എസ്. ബി. എസ്. ഓലശ്ശേരി/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങളുടെ കാര്യത്തിലും നമ്മുടെ വിദ്യാലയം മുന്നിൽ തന്നെയാണ് . കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ, കളിസ്ഥലം, ലൈബ്രറി, ലാബുകൾ, ടോയ്ലറ്റുകൾ, എന്നിങ്ങനെ മികച്ച പഠനാന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
അടിസ്ഥാന സൗകര്യ വിവരങ്ങൾ താഴെ ചേർക്കുന്നു.
ക്രമ നം | അടിസ്ഥാന വിവരങ്ങൾ | |
---|---|---|
1 | ആകെ വിസ്തീർണ്ണം | 0.78 ഏക്കർ |
2 | സർവ്വെ നമ്പർ | 520/1, 520/7 |
3 | സ്കൂൾ വികസത്തിന് അനുവദിച്ച ഭൂമി | മാനേജ്മെന്റ് |
4 | ചുറ്റുമതിൽ | ഉണ്ട് |
5 | കെട്ടിടത്തിന്റെ തരം | പക്ക |
6 | കെട്ടിടത്തി പ്ലിന്റ് വിസ്തീർണ്ണം | 5904 Sqft |
7 | കെട്ടിടത്തിന്റെ കൈവശാവകാശം | സ്വന്തം ഉടമസ്ഥത |
8 | ലൈബ്രറി | ഉണ്ട് |
9 | വൈദ്യുതീകരണം | ഉണ്ട് |
10 | കുടിവെളളം | പഞ്ചായത്ത് കുടിവെള്ള പദ്ധതി |
11 | ഇന്റർനെറ്റ് ലഭ്യത | ഉണ്ട് |
12 | ആകെ ക്ലാസ്മുറികൾ | 20 |
13 | കമ്പ്യൂട്ടർ ലാബ് | ഉണ്ട് |
14 | പാചകപ്പുര | ഉണ്ട് |
15 | മാലിന്യനിർമ്മാർജ്ജനം | ഉണ്ട്,ഇൻസിനേറ്റർ, ബയോബിൻ , ബയോഗ്യാസ് പ്ലാന്റ് സംവിധാനങ്ങൾ |
16 | കാർഷിക പ്രവർത്തനം | ഉണ്ട് |
17 | ശുചിമുറി | ഉണ്ട്,ഷീ ടോയ്ലെറ്റ്,ഭിന്നശേഷിക്കാർക്കുള്ള ശുചിമുറി |
മികച്ച വിദ്യാലയാന്തരീക്ഷം
ചുറ്റുമുള്ള നെൽപ്പാടങ്ങളെ തഴുകിയെത്തുന്ന പാലക്കാടൻ കാറ്റും മലിനീകരണങ്ങളില്ലാത്ത ഗ്രാമീണ ഭംഗിയും നമ്മുടെ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. വിദ്യാലയത്തിന്റെ മുൻവശത്തുള്ള ഉങ്ങ് മരം വിദ്യാർത്ഥികൾക്കും വിദ്യാലയത്തിലെത്തുന്നവർക്കും തണലേകുന്നു.ഈ മരത്തിനു മുന്നിലാണ് അസംബ്ലി നടത്തുന്നത് വേനൽകാലത്ത് തളിർക്കുന്ന ഇലകൾ ചൂട് കാലത്ത് വലിയൊരാശ്വാസമാണ്. വിദ്യാലയത്തിനു പിന്നിലുള്ള അന്തിമഹാളൻ കാവിലെ ആൽമരം പുതിയ ബിൽഡിംഗിനും ഓഫീസിനും തണൽ നൽകുന്നു. നാലാം ക്ലാസ്സിനു മുന്നിലുള്ള കൃഷിയും താമരക്കുളവും വിദ്യാർത്ഥികൾക്ക് പ്രകൃതി പാഠങ്ങൾ പഠിക്കുന്നതിന് സഹായകമാവുന്നു.
ക്ലാസ് മുറികൾ
ഒന്നു മുതൽ ഏഴുവരെ 14 ഡിവിഷനുകളിലായി പ്രത്യേകം മുറികളിലായി ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.ശിശുസൗഹൃദക്ലാസ്സ് മുറികളായ മുഴുവൻ ക്ലാസ്സുകളിലും ലൈറ്റുകളും ഫാനകളുമുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം 2017-18 ൽ ഉദ്ഘാടനം ചെയ്തു. സ്റ്റീൽ ഫർണ്ണിച്ചറുകളും ഗ്രീൻ ബോർഡുകളും നമ്മുടെ മാത്രം പ്രത്യേകതകളാണ്. മുഴുവൻ മുറികളും ടൈൽ പതിച്ചതാണ്. പുതിയ കെട്ടിടത്തിലാണ് സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നത്
ഒന്നാം ക്ലാസ്സ് ഒന്നാം തരം
.ഒന്നാം ക്ലാസ്സിലെ ചുമരുകൾ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനായി അക്ഷരങ്ങൾ, അക്കങ്ങൾ, വാക്കുകൾ, ചിത്രങ്ങൾ എന്നിവ കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്.തികച്ചും ശിശു കേന്ദ്രീകൃതമായ അന്തരീക്ഷമാണ് ഒന്നാം ക്ലാസ്സിലേത്.ഓരോ കുട്ടിക്കും പ്രത്യേക ഇരിപ്പിടങ്ങൾ,ടേബിൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
വാട്ടർ ഫിൽട്ടർ പ്ലാന്റ്
സർവ്വത്ര ജലത്താൽ നിറഞ്ഞ ഭൂമിയിലാണ് നമ്മുടെ വാസം. ഭൂമിയുടെ നാലിൽ മൂന്നു ഭാഗവും ജലമാണ്. വെള്ളമില്ലാതെ ഭൂമിയിൽ ഒരു ജീവനും നിലനിൽപില്ല. ബഹിരാകാശത്ത് നിന്ന് നോക്കിയാൽ ഭൂമി നീലഗ്രഹമായി തോന്നുന്നത് ജലത്തിന്റെ സാന്നിധ്യം കൊണ്ടുതന്നെ...ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളത്തിനും, ശുചിത്വവുമുള്ള ജലലഭ്യത ഓരോ കുട്ടിയുടേയും അവകാശമാണ്.സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നതിനായി 150 ലിറ്റർ കപ്പാസിറ്റിയുള്ള R O -വാട്ടർ ഫിൽട്ടർ പ്ലാൻറ് സ്ഥാപിച്ചു . സ്ക്കൂളിന് പ്ലാന്റ് സമർപ്പിച്ചത് എം.ശ്രീവത്സൻ കൊടുമ്പ് .
വാഹന സൌകര്യം
വിദ്യാലയത്തിന്റെ ഒരു ചിരകാല സ്വപ്നമായിരുന്നു സ്വന്തം വാഹനം എന്നത്. വിദ്യാലയത്തിലേക്ക് വരുന്ന ഭൂരിഭാഗം വിദ്യാർത്ഥികളും കൊടുമ്പ് പാലത്തുള്ളി ചിറപ്പാടം തിരുവാലത്തൂർ മന്നാട്ടുതറ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് ഈ പ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് പൊതു ഗതാഗത സൗകര്യം തീരെ ഇല്ല. വിദ്യാർഥികൾ ആശ്രയിച്ചിരുന്നത് സ്വകാര്യ വാഹനങ്ങളെ ആയിരുന്നു അതിന് സൗകര്യമില്ലാത്തവർ നടന്നാണ് സ്കൂളിൽ എത്തിയിരുന്നത്. ഈ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനായി സ്കൂൾ മാനേജ്മെൻറും അധ്യാപകരും ഒത്തൊരുമിച്ച് ചേർന്ന് സ്കൂളിന് സ്വന്തമായി ഒരു വാഹനം വാങ്ങാൻ തീരുമാനിച്ചു. അങ്ങനെ ആ സ്വപ്നവും ഇവിടെ പൂവണിഞ്ഞു. ഇന്ന് കുൊടുമ്പ്, തിരുവാലത്തൂർ, മന്നാട്ടുതറ, പാലയങ്കാട്, പാലത്തുള്ളി ചക്കിങ്കൽപള്ള തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് വളരെ പ്രയോജനകരമായിരിക്കുകയാണ്.28-11-2022 ന് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് സെറിമണി നടത്തി
ഫ്ലാഗ് ഓഫ് സെറിമണി
ലൈബ്രറി
വിദ്യാർത്ഥികൾക്ക് കൂടുതൽ അറിവുകൾ നേടാനും വായനയുടെ ലോകത്തിലേക്ക് കൈപിടിച്ചുയർത്താനും സഹായകമായി സ്കൂളിലെ ലൈബ്രറി പ്രവർത്തിക്കുന്നു. കഥകൾ, ചെറുകഥകൾ,കവിതകൾ, നോവലുകൾ, നാടകങ്ങൾ, നാടൻപാട്ടുകൾ, പഴഞ്ചൊല്ലുകൾ, ജീവചരിത്രങ്ങൾ, ലേഖനങ്ങൾ, യാത്രാവിവരണങ്ങൾ,ബാലസാഹിത്യം തുടങ്ങി സാഹിത്യത്തിലെ എല്ലാ മേഖലകളിലേയും പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്.1500 ൽ പരം പുസ്തകങ്ങൾ ലൈബ്രറിയെ സംപുഷ്ടമാക്കുന്നു . ലൈബ്രറി വിദ്യാർത്ഥികളും, രക്ഷിതാക്കളും അധ്യാപകരും വളരെയേറെ പ്രയോജനപ്പെടുത്തുന്നു
ക്ലാസ് ലൈബ്രറി
സ്കൂൾ ലൈബ്രറിക്ക് പുറമേ ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറികളും സജ്ജമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ പിറന്നാൾ ദിനങ്ങളിൽ അവർ ക്ലാസ് ലൈബ്രറികളിലേക്ക് പുസ്തകങ്ങൾ എത്തിക്കാറുണ്ട്. ഈ പുസ്തകങ്ങൾ ക്ലാസ്സ് ലൈബ്രറിയിലേക്കുള്ളതാണ് .ബാലമാസികകൾ, ശാസ്ത്ര മാസികകൾ,പതിപ്പുകൾ എന്നിവ ക്ലാസ്സുകളിൽ തന്നെയുള്ള ഷെൽഫുകളിൽ സൂക്ഷിക്കുന്നു.
ഹൈടെക് ക്ലാസ്സ് മുറികൾ
ലാബുകൾ
പാചകപ്പുര
ഇവിടെത്തെ പാചകത്തൊഴിലാളിയായ രുഗ്മിണി അമ്മയുടെ കൈപ്പുണ്യത്തിൽ രുചികരമായ ഭക്ഷണമാണ് ഇവിടത്തെ പാചകപ്പുരയിൽ നിത്യേന ഒരുക്കുന്നത്. ശുചിത്വത്തിൽ വിട്ടുവീഴ്ചയില്ലാതെ കുഞ്ഞുങ്ങൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം പാചകം ചെയ്യുന്നു .വ്യത്യസ്ത വിഭവങ്ങൾ ഒരുക്കുന്നതിൽ ഉച്ചഭക്ഷണ കമ്മിറ്റി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. മുഴുവൻ ഭക്ഷണപദാർത്ഥങ്ങളും എൽ.പി.ജി. ഗ്യാസ് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. എല്ലാ ക്ലാസ്സിലും ഭക്ഷണപദാർത്ഥങ്ങൾ സുലഭമായി വിളമ്പാനുള്ള പാത്രങ്ങളും ഇവിടെയുണ്ട്. വളരെ രുചികരമായ ഭക്ഷണം നൽകിക്കൊണ്ട് കാലാകാലങ്ങളായി ഇന്നും യാതൊരുവിധ മങ്ങലുമേൽക്കാതെ പാചകപ്പുര പ്രവർത്തിച്ചുവരുന്നു.
ശുചിത്വമുള്ള ടോയ് ലെറ്റ് സൗകര്യങ്ങൾ
ആധുനിക സൌകര്യങ്ങളോടു കൂടിയ ടോയ് ലെറ്റ് സൗകര്യങ്ങളാണ് വിദ്യാലയത്തിൽ ഉള്ളത്.പെൺകുട്ടികൾക്കുള്ള ഷീ ടോയ് ലെറ്റ്, ഭിന്നശേഷിക്കാർക്കുള്ള ശുചിമുറികൾ,ആൺകുട്ടികൾക്കുള്ള യൂറിനൽ എന്നിവ ശുചിത്വത്തോടെ ഉപയോഗിച്ചു വരുന്നു.ശുചിത്വ മാർഗ്ഗ നിർദ്ദേശങ്ങളടങ്ങിയ പോസ്റ്ററുകൾ ഓരോ ശുചിമുറിയിലും പ്രദർശിപ്പിച്ചിട്ടുണ്ട്.