എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
05:25, 30 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37001 (സംവാദം | സംഭാവനകൾ) ('ഒരു പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ എ.എം.എം ഹയർസെക്കൻഡറി സ്കൂൾ എന്റെ മനസ്സിന് എന്നും കുളിർമ നൽകുന്ന ഓർമ്മകളാണ് സമ്മാനിക്കുന്നത്.... ശരിയുടെ പക്ഷത്ത് നിൽക്കുവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒരു പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ എ.എം.എം ഹയർസെക്കൻഡറി സ്കൂൾ എന്റെ മനസ്സിന് എന്നും കുളിർമ നൽകുന്ന ഓർമ്മകളാണ് സമ്മാനിക്കുന്നത്.... ശരിയുടെ പക്ഷത്ത് നിൽക്കുവാനും  തെറ്റുകൾക്ക് നേരെ വിരൽ ചൂണ്ടുവാനും എന്നെ പ്രാപ്തയാക്കിയത് എന്റെ സ്കൂളും ഗുരുക്കന്മാരും പകർന്നു തന്ന പൈതൃകമാണെന്നതിൽ ഞാനേറെ അഭിമാനിക്കുന്നു.... കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടു തന്നെ വിദ്യാർഥികളുടെ ഉന്നമനത്തിനും നാടിന്റെ നേട്ടത്തിനും വേണ്ടി എന്റെ സ്കൂൾ നിലകൊള്ളുമ്പോൾ വിദ്യാർത്ഥികളുടെ സർവ്വതോൽമുഖമായ അഭിവൃത്തിക്ക് വേണ്ടി പരിശ്രമിക്കുന്ന എല്ലാ അദ്ധ്യാപക അനദ്ധ്യാപകരും അഭിനന്ദനം അർഹിക്കുന്നു...  നാടിന്റെ വെളിച്ചമാകാൻ എന്റെ സ്കൂളിന് എന്നും കഴിയട്ടെ എന്ന പ്രാർത്ഥനയോടെ...

എച്ച്.ആർ.പി.എം സംസ്ഥാന പ്രസിഡന്റ് (ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ)

സി എസ് രാധാമണിയമ്മ