ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സൗകര്യങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഗവ. ഡി.വി.എച്ച് . എസ്. എസ്സിന്റെ തിളക്കങ്ങൾ

കെട്ടിടങ്ങൾ ക്ലാസ്സ്മുറികൾ ഗ്രൗണ്ട്

 
എൽ പി വ്യക്തിഗത ഇരിപ്പിടങ്ങളും മേശയും

നാല്‌ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹയർസെക്കണ്ടറി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ എല്ലാ ക്‌ളാസ് മുറികളും  സർക്കാരിന്റെ നവകേരള മിഷന്റെ ഭാഗമായിരുന്ന പൊതുവിദ്യഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കൈറ്റ് നൽകിയ പ്രൊജക്ടറുകളും ലാപ്ടോപ്പുകളും ഉപയോഗിച്ച് സ്മാർട്ട് ക്ലാസ് റൂമുകളാക്കി മാറ്റിയിരിക്കുന്നു. ഈ മുറികളിൽ എല്ലാം തന്നെ ഹൈ സ്പീഡ് ഇന്റർനെറ്റ് സംവിധാനവുമുണ്ട് . അധ്യാപകരും കുട്ടികളും നല്ല രീതിയിൽ പഠനപ്രവർത്തങ്ങൾക്കായി ഉപയോഗിക്കുന്നു. അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ലാപ് ടോപ്പ് അടക്കം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടർ ലാബ് ചേർത്തല ഉപവിദ്യാഭ്യാസ ജില്ലയിലെതന്നെ മികച്ച ലാബാണ്‌. ഈ വിദ്യാലയ വർഷത്തിൽ 251 പുതിയ വിദ്യാർഥികള വന്നുചേർന്നു.

 

കേരള സർക്കാറിന്റെ 3 കോടി കിഫ്ബി ഫണ്ടും  ബഹുമാന്യനായ മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ അവർകളുടെ ആസ്തി വികസനഫണ്ടിൽ  നിന്നും   1 കോടിയും ലഭിച്ചതോടെ ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസ്  അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർന്നത് നന്ദിയോടെ സ്മരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 19 മുറികളുള്ള   2 കെട്ടിട സമുച്ചയമാണ് ഈ തുക ഉപയോഗിച്ച് നിർമ്മിച്ചത്. ഇതിൽ ഭിന്നശേഷിക്കാർക്ക് ഉൾപ്പടെ ഉപയോഗിക്കാൻ പാകത്തിലുള്ള ഗുണനിലവാരമുള്ള ടോയ്‍ലറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട് 2020 ഒക്ടോബർ 3 ന് ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ. സി. രവീന്ദ്രനാഥ് അവർകളുടെ അധ്യക്ഷതയിൽ ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺ ലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു.

 
സ്ക്കൂൾ ഗ്രൗണ്ട്
 
മാലിന്യ സംസ്ക്കരണ യൂണിറ്റ്
 
കര കൃഷി
 
 
സ്ക്കൂൾ ബസ്
 
അടൽ ടിങ്കറിംങ് ലാബ്

ഏറ്റവും മികച്ച ഓപ്പൺ എയർ ഓഡിറ്റോറിയം സ്ക്കൂളിനുണ്ട് കേന്ദ്രഗവൺമെന്റിന്റെ പദ്ധതിയായ അടൽ ടിങ്കറിങ്ങ് ലാബ് - സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും , ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്.

ലൈബ്രറി

വിപുലമായ ലൈബ്രറിയാണ് സ്കൂളിലേത്. കഥ, കവിത, നിരൂപണം, ലേഖനം റഫറൻസ് ഗ്രന്ഥങ്ങൾ വിവിധ ഭാഷകളിലായി ഇരുപതിനായിരത്തോളം പുസ്തകങ്ങളുണ്ട്.

മറ്റനുബന്ധ സൗകര്യങ്ങൾ

  • വാഹന സൗകര്യം
  • വിശാലമായ സ്ക്കൂൾ ഗ്രൗണ്ട്
     
    പുതിയ സ്ക്കൂൾ കെട്ടിടം -1
  •  
    പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയുമുളള ഒരു യുവജനതയെ വാർത്തെടുക്കുന്നതിനായി - എസ് പി സി
    സി സി റ്റി വി ക്യാമറയും ചുറ്റുമതിലുള്ള കെട്ടിടങ്ങളും
  • പെൺകുട്ടികൾക്കായി എൻസിസി യൂണിറ്റ് .കൂടുതൽ അറിയാൻ
  • അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ലാസ് മുറികൾ .
  • പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയുമുളള ഒരു യുവജനതയെ വാർത്തെടുക്കുന്നതിനായി - എസ് പി സി
  • നഴ്സറി കുട്ടികൾക്ക് വിനോദ-വിജ്ഞാന കളരി -പഞ്ചസാര പാലു മിഠായി,കലാപരമായ കഴിവുകൾ കണ്ടെത്തുന്നതിന് -കിഡ്സ് ഫെസ്റ്റ്,
  • ബ്രോ‍ഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
  • എച്ച് എസ് എസ് വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനം (ASAP) -
  • വോളിബോൾ കോർട്ട് .
  • എല്ലാദിവസവും രാവിലെയും വൈകിട്ടും കുട്ടികൾക്ക് കായികപരിശീലനം.
  • എസ്എസ്എൽസി ബാച്ചിന് എട്ട് ദിവസം നീണ്ടുനിൽക്കുന്ന തീവ്ര പരിശീലന ക്യാമ്പ് വിവരസാങ്കേതികവിദ്യയിൽ വൈദഗ്ദ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാൻ ഹൈടെക് പദ്ധതിയിലൂടെ രൂപംകൊണ്ട ലിറ്റിൽ കൈറ്റ്സ്
  • നാഷണൽ കസ്റ്റംസ് കോർ (കുട്ടി കസ്റ്റംസിന്റെ )ആലപ്പുഴ ജില്ലയിലെ ഏക യൂണിറ്റ് .
  • എല്ലാ പ്രവൃത്തി ദിവസങ്ങളിലും അരമണിക്കൂർ അധിക പഠനസമയം.
  • എൽ എസ് എസ് , യു എസ് എസ് ,എൻ എം എം എസ് , എൻ റ്റി എസ് ഇ എന്നിവയ്ക്ക് പ്രത്യേക കോച്ചിംങ്ങ് .
  • സീഡ് ,നല്ലപാഠം, പരിസ്ഥിതി ക്ലബ്ബുകളുടെ മികവാർന്ന പ്രവർത്തനങ്ങൾ .
  • പൊതു വിജ്ഞാന രംഗത്ത് കുതിച്ചുയരാൻ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നോളജ് ഹണ്ടർ. - ക്വിസ് .
  • ത്രിഭാഷ ടെസ്റ്റ് .
  • ജൈവ വൈവിധ്യ പാർക്ക്
  • കുട്ടി കർഷക കൂട്ടായ്മ.
  • ശലഭോദ്യാനം.
  • കുട്ടികൾക്ക് കൗൺസിൽ സേവനങ്ങൾ നൽകുന്നതിനായി-

സ്കൂളിൽ സൈക്കോ സോഷ്യൽ കൗൺസിലിംഗ് പദ്ധതി

  • പാടവരമ്പിൽ നിന്നും പാഠത്തിലേക്ക് .
  • വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് .
  • മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആട് ,കോഴി വളർത്തൽ കുട്ടികളുടെ വീടുകളിലേയ്ക്ക് .
  • എസ് എസ് എൽ സി 2021 മാർച്ചിൽ 54 ഫുൾ എ പ്ലസ് 19 - 9 എ പ്ലസ് 12 - 8 എ പ്ലസ്

ഖരമാലിന്യ സംസ്ക്കരണ യൂണിറ്റ്

  • കരകൃഷിയും മട്ടുപ്പാവ് കൃഷിയും
  • ആലപ്പുഴ ജില്ലയിലെ രണ്ടാമത്തെ അടൽ ടിങ്കറിംഗ് ലാബ് .
 
സുസജ്ജമായ കമ്പ്യൂർ ലാബ്
ചിത്രങ്ങൾ ..................................................................................................................................................................................................................................................................