എൽ.പി.എസ് പെരിഞ്ഞനം വെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 28 ഏപ്രിൽ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.പി.എസ് പെരിഞ്ഞനം വെസ്റ്റ്
വിലാസം
പെരിഞ്ഞനം

പെരിഞ്ഞനം പി.ഒ.
,
680686
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽlpsperinjanamwest@gmail.com
കോഡുകൾ
സ്കൂൾ കോഡ്24532 (സമേതം)
യുഡൈസ് കോഡ്32071001409
വിക്കിഡാറ്റQ64090541
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത പി. എം
പി.ടി.എ. പ്രസിഡണ്ട്ഗ്രീഷ്മ കണ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിന
അവസാനം തിരുത്തിയത്
28-04-2022Vijayanrajapuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

  പെരിഞ്ഞനത്തിന്റ പടിഞ്ഞാറുഭാഗത്തു താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെയും കർഷകരുടെയും വിദ്യാഭ്യാസം മുൻനിർത്തി 1916 ൽ പാട്ടാട്ടുകുന്നിൽ ഓലഷെഡിൽ ഒരു വിദ്യാലയം ആരംഭിച്ചു .തറയിൽ കുഞ്ഞാമൻമാസ്റ്റർ ,പട്ടാട്ട്  ഗോവിന്ദൻ മുതലായവരാണ് ഇതിനു മുൻകൈയെടുത്ത്. 1925ൽ ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് പട്ടാ ട്ടു കുന്നിൽ  നിന്ന് മാറ്റി സ്ഥാപിക്കപ്പെട്ടു .കുഞ്ഞാമൻമാസ്റ്ററുടെ സഹോദരപുത്രനായ കൃഷ്ണൻമാസ്റ്ററാണ് ഇതിന്റെ  സ്ഥാപകമാനേജർ. പെരിഞ്ഞനത്ത് രണ്ടാമത് സ്ഥാപിതമായ വിദ്യാലയമാണിത് .പെരിഞ്ഞനം പടിഞ്ഞാറു ഭാഗത്തുണ്ടായ ആദ്യത്തെ വിദ്യാലയമായതിനാലാണ് ഇതിനു പെരിഞ്ഞനം വെസ്റ്റ്  എൽ പി സ്കൂൾ എന്ന് പേരിട്ടത് .എന്നാൽ കൃഷ്ണൻമാസ്റ്ററുടെ സ്കൂൾ എന്നാണ് ഇപ്പോഴും അറിയപ്പെടുന്നത്. ഇവിടുത്തെ ആദ്യത്തെ ഹെഡ്മാസ്റ്റർ പടമാടാൻ ഔസേപ്പ് മാസ്റ്റർ ആയിരുന്നു.  1948 ൽ കൃഷ്ണൻ മാസ്റ്ററുടെ മരണശേഷം അദ്ദേഹത്തിന്റെ പത്നി ജാനകി ടീച്ചർ മാനേജരായി.  കൃഷ്ണൻമാസ്റ്ററുടെ മകൾ ലളിതാംബിക ടീച്ചറാണ് ഇപ്പോഴത്തെ മാനേജർ. 1925 ൽ വിദ്യാലയം ആരംഭിക്കുമ്പോൾ 126 കുട്ടികൾ പ്രവേശനം നേടിയിരുന്നു.  1933 ലാണ് വിദ്യാലയത്തിന് ജില്ലാ വിദ്യാഭാസ കൗണ്സിലിന്റെ അംഗീകാരം കിട്ടിയത്.  1113 ഇടവം 13 നു ഉണ്ടായ കൊടുങ്കാറ്റിൽ സ്കൂൾ കെട്ടിടം നിലം പൊത്തി.  കൊടുങ്കാറ്റിന് ശേഷമുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ മരങ്ങൾ ശേഖരിച്ചും കടപുഴകിയ മരങ്ങൾ കുറഞ്ഞ ചെലവിൽ വാങ്ങിയുമാണ് എന്ന് കാണുന്ന കെട്ടിടം പണിതത്‌.

ഭൗതികസൗകര്യങ്ങൾ

നല്ല ഈടും ഉറപ്പുമുള്ള 'L' ആകൃതിയിലുള്ള കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. മികച്ച അടുക്കളയും സ്റ്റോർ മുറിയും എവിടെ ഉണ്ട്. നാല് ടോയ്‌ലെറ്റുകളും ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമായി പ്രത്യേകം മൂത്രപ്പുരകളുമുണ്ട്. കമ്പ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യം എന്നീവയും വിദ്യാലയത്തിലുണ്ട്. LCD പ്രോജെക്ടറും എവിടെ ഉണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനു ഊഞ്ഞാൽ, സ്ലൈഡുകൾ കൂടാതെ പഠനത്തറകളുമുണ്ട്. ഒഎസ്എ യുടെ സഹായത്തോടെ വിദ്യാലയത്തിന്ന് നല്ലൊരു ഗേറ്റും മതിലും നിര്മിച്ചിട്ടു ഒരു വർഷമേ ആയിട്ടുള്ളു.


പാഠ്യേതര പ്രവർത്തനങ്ങൾ

ബുൾ ബുൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം, കൃഷി, കലാ കായിക പ്രവർത്തനങ്ങൾ, ബോധവത്കരണ റാലി, ക്വിസ് മത്സരങ്ങൾ, രചനാ മത്സരങ്ങൾ, പഠന യാത്രകൾ, വാർഷികാഘോഷം

മുൻ സാരഥികൾ

ഔസേപ്പ് മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ, സുബ്രഹ്മണ്യൻ മാസ്റ്റർ, കുഞ്ഞക്കൻ മാസ്റ്റർ, ലളിതാംബിക ടീച്ചർ, ജയമണി ടീച്ചർ, ശ്യാമള ടീച്ചർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ കെ. ഗോപിനാഥൻ, ഡോക്ടർ നാരായണൻ, ഡോക്ടർ കൃഷ്ണൻകുട്ടി നായർ (PHD), ഡോക്ടർ വേണുഗോപാൽ (PHD), ക്യാപ്റ്റൻ സുരേഷ്.

നേട്ടങ്ങൾ .അവാർഡുകൾ

1988 ൽ വലപ്പാട് ഉപജില്ലയിലെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള ബെസ്റ് സ്കൂൾ ട്രോഫി.

വഴികാട്ടി


{{#multimaps:10.31726,76.15465|Zoom=18}}