക്ബാൽ പി നന്ദിയും പറഞ്ഞു.
ജെ ആർ എഫ് ലഭിച്ച പൂർവ്വവിദ്യാർത്ഥി മുഹമ്മദ് റാഫിക്ക് സ്വീകരണം
05-03-2022 :ഈ സ്ഥാപനത്തിൽ അഞ്ചാം തരം മുതൽ പ്ലസ് ടു വരെ പഠിച്ച മുഹമ്മദ് റാഫിക്ക് ജെ ആർ എഫ് ലഭിച്ചതിന് സ്വീകരണം നൽകി. മുക്കം മുസ്ലിം അനാഥ ശാലയിലെ അന്തേവാസിയാണ് റാഫി. പ്ലസ് ടു പഠനത്തിനുശേഷം എം എ എം ഓ കോളേജിൽനിന്ന് കൊമേഴ്സിൽ ബിരുദാനന്തരബിരുദവും പൂർത്തീകരിച്ചു. ഇപ്പോൾ റാഫി എം എ എം ഓ കോളേജിൽ അധ്യാപകനായി ജോലി ചെയ്യുന്നു.
റാഫിയുടെ ഈ വിജയം അനാഥശാല യിലെ മുഴുവൻ വിദ്യാർഥികൾക്കും ഈ സ്ഥാപനത്തിലെ കുട്ടികൾക്കും പ്രചോദനമാണ്. സ്കൂളിൽ നടന്ന പ്രത്യേക പരിപാടിയിൽ കേരള അഗ്രോ ഇൻഡസ്ട്രീസ് ചെയർമാൻ വി കുഞ്ഞാലി മൊമന്റോ നൽകി ആദരിച്ചു
ചടങ്ങിൽ വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ സാർ, പിടിഎ പ്രസിഡൻറ് സാദിഖ് കുളിമാട്, പ്രിൻസിപ്പൾ സന്തോഷ് മൂത്തേടം, ഹെഡ്മാസ്റ്റർ എം പി ജാഫർ സാർ എന്നിവർ പങ്കെടുത്തു.\
ലോകമാതൃഭാഷാദിനം....
21-2-2022:ലോക മാതൃഭാഷാ ദിനത്തിൽ എം കെ എച്ച് എം എം ഒ എച്ച്എസ്എസ്ൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് വിളിച്ചുചേർത്ത അസംബ്ലിയിൽ മാതൃഭാഷയുടെ പ്രാധാന്യം കുട്ടികളുമായി പങ്കുവെച്ചു. ഒരു വ്യക്തി ലോകത്തെ മനസ്സിലാക്കുന്നത് ഭാഷയിലൂടെയാണ്. മനുഷ്യ ബോധ ത്തിന്റെ ഘടന തന്നെ ഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. മാതൃഭാഷയുടെ ഘടനയിലാണ് ഒരു വ്യക്തി ലോകത്തെ ഗ്രഹിച്ചു തുടങ്ങുന്നത്.... മാതൃഭാഷയിലൂടെ സ്വന്തം ചിന്തകളെയും സ്വത്വത്തെയും തിരിച്ചറിയുക കൂടിയാണ് ചെയ്യുന്നത്....
പരിപാടിയിൽ ഹാഷ്മി വിലാസിനി ടീച്ചർ സ്വാഗതം പറഞ്ഞു. മാതൃഭാഷയെ കുറിച്ചും ഭാഷാദിന പ്രാധാന്യത്തെക്കുറിച്ച് എച്ച് എം ജാഫർ സർ,സംസാരിച്ചു. മാതൃഭാഷാ ദിന പ്രതിജ്ഞ സജിന ടീച്ചർ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികളായ ഹനൂഫ മോൾ, ഫിദ ഫാത്തിമ, അജസ് എന്നിവർ മാതൃഭാഷയുമായി ബന്ധപ്പെട്ട ചിന്തകൾ പങ്കുവെച്ചു. മിൻഹ ഫാത്തിമ മാതൃഭാഷാ ദിന ഗാനം ആലപിച്ചു.... മൈമൂന ടീച്ചർ പരിപാടിയിൽ നന്ദി അറിയിച്ചു. മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് എഴുത്തു മത്സരങ്ങൾ തുടർ ദിനങ്ങളിലായി നടത്തി.മാതൃഭാഷാദിനത്തിൽ വിദ്യാർത്ഥികൾനൽകുന്ന സന്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സിൽ പാസ് വേഡിന് തുടക്കം
മുക്കം: സംസ്ഥാന ന്യുനപക്ഷ വകുപ്പ് ജില്ലാ ന്യുനപക്ഷ വിഭാഗം മുഖേന ന്യുനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ദ്വിദിന സൗജന്യ വ്യക്തിത്വ വികസന-കരിയർ ഗൈഡൻസ് ക്യാമ്പിന് മണാശ്ശേരി എം. കെ. എച്ച്. എം.എം.ഒ ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. വിവിധ ഹയർ സെക്കന്ററി സ്കൂളുകളിൽ നിന്നായി 120 ഓളം വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ജീവിത നൈപുണി, വ്യക്തിത്വ വികാസം,കരിയർ ഗൈഡൻസ് തുടങ്ങി വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ്സെടുത്തു.കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിജയോത്സവം 2021-22
2021-2022 വർഷത്തെ പത്താം തരത്തിൽ 100 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.സർവ്വേ യുടെ അടിസ്ഥാനത്തിലാണ് കുട്ടികളിലേക്ക് പദ്ധതി ആവിഷ്കരണം ചെയ്യാൻ തീരുമാനിച്ചത്. സർവ്വേ യിൽ കുട്ടിയുടെ പഠന, ഭൗധിക, സാമ്പത്തിക പശ്ചാത്തലത്തെ അറിയുന്നതിനുള്ള ചോദ്യവാലികൾ ഉണ്ടായിരുന്നു. ഓൺലൈൻ പഠനത്തിന് അനുയോജ്യമായ സമയം എന്നിവ ഉൾപെടുത്തിയിരുന്നു.സർവ്വേയുടെ അടിസ്ഥാനത്തിൽ കുട്ടികളെ 14 ഗ്രൂപ്പുകലക്കി വേർതിരിച്ചു ഓരോ അധ്യാപകനും ചാർജ് നൽകി കുട്ടികൾക്കുള്ള പിന്തുണ നൽകാൻ തീരുമാനിച്ചു. ജൂൺ അത്യാവാരം തന്നെ പിന്തുണ നൽകുകയും പാടവിവരണങ്ങൾ ദിവസവും ടൈംറ്റബിൾ അടിസ്ഥാനത്തിൽ നൽകുകയും ചെയ്തു. സമയബന്ധിതമായി രക്ഷിതാക്കളുമായി ഓൺലൈൻ മീറ്റിംഗ് നടത്തുകയുണ്ടായി. മീറ്റിംഗ് ഫലപ്രതമാക്കാൻ പിയർ ഗ്രൂപ്പ് അടിസ്ഥാനത്തിലായിരുന്നു മീറ്റിംഗ് സംഘടിപ്പിച്ചത്. പഠനത്തിലുള്ള അവരുടെ പ്രകടനമനുസരിച്ച കൂടുതൽ ശ്രദ്ധ നൽകാൻ A+ ക്ലബും D+ ക്ലബും രൂപീകരിച്ചു.സ്കൂൾ തുറന്നത്തോടെ അവരുടെ പദപുസ്തകങ്ങൾ നോട്സ് എന്നിവ പിയർ ഗ്രൂപ്പ് അടിസ്ഥാനത്തിൽ നോക്കി കൊടുത്തു. A+ കുട്ടികൾക്ക് പ്രത്യേക കോച്ചിംഗ് ആരംഭിച്ചു. അവരെ ലിറ്റിൽ ട്യൂട്ടോർസ് ആയി
വിജയോത്സവം 2018-19കുറിച്ച് അറിയുന്നതിന് ഇവിടെ ക്ലിക്ക്ചെയ്യുക
അതിജീവനം
യു നിസെഫ് അതിജീവനം ,മാനസിക ആരോഗ്യ പരിപാടി ശില്പശാല ഉദ്ഘാടനം 2021ഡിസംബർ 8 ബുധൻ രാവിലെ 10 മണിക്ക് വാർഡ് മെമ്പർ വി ജി നമോഹൻ നിർവഹിച്ചു. അധ്യക്ഷൻ PTAപ്രസിഡൻ്റ മുഹമ്മദ് സാദിഖ്, mp TA ജയ 'ഹെഡ്മാസ്റ്റർ എം പി ജാഫർ സർ എന്നിവർ പങ്കെടുത്തു. രണ്ട് ഘട്ടങ്ങളായാണ് ക്ലാസ് നടന്നത്.
ആദ്യഘട്ടം ക്ലാസ് ഹാഷ്മി ടീച്ചറുടെ നേതൃത്വത്തിൽ ഉദ്ഘാടന ദിവസം നടന്നു. സജിന ടീച്ചർ, മൈമൂന ടീച്ചർ എന്നിവരും ഉണ്ടായിരുന്നു' PT അധ്യാപകനായ അലി മുൻതസിർ ചിക്കൻ ഡാൻസ് കുട്ടികൾക്ക് പരിശീലിപ്പിച്ചു' ' - കുട്ടികൾക്ക് ആസ്വാദ്യകരമായി. നാടൻപാട്ട്, ചിത്രവര'മാനസിക ഉല്ലാസം നൽകുന്ന കളികൾ എന്നിവ പരിശീലിപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയ 'കുത്തിവര ,പതിപ്പ് വാർഡ് മെമ്പറെ കൊണ്ട് പ്രകാശനം ചെയ്യിപ്പിച്ചു.വ്യായാമങ്ങൾ ( എയ്റോബിക് 'സ്ട്രങ് തനിങ്' ''സ്ട്രച്ചിംങ് ) എന്നിവയും പരിശീലിപ്പിച്ചു.കുട്ടികൾക്ക് കൗമാര വിദ്യാഭ്യാസത്തെ കുറിച്ചുള്ള ക്ലാസ് നൽകി. രണ്ടാം ഘട്ടം ജനവരി 14 ന് നടത്തി. കുട്ടികളുടെ മാനസിക ആരോഗ്യനില മെച്ചപെടുത്തുന്നതിന് ഉപകാരപ്രദമായ പരിപാടി ആയിരുന്നു അതിജീവനം
ഇൻസ്പെയർ 2022.......
20-1-2022ന് അതിജീവനത്തിന്റെ ഭാഗമായി എട്ടാം ക്ലാസിലെ വിദ്യാർഥികൾക്ക് ഇൻസ്പെയർ എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. ഇൻസ്പെയർ 2022 എന്ന ഈ പരിപാടി ഉദ്ഘാടനം നിർവഹിച്ചത് പ്രിയപ്പെട്ട ഹെഡ്മാസ്റ്റർ ജാഫർ സാറായിരുന്നു. മാത്രമല്ല എടുത്തു പറയേണ്ട കാര്യം എല്ലാ അധ്യാപകരുടെയും ഹെഡ്മാസ്റ്ററുടെ യും സഹകരണം ഈ പരിപാടിയെ കൂടുതൽ മനോഹരമാക്കാൻ സഹായിച്ചു. പരിപാടിയിലെ പ്രധാന അതിഥി ഷമീം സാർ ആയിരുന്നു. അദ്ദേഹം വളരെ നന്നായി ക്ലാസ്സ് എടുക്കുകയും കുട്ടികൾക്ക് കഠിനാധ്വാനത്തിന്റെ പ്രാധാന്യം വ്യക്തമാക്കി കൊടുക്കുകയും ചെയ്തു. കുട്ടികളെ മുഷിപ്പിക്കാത്ത രീതിയിൽ ആധുനിക സംവിധാനങ്ങളോടു കൂടിയിട്ടുള്ള ഒരു മോട്ടിവേഷൻ ക്ലാസ് ആയിരുന്നു ഇത്. വളരെ മനോഹരമായ രീതിയിൽ ഈ സെക്ഷൻ കൈകാര്യം ചെയ്യുന്നതിനു വേണ്ടി അദ്ദേഹം പല പ്രവർത്തനങ്ങളും കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുകയും അവരുടെ കഴിവുകളെ വളർത്താൻ ഉതകുന്ന തരത്തിലുള്ള പല പരിപാടികളും അദ്ദേഹം മുന്നോട്ടു വെക്കുകയും ചെയ്തു. പരിപാടിക്ക് പൂർണപിന്തുണയുമായി പരിപാടിയുടെ അവസാനഘട്ടം വരെ ജാഫർ സർ അലി സർ മൻസൂർ സർ സാജിത മിസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഹൈസ്കൂൾ ജീവിതം വളരെ ഉപകാരപ്രദമായ രീതിയിൽ ഉപയോഗിക്കുക എന്ന സന്ദേശം തുടക്കത്തിൽതന്നെ നൽകുക എന്ന ഉദ്ദേശത്തോടുകൂടി എട്ടാം ക്ലാസിലെ വിദ്യാർത്ഥികളെ ആയിരുന്നു ഈ പരിപാടിക്ക്തെരഞ്ഞെടുത്തത്. മൊബൈലിന്റെ യും ഇന്റർനെറ്റിന്റെയും ഇക്കാലത്ത് വ്യത്യസ്തമായ രീതിയിൽ എങ്ങനെയെല്ലാമാണ് തങ്ങളിലെ കഴിവിനെ തിരിച്ചറിയുക എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ ഇൻസ്പെയർ 2022 എന്ന ഈ പരിപാടി നടത്തിയത്
അമൃതമഹോത്സവം
3-12-2021 ന് ചരിത്ര ചിത്രരചനാ മത്സരത്തിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവ ആഘോഷത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ സമൂഹ ചരിത്ര ചിത്ര രചനോത്സവം സംഘടിപ്പിച്ചു.
'നമ്മുടെ സ്വാതന്ത്ര്യസമരവും അധിനിവേശത്തിനെതിരെയുണ്ടായ മുന്നേറ്റവും ' എന്ന വിഷയത്തിലാണ് ചിത്രരചന സംഘടിപ്പിച്ചത്. മുക്കം ഗേൾസ് ഹൈസ്കൂൾ ചിത്രകലാധ്യാപകനായ റിയാസ് സർ പരിപാടി ഉൽഘാടനം ചെയ്തു. ഏകദേശം 55 ഓളം കുട്ടികൾ പങ്കെടുത്ത ചിത്ര രചന കുട്ടികൾക്ക് മറക്കാനാവാത്ത ഒരു അനുഭവമായി..
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം
2021 ജൂലൈ 18ന് ഗൂഗിൾ മീറ്റിലൂടെ സ്കൂളിലെ എല്ലാ ക്ലബ്ബുകളുടെയും സംയുക്തമായ ഉദ്ഘാടനം നടന്നു. ത്രിപുരയിലെ സബ്കളക്ടർ ഉം മലയാളി ഐഎഎസ് ഓഫീസറുമായ ശ്രീ മുഹമ്മദ് സജാദ് ഐഎഎസ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എം പി ജാഫർ സാർ അധ്യക്ഷനായിരുന്നു. അധ്യാപകർ വിദ്യാർഥികൾ രക്ഷിതാക്കൾ എന്നിവർ ഓൺലൈൻ വഴി പരിപാടിയിൽ സംബന്ധിച്ചു. ചടങ്ങിൽ അധ്യാപികയും റേഡിയോ ജോക്കി ഡബ്ബിങ് ആർട്ടിസ്റ്റ് മായ ശ്രീമതി ആർ ദിവ്യ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ മൻസൂർ അലി , മുഹമ്മദ് ഇഖ്ബാൽ, പി മൈമൂന, എ കെ ജാഫർ, ശ്രീമതി മസ്ന എന്നിവർ സംസാരിച്ചു. ക്ലബ്ബ് കോഡിനേറ്റർ റഷീദ് കെ എം സ്വാഗതവും സയൻസ് ക്ലബ് കോ-ഓർഡിനേറ്റർ സൗമ്യ സണ്ണി നന്ദിയും പറഞ്ഞു
ക്ലബ്ബ് ഉദ്ഘാടന പരിപാടികളുടെ വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
മൊബൈൽ ഫോൺ വിതരണം
കൊറോണ കാരണം അധ്യാപനം ഓൺലൈനിലേക്ക് വഴിമാറിയപ്പോൾ മൊബൈൽഫോൺ ഉൾപ്പെടെയുള്ള പഠനസാമഗ്രികൾ ഇല്ലാത്ത വിദ്യാർഥികളെ പ്രത്യേകം കണ്ടെത്താൻ ഒരു സർവേ നടത്തി. സ്റ്റാർ കൗൺസിൽ യോഗം ചേർന്നു ഫോണുകൾ വാങ്ങുന്നതിനുള്ള തുക സ്റ്റാഫ് അംഗങ്ങളിൽ നിന്ന് തന്നെ ശേഖരിക്കാൻ തീരുമാനിച്ചു. കൂടാതെ മാനേജ്മെൻറ് അംഗങ്ങളും പൊതുജനങ്ങളും ഈ ഉദ്യമത്തിന് ഞങ്ങളെ സഹായിച്ചു. എട്ട് മൊബൈൽ ഫോണുകൾ അർഹതയുള്ള കരങ്ങളിൽ എത്തിച്ചു. ഈ സഹായത്തിന്റെ ഔപചാരിക ഉദ്ഘാടനം മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ പിടി ബാബു സാർ നിർവഹിച്ചു .ചടങ്ങിൽ മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി വി അബ്ദുല്ലക്കോയ ഹാജി പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ ജാഫർ സാർ, പ്രിൻസിപ്പാൾ സന്തോഷ് മൂത്തേടം, പിടിഎ പ്രസിഡൻറ് വിനോദ്, അധ്യാപകർ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. മൊബൈൽഫോൺ വിതരണ പരിപാടിയുടെ വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
-
പി ടി ബാബു സാർ
-
-
ഗൃഹസന്ദർശനം
കോവിഡ മഹാമാരി മൂലം പ്രയാസപ്പെടുന്ന രക്ഷിതാക്കളെയും ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ അഭാവംമൂലം പഠനം തടസ്സപ്പെടുന്ന വിദ്യാർഥികളെയും നേരിട്ട് കണ്ടെത്തുക എന്ന് ലക്ഷ്യത്തോടെയാണ് 14- 7- 2021 ഗൃഹ സന്ദർശനത്തിന് തുടക്കം കുറിച്ചത്. ഹെഡ്മാസ്റ്റർ ജാഫർ സർ, മൻസൂർ മാസ്റ്റർ ,ഇക്ബാൽ മാസ്റ്റർ, എന്നിവരാണ് ആദ്യഘട്ടത്തിൽ കുട്ടികളുടെ വീടുകൾ സന്ദർശിച്ചത്. തുടർന്ന് അധ്യാപകരെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു. കുട്ടികളുടെ ഗൃഹാന്തരീക്ഷംവും അവർ അനുഭവിക്കുന്നസാമ്പത്തികവും മാനസികവുമായ പ്രയാസങ്ങളും നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞു. ഈ സന്ദർശനത്തിന്റെ അടിസ്ഥാനത്തിൽ പഠനത്തിന് ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്ത കുട്ടികളെ കണ്ടെത്തുകയും അവർക്ക് മൊബൈൽ ഫോണുകൾ നൽകുകയും ചെയ്തു. അതുപോലെ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വർക്ക് സഹായവും നൽകി. അധ്യാപകനെ മുൻപിലേക്ക് വരുന്ന ഓരോ കുട്ടിയേയും കൃത്യമായി മനസ്സിലാക്കാൻ ഗൃഹസന്ദർശനം അനിവാര്യമാണ് എന്ന് വലിയ പാഠം അധ്യാപകർക്ക് ലഭിച്ചു മാത്രമല്ല രക്ഷിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും നല്ല പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തു.വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
എസ് എസ്എൽസി അനുമോദനം
2021 ൽ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ച വിദ്യാർഥികളെ അനുമോദിച്ചു. കൊറോണക്കാലം അനുവദിക്കാത്തതിനാൽ ഈ ചടങ്ങ് വളരെ ലളിതമായാണ് സംഘടിപ്പിച്ചത്. 100% വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു. വിജയോത്സവം കൺവീനർ സൗമ്യ ടീച്ചറെ പൊന്നാട അണിയിച്ചു ആദരിച്ചു. മുക്കം മുൻസിപ്പാലിറ്റി കൗൺസിലർ വിജിന മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജാഫർ സാറിനെ അധ്യക്ഷതയിൽ മാനേജ്മെൻറ് അംഗം വി അബ്ദുല്ലക്കോയ ഹാജി കുട്ടികൾക്ക് ഉപദേശങ്ങൾ നൽകി. സൗമ്യ ടീച്ചർ സ്വാഗതവും ഇക്ബാൽ മാസ്റ്റർ നന്ദിയും പറഞ്ഞു
പോഷൻ അഭിയാൻ
ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കുക എന്ന് മഹത്തായ ലക്ഷ്യം മുന്നിൽ വച്ചുകൊണ്ട് കേന്ദ്ര സർക്കാരിൻറെ നിർദ്ദേശപ്രകാരം പോഷൻ അഭിയാൻ എന്ന പദ്ധതി നടപ്പിലാക്കുകയാണ് 2021 സെപ്റ്റംബർ മാസത്തോടെ വിവിധ പദ്ധതികളാണ് ഇതോടെ വിദ്യാലയങ്ങളിൽ തുടക്കം കുറിക്കുന്നത് . കോവിഡ മഹാമാരി കാരണം വെർച്ചൽ അസംബ്ലി സംഘടിപ്പിച്ച് അധ്യാപകരെയും വിദ്യാർഥികളെയും ബോധവൽക്കരിച്ചു. 2021 സെപ്റ്റംബർ പന്ത്രണ്ടാം തീയതി രാത്രി 7 30ന് ആണ് രക്ഷിതാക്കൾക്കുള്ള ബോധ വൽക്കരണം നടന്നത്. ജീവിതശൈലീ രോഗങ്ങൾക്കുള്ള കാരണങ്ങളും പരിഹാരങ്ങളും. വീട്ടിൽ വിഷരഹിതമായ പച്ചക്കറികൾ ഉൽപാദിപ്പിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുക. കൃത്യമായ വ്യായാമത്തിന് പ്രാധാന്യം തിരിച്ചറിയുക എന്നീ പ്രധാന ലക്ഷ്യങ്ങളാണ് ഇതിനു പിന്നിലുള്ളത്. വർദ്ധിച്ചു വരുന്ന മാരകരോഗങ്ങൾക്ക് കാരണം മനുഷ്യന്റെ ഭക്ഷണശീലവും ജീവിതശൈലിയും ആണെന്ന് ഹെഡ്മാസ്റ്റർ ജാഫർ സാർ തൻറെ അധ്യക്ഷപ്രസംഗത്തിൽ സൂചിപ്പിച്ചു. വീട്ടിൽ തയ്യാറാക്കുന്ന പച്ചക്കറി കൃഷിയുടെ ഫോട്ടോ എടുത്ത് അധ്യാപകർക്ക് അയച്ചുകൊടുക്കാനും. വെബ്സൈറ്റിലൂടെ ക്വിസ് പ്രോഗ്രാമിൽ പങ്കെടുക്കാനും ഹെഡ്മാസ്റ്റർ നിർദ്ദേശിച്ചു. ഈ ചടങ്ങിൽ നല്ല ആരോഗ്യ ശീലങ്ങൾ എന്ന തലക്കെട്ടിൽ മൻസൂർ അലി മാസ്റ്റർ ക്ലാസ്സെടുത്തു. മൈമൂന ടീച്ചർ സ്വാഗതവും ഇഖ്ബാല് മാസ്റ്റർ നന്ദിയും പറഞ്ഞു രാത്രി മണിക്ക് മീറ്റിംഗ് അവസാനിച്ചു. ഈ പ്രോഗ്രാമിന്റെ വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
ഓണാഘോഷം 2021
2021 22 അധ്യയനവർഷത്തെ ഓണാഘോഷം പൂവിളി എന്ന പേരിൽ ഓൺലൈൻ ആയി നടന്നു. ഗൃഹാങ്കണ പൂക്കള മത്സരം നടന്നു. ക്ലാസ്സ് അടിസ്ഥാനത്തിൽ വീടുകളിൽ പൂക്കളം ഇട്ടതിന് ചിത്രം കുട്ടികൾ അതാത് ക്ലാസ് അധ്യാപകർക്ക് അയച്ചുകൊടുത്തു. മെച്ചപ്പെട്ട കണ്ടെത്തി വിജയികളെ പ്രഖ്യാപിച്ചു. ഹോം വിസിറ്റ് അടിസ്ഥാനത്തിൽ കണ്ടെത്തിയ കുട്ടികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. ഓണംകിറ്റ് വിതരണം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ജാഫർ സാർ ഉദ്ഘാടനം ചെയ്തു . ഓണത്തോടനുബന്ധിച്ച് ഓണപ്പൂക്കളം ചിത്രരചനാ മത്സരം നടത്തി അധ്യാപകർക്കുള്ള ഓണസദ്യ പ്ലാൻ ചെയ്തെങ്കിലും കൊറോണ കാരണം നടന്നില്ല.