ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

22:35, 20 സെപ്റ്റംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajipalliath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കൂറ്റുവേലി അനിൽകുമാർ

 

എന്റെ പേര് അനിൽ കുമാർ . കൂറ്റുവേലി അനിൽകുമാർ എന്നറിയപ്പെടുന്നു. 1979 മുതൽ 1989 വരെ ഈ സ്ക്കൂളിൽ പഠിച്ച ഒരു പൂർവ്വ വിദ്യാർത്ഥിയാണ് ഞാൻ .ഞാനൊരു മ്യൂസിഷ്യനായിട്ടാണ് വർക്ക് ചെയ്യുന്നത് .ഈ ഒരു മ്യൂസിഷ്യൻ ആകുന്നതിനായി സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഒരുപാട് പ്രോത്സാഹനങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 13 വർഷമായി അമൃതവർഷിണി ഡാൻസ് & മ്യൂസിക്ക് എന്ന സ്ഥാപനം കൂറ്റുവേലിയിൽ നടത്തിവരുന്നു. സ്കൂളുമായി ബന്ധപ്പെട്ട് ഞങ്ങളുടെ അധ്യാപകരോടും വിദ്യാർത്ഥികളോടുമുള്ള സംഗമങ്ങൾ തുടർന്നു കൊണ്ടു പോവുകയാണ്. കൂടാതെ സ്കൂളിന് വേണ്ടി വ്യക്തിപരമായും ഞങ്ങളുടെ ചങ്ങാതിക്കൂട്ടം 1988 - 89 എന്നുള്ള ഒരു എസ്എസ്എൽസി ബാച്ച് കൂടി ചേർന്ന് ഞങ്ങളാൽ കഴിയുന്ന എല്ലാ നല്ല കാര്യങ്ങളും ഞങ്ങൾ ഇന്നും ചെയ്തുകൊണ്ടിരിക്കുകയാണ്. അതുപോലെതന്നെ സ്കൂളിന്റെ ഉയർച്ചയിലും വളർച്ചയിലും ഒരുപാട് സന്തോഷിക്കുന്നു . വളരെ വ്യത്യസ്തമായി ഞാൻ കാണുന്ന ഒരു കാര്യം പൂർവവിദ്യാർത്ഥികൾ എല്ലാം തന്നെ ഈ സ്കൂളിനോട് ഒരുപാട് ആത്മബന്ധം നിലനിർത്തുന്നു എന്നുള്ളതാണ്. അതിന് പ്രത്യേകമായ കാര്യം എന്തെന്നാൽ സ്കൂൾ അധ്യാപകരുടെയും പിടി എ യുടെയും നല്ല രീതിയിലുള്ള സ്നേഹവും സമീപനവു തന്നെയാണ് . നമ്മുടെ സ്കൂൾ എന്നും നമുക്ക് അഭിമാനം ...

ചന്ദ്രലേഖ ആർ

 
Chandralekha R

ഞാൻ ഗവൺമെൻറ് ഡി വി എച്ച് എസ് എസ് ചാരമംഗലം സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിച്ചിരുന്നു . ഞാനൊരു കായിക താരം ആയിരുന്നു . കായിക അധ്യാപകരും ഗ്രൗണ്ടും ഇല്ലാതിരുന്ന കാലത്താണ് ഞാൻ അവിടെ പഠിച്ചിരുന്നത് . ഹർഡിൽസ് ,ഓട്ടം , 100, 200, 400 റിലേ തുടങ്ങിയവയൊക്കെയാണ് ഞാൻ ചെയ്തിരുന്നത്. ഗ്രൗണ്ട് ഇല്ലാതിരുന്നതിനാൽ സ്കൂളിന് മുന്നിലെ പൂഴിയിട്ട റോഡിലൂടെ ആണ് ഞങ്ങൾ ഓടിയിരുന്നത് . കായിക അധ്യാപകരും ഗ്രൗണ്ടും ഇല്ലാതിരുന്നിട്ടും ഞങ്ങളുടെ സ്കൂൾ എല്ലാ കായിക മത്സരങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കുകയും എല്ലാ കായിക ഇനങ്ങളിലും ഒന്നാം സ്ഥാനം നിലനിർത്തുകയും ചെയ്തിരുന്നു. പത്താം ക്ലാസ് പാസായതിനുശേഷം മൈക്കിൾസ് കോളേജിൽ ആയിരുന്നു തുടർപഠനം. ശേഷം എനിക്ക് സിആർപിഎഫിൽ ജോലി കിട്ടി . ചാരമംഗലം സ്കൂളിൽ ചെയ്ത സ്പോർട്സിന്റെ ഫലമായാണ് എനിക്ക് ആ ജോലി ലഭിച്ചത്.ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ ഞാൻ വളരെ സന്തോഷവതിയാണ്.