സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്റ്റേജ് ഒരു ക്ലാസ്സ്‌ റൂം ആയി പ്രവർത്തിക്കുന്നു. ഈ സൗകര്യങ്ങൾക്കുള്ളിൽ തന്നെയാണ് പ്രീ  പ്രൈമറിയും പ്രവർത്തിക്കുന്നത്. നിലവിലുള്ള കുട്ടികളുടെ പഠനം തന്നെ നല്ല രീതിയിൽ മുന്നോട്ടു പോകണമെങ്കിൽ ഇനിയും ആറ് ക്ലാസ്മുറികൾ ആവശ്യമായി വരുന്നുണ്ട്.  നല്ല ഒരു പാർക്ക്‌ തന്നെ കുട്ടികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.

സ്‌കൂൾ പി ടി എയുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് നിർമിച്ചു നൽകിയ നാല് ക്ലാസ് മുറികളുടെയും പുതുതായി നിർമിച്ച ഗ്രൗണ്ടിന്റെയും ഉദ്‌ഘാടനം 4/11/2022 ന് ഏറനാട് മണ്ഡലം എം എൽ എ പി കെ ബഷീർ നിർവഹിച്ചു. തവരാപറമ്പ് പോലെയുള്ള ഒരു കൊച്ചു ഗ്രാമത്തിൽ നിന്നും കേരളത്തിന് മൊത്തം മാതൃകാപരമായ ഒന്നാണ് നാട്ടുകാരുടെ നേതൃത്വത്തിൽ സ്‌കൂൾ കെട്ടിടം നിർമിച്ചതെന്ന് എം എൽ എ അഭിപ്രായപ്പെട്ടു.

കുട്ടികൾക്ക് കായിക വ്യായാമത്തിന് ഒരു ഗ്രൗണ്ട് ഉണ്ടാകുക എന്നത് പരമപ്രധാനമാണ്. സ്ഥലപരിമിതിയിൽ വീർപ്പു മുട്ടിയിരുന്ന സ്‌കൂളിന് നാട്ടുകാർ ഇടപെട്ട് സ്ഥലം വാങ്ങിയതും ഏറെ മഹത്വരമാണെ