എം എം യു പി എസ്സ് പേരൂർ/ചരിത്രം
നസീറാ മൻസിലിൽ എസ്. ഷംസുദ്ദീൻ ആദ്യ വിദ്യാർത്ഥിയും കൂനൻചാലിൽ വീട്ടിൽ കുമാരി.സുബൈദാ ബീവി ആദ്യ വിദ്യാർത്ഥിനിയുമാണ്. ആകെ 162 കുട്ടികളുമായാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ശ്രീ. കെ.പി.വാസുദേവൻ പിള്ള ആയിരുന്നു ആദ്യ ഹെഡ്മാസ്ററർ. 1964-ൽ എൽ.പി.ക്ലാസ്സുകൾ കൂടി അനുവദിച്ചു. ആദ്യകാലങ്ങളിൽ പേരൂർ യു.പി.എസ്.എന്നായിരുന്നു സ്കൂളിന്റെ നാമം. ശ്രീ. മടവൂർ ഭാസിയുടെ പിതാവിന്റെ സ്മരണാർത്ഥം കെ.പി.എം.യു.പി.എസ് ( ക്യഷ്ണപിളള മെമ്മോറിയൽ യു.പി.സ്കൂൾ) എന്ന് പുനർനാമകരണം ചെയ്തു. 1970-കളിൽ ശ്രീ. മടവൂർ ഭാസി ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് കല്ലറ ശ്രീ. ഗോപൻ മുതലാളിക്ക് കൈമാറി. 1980-ൽ ഇപ്പോഴത്തെ മാനേജർ ശ്രീ. കാസിംകുഞ്ഞ് ഈ സ്കൂൾ ഏറെറടുക്കുകയും അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണാറ്‍ത്ഥം ഈ സ്കൂളിന്റെ പേര് എം.എം.യു.പി.എസ്.(മുസ്തഫാ മെമ്മോറിയൽ യു.പി.സ്കൂൾ) എന്നാക്കി മാററി. 1990കളിൽ പൊതുവിദ്യാലയങ്ങളെ ബാധിച്ച മാന്ദ്യം ഈ സ്കൂളിനേയും ബാധിച്ചു. 27 ഡിവിഷനുകളിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1997 ആയപ്പോഴേക്കും 200-ൽ താഴെ വിദ്യാർത്ഥികളും 10 -ൽ താഴെ അധ്യാപകരുമായി ചുരുങ്ങി. 2001-ൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. യു.പി ക്ലാസുകളായിരുന്നു ആദ്യം തുടങ്ങിയത്. 2004 ആയപ്പോൾ ഇംഗ്ലീഷ് മീഡിയം എൽ.പി. ക്ലാസുകൾക്ക് കൂടി അംഗീകാരം ലഭിച്ചു. ഇപ്പോൾ 30 ഡിവിഷനുകൾ പ്രവർത്തിക്കുന്നു. നിലവിൽ 6 വാഹനങ്ങൾ ഉൾപ്പെടുത്തി വിവിധ സ്ഥലങ്ങളിലേക്ക് വാഹനസൗകര്യം ഒരുക്കി. എല്ലാ രംഗങ്ങളിലും പി.ടി.എ .യും മാനേജ്മെന്റും സവിശേഷ ശ്രദ്ധപുലർത്തിയതോടെ 2011-12 അധ്യയനവർഷമായപ്പോൾ ഒരു വലിയസ്ഥാപനമായി മാറി. നിലവിൽ ശ്രീ.എം.ഐ.അജികുമാറാണ്ഹെഡ്മാസ്ററർ. ജനപ്രതിനിധികളുടേയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയും സജീവ ശ്രദ്ധയിൽ ഈ സ്കുൾ 2009-ൽ ദേശീയ മികവിലേക്കുയരുകയും ദേശീയ അധ്യാപക സംഗമത്തിൽ പ്രബന്ധം അവതരിപ്പിക്കുവാനുളള അവസരം സ്കൂളിന് ലഭിക്കുകയും ചെയ്തു. പന്ത്രണ്ടോളം സവിശേഷമായ പഠനങ്ങൾ നടത്തി സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ തുടർച്ചയായി പ്രാതിനിധ്യം. 2011- 12-ൽ രാജസ്ഥാനിലെ ജയ്പൂരിലും, 2014-15-ൽ ബാംഗ്ളൂരിലും വച്ച് നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കുന്നതിന് ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. ഉപജില്ല, ജില്ല, സംസ്ഥാന തലത്തിൽ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവ്യത്തി പരിചയ മേളകളിലും കലാ- കായിക മേളകളിലും തുടർച്ചയായി ചാമ്പ്യൻഷിപ്പുകൾ നേടുന്നതിനും പഠനമികവുകൾക്കൊപ്പം പാഠേൃതര വിഷയങ്ങളിലുള്ള മികവുകളും ഉറപ്പിക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടുണ്ട്. ആസ്സാം, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വിദഗ്ദർ എസ്.എസ്.എ യുടെ നേത്യത്വത്തിൽ സ്കൂൾ സന്ദർശനം നടത്തുകയും ചെയ്തു. ശക്തമായ പി.ടി.എ യും ക്ലാസ് പി.ടി.എ യുമാണ് ഇവിടെയുള്ളത്. നഗരൂർ പഞ്ചായത്തിലെ ഏററവും നല്ല പി.ടി.എ യ്ക്കുള്ള അംഗീകാരം തുടർച്ചയായി ലഭിച്ചു. ശ്രീ. എ.പി. സക്കീർ ഹുസൈൻ പി.ടി.എ പ്രസിഡന്റായും ശ്രീമതി. അമ്മു എം.പി.ടി.എ പ്രസിഡന്റായും പ്രവർത്തിക്കുന്നു. ഇവിടെ ഉന്നത നിലവാരം പുലർത്തുന്ന ലാബ്, ലൈബ്രറി എന്നിവ സ്കൂൾ തലത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഓരോ ക്ലാസുകളിലും ലാബും ലൈബ്രറിയും ഉണ്ട്. ഇന്റർനെററ് സംവിധാനത്തോട് കൂടി 23 ലാപ്ടോപ്പുകളും 4 ഡെസ്ക് ടോപ്പുകളുും ഉൾപ്പെടുന്ന വിപുലമായ ഐ.ടി. ലാബ്, വീഡിയോകോൺഫറൻസ് സംവിധാനത്തോടു കൂടിയ ഒരു സ്മാർട്ട് ക്ലാസ്സും ഇവിടെ പ്രവർത്തിക്കുന്നു. 10 വർഷമായി സ്കൂൾ പാർലമെന്റ് ഇലക്ഷൻ വെർച്വൽ വോട്ടിംങ് യന്ത്രത്തിന്റെ സഹായത്താൽ നടത്തിവരുന്നു. 2016- 2017 അധ്യയന വർഷത്തിൽ ക്ലാസ് മോഡിഫിക്കേഷന്റെ ഭാഗമായി അതാത് ക്ലാസുകളിൽ തന്നെ ലാബ്, ലൈബ്രറി, കായിക വിദ്യാഭ്യാസത്തിനുള്ള കളി ഉപകരണങ്ങൾ, പഠനോപകരണങ്ങൾ എന്നിവ സജ്ജീകരിക്കുകയും ക്ലാസ് പി.ടി.എ യുടെ നേത്യത്വത്തിൽ ക്ലാസുകളെല്ലാം ഹൈടെക് ആക്കുന്നതിനുള്ള പരിശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി 2 ക്ലാസുകൾ ഹൈടെക് ക്ലാസുകളാക്കി മാററി. 2017-18 അധ്യയന വർഷത്തിൽ ബാക്കി 30 ക്ലാസ് മുറികളിലും പ്രൊജക്ടർ ,വൈറ്റ്ബോർഡ്,സൗണ്ട് സിസ്റ്റം എന്നിവയോട് കൂടി 32 ക്ലാസുകളും ഹൈടെക് ആയി മാറുകയും തിരുവനന്തപുരം ജില്ലയിലെ ആദ്യത്തേയും കേരളത്തിലെ ആറാമത്തേയും സമ്പൂർണ്ണ ഹൈടെക് വിദ്യാലയമായി മാറി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |