ജി.എഫ്.എൽ.പി.എസ്. വെളിയങ്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എഫ്.എൽ.പി.എസ്. വെളിയങ്കോട് | |
---|---|
വിലാസം | |
VELIANCODE GFLPS VELIANCODE, VELIANCODE PO , VELIANCODE പി.ഒ. , 679579 , MALAPPURAM ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 04942679760 |
ഇമെയിൽ | hmgflpsveliancode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19536 (സമേതം) |
യുഡൈസ് കോഡ് | 32050900205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | MALAPPURAM |
വിദ്യാഭ്യാസ ജില്ല | TIRUR |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | Ponnani |
നിയമസഭാമണ്ഡലം | Ponnani |
താലൂക്ക് | Ponnani |
ബ്ലോക്ക് പഞ്ചായത്ത് | Perumbadappu |
തദ്ദേശസ്വയംഭരണസ്ഥാപനം | Grammapanchayath Veliancode |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | Govt LP |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | LP |
മാദ്ധ്യമം | MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 95 |
പെൺകുട്ടികൾ | 100 |
ആകെ വിദ്യാർത്ഥികൾ | 195 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | KOYAKUTTY M |
പി.ടി.എ. പ്രസിഡണ്ട് | BEERANKUNHI |
എം.പി.ടി.എ. പ്രസിഡണ്ട് | FARSANA |
അവസാനം തിരുത്തിയത് | |
15-03-2022 | 19536-wiki |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യഭ്യാസജില്ലയിലെ പൊന്നാനി ഉപജില്ലയിൽ വെളിയൻകോഡ് പഞ്ചായത്തിൽ സ്ഥിതി ചെയുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ജി എഫ് എൽ പി എസ് വെളിയൻകോഡ്
ചരിത്രം
ഈ വിദ്യാലയം സ്ഥാപിതമായത് 1926 ലാണ്. അടച്ചുപൂട്ടുന്നതിന് പകരം അടയാളപ്പെടുത്തി മുന്നേറുകയാണ് വെളിയങ്കോട് ഗവ: ഫിഷറീസ് എൽ.പി. സ്കൂൾ
മഹാപ്രളയത്തിൽ പകച്ചുനിൽക്കുകയായിരുന്ന കേരളത്തെ മാലാഖയുടെ രൂപത്തിലെത്തി പിടിച്ചുകയറ്റിയ കടലിൻറെ മക്കളുടെ കൈകോർക്കൽ 2018 -ൻറെ ചരിത്രത്തിൽ അടയാളപ്പെടുത്തിക്കഴിഞ്ഞു. അടച്ചുപൂട്ടലിലേക്ക് നീങ്ങുകയായിരുന്ന കടലോര മേഖലയിലെ ഒരു പൊതുവിദ്യാലയത്തെ അദ്ധ്യാപകരുടേയും നാട്ടുകാരുടെയും കൈകോർക്കലിൽ മുന്നോട്ട് കുതിച്ചത് 2018 -ൻറെ ചരിത്രത്തിലെ മറ്റൊരു അടയാളപ്പെടുത്തലാണ്. വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ ആറ് വാർഡുകൾ ഉൾപ്പെടുന്നതും ദേശീയപാതയുടെയും അറബിക്കടലിൻറെയും ഇടയിലായുള്ള ഏക വിദ്യാലയവും വെളിയങ്കോട് പഞ്ചായത്തിലെ ആദ്യത്തെ സർക്കാർ പൊതുവിദ്യാലവുമാണ് വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂൾ. സ്കൂൾ രേഖകളിൽ 1926 -ൽ സ്ഥാപിതമെന്ന് പറയുന്നെങ്കിലും പഴമക്കാരുടെ വാക്കുകളിൽ ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നും പറയപ്പെടുന്നു. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിലായി മികച്ചരീതിയിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം ഇരുപത് വർഷത്തിനിടെ ഓരോ അദ്ധ്യായന വർഷവും പിന്നിടുമ്പോഴും വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇടിവ് സംഭവിച്ചുകൊണ്ടേയിരുന്നു. 2004 -05 അദ്ധ്യായന വർഷത്തോടെ അവശേഷിച്ചിരുന്ന രണ്ട് ഡിവിഷനുണ്ടായിരുന്ന ഒന്നാം ക്ലാസ് ഒരു ഡിവിഷനായി മാറിയതോടെ വിദ്യാർത്ഥികളുടെ എണ്ണം 226 ലെത്തി. 2017 -18 അദ്ധ്യായന വർഷത്തിലേക്കെത്തിയപ്പോൾ വിദ്യാർത്ഥികളുടെ എണ്ണം നൂറിൽ താഴെയായി. ഈ അവസ്ഥ തുടരുകയാണെങ്കിൽ വിദൂരമല്ലാത്ത ഭാവിയിൽ സ്കൂൾ അടച്ചുപൂട്ടേണ്ടി വരുമെന്ന തിരിച്ചറിവിലാണ് സംസ്ഥാന സർക്കാരിൻറെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി സ്കൂൾ പി.ടി.എ. കമ്മിറ്റിയുടെ തീരുമാനപ്രകാരം പ്രഥമാധ്യാപികയുടെ നേതൃത്വത്തിൽ 2018 ഫെബ്രുവരിയിൽ സ്കൂൾ വികസന സമിതി യോഗം ചേരുന്നത്. പി.ടി.എ. പ്രസിഡൻറ് ശ്രീ. എം.എസ്. മുസ്തഫ അധ്യക്ഷനായ യോഗത്തിൽ യുവ മാധ്യമ പ്രവർത്തകനായ ശ്രീ. ഫാറൂഖ് വെളിയങ്കോട് ചെയർമാനും പ്രഥമാധ്യാപിക ശ്രീമതി. വി.ജെ. ജെസ്സി കൺവീനറും ശ്രീ. ടി.എം. ഹംസ ട്രഷററുമായ സ്കൂൾ വികസന സമിതിക്ക് രൂപം നൽകി. തുടർന്ന് സ്കൂൾ വികസന സമിതിയും പി.ടി.എയും ചേർന്നുകൊണ്ട് വെളിയങ്കോട് ജി.എഫ്.എൽ.പി. സ്കൂളിനെ മികവിൻറെ കേന്ദ്രമാക്കി മാറ്റുന്നതിലൂടെ ജില്ലയിലെ മാതൃക വിദ്യാലയമെന്ന ലക്ഷ്യത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ കർമ്മ പദ്ധതികൾക്ക് രൂപം നൽകികൊണ്ട് ചിട്ടയായ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ആദ്യഘട്ടമെന്ന നിലയിൽ ഫെബ്രുവരി 23 വെള്ളിയാഴ്ച 'പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ്സ്' വിളിച്ചുചേർത്തു. പൊതുവിദ്യാലയത്തിന്റെ സംരക്ഷണത്തിനായി നന്മയുടെ മനസ്സുള്ള നാട്ടുകാർ പങ്കെടുത്ത പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ്സിൻറെ ഉദ്ഘാടകനായ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. പി.എം. ആറ്റുണ്ണി തങ്ങൾ ഫിഷറീസ് സ്കൂളിൻറെ മുഖച്ഛായ മാറ്റുന്നതിന് പ്രഖ്യാപനം നടത്തുകയും ഏപ്രിൽ ആദ്യത്തോടെ നിർമാണ പ്രവൃത്തികൾ തുടങ്ങുകയും ചെയ്തു. നവംബറിൽ എത്തിയതോടെ അത്ഭുതപ്പെടുത്തുന്ന മുഖച്ഛായമാറ്റമാണ് സ്കൂൾ കൈവരിച്ചത്. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴ് ലക്ഷം രൂപ ചെലവിൽ നിർമാണം പൂർത്തിയായ സ്കൂൾ പ്രവേശന കവാടവും സ്കൂൾ മുറ്റത്തിൻറെ സൗന്ദര്യവും ജില്ലയിലെ സ്കൂളുകൾക്ക് മാതൃകയായി മാറുന്ന 'നീർമാതളം' ജൈവവൈവിധ്യ ഉദ്യാനവും ഫിഷറീസ് സ്കൂളിൻറെ മുഖച്ഛായ മാറ്റത്തിൻറെ അടയാളപ്പെടുത്തലുകളാണ്. ഉദ്യാനത്തിലേക്ക് നീർമാതളം തൈകൾ അദ്ധ്യാപിക ബഹിയ നൽകി. സ്കൂളിനായി ഫിഷറീസ് വകുപ്പ് ഒന്നേകാൽ ഏക്കർ (126 സെൻറ്) ഭൂമി വിട്ടുനൽകിയതും 2018 ലാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി വെളിയങ്കോട് വെസ്റ്റ് മഹല്ല് കമ്മിറ്റിയുടെ സഹകരണത്തിൽ കമ്മിറ്റിക്ക് കീഴിലെ മൂന്ന് മദ്രസകളിലും കോർണർ പി.ടി.എ. വിളിച്ചു ചേർക്കുകയും വിദ്യാഭ്യാസ വിദഗ്ധരുടെ നേതൃത്വത്തിൽ പരിശീലനം നൽകുകയും പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുന്നതിൻറെ അനിവാര്യത പൊതുസമൂഹത്തിന് ബോധ്യപ്പെടുത്തുകയും ചെയ്യാനായി. ഇതിൻറെ ഫലമെന്നോണം 2018 -19 അദ്ധ്യായന വർഷത്തിൽ മാത്രം പ്രീപ്രൈമറി ഉൾപ്പെടെ 113 പുതിയ കുട്ടികൾ സ്കൂളിൽ പ്രവേശനം നേടിയതോടെ മൊത്തം വിദ്യാർത്ഥികൾ 176 -ലെത്തി. ഇതോടെ 2004 -05 അദ്ധ്യായന വർഷത്തിന് ശേഷം ഒന്നാം ക്ലാസ് രണ്ട് ഡിവിഷനായി. പ്രവേശനം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും സ്കൂൾ വികസന സമിതി വൈസ് ചെയർമാൻ ശ്രീ. എം.പി. അബ്ദുല്ല ഹാജി അവരുടെ പിതാവും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന അമ്മു മുസ്‌ലിയാർ എൻഡോവ്മെൻറ് വിതരണവും ഇതിന് പുറമെ പ്രീപ്രൈമറി ക്ലാസുകളിലേക്ക് 50 കുഞ്ഞുകസേരകളും നൽകി. തുടർന്ന് വ്യക്തികൾ സന്നദ്ധ സംഘടകൾ എന്നിവരുടെ സഹായം ഉപയോഗപ്പെടുത്തി സ്കൂളിൻറെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി.
ഭൗതികസൗകര്യങ്ങൾ
ജി.എഫ് എൽ.പി എസ് വെളിയങ്കോട് പൊന്നാനിയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ നക്ഷത്ര ശോഭയായി മാറുന്ന കാലം വിദൂരമല്ല. വായനാമുറി. പുസ്തക ശേഖരം. വായനക്കായി ഒരുക്കിയ അന്തരീക്ഷം. ജൈവവൈവിധ്യ പാർക്ക്. സ്വപ്ന പദ്ധതികളല്ല യാഥാർത്ഥ്യബോധത്തിലൂന്നിയ കാഴ്ചപ്പാടുകളാണ് മികവിന്റെ കേന്ദ്രമാവുന്നതിലൂടെ ജില്ലയിലെ മാതൃകാ വിദ്യാലയമായി ഉയരുന്ന വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂളിൽ ഇതര സ്കൂളുകൾക്ക് മാതൃകയായി ഒരുങ്ങുന്ന 'നീർമാതളം' ജൈവവൈവിധ്യ ഉദ്യാനത്തിലേക്ക് നീർമാതളമെത്തി.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വെളിയങ്കോട്: ഹിരോഷിമ ദിനാചരണത്തിന്റ ഭാഗമായി വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ ലോക സമാധാന സന്ദേശവുമായി സുഡാക്കോ കൊക്കുകളെ പറത്തി. അധ്യാപകരുടെ പരിശീലനത്തിൽ വിദ്യാർത്ഥികളാണ് കടലാസ് കൊക്കുകളെ ഒരുക്കിയത്. സ്കൂളിൽ നടന്ന ഹിരോഷിമ ദിനാചരണം പ്രഥമാധ്യാപിക വി.ജെ. ജെസ്സി ഉദ്ഘാടനം ചെയ്തു. കെ.ബി. സുനിത അധ്യക്ഷയായി. സവിതാമണി യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മറ്റു അധ്യാപകരായ ലളിത, അഖില, ഷഹനാബി, തെൻസി എന്നിവർ പ്രസംഗിച്ചു.... വർഗ്ഗീയമായും വിഭാഗീയമായും ചിന്തകളില്ലാത്ത നന്മ നിറഞ്ഞ സമൂഹത്തിന്റെ വീണ്ടെടുപ്പിനായി സ്കൂൾ തലങ്ങളിൽ വിദ്യാർത്ഥികളിൽ വായനാശീലം വളർത്തണമെന്ന് കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി പി. റംഷാദ് പറഞ്ഞു. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി വെളിയങ്കോട് ഗവ. ഫിഷറീസ് സ്കൂൾ നടത്തുന്ന പ്രവർത്തനം ഇതര വിദ്യാലയങ്ങൾക്ക് മാതൃകയാണെന്നും റംഷാദ് പറഞ്ഞു. 'എന്റെ വിദ്യാലയം എന്റെ ലൈബ്രറി' വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂൾ ലൈബ്രറി നവീകരണ കാമ്പയിന്റെ ഭാഗമായി സ്കൂളിന് പുസ്തകങ്ങൾ കൈമാറുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു. സ്കൂൾ വികസന സമിതി ചെയർമാൻ ഫാറൂഖ് വെളിയങ്കോട് അധ്യക്ഷനായി. റംഷാദ് നൽകിയ പുസ്തകങ്ങൾ സ്കൂൾ പ്രഥമാധ്യാപിക വി.ജെ. ജെസ്സി ഏറ്റുവാങ്ങി.
മുൻ സാരഥികൾ
കോയക്കുട്ടി എം
ജെസ്സി വി ജെ
വാസുദേവൻ കെ പി
പാപ്പച്ചൻ പി പി
രത്നം
അജിതകുമാരി
മോഹനൻ
കല്ലു കെ വി
ഗോപിനാഥൻ
ഗോവിന്ദൻ വി
ഗോപിനാഥൻ ഇ കെ
ചന്ദ്രശേഖരൻ
ചിത്രശാല
വഴികാട്ടി
പൊന്നാനി - ചാവക്കാട് റൂട്ട്
ചാവക്കാട് നിന്നും പൊന്നാനി റൂട്ടിൽ വെളിയൻകോഡ് കിണർ സ്റ്റോപ്പിന് സമീപത്തെ പെട്രോൾ പമ്പിന് ഇടതു വശത്തുള്ള റോഡിലൂടെ ഒരു കിലോമീറ്റർ പടിഞ്ഞാറു ഭാഗത്ത് മുഹിയുദ്ദീൻ പള്ളി കഴിഞ്ഞു റോഡിനു വലതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps: 10.723474776429532, 75.94471073693671