ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കൻററി സ്കൂൾ നിരവധി പ്രശസ്തരും കഴിവുള്ളവരുമായ അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു എന്നത് വളരെ പ്രശംസനീയമാണ് .ഇന്ന് സ്കൂളിൻെറ പ്രധാനാധ്യാപക സ്ഥാനം വഹിക്കുന്നത് ഈ സ്കൂളിലെ ഗണിതാധ്യാപകനായിരുന്ന ശ്രീ അനൂപ് കുമാർ സി ആണ്. 2015 -ൽ ആണ് അദ്ദേഹം ടി പി എസ് എച്ച് എസ് എസ് തൃക്കൂർ- ആദ്യമായി പ്രധാനാധ്യാപകനായി നിയമിതനായത്. പിന്നീട് പി ജി എം എച്ച് എസ് ചെറുവാഞ്ചേരി ,എസ് എസ് ജി എച്ച് എസ് എസ് കണ്ടങ്കാളി എന്നിവിടങ്ങളിൽ പ്രധാനധ്യാപക സ്ഥാനം വഹിച്ച ശേഷം 2019-ൽ ഇ എം എസ് സ്മാരക ഹയർസെക്കൻററി സ്കൂളിൽ പ്രധാനാധ്യാപകനായി ചുമതലയേറ്റു.
വിവിധ സ്കൂളുകളിൽ പ്രധാനാധ്യാപക സ്ഥാനം വഹിച്ച ശ്രീ അനൂപ് മാസ്റ്ററുടെ അനുഭവ പരിചയം നമ്മുടെ സ്കൂളിലെ അക്കാദമികവു ഭൗതികവുമായ വികസനത്തിന് മികച്ച പിന്തുണയാണ് നൽകിവരുന്നത്. അക്കാദമിക് രംഗത്തും ഭൗതിക രംഗത്തും കൃത്യമായ ആസൂത്രണവും മറ്റുള്ളവരെ വളരെ എളുപ്പത്തിൽ ആ പ്രവർത്തനത്തിൽ സഹകരിക്കുവാനും അദ്ദേഹത്തിന് സാധിക്കുന്നു. സ്കൂളും സമൂഹവുമായുള്ള സാമൂഹിക ബന്ധം ദൃഢമാവുന്നത് ഇക്കാലയളവിലാണ്. നമ്മുടെ സംസ്ഥാനം അപ്രതീക്ഷിതമായ ദുരന്തങ്ങളിലൂടെ കടന്നുപോയപ്പോൾ സമൂഹത്തിനോടൊപ്പം ചേർന്ന് സമൂഹത്തിനോടൊപ്പം പങ്കുചേരാൻ ആവശ്യമായ നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും അധ്യാപകർക്കും വിദ്യാർഥികൾക്കും നൽകിക്കൊണ്ട് സമൂഹത്തെ ചേർത്തു പിടിക്കാൻ സാധിച്ചു. നമ്മുടെ സ്കൂളിൻെറ ചരിത്രത്തിലാദ്യമായി 2019- 20 അധ്യയന വർഷത്തിൽ എസ് എസ് എൽ സി ക്ക് 100% റിസൾട്ട് കൈവരിക്കുവാൻ ശ്രീ അനൂപ്കുമാർ മാസ്റ്ററുടെ നേതൃത്വത്തിന് സാധിച്ചു.അദ്ദോഹത്തിൻെറ 2021-22 അധ്യയന വർഷം 28 സ്ഥിരം അധ്യാപകരും 3ഗസ്റ്റ് അധ്യാപകരും 5 അനധ്യാപകരും ജോലി ചെയ്തു വരുന്നു.
ഹൈടെക് സ്കൂൾ പദ്ധതി
ഹൈടെക് സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി കൈറ്റ് മുഖേന ഹൈസ്കൂളിന് 24 ലാപ്‍ടോപ്,13പ്രൊജക്ടർ,14 യു എസ് ബി സ്പീക്കർ,ഡി എസ് എൽ ആർ ക്യാമറ 1,43" ടെലിവിഷൻ 1 എം എഫ് പ്രിൻറർ 1,എച്ച് ഡി വെബ് ക്യാമറ 1 എന്നീ ഉപകരണങ്ങൾ ലഭ്യമായിട്ടുണ്ട്.കൂടാതെ എ പി ജെ എഡ്യുടെക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രീ കെ എം ഷാജിയുടെ എം എൽ എ ഫണ്ടിൽനിന്നും മൂന്ന് ക്ളാസ് റൂമുകൾ ഹൈടെക്ക് ആയി പ്രവർത്തിക്കുന്നു.
2020-21 എസ് എസ് എൽ സി റിസൽട്ട്
ഈ അധ്യയന വർഷം എസ് എസ് എൽ സി പരീക്ഷയെഴുതിയ 264 പേരും വിജയിച്ചു. 52 പേർക്ക് എല്ലാ വിഷയത്തിലും A+ ലഭിച്ചു. പി ടി എ യുടെ നേതൃത്വത്തിൽ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മികച്ച പിന്തുണയും കൂടാതെ ജില്ലാ പഞ്ചായത്തിൻെറ നേതൃത്വത്തിൽ സർക്കാർ സംവിധാനങ്ങളുടെ പിന്തുണയും വിജയം കൂടുതൽ മെച്ചപ്പെടുത്താൻ സഹായകമായി.
മികവുകൾ -നേട്ടങ്ങൾ
ഇൻസ്പെയർ അവാർഡ്
കേന്ദ്ര സർക്കാർ ശാസ്ത്രത്തിൽ മികവ് കാണിക്കുന്ന 6 മുതൽ 10 വരെയുള്ള വിദ്യാർത്ഥികൾക്കായി നൽകുന്ന സ്കോളർഷിപ്പ് ആണ് ഇൻസ്പെയർ അവാർഡ്. വിദ്യാർഥികളിൽ ശാസ്ത്രബോധം വർധിർദ്ധിപ്പിക്കുുന്നതിനും നൂതന ആശയങ്ങൾ വഴി പുതിയ കണ്ടുപിടിത്തങ്ങൾ അവതരിപ്പിക്കുന്നതിൻെറയും ഭാഗമായാണ് കേന്ദ്ര സർക്കാർ ഇൻസ്‌പെയർ അവാർഡ് നൽകുന്നത്. മത്സരങ്ങൾ സ്കൂൾ തലം തൊട്ട് ജില്ല-സംസ്ഥാനം-ദേശീയ തലം വരെ നീളുന്നു.
2020-21 അധ്യയന വർഷത്തെ ഇൻസ്പെയർ അവാർഡിന് റീഷ്മ എം(എട്ടാം തരം),ശിശിര ഇ വി(ഒൻപതാം തരം),റിഷിത രമേഷ്(പത്താം തരം) എന്നീ വിദ്യാർത്ഥികൾ അർഹരായി.
എൻ എം എം എസ്
കേന്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കിവരുന്ന പദ്ധതിയാണ് നേഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്.സംസ്ഥാനത്തെ ഗവൺമെൻറ് ,എയ്ഡഡ് സ്കൂളുകളിൽ എട്ടാം ക്ളാസിൽ പഠിക്കുന്ന കുട്ടികൾക്കാണ് ഈ പരീക്ഷ എഴുതുവാനുള്ള അവസരം ലഭിക്കുന്നത്.പരീക്ഷയ്ക്ക് നിശ്ചിത വാർഷിക വരാനം നിർബന്ധമാക്കിയിട്ടുണ്ട്. 90 മിനിറ്റ് വീതമള്ള 2 പാർട്ടുകളായിട്ടാണ് പരീക്ഷ നടക്കുന്നത്.(പാർട്ട് 1-മെററൽ എബിലിറ്റി ടെസ്റ്റ്,പാർട്ട് 2-സ്കോളസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്.) വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതോടുകൂടി സ്പെഷൽ കോച്ചിംഗ് സ്കൂളിൽ ക്ളാസുകൾ ആരംഭിക്കുന്നു.
2019- 20 അധ്യയന വർഷത്തിൽ സായൂജ് ഇ, മേഘ്ന കെ എന്നീ വിദ്യാർത്ഥികൾ അർഹരായി.
2020-21 അധ്യയന വർഷത്തിൽ സനുഷ പി വി,ശിശിര ഇ വി എന്നീ വിദ്യാർത്ഥികൾ അർഹരായി.
ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ്
ലോക്ക്ഡൗൺ കാലം ചിലരെങ്കിലും നന്നായി ഉപയോഗപ്പെടുത്തുന്നു എന്നത് വളരെ സന്തോഷമുളവാക്കുന്ന വാർത്തയാണ്.ഈ അവസരത്തിലാണ് രണ്ട് വിദ്യാർത്ഥികൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടുന്നത്. എട്ടാം ക്ളാസ് വിദ്യാർത്ഥിനി അർച്ചന ശ്രീജിത്ത് ഭരതനാട്യത്തിലെ മുദ്രകൾ 54 സെക്കൻറ് കൊണ്ട് അവതരിപ്പിക്കുകയും പത്താം ക്ളാസ് വിദ്യാർത്ഥി റാസിൽ ഹൈമാൻ ഫുട്ബോൾ ജഗ്ളിംഗ് 30 സെക്കൻറ് കൊണ്ട് 115 തവണ ചെയ്തു.. ഈ രണ്ടു വിദ്യാർത്ഥികൾക്കും സ്കൂളിൽ വച്ച് അനുമോദനം നൽകുകയുണ്ടായി. കല്ല്യാശ്ശേരി ബ്ശോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി ഷാജിർ പ്രതിഭകൾക്ക് ഉപഹാരം നൽകി.
ഗ്രേറ്റ് ഇന്ത്യ @ 75 (എസ് പി സി കണ്ണൂർ )നടത്തിയ ക്വിസ് സീരീസിൽ റീഷ്മ എം ,എട്ടാം തരം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ചവർ
ശ്രേയ കെ
ശിശുക്ഷേമസമിതി നടത്തിയ ജില്ലാതല കവിതാരചന:രണ്ടാംസ്ഥാനം
ഉപന്യാസ രചന:മൂന്നാംസ്ഥാനം
എ കെ എസ് ടി യു നടത്തിയ പരിസ്ഥിതിദിന പ്രസംഗമൽസരം :രണ്ടാംസ്ഥാനം
വിമുക്തി മിഷൻ നടത്തിയ വായനാമൽസരം :മൂന്നാം സ്ഥാനം
അക്ഷരദീപം സാംസ്കാരിക സമിതി നടത്തിയ രചനാമൽസരത്തിൽ മികച്ച നിരൂപണമായി രചന തിരഞ്ഞെടുത്തു.
റിഷിത രമേഷ്
ആവർത്തന പട്ടികയുടെ 150-ാം വാർഷികത്തേടനുബന്ധിച്ച്(2019) എറണാകുളം മഹാരാജാസ് കോളേജിൽ വച്ച് നടന്ന സംസ്ഥാനതല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം.
പാപ്പിനിശ്ശരി ഉപജില്ലാതല സൂര്യഗ്രഹണ(2020) ക്വിസിൽ ഒന്നാം സ്ഥാനം
കുടുംബശ്രീ മിഷൻ സയൻസ് ക്വിസിൽ ജൂനിയർ വിഭാഗം(2020) ഒന്നാം സ്ഥാനം. സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
അറിവുത്സവം 2021-22സബ്ജില്ലാതലം -ഒന്നാം സ്ഥാനം
തപാൽ വകുപ്പ് നടത്തിയ ലെറ്റർ റൈറ്റിംഗ് സംസ്ഥാന തലത്തിൽ -മൂന്നാം സ്ഥാനം
തളിർ സ്കോളർഷിപ്പ് ജില്ലാലതം -1000രൂപ സമ്മാനമായി ലഭിച്ചു.
എക്സൈസ് ഡിപ്പാർട്ട്മെൻറ് നടത്തിയ ബഹിരാകാശ ക്വിസിൽ സെലക്ഷൻ ലഭിച്ചു.
ശിവലയ-ഹ്രസ്വചിത്രത്തിനുള്ള ഭരതൻ സ്മാരക പുരസ്കാരം -മികച്ച ബാലനടി
ഭിന്നശേഷി സൗഹൃദ വിദ്യാലയം
പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ പ്രഥമാധ്യാപകനായിരുന്ന പി പി ബാലകൃഷ്ണൻ മാസ്റ്റർ പാപ്പിനിശ്ശേരിയുടെ സാമൂഹ്യ -രാഷ്ടീയ രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്നു. അദ്ദേഹത്തിൻെറ രണ്ടാം ചരമവാർഷികദിനമായ 2019 ജൂലൈ 19 ന് അദ്ദേഹത്തിൻെറെയും പി പി ശ്രീദേവിയമ്മയുടെയും സ്മരണയ്ക്കായി കുടുബാംഗങ്ങൾ സ്കൂളിന് വീൽ ചെയർ സംഭാവന നൽകുകയുണ്ടായി.അദ്ദേഹത്തിൻെറ മകൾ പി പി ലത ഈ സ്കൂളിലെ മലയാളം അധ്യാപികയായിരുന്നു..2019 -ൽ ടീച്ചർ ജോലിയിൽ നിന്നും വിരമിക്കുകയുണ്ടായി.
ആടിനെ മക്കളായിക്കാണുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന ഒരു വിദ്യാർത്ഥി 2019-20 അദ്ധ്യയന വർഷം സ്കൂളിൽ ഉണ്ടായിരുന്നു. വീട്ടിൽ സ്വന്തമായി ആടില്ല. അയൽവീട്ടിലേ ആടുകളെ തൊട്ടും തലോടിയം അവൻ ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്നു. കായികാദ്ധാപകനും എസ് പി സി ഓഫീസറുമായ ശ്രീ ബിനീഷ് എൻ അവൻെറ ആഗ്രഹം മനസ്സിലാക്കുകയും എസ് പി സി കാഡറ്റുകളുമായി ചേർന്ന് ഒരു കുഞ്ഞാടിനെ അവന് സമ്മാനിക്കുകയും ചെയ്തു. കൂടുതൽ അറിയാം....
ലോക ഭിന്നശേഷി ദിനാചരണത്തിൻെറ ഭാഗമായി 2021 ഡിസംബർ 3 ന് എച്ച് എം ,പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള അധ്യാപക സംഘം ബെഡ്റിഡണായ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കുകയുണ്ടായി.
-
പത്താം ക്ളാസ് വിദ്യാർത്ഥി അനഘ കെ യുടെ വീട്ടിൽ
-
എട്ടാംക്ളാസ് വിദ്യാർത്ഥി ഹനീൻ ഫാത്തിമയുടെ വീട്ടിൽ
-
സിനാൻ കെ
-
മേഘ്നയുടെ വീട്ടിൽ(2020-21)
സ്പേസ്:പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ്,സ്ഫേസ്. കണ്ണൂർ ജില്ലയിൽ ആദ്യഘട്ടമായി തെരഞ്ഞെടുക്കപ്പെട്ട രണ്ട് വിദ്യാലയങ്ങളിൽ ഒരെണ്ണം ഇ എം എസ് സ്മാരക ഹയർ സെക്കൻററി സ്കൂളാണ്. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്ററുടെ നേതൃത്വത്തിൽ എസ് എസ് കെ,ഡയറ്റ് ടീം അംഗങ്ങൾ 2021 ജനുവരി 3 ന് സ്കൂൾ സന്ദർശിച്ച് പ്രാരംഭ വിലയിരുത്തലുകളും വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും നൽകുുകയുണ്ടായ.
-
ശ്രീ വിനോദ് കുമാർ,ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ
-
ശ്രീ അശോകൻ,ജില്ലാ കോ-ഓർഡിനേറ്റർ
-
ശ്രീ അനൂപ് കുമാർ കെ,പി ടി എ പ്രസിഡണ്ട്
-
ശ്രീമതി റീജ പി,ബി ആർ സി പ്രതിനിധി
2021-22 അധ്യയന വർഷം നടന്ന പ്രവർത്തനങ്ങൾ
2021 ജൂൺ 18 സ്കൂൾ ലൈബ്രറി ഡിജിറ്റൽ സൗകര്യത്തോടെ നവീകരിക്കുക എന്നത് ഒരു സ്വപ്ന പദ്ധതിയാണ്. ചില പൂർവ്വ വിദ്യർത്ഥികളെ സമീപിച്ചപ്പോൾ മികച്ച പ്രതികരണം ലഭിക്കുകയുണ്ടായി. ഇതിന് നേതൃത്വപരമായ പങ്ക് കൂടി വഹിച്ചിരുന്ന ശ്രീ ടി പി വേണുഗോപാലൻ മാസ്റ്റർ വായനാ ദിനത്തോടനുബന്ധിച്ച് തൻെറ സംഭാവനയുടെ ആദ്യഗഡു കൈമാറുകയുണ്ടായി. കൂടുതൽ അറിയാൻ
2021 നവംബർ 20 ലോക്ക്ഡൗൺ കാലത്ത് വിദ്യാർത്ഥികൾ തയ്യാറാക്കിയ കരകൗശല വസ്തുക്കളുടെയും അവർ വരച്ച ചിത്രങ്ങളുടെയും പ്രദർശനം. കൂടുതലറിയാം..
ചിത്രശാല
-
ശ്രീ സുരേഷ് ബാബു--ബോധവൽക്കരണ ക്ളാസിൽ നിന്ന്
-
സൈക്കിൾ പരിശീലനം
-
പച്ചക്കറി കൃഷി പദ്ധതി നിർവ്വഹണം
-
സ്കൂൾ പച്ചക്കരറി തോട്ടം എൻെറയും-ഉദ്ഘാടനം ശ്രീമതി പി പി ദിവ്യ
-
ഇൻസ്പെയർ അവാർഡ് ജേതാക്കൾ
-
ക്രിസ്മസ് അവധിക്കാല ക്യാമ്പ് -പതാക ഉയർത്തൽ
-
ക്യാമ്പ് ഉദ്ഘാടനം
-
ക്യാമ്പിൽ നിന്ന്
-
ശ്രീ ഷൈജു മാച്ചാത്തി
-
റിഷിത രമേഷ്
-
റൂറൽ ബാങ്ക് നൽകിയ ഉപഹാരം
-
-
-
73-74 എസ് എസ് എൽ സി ബാച്ച് വിതരണം ചെയ്യുന്ന മാതൃഭൂമി പത്രത്തിൻെറ ഉദ്ഘാടനം നിർവഹിച്ച് പി ടി എ പ്രസിഡണ്ട് ശ്രീ അനൂപ് കുമാർ ഇ
-
മാതൃഭാഷാ ദിനത്തിൽ വിദ്യാർത്ഥികൾ പ്രതിജ്ഞ എടുക്കുന്നു.
-
എസ് പി സി, എസ് എസ് എൽ സി ബാച്ചിൻെറ പാസിംഗ് ഔട്ട് പരേഡ്.
-
വനിതാ ദിനത്തിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്റർ
-
21-22 അധ്യയന വർഷത്തെ എസ് എസ് എൽ സി ബാച്ചിൻെറ രക്ഷിതാക്കളുടെ യോഗം
2020-21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ
2020 മെയ് 13 കൊറോണയുടെ പശ്ചാത്തലത്തിൽ ഫയർഫോഴ്സിൻെറ നേതൃത്വത്തിൽ ക്ളാസ് മുറികളും പരിസരവും ശുചീകരിക്കുകയുണ്ടായി. കൂടുതൽ അറിയാൻ...