എസ്. ബി. എസ്. ഓലശ്ശേരി/സൗകര്യങ്ങൾ/ഗണിത ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ഗണിത പഠനആഭിമുഖ്യം വർദ്ധിപ്പിക്കുക, നവീന ഗണിതപഠന സാധ്യതകൾ പ്രയോജനപ്പടുത്തുക എന്നീ ലക്ഷ്യത്തോടെ ഗണിത പഠനം രസകരവും ലളിതവും ആക്കാൻ വിവിധതരം രൂപങ്ങളും മോഡലുകളും ഉൾപ്പെടുത്തിയിട്ടുള്ള ഗണിത ലാബ് വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കു വളരെ ലളിതമായി ഗണിതം പഠിക്കുന്നതിനായി ഈ ലാബ് ഉപയുക്തമാണ്.സംഖ്യാബോധം ഉറപ്പിക്കാനുള്ള മുത്തുകളും ഗോലികൾ ,കളി ഉപകരണങ്ങൾ, സ്ഥാനവില ഉറപ്പിക്കാനുള്ള കാർഡ്, ഏണിയും പാമ്പ് കളി, ചതുഷ്‌ക്രിയകട്ടകൾ, ലുഡോ ബോർഡുകൾ,സംഖ്യാ പമ്പരം, പന്തേറു കളിക്കുള്ള ഉപകരണങ്ങൾ,ജാമിതീയ രൂപങ്ങൾ, കളിനോട്ടുകൾ, ഡാമിനോസ് തുടങ്ങി ഗണിതത്തെ അനുഭവിച്ചറിയാനുള്ള ഉപകരണങ്ങൾ എന്നിവ ലാബിൽ സജ്ജമാണ്.