എം എം യു പി എസ്സ് പേരൂർ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- സെപ്റ്റംബർ 5 അധ്യാപകദിനത്തോടനുബന്ധിച്ചു കുട്ടികൾ അധ്യാപകരെ അവരുടെ വീടുകളിൽ പോയി ആദരിച്ചു .
-
അദ്ധ്യാപക ദിനത്തിൽ പൂർവ്വ അദ്ധ്യാപകരെ ആദരിക്കൽ (ഗുരു വന്ദനം )
-
അദ്ധ്യാപക ദിനത്തിൽ പൂർവ്വ അദ്ധ്യാപകരെ ആദരിക്കൽ (ഗുരുവന്ദനം)
-
അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകരെ ആദരിക്കൽ
-
അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകരെ ആദരിക്കൽ
-
അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകരെ ആദരിക്കൽ
-
അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകരെ ആദരിക്കൽ
-
അദ്ധ്യാപക ദിനത്തിൽ പൂർവ്വ അദ്ധ്യാപകരെ ആദരിക്കൽ (ഗുരു വന്ദനം )
-
അദ്ധ്യാപക ദിനത്തിൽ പൂർവ്വ അദ്ധ്യാപകരെ ആദരിക്കൽ (ഗുരുവന്ദനം)
-
അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകരെ ആദരിക്കൽ
-
അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകരെ ആദരിക്കൽ
-
അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകരെ ആദരിക്കൽ
-
അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകരെ ആദരിക്കൽ
- ലോക്ക് ഡൗൺ കാലത്ത് പഠന സൗകര്യം ലഭിക്കാത്ത കുട്ടികളുടെ വീടുകളിൽ പഠനപ്രവർത്തനങ്ങൾ ഉറപ്പിക്കൽ .
-
കോവിഡ്ക്കാല ഓൺലൈൻ പഠനപ്രവർത്തനങ്ങൾ വീടുകളിൽ
-
കോവിഡ്ക്കാല ഓൺലൈൻ പഠനപ്രവർത്തനങ്ങൾ വീടുകളിൽ
-
കോവിഡ്ക്കാല ഓൺലൈൻ പഠനപ്രവർത്തനങ്ങൾ വീടുകളിൽ
-
കോവിഡ്ക്കാല ഓൺലൈൻ പഠനപ്രവർത്തനങ്ങൾ വീടുകളിൽ
- കോവിഡ്ക്കാല ഓൺലൈൻ പഠനപ്രവർത്തനങ്ങൾ-സർഗ്ഗസല്ലാപം 2021
-
'കരങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കരവിരുതുകൾ'- കരകൗശല വസ്തുക്കളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ക്ലാസ് നയിച്ചത് കരകൗശല നിർമ്മാണ പ്രവർത്തനങ്ങളിൽ വൈദഗ്ധ്യം തെളിയിച്ച വ്യക്തിത്വത്തിനുടമ നജീം കെ സുൽത്താൻ...
-
'കരങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കരവിരുതുകൾ'- കരകൗശല വസ്തുക്കളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ക്ലാസ് നയിച്ചത് കരകൗശല നിർമ്മാണ പ്രവർത്തനങ്ങളിൽ വൈദഗ്ധ്യം തെളിയിച്ച വ്യക്തിത്വത്തിനുടമ നജീം കെ സുൽത്താൻ...
-
മജീഷ്യൻ ഷാജു കടയ്ക്കൽ നയിച്ച 'സർഗ്ഗ സല്ലാപം' എന്ന ഓൺലൈൻ പ്രോഗ്രാം.
-
മജീഷ്യൻ ഷാജു കടയ്ക്കൽ നയിച്ച 'സർഗ്ഗ സല്ലാപം' എന്ന ഓൺലൈൻ പ്രോഗ്രാം.
-
പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ പങ്കെടുത്ത 'കാവ്യ സായാഹ്നം' എന്ന ഓൺലൈൻ പ്രോഗ്രാം...
-
പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ പങ്കെടുത്ത 'കാവ്യ സായാഹ്നം' എന്ന ഓൺലൈൻ പ്രോഗ്രാം...
-
കോവിഡും വാക്സിനേഷനും - ബോധവൽക്കരണ ക്ലാസ്
-
കോവിഡും വാക്സിനേഷനും - ബോധവൽക്കരണ ക്ലാസ്
-
കോവിഡും വാക്സിനേഷനും - ബോധവൽക്കരണ ക്ലാസ്
-
കാവ്യ സദസ്സ്
- പ്രതിഭകളെ ആദരിക്കൽ
-
വിദ്യാലയത്തിന് സമീപമുള്ള പ്രതിഭകളെ വീട്ടിലെത്തി ആദരിക്കുന്നതിന്റെ ഭാഗമായി കുത്തിയോട്ട കലാകാരൻമാരായ കുടവൂർ എ. ആർ രാമചന്ദ്രൻനായരാശാനേയും ഭാസ്കരപിള്ള ആശാനേയും വസതിയിൽ എത്തി ആദരിച്ചു.
- പഠനോത്സവം
- സുരീലി ഹിന്ദി
- ഫെബ്രുവരി 21 - ലോക മാത്യഭാഷാ ദിനം
കിളിമാനൂർ: എന്റെ മലയാളം എന്റെ അഭിമാനം എന്ന സന്ദേശം വിളിച്ചോതി വൈവിധ്യമാർന്ന പരിപാടികളോടെ കുരുന്നുകൾ ഭാഷാദിനാചരണം നടത്തി. ഭാഷയുടെ വൈവിധ്യം, ഭാഷയുമായി ബന്ധപ്പെട്ട സംസ്ക്കാരം എന്നിവയുടെ സംരക്ഷണത്തെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാർത്ഥികൾ ലോക മാതൃഭാഷാ ദിനം ആചരിച്ചത്. നിരന്തരമായ ഉപയോഗത്തിലൂടെ പ്രചുര പ്രചാരം നേടിയ ഇംഗ്ലീഷ് പദങ്ങളാണ് നമ്മൾ ഇന്ന് ഉപയോഗിക്കുന്നത്. സർക്കാർ ഓഫീസുകൾക്കും വിവിധ തസ്തികകൾക്കും ആംഗലേയ പദങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നതും പരിചിതമായതും. എന്നാൽ ഇത്തരം ഓഫീസുകൾക്കും തസ്തികകൾക്കും പണ്ട് ഉപയോഗിച്ചിരുന്ന തനി മലയാളം പദങ്ങൾ അന്വേഷിച്ച് കണ്ടെത്തുന്നതിന്റെയും പ്രചരിപ്പിക്കുന്നതിന്റെയും ഭാഗമായി വില്ലേജ് ഓഫീസിനും വിവിധ ഉദ്യോഗസ്ഥർക്കും പണ്ട് ഉപയോഗിച്ചിരുന്ന പേരുകൾ കണ്ടെത്തി, സ്കൂളിന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന വെള്ളല്ലൂർ വില്ലേജ് ഓഫീസ് സന്ദർശിച്ച് നിലവിലുള്ള നെയിം ബോർഡുകൾക്കു പകരം പഴയ പേരുകൾ എഴുതിയ ബോർഡ് താൽക്കാലികമായി സ്ഥാപിച്ചു. വില്ലേജ് ഓഫീസിന് ചാവടിയെന്നും, ഓഫീസർക്ക് പാർവത്യാരെന്നും അക്കൗണ്ടന്റിന് മേനോനെന്നും ഫീൽഡ് അസിസ്റ്റന്റിന് കോൽക്കാരനെന്നും ആയിരുന്നു പഴയ നാമങ്ങൾ എന്ന് കുട്ടികൾ വിശദീകരിച്ചു. അതോടൊപ്പം ഓരോരുത്തരും നിർവഹിച്ചിരുന്ന ചുമതലകളും കുട്ടികൾ വിശദീകരിക്കുകയുണ്ടായി. കുട്ടികൾ ഏറ്റെടുത്ത് ചെയ്യുന്ന ഇത്തരം കാര്യങ്ങൾ അഭിനന്ദാർഹമാണെന്നും അവരുട ഉദ്യമങ്ങൾ പ്രോൽസാഹിക്കപ്പെടേണ്ടതാണെന്നും വില്ലേജ് ഓഫീസർ ദീപശ്രീ അഭിപ്രായപ്പെട്ടു. ഫീൽഡ് അസിസ്റ്റന്റ് ആനന്ദും അക്കൗണ്ടന്റ് അശ്വതിയും കുട്ടികളുമായി സംവദിച്ചു.1999 നാണ് യുനെസ്കോ ലോക മാതൃഭാഷാ ദിനമായി പ്രഖ്യാപിച്ചത്. ഭാഷയുടെ വൈവിധ്യം ആഘോഷിക്കുകയും ഭാഷയെ ചുറ്റിപ്പറ്റി നിൽക്കുന്ന സംസ്ക്കാരത്തെ സംരക്ഷിക്കുകയുമാണ് ലോക മാതൃഭാഷാ ദിനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മാതൃഭാഷ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഹെഡ്മാസ്റ്റർ എം.ഐ അജികുമാർ പറഞ്ഞു.
ആദ്യം നാം തിരിച്ചറിയുന്നതും സംസാരിക്കുന്നതും മാതാവിന്റെ മാതൃഭാഷയാണെന്നും ഇതിലൂടെയാണ് ലോകത്തെ കാണുന്നതും സംസ്കാരത്തെ തിരിച്ചറിയുന്നതുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. സ്കൂൾ മാനേജർ എം. കാസീംകുഞ്ഞ് മാതൃഭാഷാദിന സന്ദേശം നൽകി.
-
ലോക മാത്യഭാഷാ ദിനാചരണത്തിൽ മൺചിരാതിൽ അക്ഷരദീപം തെളിക്കുന്നു
-
-
-
-
-
-
-
-
-
-
- ദേശീയ ശാസ്ത്രദിനാചരണം - ഫെബ്രുവരി 28
സുസ്ഥിരമായ ഭാവിക്കായി ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും സംയോജിത സമീപനം എന്ന സന്ദേശം മുഴുവൻ കുട്ടികളും ഏറ്റെടുത്തുകൊണ്ട് ദേശീയ ശാസ്ത്രദിനാചരണം നടത്തി.
ഒരു കുട്ടി ഒരു ശാസ്ത്രജ്ഞൻ, ഒരു കുട്ടി ഒരു പരീക്ഷണം എന്നീ പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ കുട്ടിയും ഓരോ ശാസ്ത്രജ്ഞന്റെ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കി.പ്രധാന കണ്ടുപിടിത്തങ്ങൾ ചാർട്ടിൽ എഴുതി പ്രദർശിപ്പിച്ചു.
തൊണ്ണൂറ്റിനാലു വർഷംമുമ്പ് 1928ൽ ഈ ദിവസമാണ് പ്രസിദ്ധനായ ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞൻ പ്രൊഫസർ സി വി രാമൻ പ്രകാശരശ്മികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ‘രാമൻ ഇഫക്റ്റ്' എന്നകണ്ടുപിടിത്തം നടത്തിയത്. 1930ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ആ കണ്ടെത്തലിന്റെ വാർഷികാ ശാസ്ത്രസാങ്കേതിക വകുപ്പിന്റെ നേതൃത്വത്തിൽ ശാസ്ത്രദിനമായി ആചരിച്ചു തുടങ്ങിയത് 1987 മുതലാണ് .
സുസ്ഥിരമായ ഭാവിക്ക് ശാസ്ത്ര -സാങ്കേതിക മേഖലകളിലെ ഏകീകൃത സമീപനങ്ങൾ' എന്നതാണ് ഈ വർഷത്തെ വിഷയം.
- വീട് ഒരു വിദ്യാലയം വിദ്യാർത്ഥിയുടെ വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തി രക്ഷകർത്താക്കളുടെ സഹായത്തോടെ പഠനനേട്ടം ഉറപ്പാക്കുന്ന നൂതന പദ്ധതിയാണ് വീട് ഒരു വിദ്യാലയം പദ്ധതി. അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായത്തോടെ പഠനപ്രവർത്തനങ്ങൾ വീട്ടിലെത്തിച്ച് പഠനാന്തരീക്ഷം സാധ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് .