ഉള്ളടക്കത്തിലേക്ക് പോവുക

എ.യു. പി. എസ്. അപ്പുപിള്ളയൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം :

2022- 23 അധ്യായന വർഷത്തെ നവാഗതരെ വരവേറ്റു കൊണ്ടുള്ള പ്രവേശനോത്സവം 01-06-2022 ന് എ യു പി സ്കൂൾ അപ്പുപ്പിള്ളയൂരിൽ നടന്നു.

ജൂൺ 5 - ലോക പരിസ്ഥിതി ദിനം :

നാം ജീവിക്കുന്ന ഭൂമിയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നു. ജൂൺ 6 തിങ്കളാഴ്ച വിദ്യാലയത്തിൽ സ്പെഷൽ അസംബ്ലി സംഘടിപ്പിക്കുകയും ജൂൺ 5 ന്റെ പ്രത്യേകതയെക്കുറിച്ച് ഹെഡ് മാസ്റ്റർ വിശദീകരിച്ചുനൽകുകയുംചെയ്തു. കുറച്ചു വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ നൽകുകയും ആ തൈകൾ വിദ്യാലയത്തിൽ നട്ടുപിടിപ്പിക്കുകയും ചെയ്തു. ഹരിത സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നല്ലേപ്പിള്ളി കൃഷിഓഫീസർ ശ്രീമതി:ശ്രീദേവിയുടെ പരിസ്ഥിതി സൗഹൃദത്തിന്റെ ഒരു വിലപ്പെട്ട ക്ലാസും പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഉണ്ടായിരുന്നു.