സഹായം Reading Problems? Click here


ഗവ. എച്ച് എസ് എസ് മീനങ്ങാടി/2022 -23 അധ്യയനവർഷത്തിലെ മികവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഹയർ സെക്കണ്ടറി പരീക്ഷയിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് തിളക്കമാർന്ന വിജയം.

ഹയർ സെക്കണ്ടറി പരീക്ഷയിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് തിളക്കമാർന്ന വിജയം. പരീക്ഷയെഴുതിയ 319 വിദ്യാർഥികളിൽ 287 പേർ വിജയിച്ചു. കൊമേഴ്സ് വിഭാഗത്തിൽ 100 ശതമാനവും, സയൻസിൽ 97 ശതമാനവും, ഹ്യുമാനിറ്റീസിൽ 80 ശതമാനവുമാണ് വിജയം. 34 പേർക്ക് എല്ലാ വിഷയങ്ങളിലും എ. പ്ലസുണ്ട്. സയൻസ് ഗ്രൂപ്പിലെ പവിത്ര സുരേഷും, ഹ്യുമാനിറ്റീസിലെ ഫാത്തിമ നഫ്‌ലയും 1200 - ൽ , 1196 മാർക്ക് നേടി സ്കൂൾ തലത്തിൽ ഒന്നാമതെത്തി. ഹൃദ്യ മരിയ ബേബി (1194 ) ,ദേവ്ന എം. ശങ്കർ (1193) എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. സയൻസ് ഗ്രൂപ്പ് വിദ്യാർഥിനി എം.എസ് ശ്രീലക്ഷ്മി 1187 മാർക്ക് നേടി പട്ടികവർഗ വിഭാഗത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി.

ശ്രീലക്ഷ്മി
ഫാത്തിമ നഫ്ല
ശ്രീലക്ഷ്മി

മീനങ്ങാടിക്ക് അഭിമാന നേട്ടം

2023 മാർച്ചിൽ നടന്ന എസ് എസ് .എൽ . സി പരീക്ഷയിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് വിജയത്തിളക്കം. 92 ഗോത്രവർഗ വിദ്യാർഥികളുൾപ്പെടെ 392 പേരാണ് ഈ വർഷം പരീക്ഷയെഴുതിയത്. ഇവർ മുഴുവൻ പേരും വിജയിച്ചു. ജില്ലയിൽ തന്നെ കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി 100 ശതമാനം വിജയം കൈവരിച്ച വിദ്യാലയത്തിന് അഭിമാനിക്കാൻ കാരണങ്ങളേറെ. 57 വിദ്യാർഥികൾക്ക് ഇത്തവണ എല്ലാ വിഷയങ്ങളിലും എ. പ്ലസുണ്ട്. ഒരു വിഷയത്തിൽ മാത്രം എ.പ്ലസ് നഷ്ടമായ വർ 16 പേരാണ്. കലാ കായിക രംഗങ്ങളിൽ സംസ്ഥാന തലത്തിൽ മികവു പുലർത്തുന്ന വിദ്യാലയം അക്കാദമിക മേഖലയിലും മികവു പുലർത്തി വയനാടിന് മാതൃകയായി.

പ്രിൻസിപ്പാളും വൈസ് പ്രിൻസിപ്പാളും മധുരം കൈമാറുന്നു കൂടെ പി ടി എ പ്രസിഡന്റ്

ബാലഭാസ്‌കർ പുരസ്ക്കാരം സിദ്ധാർഥ് എസ് രാജിന്

കോഴിക്കോട് വച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ വയലിൻ മത്സരത്തിൽ എ ഗ്രേഡ് നേടിയ മീനങ്ങാടി ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താം താരം വിദ്യാർത്തി സിദ്ധാർത്ഥ്‌ എസ് രാജിന് ബാലഭാസ്‌കർ പുരസ്‌ക്കാരം ലഭിച്ചു

ബാലഭാസ്‌കർ പുരസ്‌ക്കാരം ഏറ്റുവാങ്ങുന്നു

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് തിളക്കമാർന്ന വിജയം.

കോഴിക്കോട് സമാപിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് തിളക്കമാർന്ന വിജയം. ജനറൽ വിഭാഗത്തിൽ മാറ്റുരച്ച 1026 വിദ്യാലയങ്ങളിൽ 49 പോയന്റുമായി സ്കൂൾ പതിനേഴാം സ്ഥാനത്തെത്തി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ മാത്രമായി 34 പോയന്റുകളോടെ പതിനാലാം സ്ഥാനമുണ്ട്. ഹൈസ്കൂൾ - ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ ചെണ്ടമേളം, ഹയർ സെക്കണ്ടറി വിഭാഗം മൂകാഭിനയം തുടങ്ങിയ ഇനങ്ങളിൽ എ. ഗ്രേഡുണ്ട്. എച്ച്.എസ്.എസ് വിഭാഗം മൂകാഭിനയത്തിൽ ജില്ലയിൽ നിന്നും അപ്പീലുമായാണ് സംസ്ഥാന തല മത്സരത്തിൽ മാറ്റുരച്ചിരുന്നത്. വ്യക്തിഗത ഇനങ്ങളിൽ മത്സരിച്ച നിരഞ്ജ് കെ. ഇന്ദ്രൻ (മോണോ ആക്ട്), ഐറിൻ ജോർജ് (ഇംഗ്ലീഷ് പദ്യംചൊല്ലൽ), ഭാവ പ്രിയ ( മൃദംഗം), ഫാത്തിമ നഫ് ല ( അറബി കവിതാ രചന ) എന്നിവർ ഹയർ സെക്കണ്ടറി വിഭാഗത്തിലും , സിദ്ധാർത്ഥ് രാജ് (വയലിൻ ), ആർദ്ര ജീവൻ (പെൻസിൽ ഡ്രോയിംഗ് ) എന്നിവർ ഹൈസ്കൂൾ വിഭാഗത്തിലും ജേതാക്കളായി.

ആർദ്ര ജീവൻ സംസ്ഥാന കലോത്സവത്തിൽ വരച്ചു എ ഗ്രേഡ് നേടിയ ചിത്രം

ഹരിതജ്യോതി പുരസ്‌കാരം

മാതൃഭൂമി സീഡ് ഹരിതജ്യോതി പുരസ്‌കാരം മീനങ്ങാടി സ്‌കൂളിന് ലഭിച്ചു .പരിസ്ഥിതി ക്ലബ്ബിന്റെ വ്യത്യസ്തതമായ പ്രവർത്തനങ്ങളാണ് പുരസ്‌ക്കാരത്തിന് അർഹരാക്കിയത് .

15048haritha.jpg

ചെസ് കിരീടം മീനങ്ങാടിക്ക്

ഇന്ത്യൻ ചെസ് അക്കാദമിയും, ചെസ് അസോസിയേഷൻ ഓഫ് വയനാടും ചേർന്ന് സംഘടിപ്പിച്ച വയനാട് ജില്ലാ ഇന്റർ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനവും എവർ റോളിംഗ് ട്രോഫിയും നേടി. എം.എസ് അനുരാഗ്, എം.എസ് .ആബേൽ, ശ്രീരാഗ് പത്മൻ എന്നിവർ തൃശൂർ വച്ചു നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യതയും നേടി .

15048chess.jpg

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം - മീനങ്ങാടിക്ക് ആറാം സ്ഥാനം

എറണാകുളത്ത് സമാപിച്ച സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം ഓവറോൾ പോയന്റ് നിലയിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് ആറാം സ്ഥാനം. 1294 വിദ്യാലയങ്ങളാണ് സംസ്ഥാന തല മത്സരത്തിൽ മാറ്റുരച്ചിരുന്നത്. വിവിധ മേളകളിലായി 104 പോയന്റാണ് സ്കൂളിനു ലഭിച്ചത്. സ്കൂളിൽ നിന്നും മത്സരിച്ച 26 വിദ്യാർഥികൾക്കും എ. ഗ്രേഡ് ലഭിച്ചു. വിജയികളെ സ്റ്റാഫ് കൗൺസിലിന്റെയും പി.ടി.എ യുടെയും നേതൃത്വത്തിൽ അനുമോദിച്ച

15048sasthra.jpg

മീനങ്ങാടിക്ക് ഓവറോൾ കിരീടം

2022-23 വർഷത്തെ സുൽത്താൻ ബത്തേരി ഉപജില്ലാകലോൽസവത്തിൽ മെച്ചപ്പെട്ട നിലവാരം പുലർത്തി മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ കിരീടം സ്വന്തമാക്കി.വടുനഞ്ചാൽ ഗവ ഹയർസെക്കണ്റി സ്കൂളിൽ വെച്ച്നടന്നഉപജില്ലാജലോൽസവത്തിൽ തൊട്ടടുത്ത വിദ്യാലയത്തിനെ ബഹുദൂരം പിന്നിലാക്കിയാണ് വിദ്യാലയം കിരീടം സ്വന്തമാക്കിയത്.വിദ്യാലയത്തിൽ നിന്ന് 249 കുട്ടികൾ 70 ഇനങ്ങളിലായി മത്സരിച്ചു.35 ഇനങ്ങളിൽ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.നാടകം മെച്ചപ്പെട്ട അഭി നയമികവോടെ ഒന്നാം സ്ഥാനത്തെത്തി. മികച്ചനടനുംമികച്ചനടിയുംവിദ്യാലയത്തിൽതന്നെ.വിജയികളെ പിടിഎ സ്റ്റാഫ് കൗൺസിൽ എന്നിവർ ചേർന്ന് അഭിനന്ദിച്ചു.

സുൽത്താൻ ബത്തേരി ഉപജില്ലാ കലാ കിരീടം മീനങ്ങാടിക്ക്
സുൽത്താൻ ബത്തേരി ഉപജില്ലാ കലാ കിരീടം മീനങ്ങാടിക്ക്
ഗണിതമേള

ബത്തേരി ഉപജില്ല , വയനാട് ജില്ല ,സംസ്ഥാന ഗണിതമേളയിൽ സ്‌കൂളിന് മികച്ച നേട്ടം കൊയ്യാനായി. ബത്തേരി ഉപജില്ലാ ഗണിതമേളയിൽ സ്‌കൂൾ ഓവറാൾ കിരീടം നേടി. ജില്ലാ മേളയിലും സംസ്ഥാന മേളയിലും തിളക്കമാർന്ന വിജയം നേടാൻ കഴിഞ്ഞു

ആൻ ലിയ -സ്റ്റിൽ മോഡൽ സംസഥാനതലം A ഗ്രേഡ്
ഫാത്തിമ റിൻഷ -ബത്തേരി ഉപജില്ല രാമാനുജൻ പേപ്പർ പ്രസന്റേഷൻ ഫസ്റ്റ് വിത്ത് A ഗ്രേഡ്ഗാന്ധി ജയന്തി വാരാഘോഷം

ഗാന്ധി ജയന്തി വരാഘോഷത്തിന്റെ ഭാഗമായി ഹൈസ്കൂൾ കുട്ടികൾക്കായി ഇന്ന് ഖാദിബോർഡും, SBI ഉം ചേർന്ന് ജില്ലാതല ക്വിസ് മത്സരം പുത്തൂർവയലിലുള്ള SBI യുടെ ട്രെയിനിങ് സെൻട്രലിൽ വെച്ച് സംഘടിപ്പിച്ചതിൽ GHSS മീനങ്ങാടിക്ക്‌ ജില്ലാ തലത്തിൽ ഒന്നാം സമ്മാനം ലഭിച്ചു. ട്രോഫി, ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റ് എന്നിവ ലഭിച്ചതിനോടൊപ്പം തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തിലേക്ക് Zenha K (9G), Neha Rajesh (10H) എന്നിവർ യോഗ്യത നേടുകയും ചെയ്തു.

15048ss.jpg

സാമൂഹ്യ ശാസ്ത്ര മേള

ബത്തേരി ഉപജില്ലാ സാമൂഹ്യ ശാസ്‌ത്ര മേളയിൽ മികവുറ്റ പ്രവർത്തനം കാഴ്ച്ചവെക്കാൻ സ്‌കൂളിനായി .

15048ss1.jpg
15048ss2.jpg
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് വയനാട് ജില്ലാ ടാലൻ്റ് സെർച്ച് പരീക്ഷ

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് വയനാട് ജില്ലാ ടാലൻ്റ് സെർച്ച് പരീക്ഷയിൽ നിളാ രേവതിക്ക് രണ്ടാം സ്ഥാനം ലഭിച്ചു

15048ss3.jpgസ്മാർട്ട് എനർജി പ്രോഗ്രാം

2020-21,2021-22 അധ്യാന വർഷത്തിൽ എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതലത്തിൽ വിവിധ മത്സരങ്ങളിൽ നടത്തുകയുണ്ടായി. സ്കൂൾ വിജയികൾ ജില്ലാതല മത്സരങ്ങളിലും സംസ്ഥാന മത്സരങ്ങളിലും പങ്കെടുത്ത് വിജയികളായി. ഊർജ്ജോത്സവം ജില്ലാതല മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം പ്രസന്റേഷൻ മത്സരത്തിൽ സാര ങ്കി ചന്ദ്ര ഒന്നാം സ്ഥാനവും ഷോർട്ട് വീഡിയോ മത്സരത്തിൽ ദിലൻ ഒന്നാം സ്ഥാനവും കവിതാരചനയിൽ ഐ റിൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം പോസ്റ്റർ രചനയിൽ ഐശ്വര്യ രണ്ടാം സ്ഥാനം നേടി. സംസ്ഥാനതല bമത്സരത്തിൽ പ്രസന്റേഷൻ വിഭാഗത്തിൽ സാരംഗിചന്ദ്ര രണ്ടാം സ്ഥാനം നേടി സ്കൂളിന്റെ അഭിമാനമായി മാറി

15048smart.jpg

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിച്ച ജില്ലാതല ഭാഷ സെമിനാറിൽ അനാമിക അജയ് A ഗ്രേഡ് നേടി

അനാമിക അജയ്

ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്

വടുവഞ്ചാൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ബത്തേരി ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ , ചലച്ചിത്ര സീരിയൽ നടൻ ദേവന്ദ്രനാഥ് ശങ്കരനാരായണൻ എന്നിവർ ചേർന്നു ട്രോഫി സമ്മാനിക്കുന്നു.

15048kala12.jpg

പ്രതിഭകൾ

സ്പോർട്സ്

ശാസ്ത്രമേള

ആർട്സ്,