ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജി എച്ച് എസ് എസ് കൊടുവള്ളി 2019-20

         ജി .എച്ച് .എസ്. എസ് .  കൊടുവള്ളി മികച്ച പ്രകടനങ്ങൾ കാഴ്ച്ചവെക്കുകയും സാക്ഷിയാവുകയും ചെയ്ത ഒരു വർഷമാണ്  2019-20  . മറ്റു സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഒട്ടേറെ മികച്ച  പ്രകടനം കാഴ്ച്ചവെക്കാൻ സ്കൂളിന് കഴിഞ്ഞു .
                   ലിറ്റിൽ കൈറ്റ്സിൻെറ സംസ്ഥാനതല ലിറ്റിൽ കൈറ്റ്സ് അവാർഡ് (ജില്ലാതലം മൂന്നാം സ്ഥാനം) ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിൽ നിന്നും സ്വീകരിക്കാൻ കഴിഞ്ഞത് മികച്ച നേട്ടമാണ്.  എറണാകുളത്ത്  സ്റ്റാർട്ടപ്പ് വില്ലേജിൽ വെച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തല ക്യാമ്പിൽ .മുഹമ്മദ് സിനാൻ, സൻജിത്ത് സിനാൻ എന്നീ വിദ്യാർത്ഥികൾ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു. NTSE ദേശീയ തല പരീക്ഷയിൽ പങ്കെടുക്കാൻ ഫാമിദ് കെ എന്ന വിദ്യാർത്ഥിക്ക്  അവസരം ലഭിച്ചു .ഈ വിദ്യാർത്ഥി BITMATHS ഓൺലൈൻ പരീക്ഷയിലും മാത്സ് ടാലന്റ് എക്സാമിലും വിജയിയാണ്.ശാസ്ത്രായനം സംസ്ഥാന തല ക്യാമ്പിൽ, സാബിത്ത് ബിൻ കബീർ എന്ന വിദ്യാർത്ഥി പങ്കെടുത്തു,