ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ശ്രീ സുജിത്ത് എസ് ഹെഡ്മാസ്റ്റർ
പുതിയ അധ്യയനവർഷം പ്രതീക്ഷയോടെ വിദ്യാലയത്തിലേക്ക്
ചൂടോടെ ഉച്ചഭക്ഷണം ക്ലാസ് മുറികളിൽ
BRC തല ക്വിസ് രണ്ടാം സ്ഥാനം -അഭിനയ എസ്
നാവികസേനാദിനം -ക്ലാസ് തലം
പഠനോപകരണവിതരണം

പ്രൈമറി വിഭാഗം

ആമുഖം

കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ പ്രൈമറി വിഭാഗത്തിൽ 5 മുതൽ 7 വരെ ക്ലാസുകളാണ് ഉള്ളത്. മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയങ്ങളിലായി 523 കുട്ടികൾ പ്രൈമറി വിഭാഗത്തിൽ 18 ഡിവിഷനുകളിലായി പഠിക്കുന്നുണ്ട്. പഠനത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്ന ഈ വിദ്യാലയത്തിലെ വിദ്യാർഥികൾ സബ്‍ജില്ലാ , ജില്ലാ തലമൽസരങ്ങളിൽ മികച്ച പ്രകടനം കാഴ്‍ച വെക്കാറുണ്ട്. കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത ഈ വിദ്യാലയത്തിലെ വിദ്യാർഥിനികൾ നിരവധി പുരസ്‍കാരങ്ങൾ കരസ്ഥമാക്കുകയുണ്ടായി. ഹൈസ്‍കൂൾ വിഭാഗത്തിലെന്ന പോലെ നിരവധി അന്യസംസ്ഥാനകുട്ടികൾ യു പി വിഭാഗത്തിലും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. ഇവരിൽ പലരും മലയാളം എഴുതാനോ വായിക്കാനോ അറിയാത്തവരാണ് . ഈ പഞ്ചായത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഏക യു പി വിദ്യാലയം എന്ന നിലയിൽ സമീപത്തെ എല്ലാ എൽ പി സ്‍കൂളിലെ ഭൂരിഭാഗം വിദ്യാർഥികളും ഉപരിപഠനത്തിന് ഈ വിദ്യാലയത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. കലാരംഗത്തും കായികരംഗത്തും വിദ്യാർഥികൾക്ക് ആവശ്യമായ പ്രോൽസാഹനവും പിന്തുണയും നൽകാൻ വിദ്യാലയത്തിലെ അധ്യാപകരും മറ്റ് അനുബന്ധഘടകങ്ങളും പരിശ്രമിക്കുന്നുണ്ട്. 2021-22 അധ്യയനവർഷത്തെ വിദ്യാലയത്തിലെ യു പി വിഭാഗം കുട്ടികളുടെ എണ്ണം ചുവടെ നൽകുന്നു

2020-21 അധ്യയനവർഷത്തെ കുട്ടികളുടെ എണ്ണം

2021-22 അധ്യയന വർഷത്തെ ഹൈസ്‍കൂൾ വിഭാഗം കുട്ടികളുടെ എണ്ണം
ക്ലാസ് മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം തമിഴ് മീഡിയം ആകെ കുട്ടികൾ
5 44 125 8 177
6 36 128 12 176
7 42 118 12 172
ആകെ 122 371 32 525

അക്കാദമിക നേട്ടങ്ങൾ

2021 ഡിസംബറിൽ നടന്ന യു എസ് എസ് പരീക്ഷയിൽ ഈ വിദ്യാലയത്തിലെ ഷിബില എസ് എന്ന വിദ്യാർഥിനിക്ക് യു എസ് എസ് പരീക്ഷയിൽ സ്കോളർഷിപ്പിന് അർഹയായി . ബി ആർ സി തലത്തിൽ നടത്തിയ രാഷ്ടീയ ആവിഷ്‍കാർ അഭിയാൻ ക്വിസ് മൽസരത്തിൽ ഏഴാം ക്ലാസിലെ അഭിനയ എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിവിധ വകുപ്പുകൾ കോവിഡ് കാലത്ത് സംഘടിപ്പിച്ച മൽസരങ്ങളിൽ ഈ വിദ്യാലയത്തിലെ നിരവധി കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്‍തിട്ടുണ്ട്

യു എസ് എസ് കോച്ചിംഗ്

എല്ലാ വർഷവും നടത്തിവരുന്ന യു എസ് എസ് കോച്ചിംഗ് ക്ലാസുകൾ മുടക്കം കൂടാതെ നടന്നു വരാറുണ്ട്. കോവിഡിന്റെ കാലഘട്ടത്തിലും മുടക്കമില്ലാതെ ക്ലാസുകൾ സംഘടിപ്പിക്കാൻ അധ്യാപകർക്ക് സാധിച്ചു. വിദ്യാലയം പ്രവർത്തനം ആരംഭിച്ച ശേഷവും മുടക്കം കൂടാതെ അധിക സംമയം കണ്ടെത്തി ക്ലാസുകൾ നടത്താൻ സാധിക്കുന്നുണ്ട്

അധ്യാപകർ

മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയങ്ങളിലായി നിലവിൽ 17 സ്ഥിരാധ്യാപകരും 1 താൽക്കാലിക അധ്യാപികയും ഈ വിദ്യാലയത്തിൽ ഉണ്ട്. ഇവർ താഴെപ്പറയുന്നവരാണ്

പ്രൈമറി വിഭാഗം അധ്യാപകർ

പ്രൈമറി വിഭാഗം(തമിഴ്) അധ്യാപകർ

ഇവരെ കൂടാതെ ബി ആർ സി നിന്നും നിയമിച്ച പി ഇ ടി അധ്യാപികയും ക്രാഫ്റ്റ് അധ്യാപികയും പ്രൈമറി വിഭാഗത്തിൽ ജോലി ചെയ്യുന്നുണ്ട്