ഗവ. എച്ച് എസ് എസ് മീനങ്ങാടി/2022 -23 അധ്യയനവർഷത്തിലെ മികവുകൾ/കൂടുതൽ അറിയാൻ
ഗണിതമേള
ബത്തേരി ഉപജില്ല , വയനാട് ജില്ല ,സംസ്ഥാന ഗണിതമേളയിൽ സ്‌കൂളിന് മികച്ച നേട്ടം കൊയ്യാനായി. ബത്തേരി ഉപജില്ലാ ഗണിതമേളയിൽ സ്‌കൂൾ ഓവറാൾ കിരീടം നേടി. ജില്ലാ മേളയിലും സംസ്ഥാന മേളയിലും തിളക്കമാർന്ന വിജയം നേടാൻ കഴിഞ്ഞു
ഗാന്ധി ജയന്തി വാരാഘോഷം
ഗാന്ധി ജയന്തി വരാഘോഷത്തിന്റെ ഭാഗമായി ഹൈസ്കൂൾ കുട്ടികൾക്കായി ഇന്ന് ഖാദിബോർഡും, SBI ഉം ചേർന്ന് ജില്ലാതല ക്വിസ് മത്സരം പുത്തൂർവയലിലുള്ള SBI യുടെ ട്രെയിനിങ് സെൻട്രലിൽ വെച്ച് സംഘടിപ്പിച്ചതിൽ GHSS മീനങ്ങാടിക്ക് ജില്ലാ തലത്തിൽ ഒന്നാം സമ്മാനം ലഭിച്ചു. ട്രോഫി, ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റ് എന്നിവ ലഭിച്ചതിനോടൊപ്പം തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തിലേക്ക് Zenha K (9G), Neha Rajesh (10H) എന്നിവർ യോഗ്യത നേടുകയും ചെയ്തു.
സാമൂഹ്യ ശാസ്ത്ര മേള
ബത്തേരി ഉപജില്ലാ സാമൂഹ്യ ശാസ്‌ത്ര മേളയിൽ മികവുറ്റ പ്രവർത്തനം കാഴ്ച്ചവെക്കാൻ സ്‌കൂളിനായി .
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് വയനാട് ജില്ലാ ടാലൻ്റ് സെർച്ച് പരീക്ഷ
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് വയനാട് ജില്ലാ ടാലൻ്റ് സെർച്ച് പരീക്ഷയിൽ നിളാ രേവതിക്ക് രണ്ടാം സ്ഥാനം ലഭിച്ചു
സ്മാർട്ട് എനർജി പ്രോഗ്രാം
2020-21,2021-22 അധ്യാന വർഷത്തിൽ എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതലത്തിൽ വിവിധ മത്സരങ്ങളിൽ നടത്തുകയുണ്ടായി. സ്കൂൾ വിജയികൾ ജില്ലാതല മത്സരങ്ങളിലും സംസ്ഥാന മത്സരങ്ങളിലും പങ്കെടുത്ത് വിജയികളായി. ഊർജ്ജോത്സവം ജില്ലാതല മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം പ്രസന്റേഷൻ മത്സരത്തിൽ സാര ങ്കി ചന്ദ്ര ഒന്നാം സ്ഥാനവും ഷോർട്ട് വീഡിയോ മത്സരത്തിൽ ദിലൻ ഒന്നാം സ്ഥാനവും കവിതാരചനയിൽ ഐ റിൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം പോസ്റ്റർ രചനയിൽ ഐശ്വര്യ രണ്ടാം സ്ഥാനം നേടി. സംസ്ഥാനതല bമത്സരത്തിൽ പ്രസന്റേഷൻ വിഭാഗത്തിൽ സാരംഗിചന്ദ്ര രണ്ടാം സ്ഥാനം നേടി സ്കൂളിന്റെ അഭിമാനമായി മാറി