ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ പി എസ് | |
---|---|
വിലാസം | |
ഇരിങ്ങണ്ണൂർ ഇരിങ്ങണ്ണൂർ , ഇരിങ്ങണ്ണൂർ പി.ഒ. , 673505 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1914 |
വിവരങ്ങൾ | |
ഇമെയിൽ | iringannurwestlp2018@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16652 (സമേതം) |
യുഡൈസ് കോഡ് | 32041200608 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | എടച്ചേരി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 36 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മീന. കെ |
പി.ടി.എ. പ്രസിഡണ്ട് | സഞ്ജയ് പുത്തലത് |
എം.പി.ടി.എ. പ്രസിഡണ്ട് | സവിത |
അവസാനം തിരുത്തിയത് | |
15-03-2022 | 16652-hm |
................................
ചരിത്രം
ഇരിങ്ങണ്ണൂർ വെസ്റ്റ് എന്ന ഗ്രാമത്തിലെ സാധാരണക്കാരുടെയും പാവപെട്ടവരുടെയും ജീവിതത്തിന്റെ നേർക്കാഴ്ച തന്നെയാണ് ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ. പി എന്ന പ്രാഥമിക വിദ്യാലയം. ഈ വിദ്യാലയത്തിന്റെ ചരിത്രം മാനുഷിക മൂല്യങ്ങളുടെ കലവറയായിരുന്ന ഗുരുക്കന്മാരിൽ നിന്ന് തുടങ്ങുന്നു.
നെല്ല്, തെങ്ങ് മുതലായ കൃഷികളെയാണ് ജനങ്ങൾ മുഖ്യമായും ആശ്രയിച്ചിരുന്നത്. കാണിക്കൊയ്ത്തും മകര കൊയ്ത്തും കവിഞ്ഞുള്ള ഇടവേളകൾ വെള്ളരി, ചീര, പയർ തുടങ്ങിയ കൃഷി ചെയ്ത് മണ്ണിൽ നിന്ന് പൊന്ന് വിളയിക്കുന്ന കൃഷിക്കാരായിരുന്നു ഈ നാട്ടുകാർ നെൽകൃഷിയുമായി ബന്ധപ്പെട്ട എല്ലാ തൊഴിലുകളിലും നാട്ടുകാർ ഏർപ്പെട്ടിരുന്നു. എത്ര കഷ്ടപ്പെട്ടാലും മണ്ണിനോട് മല്ലടിച്ചാൽ കഷ്ടിച്ച് കഴിഞ്ഞു പോകുന്ന ജീവിതം. നാട്ടുജന്മിമാരും കൃഷിക്കാരും തമ്മിലുള്ള നാനാവിധത്തിലുള്ള അസമത്വം, പുറത്ത് നിന്ന് വിദ്യാഭ്യാസം നേടി നാട്ടിലേക്ക് വരുന്നവർക്ക് കിട്ടുന്ന ബഹുമാനം. ഇങ്ങനെയുള്ള ധാരാളം സാമൂഹ്യ പ്രശ്നങ്ങളിൽനിന്ന്. ഈ സാമൂഹ്യവ്യവസ്ഥിതിയിൽ ജനങ്ങളുടെ ജീവിത നിലവാരവും കാഴ്ചപ്പാടും മാറ്റണമെന്ന് ചിന്തിച്ച വിപ്ലവകരമായ കാഴ്ചപ്പാടുള്ളവർ തുടങ്ങിയ ഒരു എഴുത്തു പള്ളിക്കൂടം തന്നെയായിരുന്നു ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ. പി. സ്കൂൾ
ഇതിന്റെ തുടക്കം 1900 കാലഘട്ടത്തിൽ പള്ളിപ്പടിക്കൽക്കുനി എന്ന പറമ്പിൽ സ്ഥാപിച്ച കുടിപ്പള്ളിക്കൂടത്തിൽ നിന്നാണ്. പള്ളിപ്പടിക്കൽ രാമകുറുപ്പാണ് ഈ വിദ്യാലയം ആരംഭിച്ചത്. രാമക്കുറുപ്പിന്റെ ഭാര്യയായി പെരിങ്ങത്തൂർ പുഴ കടന്നുവന്ന നാരായണി ടീച്ചർ കുട്ടികൾക്ക് ഒരേ സമയം അധ്യാപികയും അമ്മയുമായി. അക്കാലത്ത് ഈ വിദ്യാലയം മൂരിപ്പാറ എന്ന പറമ്പിലേക്ക് പുതുതായി നിർമിച്ച ഓലമേഞ്ഞ കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടിരുന്നു.ആദ്യം ഒന്നോ രണ്ടോ കുട്ടികൾ വന്ന പള്ളിക്കൂടത്തിൽ ക്രമേണ ജാതി മത ഭേദമന്യേ എല്ലാവരും വന്നു തുടങ്ങി.1924 ൽ ഇരിങ്ങണ്ണൂർ പടിഞ്ഞാറുള്ള സ്കൂൾ എന്ന അർത്ഥത്തിൽ ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ. പി. സ്കൂൾ എന്ന പേരിൽ നാമകരണം ചെയ്യപ്പെട്ടു.ആദ്യ കാലത്തൊക്കെ സാമ്പത്തികമായും സാമൂഹികമായും ഉയർന്നവരായിരുന്നു സ്കൂളിലെ പഠിതാക്കൾ.
ക്രമേണ സമൂഹത്തിന്റെ എല്ലാ മേഖലയിലും പെട്ട കുട്ടികൾ ഈ വിദ്യാലയത്തിലെത്തി.വിദ്യാലയം സമൂഹത്തിന്റെ ഒരു പരിഛേദം തന്നെയായി. അറിവിനോപ്പം അന്നവും കിട്ടുന്ന ഈ വിദ്യാലയം അക്കാലത്ത് സ്നേഹനിധികളായ അധ്യാപകരാൽ അനുഗ്രഹീതമായിരുന്നു.അങ്ങിനെ ഒരു ഗ്രാമം ദാരിദ്ര്യവും പട്ടിണിയും മറികടന്ന് സാക്ഷരതയുടെ പൊൻവെളിച്ചത്തിലേക്ക്, പരിഷ്ക്കാരത്തിന്റെ, ദേശീയ രാഷ്ട്രീയ പ്രശ്നങ്ങളുടെ മുഖ്യധാരയിലേക്ക് എങ്ങനെയൊക്കെ എത്തിപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള അന്വേഷണം കൂടിയായി ഈ വിദ്യാലയത്തിന്റെ ചരിത്രം.
നൂറു വർഷം മുൻപ് ജന്മിത്തവും നാടുവാഴി വ്യവസ്ഥയും വർണവിവേചനവും സാമൂഹിക വിവേചനവും വളർന്നു നിൽക്കുന്ന മണ്ണിൽ കഷ്ടപ്പാടിന്റെ നേർചിത്രങ്ങളായിരുന്ന ഗ്രാമജീവിതത്തിൽനിന്ന് ഓരോ വ്യക്തിയുടെ സ്വത്വ ബോധത്തെ ഉണർത്തിയെടുക്കാൻ പ്രയത്നിച്ച ജ്വലിച്ചു നിന്ന ഒരുപാട് വ്യക്തിത്വങ്ങളെ കണ്ടറിഞ്ഞ മണ്ണ്. അതേ അവിടെ ഉയിർകൊണ്ട ഒരു പാഠശാല അതായിരുന്നു ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ. പി. സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : നാരായണി അമ്മ ടീച്ചർ
കുഞ്ഞികൃഷ്ണൻ നമ്പ്യാർ മാസ്റ്റർ
ചന്ദ്രൻ മാസ്റ്റർ
പദ്മനാഭൻ മാസ്റ്റർ
ശ്രീധരൻ മാസ്റ്റർ
രവീന്ദ്രൻ മാസ്റ്റർ
ഗോപിനാഥ് മാസ്റ്റർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: |zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16652
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ