അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഓൺലൈൻ പഠനത്തിനായി ഒരു കൈത്താങ്ങ്

കോവിഡ് മഹാമാരിയുടെ ഈ പ്രതിസന്ധി കാലഘട്ടത്തിലും എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ മാനേജ്‍മെന്റും അധ്യാപകരും ക‍ുട്ടികൾക്ക് സ്മാർട്ട് ഫോൺ സമാഹരിച്ചു അർഹരായവർക്കു നൽകി.

2021-ലെ പ്രവേശനോത്സവം

2021-ലെ പ്രവേശനോത്സവം

ഹെഡ്മിസ്ട്രസ്സ് സി.റ്റെസ്സ് എഫ്.സി.സി യുടെ നേതൃത്വത്തിൽ june 1 ചൊവ്യാഴ്ച രാവിലെ 11.30 am ന് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും വിദ്യാർത്ഥികളും അധ്യാപരും പങ്കെടുത്തു. കോട്ടയം ജില്ലാ പ‍ഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ്ജ് ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. ഫാ. മൈക്കിൾ ചീരാംകുഴിയിൽ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും ഓൺലൈനായി ഗൂഗിൾ മീറ്റുവഴി നടത്തപ്പെട്ടു. രക്ഷിതാക്കളുടെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാമെന്ന ധാരണയുമുണ്ടായി.



പരിസ്ഥിതിദിനാചരണം

പരിസ്ഥിതിദിനാചരണം

2021-22-ലെ ലോക പരിസ്ഥിതി ദിനാചരണത്തിൽ പഠനവിഷയമായ പരിസ്ഥിതി പുനസ്ഥാപനത്തിനുള്ള പദ്ധതികൾക്ക് വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂൾ തുടക്കം കുറിച്ചു. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരവും നടത്തപ്പെട്ടു. JUNE 5-ന് രാവിലെ 11 മണിക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ പരിസ്ഥിതി ദിനാചരണപരിപാടികൾ നടത്തപ്പെട്ടു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. ഡോ.മാത്യു കെ ജോസ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ റവ. ഫാ. മൈക്കിൾ ചീരാംകുഴിയിൽ അച്ഛൻ പരിസ്ഥിതി ദിന പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു. ക‍ുട്ടികൾ ഭവനങ്ങളിൽ വൃക്ഷത്തെകൾ നട്ടുപിടിപ്പിച്ചു. കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾകൊണ്ടുകൊണ്ട് സമൂഹം പരിസ്ഥിതിയിലേക്ക് മടങ്ങണമെന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശിച്ചു. കോവിഡിന്റെ പശ്ചാത്തലം ഓക്സിജന്റെയും ജീവന്റെയും വിലയെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കി. നിരന്തരമായിട്ടുണ്ടാകുന്ന കാലാവസ്ഥയാ വ്യതിയാനവും പരിസ്ഥിതി മലിനീകരണവും ജൈവൈവിധ്യങ്ങളുടെ നാശവുമെല്ലാം ഭൂമിയെ വെന്റിലേറ്ററിൽ അകപ്പെട്ട അവസ്ഥയിൽ ആക്കിയിരിക്കുന്നു. ഇതിൽനിന്നും ഭൂമിയെ രക്ഷിക്കാൻ പരിസ്ഥിതി പുനസ്ഥാപനത്തിനുള്ള പദ്ധതികൾ അത്യന്താപേക്ഷിതമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലോക പരിസ്ഥിതി ദിനത്തിൽ വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥയുടെയും പുനസ്ഥാപനത്തിനുള്ള വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കുന്ന പരിസ്ഥിതി ഫെസ്റ്റിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ പ്ലാറ്റ.കേന്ദ്ര സർക്കാരിന്റെ ജെൽ ശക്തി മന്ത്രലയത്തിന് കീഴിലുള്ള തുർക്കിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജിയിലെ സീനിയർ സയന്റിസ്റ്റു് ഡോ. മാത്യു കെ ജോസ് മുഖ്യപ്രഭാഷണത്തിലൂടെ ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള വിവിധ പദ്ധതികളെക്കുറിച്ചു് കുട്ടികൾക്കും മാതാപിതാക്കൾക്കും ബോധവത്കരണം നടത്തി. വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥയുടെയും സംരക്ഷണത്തിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് പറയുകയുണ്ടായി.

ഓൺലൈൻ പഠനം

വിക്ടേഴ്സ് ചാനലിൽ നടക്കുന്ന ഓൺലൈൻ ക്ലാസ്സുകളെ ആസ്പദമാക്കി കുട്ടികൾക്ക് സംശയനിവാരണം നടത്തുന്നതിനായി വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് സൗകപ്യപ്രദമായ സമയത്ത് ഗൂഗിൾ മീറ്റിൽ ക്ലാസ്സുകൾ നടത്തപ്പെടുന്നു.

വായനാദിനാചരണം

വായനാദിനാചരണം

"വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും".. കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് പുതുവായിൽ നാരായണപ്പണിക്കർ എന്ന പി എൻ പണിക്കർ. അദ്ദേഹത്തിന്റെ ചരമദിനം ആയ ജൂൺ 19 കേരളത്തിൽ 1996 മുതൽ വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും നാം ആചരിക്കുന്നു. വാകക്കാട് അൽഫോൻസാ ഹൈ സ്കൂൾ ഓൺലൈൻ ആയി വായനാദിനം സമുചിതമായി ആചരിച്ചു. കുട്ടികളിൽ ഭാഷാ പരി‍ഞ്ജാനവും സർഗാത്മക കഴിവുകളും ഗവേഷണാത്മക താല്പര്യവും പരിപോഷിപ്പിക്കുന്ന പദ്ധതിക്ക് വായനാദിനത്തിൽ അൽഫോൻസാ ഹൈ സ്കൂൾ തുടക്കം കുറിച്ചു. തുഞ്ചത്ത് എഴുത്തച്ചൻ മലയാളം സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. ചെറുകഥാകൃത്തും, നോവലിസ്റ്റും , തിരക്കഥാകൃത്തും ,പ്രൊഫസറും കൂടിയായ ഡോ.അംബികാസുതൻ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. കൂടാതെ വായനാദിനസന്ദേശം നൽകുന്ന പോസ്റ്ററുകളും നിർമ്മിച്ചു. പോസ്റ്റർരചനാമത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ' വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക 'എന്ന പി എൻ പണിക്കരുടെ സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കാൻ ഈ ആഘോഷത്തിലൂടെ സാധിച്ചു..

മധുരം e മലയാളം പദ്ധതിക്ക് 19-06-21-ൽ വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ തുടക്കം കുറിച്ചു.

കുട്ടികളിലെ ഭാഷാ പരിജ്ഞാനവും സർഗ്ഗാത്മക കഴിവുകളും ഗവേഷണ താല്പര്യവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ വായനാദിനത്തിൽ മധുരം ഇ മലയാളം പദ്ധതിക്ക് തുടക്കം കുറിച്ചു. തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ പദ്ധതി ഉദ്ഘാടനം ചെയ്തു. എല്ലാ കുട്ടികളെയും മലയാളം തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനും പ്രാപ്തരാക്കുന്നതിനൊപ്പം കുട്ടികളുടെ രചനാപാടവം മനസ്സിലാക്കി ഉപന്യാസം , ലേഖനം, കഥ , കവിത എന്നിവ എഴുതുന്നതിനുള്ള പരിശീലനം തുടർച്ചയായി കൊടുക്കുന്നതിനും ഉള്ള പദ്ധതിയാണ് മധുരം ഇ മലയാളം. വി. അൽഫോൻസാമ്മ അദ്ധ്യാപികയായിരുന്ന ഈ സ്കൂളിൽ കുട്ടികളുടെ കൈയക്ഷരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകം ശ്രദ്ധചെലുത്തുന്നു. ഹെഡ്മിസ്ട്രസ് സി. ടെസ്സ് എഫ്.സി.സി സ്വാഗതപ്രസംഗം നടത്തി. സ്കൂൾ മനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രശസ്ത ഗ്രന്ഥകർത്താവ് ഡോ. അംബികാസുതൻ മങ്ങാട് മുഖ്യപ്രഭാഷണം നടത്തി. കവിയും കഥാകൃത്തും തിരക്കഥാകൃത്തുമായ ഏഴാച്ചേരി രാമചന്ദ്രനാണ് അനുഗ്രഹ പ്രഭാഷണം നടത്തിയത്. 2020ലെ വയലാർ അവാർഡ് ജേതാവായ അദ്ദേഹത്തെ യോഗത്തിൽ ആദരിക്കുകയും ചെയ്തു.ഗാനരചിതാവ് ഡോ. സംഗീത് രവീന്ദ്രൻ , മാധ്യമപ്രവർത്തകൻ അനീഷ് ആനിക്കാട്, മേലുകാവ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട് എന്നിവർ വായനാദിന സന്ദേശവും നല്കുി.പുതുയുഗ എഴുത്തുകാരൻ ഫ്രാൻസീസ് നൊറോണ, മേലുകാവ് ഹെൻറി ബേക്കർ കോളേജ് അസിസ്റ്റൻഡ് പ്രൊഫസർ ഡോ. സൗമ്യ പോൾ, പി ടി എ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് എന്നിവർ മധുരം ഇ മലയാളം പദ്ധതിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

വായനാദിനാചരണം 2021 - https://youtu.be/-qJzUDkQmw0

ഓൺലൈൻ പി.റ്റി.എ മീറ്റിംഗ്

ഓൺലൈൻ പി.റ്റി.എ മീറ്റിംഗ്

ഗൂഗിൾ മീറ്റീലൂടെ ക്ലാസ് പി.റ്റി.എ, ക്ലാസ്സ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു..കുട്ടികൾ വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ക്ലാസ്സുകൾ മുടങ്ങാതെ കാണുന്നുണ്ടന്നു രക്ഷിതാക്കൾ ഉറപ്പു വരുത്തണം.അതുപോലെത്തന്നെ അസൈൻമെന്റുകൾ മുടങ്ങാതെ അതാതുവിഷയം പഠിപ്പിക്കുന്ന അധ്യാപകർക്ക് അയച്ചുകൊടുക്കണം,യഥാസമയം സംശയനിവാരണം വരുത്തണം എന്നീ നിർദ്ദേശങ്ങൾ അധ്യാപകർ നൽകി.ക്ലാസ് പി.റ്റി.എയിൽ രക്ഷിതാക്കൾക്ക് അധ്യാപകരുമായി സംവദിക്കാനും അവസരമൊരുക്കുന്നു. ഹെഡ്മിസ്ട്രസ്സ് സി.റ്റെസ്സ് എഫ്.സി.സി യുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റീലൂടെ ചേരുന്നു.സജീവമായ ചർച്ചകൾ നടത്തി തീരുമാനങ്ങളെടുത്ത് പ്രാവർത്തികമാക്കുന്നു.സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ സ്മാർട്ട് ഫോൺ ഇവ വിതരണം ചെയ്തു വരുന്നു.

ലഹരിവിരുദ്ധ ദിനാചരണം

ലഹരിവിരുദ്ധദിന പോസ്റ്റർ

അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണത്തോടനുബന്ധിച്ച് ജൂൺ 26 ന് വാകക്കാട് അൽഫോൻസാ ഹൈ സ്കൂളിൽ SAVE LIFE എന്ന ഒരു കാമ്പയിൻ നടത്തപ്പെട്ടു.ഐക്യരാഷ്ട്രസഭയുടെ ഈ വർഷത്തെ വിഷയമായ ' SHARE FACTS ON DRUGS,SAVE LIVES ' എന്നതുൾക്കെണ്ടുകൊണ്ട് ലഹരിവസ്തുക്കളെക്കുറിച്ച് കുട്ടികളിലും മാതാപിതാക്കളിലും അവബോധമുണ്ടാക്കി വിവേകപൂർണ്ണമായ സുരക്ഷിത ജീവിതത്തിലേയ്ക്ക് നയിക്കുക എന്നതാണ് കാമ്പയിൻ ലക്ഷ്യം വച്ചിരിക്കുന്നത്. ലഹരി വസ്തുക്കളെക്കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കി വിവേകപൂർണ്ണമായ സുരക്ഷിതജീവിതത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യവുമായി സേവ് ലൈഫ് കാമ്പയിൻ. തുടർന്ന് ഈ ബോദ്ധ്യങ്ങൾ കുട്ടികൾ വഴി സമൂഹത്തിനു പകർന്നുകൊടുത്തുകൊണ്ട് ലഹരി രഹിതമായ ഒരു സമൂഹം എന്ന കാഴ്ചപ്പാടാണ് SAVE LIFE പ്രോജക്ടിനുള്ളത്.പ്രലോഭിപ്പിക്കുന്ന രീതിയിൽ ഏതു ലഹരി നമ്മെ സമീപിച്ചാലും അതിനെ മനസ്സിലാക്കി അതിന്റെ അപകടസാധ്യത തിരിച്ചറിഞ്ഞ് അതു വേണ്ട എന്നു പറയാനുള്ള ബുദ്ധിയും കഴിവും കുട്ടികൾ ആർജ്ജിച്ചെടുക്കണം എന്ന് സംസ്ഥാന എക്സൈസ് കമ്മീഷണർ എസ് ആനന്തകൃഷ്ണൻ ഐ പി എസ് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് പ്രതിപാദിച്ചു. ലഹരിയെക്കുറിച്ച് കുട്ടികൾക്കും കുട്ടികളിലൂടെ സമൂഹത്തിനും അവബോധം കൊടുക്കാൻ സേവ് ലൈഫ് ക്യാമ്പയിനു കഴിയും എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.സേവ് ലൈഫ് ക്യാമ്പയിനിലൂടെ വിവേകപൂർണ്ണമായ സുരക്ഷിതമായ ജീവിതത്തിലേക്ക് കുട്ടികളയും മാതാപിതാക്കളെയും നയിച്ച് ലഹരിരഹിത സമൂഹം എന്ന കാഴ്ചപ്പാടിലേക്ക് വരുന്നതിന് നമുക്ക് സാധിക്കുമെന്ന് സ്കൂൾ മനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. ജീവിതത്തിലെ നല്ല മനോഭാവങ്ങളിലൂടെ നല്ല ആരോഗ്യശീലങ്ങിലൂടെ നല്ല വ്യായാമങ്ങളിലൂടെ നല്ല കൂട്ടുകെട്ടുകളിലൂടെ ജീവിതം തന്നെയാണ് ലഹരി എന്ന യഥാർത്ഥ്യം നാം മനസ്സിലാക്കണമെന്ന് കേന്ദ്ര സർക്കാരിന്റെ സാമൂഹ്യ ക്ഷേമവകുപ്പിലെ മാസ്റ്റർ ട്രെയിനറും മദ്യവിരുദ്ധ ഏകോപന സമിതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വക്കേറ്റ് ചാർളി പോൾ മുഖ്യ പ്രഭാഷണത്തിൽ പറയുവാനിടയായി. ജീവിതത്തിന്റെ അന്തസ്സ് എന്നത് എല്ലാം സ്വീകരിക്കാനുള്ള കഴിവല്ല, സ്വയം നിഷേധിക്കാനുള്ള കഴിവു കൂടി ആണെന്നും തിന്മയിലേക്ക് നയിക്കുന്ന ശക്തികളെ ചെറുത്ത് തോൽപ്പിക്കുന്നതിനുള്ള ആത്മധൈര്യം കുട്ടികൾ ആർജ്ജിച്ചെടുക്കണമെന്നും അഡാർട്ട് മുൻഡയറക്ടർ ഫാ. മാത്യു പുതിയിടത്ത് അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു. ലഹരി വസ്തുക്കളെക്കുറിച്ച് കുട്ടികളിലും മാതാപിതാക്കളിലും അവബോധമുണ്ടാക്കി വിവേകപൂർണമായ സുരക്ഷിത ജീവിതത്തിലേക്ക് നയിക്കുക എന്നതാണല്ലോ ക്യാമ്പയിൻ ലക്ഷ്യം. തുടർന്ന് ഈ ബോദ്ധ്യങ്ങൾ കുട്ടികൾ വഴി സമൂഹത്തിനു പകർന്നു കൊടുത്തുകൊണ്ട് ലഹരി രഹിതമായ ഒരു സമൂഹം എന്ന കാഴ്ചപ്പാടാണ് സേവ് ലൈഫ് പ്രോജക്ടിനുള്ളത്. ആദ്യ ഘട്ടമായി കുട്ടികൾക്കും മാതാപിതാക്കൾക്കും വിവിധ ബോധവത്കരണപരിപാടികൾ സംഘടിപ്പിച്ചു. കൂടാതെ ലഹരി വിരുദ്ധ ബോദ്ധ്യങ്ങൾ നല്കുന്ന ചിത്രരചന, കവിത, പ്രസംഗം, ഉപന്യാസം എന്നിവയും നടത്തപ്പെട്ടു.

ലഹരിവിരുദ്ധ ദിനം 2021 - https://youtu.be/Rd2GNjwydTw


2021-ലെ ഡോക്ടേഴ്സ് ദിനാചരണം

ഡോക്ടർമാരുടെ ദിനത്തിൽ ഹൃദയപൂർവ്വം ആദരവുമായി അൽഫോൻസാ ഹൈ സ്കൂൾ. സംസ്ഥാന ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷാർമ്മിള മേരി ജോസഫ് ഐ.എ.എസ് ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് ആരംഭിച്ച പദ്ധതിയാണ് - 'ഹൃദയപൂർവ്വം'. ഒരുപാട് ഡോക്ടർമാരെ ആദരിക്കുവാൻ ആ ചടങ്ങിലൂടെ ഞങ്ങൾക്ക് സാധിച്ചു. ദേശീയ ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് ജൂലൈ 1 ന് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ ഡോക്ടർമാരുടെ സേവനങ്ങളെക്കുറിച്ചും അവർ ചെയ്യുന്ന ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾക്കും മാതപിതാക്കൾക്കും സമൂഹത്തിനും ബോദ്ധ്യം കൊടുക്കുന്നതിനായ് ഹൃദയപൂർവ്വം എന്ന പ്രോഗ്രാം സംഘടിപ്പിക്കുന്നു. വിവിധ ദേശങ്ങളിൽ ജോലി ചെയ്യുന്ന സ്കൂളിലെ പൂർവവിദ്യാത്ഥികളായ ഡോക്ടർമാരെ ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവന്ന് ആദരവ് അർപ്പിക്കുന്നതാണ് പരിപാടിയുടെ ലക്ഷ്യം. പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷാർമിള മേരി ജോസഫ് ഐ എ എസ് നിർവഹിക്കും. ആരോഗ്യപ്രവർത്തകരെയും ആരോഗ്യ സ്ഥാപനങ്ങളേയും ആദരവോടും സ്നേഹത്തോടും കൂടി കാണണമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനാണ് ഹൃദയപൂർവ്വം എന്ന പ്രോഗ്രാം നടത്തപ്പെട്ടത്.ഡോക്ടർമാരുടെ ദിനം സമൂഹത്തിന്റെ ആരോഗ്യത്തിനായി ഡോക്ടർമാർ നടത്തുന്ന തീവ്ര പരിശ്രമങ്ങൾക്ക് നന്ദി അറിയിക്കുന്നതിനും സ്വന്തം സുരക്ഷ പോലും നോക്കാതെ, സ്വന്തം ജീവൻ വരെ പണയം വച്ച് കോവിഡിനെതിരെ പട പൊരുതുന്ന ആരോഗ്യ പ്രവർത്തകരുടെ സേവനത്തെ നന്ദിയോടെ ആദരിക്കുന്നതിനും ഉള്ള അവസരമായി കുട്ടികൾ ഉപയോഗപ്പെടുത്തി. കുട്ടികളിൽ നമ്മുടെ ആരോഗ്യരംഗത്തിന്റെ കരുതലും സ്നേഹവും വ്യക്തമാക്കുന്ന കലാപരിപാടികളും ഇതോടൊപ്പം നടത്തപ്പെട്ടു.കുട്ടികളുടെ പരിപാടികൾക്ക് പ്രോത്സാഹനവുമായി സ്കൂൾ മാനേജർ റവ. ഫാ. മൈക്കിൾ ചീരാംകുഴി, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് എന്നിവർ രംഗത്തുണ്ടായിരുന്നു.

ഡോക്ടേഴ്സ് ദിനം 2021 - https://youtu.be/VdazmVLPB38

ഓൺലൈൻ ഓണാഘോഷം

പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഈ വർഷത്തെ ഓണം ആഘോഷിച്ചത്. കുട്ടികൾക്കായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു..എല്ലാ ക്ലാസ്സുകളിലും ഓൺലൈനായി ഓണാഘോഷം നടത്തി. കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ വെർച്ച്വൽ അസംബ്ലിയുടെ മാറ്റ് കൂട്ടി. സകൂൾ ഹെഡ്മിസ്ട്രസായ സി.റ്റെസ്സ് എഫ്.സി.സി യുടെ നേതൃത്ത്വത്തിൽ ആണ് പരിപാടികൾ നടന്നത്.

ഓൺലൈൻ ഓണാഘോഷം








നവതി ദിനാഘോഷം

വി. അൽഫോൻസാമ്മ കുട്ടികൾക്ക് പ്രചോദനവും മാതൃകയുമാണ് : കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി വാകക്കാട് : വി. അൽഫോൻസാമ്മ കുട്ടികൾക്ക് പ്രചോദനവും മാതൃകയുമാണ് എന്ന് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ അൽഫോൻസാമ്മയുടെ അധ്യാപനത്തിൻ്റെ നവതി ആഘോഷം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കർദിനാൾ. വി. അൽഫോൻസാമ്മയുടെ പാദസ്പർശനത്താൽ ധന്യത നേടിയ വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ ഇന്നും ആ ആത്മീയ ചൈതന്യം നഷ്ടപ്പെടുത്താതെ ദിവ്യമായ ജ്ഞാനം പകർന്നുകൊണ്ടിരിക്കുന്നുവെന്നും കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട അധ്യാപികയായിരുന്ന അൽഫോൻസാമ്മ, തങ്ങളുടെ വേദനകളിൽ മാതാപിതാക്കൾക്കും എന്നും സമീപസ്ഥയായിരുന്നുവെന്നും കർദിനാൾ അനുസ്മരിച്ചു. നവതി ആഘോഷങ്ങളുടെ ലോഗോ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടും ചേർന്ന് പ്രകാശനം ചെയ്തു. പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ അനുഗ്രഹപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷത വഹിക്കുച്ച യോഗത്തിൽ പാലാ രൂപതാ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ബർക്കുമാൻസ് കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. ദീപിക ഫ്രണ്ട്സ് ക്ലബിൻ്റെ സംസ്ഥാന ഡയറക്ടറും ഡി സി എൽ കൊച്ചേട്ടനുമായ ഫാ. റോയി കണ്ണൻചിറ സി എം ഐ ആധുനികകാലഘട്ടത്തിൽ അൽഫോൻസാമ്മയുടെ പുണ്യങ്ങളുടെ പ്രശസ്തി എന്ന വിഷയത്തെക്കുറിച്ചും പ്രൊഫസർ ജോസ് ജെയിംസ് അൽഫോൻസാമ്മ എന്ന അധ്യാപിക എന്ന വിഷയത്തെക്കുറിച്ചും സംസാരിച്ചൂ. വി. അൽഫോൻസാമ്മയുടെ അധ്യാപനത്താൽ ധന്യത നേടിയ പാലാ രൂപതയിൽപ്പെട്ട വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ 2021 ജൂലൈ 28 മുതൽ 2022 ജൂലൈ 29 വരെ ഒരു വർഷം നീണ്ടു നില്ക്കുന്ന വിവിധ പരിപാടികളാണ് നവതി ആഘോഷങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്.

നവതി ദിനാഘോഷം










ഗാന്ധി ജയന്തി

ഗാന്ധിജയന്തി ദിനാഘോഷം ഒക്ടോബർ 2-ാം തിയതി ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നടത്തപ്പെട്ടു.

ഗാന്ധി ജയന്തി










ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം നടത്തപ്പെട്ടു. കുട്ടികളുടെ എല്ലാവരുടെയും പൂർണ്ണമായ സഹകരണവും ഉൾപ്പെട്ടിരുന്നു.

പോസ്റ്റർ മത്സരം










INDEPENDENCE DAY

INDEPENDENCE DAY NEWSPAPER CUTTING
ഗാന്ധിജിയായി വേഷം ധരിച്ച വിദ്യാർത്ഥി പ്രതിനിധി.



























കുട്ടികളുടെ എല്ലാവരുടെയും വലിയ സഹകരണം ഉൾപ്പെട്ടിരുന്നു.

അദ്ധ്യാപകദിനം

Teacher's Day Poster










ദേശീയ അദ്ധ്യാപകദിനത്തിൽ ആചാര്യ ദോവോ ഭവഃ എന്ന പ്രോഗ്രാമുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ.

വാകക്കാടിന്റെ അഭിമാനം

2021-ലെ എസ് എസ് എൽ സി ഫലം, പരീക്ഷയെഴുതിയവരിൽ പകുതിയിലധികം കുട്ടികൾകളും ഫുൾ എ പ്ലസ് നേടിക്കൊണ്ടാണ് സ്കൂളിന് തുടർച്ചയായ പതിമൂന്നാം വർഷവും എസ് എസ് എൽ സി ക്ക് നൂറു ശതമാനം വിജയം സമ്മാനിച്ചത്. അറുപത്തിരണ്ടു കുട്ടികൾ പരീക്ഷ എഴുതിയതിൽ 32 കുട്ടികളും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി.പാലാ വിദ്യാഭ്യാസജില്ലയിൽപ്പെട്ട വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ വി. അൽഫോൻസാമ്മയുടെ അധ്യാപനത്താൽ ധന്യത നേടിയ സ്കൂളാണ്.

Merit Day Poster












കെ.സി.എസ്.എൽ പാലാ രൂപതയുടെയും, വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ അഖില കേരള അൽഫോൻസാ ക്വിസ്സ് ആഗസ്റ്റ് 28-ന് നടത്തപ്പെട്ടു. വാകക്കാട് സ്കൂളിൽ അദ്ധ്യാപികയായിരുന്ന വി. അൽഫോൻസാമ്മയുടെ അദ്ധ്യാപനത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായാണ് അൽഫോൻസാ ക്വിസ്സ് നടത്തപ്പെട്ടത്.

Alphonsa Quiz State Winners












Call To Good Life

Call to Good Life logo

വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ കോൾ ടു ഗുഡ് ലൈഫ് പദ്ധതിയുമായി വീടുകളിലേക്ക്

സമൂഹത്തിൽ നന്മയുടെ നക്ഷത്രവിളക്കു തെളിക്കാൻ വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ

	വാകക്കാട്: തിരിച്ചറിവിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് എന്ന ലക്ഷ്യവുമായി വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂളിലെ കുട്ടികൾ തുടക്കം കുറിച്ച കോൾ ടു ഗുഡ് ലൈഫ് എന്ന പദ്ധതി ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കി. 

കാമ്പയിന്റെ ഭാഗമായി വിവിധ മേഖലകളിലെ പ്രഗത്ഭരായ വ്യക്തികളോടൊപ്പം കുട്ടികളും ചേർന്ന് വിവിധ വിഷയങ്ങളിൽ മാതാപിതാക്കൾക്കും കുട്ടികൾക്കുമായി ബോധവത്കരണ പരിപാടികൾ നടത്തി. വാകക്കാട്: തിരിച്ചറിവിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് എന്ന ലക്ഷ്യവുമായി വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂളിലെ കുട്ടികൾ തുടക്കം കുറിച്ച കോൾ ടു ഗുഡ് ലൈഫ് എന്ന പദ്ധതിയുടെ രണ്ടാം ഘട്ടം സ്ക്കൂൾ മാനേജർ ഫാ.ജെയിംസ് കുടിലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് മഹാത്മ ഗാന്ധി സർവ്വകലാശാല മുൻ വൈസ് ചാൻസിലറും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസകമ്മീഷൻ അംഗവുമായ ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്യ്തു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്ര‍സിഡന്റ് നിഷ ജോസഫ് മേലുകാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെറ്റോ ജോസഫ്, മേലുകാവ് ഗ്രാമപ‍ഞ്ചായത്ത് മെമ്പർ ജെസ്സി ബെന്നി, പി.ടി.എ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ്, ഹെഡ്മിസ്ട്രസ്സ് സി. റ്റെസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്ര‍സിഡന്റ് നിഷ ജോസഫ് തുണി സഞ്ജി,സർവേ ഫോം എന്നിവ വിതരണം ചെയ്യതു.കുട്ടികൾ വീടുകളിൽ നേരിട്ടിറങ്ങിചെന്ന് കുടുംബാഗംങ്ങളുടെ എണ്ണം,മൊബൈൽ ഫോൺ,ടി വി,കമ്പ്യൂട്ടർ എന്നിവ ഒരു ദിവസം ഉപയോഗിക്കുന്ന സമയം,വീട്ടിൽ ഒരു മാസം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ്,വീട്ടിൽ ഒരു മാസം ജങ്ക് ഫുഡ്,കോള എന്നിവക്കുവേണ്ടി ചെലവാക്കുന്ന തുക എന്നിവ രേഖപ്പെടുത്തി ഒരു സർവേ നടത്തി.ഒരു മാസത്തിനു ശേഷം ഈ വിവരങ്ങൾ വീണ്ടും ശേഖരിച്ച് ഈ ബോധവൽക്കരണം എത്രമാത്രം സമൂഹത്തിന് ഗുണം ചെയ്യ്തു എന്ന് പരിശോധിക്കണം.

Call to Good Life bag

രണ്ടാം ഘട്ടത്തിൽ കുട്ടികൾ ആർജിച്ചെടുത്ത അറിവുകളും പ്രവർത്തനങ്ങളും തങ്ങൾ അധിവസിക്കുന്ന സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം വച്ചിരിക്കുന്നത്. ഇരുപത്തി ഒന്നാം തിയതി ശനിയാഴ്ച രണ്ടായിരത്തി എഴുനൂറോളം വീടുകളിൽ വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ കുട്ടികൾ നേരിട്ടെത്തി ബോധവത്കരണം നടത്തും. പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനുള്ള മാർഗങ്ങൾ നിർദ്ദേശിക്കുകയും തുണി സഞ്ചികളും പേപ്പർ ക്യാരി ബാഗുകളും കുട്ടികൾ വിതരണം ചെയ്യുും. ഇതോടെപ്പം കുടുബത്തിന്റെ നന്മക്കായി മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കൾ വർജ്ജിക്കണമെന്നും ജങ്ക് ഫുഡ്, കോള മുതലായവ ഉപേക്ഷിക്കണമെന്നും കുട്ടികൾ ഉദ്ബോധിപ്പിക്കും. കൂടാതെ ഇന്നത്തെ തലമുറയുടെ ശാപമായി മാറിക്കൊണ്ടിരിക്കുന്ന മൊബൈൽ, ടി.വി., കമ്പ്യൂട്ടർ എന്നിവയുടെ അമിതമായ ഉപയോഗം ഇല്ലാതാകുന്നതിനായ് സ്ക്രീൻ ടൈം കുറക്കുന്നതിനുള്ള ബോധവത്കരണവും പദ്ധതിയുടെ ഭാഗമായിരിക്കുന്നു. ശുചിത്വം പാലിക്കുന്നതിനും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമുള്ള തിരിച്ചറിവുകളും കുട്ടികൾ ഒരോ വീടുകളിലും നേരിട്ടെത്തിക്കും.കുട്ടികൾ സന്ദർശിച്ച് ബോധവത്ക്കരണം നടത്തുന്ന വീടുകളിൽ കോൾ ടു ഗുഡ് ലൈഫ് പ്രൊജക്ടിന്റെ ലോഗോയോടൊപ്പം പ്ലാസ്റ്റിക് വിമുക്ത, ലഹരി രഹിത, പ്രകൃത്യാനുകൂല ശുചിത്വ കുടുംബം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ലേബൽ പതിച്ച് തങ്ങൾ പറഞ്ഞവ ഒരോരുത്തരും ജീവിതത്തിൽ പ്രാവർത്തികമാക്കി സമൂഹ നന്മയിലേക്ക് കടന്നു വരണം എന്ന് കുട്ടികൾ ഉദ്ബോധിപ്പിക്കും.സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് മൾട്ടി മീഡിയ പ്രസന്റേഷനോടു കൂടിയ കോൾ ടു ഗുഡ് ലൈഫ് ക്യാമ്പയൻ ഓർഗനൈസ് ചെയ്തു നടപ്പിലാക്കുന്നത് . ഗൈഡിങ്, റെഡ്ക്രോസ്, നേച്ചർ ക്ലബ്ബ്, ടൂറിസം ക്ലബ്ബ് എന്നിവ സഹസംഘാടകരായും രംഗത്തുണ്ട്. മെഗാക്യാമ്പയനിന്റെ വിജയത്തിനായി എൽസമ്മ സക്കറിയാസ്, സി.ജാസ്മിൻ, മനു കെ ജോസ്, ജൂലിയ അഗസ്റ്റിൻ, സന്തോഷ് തോമസ്, സി. പ്രീത, അലൻ അലോഷ്യസ്, സി. കൃപ, ബെന്നി ജോസഫ്, സാലിയമ്മ സ്കറിയ, സി. മേരിക്കുട്ടി ജോസഫ്, സി.ജിൻസി, ജോൺസ് മോൻ, ജോസഫ് സെബാസ്റ്റ്യൻ,ദീപ മരിയ, സൗമ്യ ജോസ്, സി. ലിസി, ജോർജ്ജുകുട്ടി അലക്സ്, റ്റോജി മാത്യു, സിബി സ്കറിയാ തുടങ്ങിയവർ കൺവീനർമാരായി വിവിധ കമ്മറ്റികൾ രൂപീകരിച്ചു പ്രവ‌‌‌‌‌‌‌‌ർത്തിക്കുന്നു.

Focus @ Better Life

പാലാ വിദ്യാഭ്യാസ ജില്ലയിലെ വാകക്കാട് അൽഫോൻസാ ഹൈസ്‌കൂളിലെ കുട്ടികൾക്ക് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയമാണ് നേടിയത്.  14 വർഷമായി തുടർച്ചയായി 100% വിജയമാണ് ഈ സ്കൂൾ നേടുന്നത്. അക്കാദമിക  പ്രവർത്തനങ്ങൾക്കെന്ന പോലെ അക്കാദമികേതര പ്രവർത്തനങ്ങൾക്കും മുന്നിലുള്ള ഈ സ്‌കൂളിനെ വിശുദ്ധ അൽഫോൻസാമ്മയെ ചേർത്തല്ലാതെ ഓർക്കുക വയ്യ.'കോൾ ടു ഗുഡ് ലൈഫ് ' എന്ന പ്രോജക്ട്ടിനു ശേഷം 'ഫോകസ് അറ്റ് ബെറ്റർ ലൈഫ് ' എന്ന പുതിയ പ്രോജക്ടിനു വിദ്യാലയം തുടക്കം കുറിച്ചു.                        


Focus @ Better Life logo

*വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ ഫോക്കസ് @ ബെറ്റർ ലൈഫ് പദ്ധതിക്ക് തുടക്കം കുറിച്ചു*

*കുട്ടികൾ പ്രതിസന്ധികളെ നേരിടുന്നതിനും അതിനെ മറികടക്കുന്നതിനും പ്രാപ്തി നേടണം: എ ഡി എം*'

വാകക്കാട്: കുട്ടികൾ പ്രതിസന്ധികളെ നേരിടുന്നതിനും അതിനെ മറികടക്കുന്നതിനും പ്രാപ്തി നേടണമെന്നും അതിനായി പ്രായോഗികമായ പ്രവർത്തനങ്ങൾ തയ്യാറാക്കി മുന്നോട്ടു പോകണമെന്നും കോട്ടയം അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റും ഡെപ്യൂട്ടി കളക്ടറുമായ ജിനു പുന്നൂസ് ആഹ്വാനം ചെയ്തു. ഓരോ ലക്ഷ്യത്തിലെത്തിച്ചേരുന്നതിനും അതിന്റെ പൂർത്തീകരണത്തിനും വ്യക്തമായ ഒരു കർമ്മ പദ്ധതി അനിവാര്യമാണെന്നും എ.ഡി.എം അഭിപ്രായപ്പെട്ടു. വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ ഫോക്കസ് @ ബെറ്റർ ലൈഫ് എന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ.ഡി.എം. കോവിഡ് മാനസികമായി തളർത്തിയ കുട്ടികൾക്കും മാതാപിതാക്കൾക്കും കൂടുതൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിലേക്ക് കടന്നുവരുന്നതിനു സഹായകരമാകുന്ന പദ്ധതിയാണ് ഫോക്കസ് @ ബെറ്റർ ലൈഫ്. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ സി എസ് എൽ പാലാ രൂപത ഡയറക്ടർ ഫാ. ജീമോൻ പനച്ചിക്കൽ കരോട്ട് മുഖ്യപ്രഭാഷണം നടത്തി. കോവിഡിൻ്റെ വിഷമകരമായ അവസ്ഥയിൽ കഴിയുന്നവർക്ക് ആശ്വാസമേകുന്നതിനും പ്രതിസന്ധിഘട്ടങ്ങളേ അതിജീവിച്ച് തങ്ങളുടെ മേഖലകളിൽ മുന്നേറുന്നതിനും പ്രചോദനാത്മകമായ ബോധ്യങ്ങൾ പകർന്നു നല്കി സമൂഹത്തെ ഉന്നതിയിലേക്ക് കൊണ്ടുവരുന്നതിനും ലക്ഷ്യം വച്ചുകൊണ്ട് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ കുട്ടികളും അധ്യാപകരും മാതാപിതാക്കളും ചേർന്നൊരുക്കുന്ന 'ഫോക്കസ് @ ബെറ്റർ ലൈഫ്' പദ്ധതിയുടെ ലോഗോ മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെഞ്ചമിൻ ടി ജെ പ്രകാശനം ചെയ്തു. ഈരാറ്റുപേട്ട ബ്ലോക്ക് മെമ്പർ ജെറ്റോ ജോസഫ്, മേലുകാവ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട്, മേലുകാവ് ഗ്രാമപഞ്ചായത്ത് മെമ്പർ അലക്സ് , പി റ്റി എ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ്, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്, അനു അലക്സ് എന്നിവർ പ്രസംഗിച്ചു. പ്രോജക്ടിന്റെ ഭാഗമായി പ്രഗത്ഭരായ വ്യക്തികളുടെ പ്രചോദനാത്മകമായ വിവിധ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കും. കോവിഡ് മഹാമാരിയിൽ താളം തെറ്റിയ കുട്ടികൾക്കും മാതാപിതാക്കൾക്കും ആത്മവിശ്വാസവും കരുത്തും പകർന്നു കൊടുക്കുന്നതിനുള്ള വിവിധ പരിപാടികളും ഫോക്കസ് @ ബെറ്റർ ലൈഫ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി സോഷ്യൽ മീഡിയയും ഉപയോഗപ്പെടുത്തുന്നതിനായി സാങ്കേതികവിദ്യയിൽ തല്പരരായ കുട്ടികളുടെ ഗ്രൂപ്പും രൂപീകരിച്ചു. പദ്ധതിയുടെ വിജയത്തിനായി സാലിയമ്മ സ്കറിയ, സന്തോഷ് തോമസ്, സി. ജിൻസി, മനു കെ ജോസ്, സി. പ്രീത, മോളി സെബാസ്റ്റ്യൻ, അലൻ അലോഷ്യസ്, സി. റീനാ, സോയ തോമസ്, ജൂലിയ അഗസ്റ്റിൻ, ബെന്നി ജോസഫ്, ബൈബി തോമസ്, ജോസഫ്, ദീപ മരിയ, റ്റിന്റു തോമസ്, ഷിനു തോമസ് തുടങ്ങിയവർ കൺവീനർമാരായി വിവിധ കമ്മറ്റികൾ രൂപീകരിച്ചു പ്രവർത്തിക്കുന്നു.

Focus on better lifePoster












പുരസ്കാരം

നല്ല പാഠം പുരസ്കാരം
അദ്ധ്യാപക ശ്രേഷ്ഠ പുരസ്കാരം
അദ്ധ്യാപക ശ്രേഷ്ഠപുരസ്കാരം