ഭാരതാംബിക യു പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
-
ഗണിതോത്സവം ഒന്നും രണ്ടും
കണ്ണൂർ ജില്ലയിലെ, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ ,തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ പൊട്ടൻപ്ലാവ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഭാരതാംബിക യു.പി സ്കൂൾ.
ഭാരതാംബിക യു പി സ്കൂൾ | |
---|---|
വിലാസം | |
പൊട്ടംപ്ലാവ് പൊട്ടംപ്ലാവ് , പൊട്ടം പ്ലാവ് പി.ഒ. , 670582 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1976 |
വിവരങ്ങൾ | |
ഫോൺ | 04602218008 |
ഇമെയിൽ | bupsp008@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13752 (സമേതം) |
യുഡൈസ് കോഡ് | 32021002216 |
വിക്കിഡാറ്റ | Q64456648 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | നടുവിൽ,,പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 58 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന മാത്യു |
പി.ടി.എ. പ്രസിഡണ്ട് | പ്രവീൺ മനയാനിക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ പുതു പറമ്പിൽ |
അവസാനം തിരുത്തിയത് | |
14-03-2022 | 13752 |
ചരിത്രം
ഭാരതാംബിക യു.പി സ്കൂളിൻ്റെ ചരിത്രം
ആമുഖം
'ഒരു സമൂഹത്തിൻറെ സ്വത്വം മനസ്സിലാക്കുന്നത് അവരുടെ വിദ്യാഭ്യാസ നിലവാരത്തിൻ്റെയും
ജ്ഞാനസമ്പാദന ത്തോടുള്ള ആഭിമുഖ്യത്തിൻ്റെയുംഅടിസ്ഥാനത്തിലാണ് ' മലബാർ കുടിയേറ്റ ജനതയുടെ പാരമ്പര്യത്തിൻ്റെയും സംസ്കാരത്തിൻ്റെയുംപരിച്ഛേദമായി നിലകൊള്ളുന്നവയാണ് അവിടെയുള്ള ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കുടിയേറ്റ ജനതയുടെ ചരിത്രം ആരംഭിക്കുന്നതും വളരുന്നതും ആ പ്രദേശത്ത് സ്ഥാപിതമായിരിക്കുന്ന പള്ളികളെയും പള്ളിക്കൂടങ്ങളെയും ചുറ്റിപ്പറ്റിയാണ് .ഭൗതിക പുരോഗതിയോടും വിദ്യാഭ്യാസത്തോടുള്ള കുടിയേറ്റ മക്കളുടെ അടങ്ങാത്ത അഭിനിവേശത്തിൻ്റെയും പ്രതിഫലനമാണ് ഇന്ന് ഈ മേഖലയിൽ കാണപ്പെടുന്ന ചെറുതും വലുതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കുടിയേറ്റ ജനത സ്വകാര്യ സുഖ സൗകര്യങ്ങളേക്കാൾ ഉപരിയായ സ്ഥാനം ആത്മീയ ഉന്നമനത്തിനും വിദ്യാഭ്യാസ പുരോഗതിക്കും നൽകിയിരുന്നു.
അതിജീവനത്തിൻ്റെ പുതിയ മേച്ചിൽപുറങ്ങൾ തേടി വിശ്വാസത്തിൻറെ മനക്കരുത്തും അധ്വാനത്തിൻ്റെകൈക്കരുത്തുമായി പൈതൽമലയുടെ മടിത്തട്ടിൽ കുടിയേറിയവർ, മണ്ണിൽ പൊന്നുവിളയിച്ച് വളർത്തിയെടുത്തതാണ് പൊട്ടൻപ്ലാവ് എന്ന കൊച്ചു കുടിയേറ്റ ഗ്രാമം. അവരുടെ വിജ്ഞാന തൃഷണയുടെയും ദൂരക്കാഴ്ച യുടെയും ജ്വലിക്കുന്ന സാക്ഷ്യമാണ് 19 76 ൽ ആരംഭിച്ച ഭാരതാംബിക യു.പി സ്കൂൾ.
ചെങ്കുത്തായ മലകളും ചെറിയ ചെറിയ അരുവികളും കരിംപാറക്കെട്ടുകളും കൂടിയ , ഫലഭൂയിഷ്ഠവും ജൈവവൈവിധ്യവും കൊണ്ട് സമ്പന്നവുമായ പ്രദേശമാണിത് .കാട്ടരുവി യിലൂടെ ഒഴുകിവരുന്ന ജലം ചെങ്കുത്തായ പാറക്കെട്ടുകളിൽ നിന്നും താഴേക്ക് പതിക്കുന്നത് ,ഏറെ നയനാനന്ദകരമായ കാഴ്ച സമ്മാനിക്കുന്നു .ഇതിൽ ഏഴരക്കുണ്ട് ജലപാതം എടുത്തുപറയാവുന്നതാണ് .താഴ്വാരങ്ങൾഓ നിരപ്പ് ഉള്ളതോ ആയ പ്രദേശങ്ങൾ ഇവിടെ ഇല്ലെന്നുതന്നെപറയാ .മറ്റ് മലയോര പ്രദേശങ്ങളെ അപേക്ഷിച്ച് താരതമ്യേന ഉയരം കൂടിയ ഭൂപ്രദേശം, ആയതുകൊണ്ട് 1953 ഓട് കൂടിയാണ്, ഇവിടെ കുടിയേറ്റം ആരംഭിച്ചത് .ചിറക്കൽ കോവിലകം ,വെള്ളാട് ദേവസ്വം ,കാരക്കാട്ട് ഇടം നായനാർ, കേരള കുട്ടൻ ,മൂത്തേടത്ത് അരമന തുടങ്ങിയ ജന്മിമാരുടെ കൈവശമായിരുന്നു ,പ്രസ്തുത ഭൂമി കോട്ടയം മീനച്ചിൽ തൊടുപു പാലാ കറുകുറ്റി എന്നിവിടങ്ങളിൽനിന്ന് വന്നവരാണ് ആദ്യകാല കുടിയേറ്റക്കാർ ഇവർ വരുമ്പോൾ തദ്ദേശവാസികൾ ആയി
കൂടിയാട്ട് വളപ്പ് ഭാഗത്ത് ഏഴോളം ഹൈന്ദവ കുടുംബങ്ങളും ചാത്തമല ഭാഗത്ത് കരിമ്പാലരും താമസം ഉണ്ടായിരുന്നു .കുടിയേറ്റക്കാർക്ക് ലഭിച്ച ഭൂമി ജന്മിമാർ മരങ്ങൾ മുറിച്ചു മാറ്റിയ കാടുകൾ ആയിരുന്നു. ബാക്കിഭാഗoനിബിഡ വനവും, കാട്ടുമൃഗങ്ങളുടെ ആവാസ കേന്ദ്രവുമായിരുന്നു. കുടിയേറ്റക്കാർ കാട് വെട്ടിത്തെളിച്ച് നെല്ല് കപ്പ ചോളം തൂവര ചാമ തുടങ്ങിയവ കൃഷി ചെയ്തു .തെരുവ് പുൽ വാറ്റിതൈലം ഉണ്ടാക്കുന്ന തായിരുന്നു പ്രധാന വരുമാനമാർഗം.
പൊട്ടൻപ്ലാവ് നിവാസികൾ ഒരു സംഘടിത ജനസമൂഹം ആയി രൂപപ്പെട്ടത് 1963 ൽവിശുദ്ധ യൗസേപ്പിതാവിൻ്റെ നാമത്തിലുള്ള ഇടവക ദേവാലയം സ്ഥാപിക്കപ്പെട്ടതോടെയാണ് .ദേവാലയ കേന്ദ്രീകൃത കൂട്ടായ്മയാണ് നാടിൻറെ അടിസ്ഥാന വികസനോപാധികളാ യ റോഡ് പാലം എന്നിവയുടെ നിർമ്മാണത്തിന് നേതൃത്വം നൽകിയത്
ആദ്യകാല വിദ്യാഭ്യാസം
ആദ്യകാല വിദ്യാഭ്യാസം കാടിനോടും കാട്ടുമൃഗങ്ങളോടും മലമ്പനിയോടും പടവെട്ടി കുടിയേറ്റ ജനത നേടിയ വിജയങ്ങളാണ് ഇന്നു നാം കാണുന്ന പൊട്ടൻപ്ലാവ് എന്ന ഗ്രാമം. ഇന്നിവിടെ ആരാധനാലയങ്ങൾ ഉണ്ട് ഏഴാം ക്ലാസ് വരെ കുട്ടികൾക്ക് പഠിക്കാനുള്ള വിദ്യാലയം ഉണ്ട് .മോശമല്ലാത്തഗതാഗത സംവിധാനങ്ങളുണ്ട്. കൂടാതെ കണ്ണൂർ ജില്ലയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായി പൊട്ടൻപ്ലാവ് ഉൾപ്പെടുന്ന മേഖല ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു .എന്നാൽ ഇതൊന്നും ഇല്ലാതിരുന്ന കാലത്ത് ഇവിടെ കൊച്ചു കുട്ടികളുടെ പഠനത്തിന് ആരംഭം കുറിക്കുവാൻ ചില സംവിധാനങ്ങൾ ഉണ്ടായിരുന്നു അതിൽ ആദ്യമായി വരുന്നത് ആശാൻ കളരി യായിരുന്നു .തറയിൽ മണൽ വിരിച്ച് അതിൽ മലയാളം എഴുതിയും അത് സ്വര ശുദ്ധിയോടെ ഉച്ചരിച്ചും പഠിക്കുന്ന ആശാൻ കളരികൾ ,വളപ്പ് ,ചാത്തമല ,പൊട്ടൻപ്ലാവ് ഭാഗത്ത് പ്രവർത്തിച്ചിരുന്നു. ആശാൻ കളരികളെ തുടർന്ന് അടിസ്ഥാന വിദ്യാഭ്യാസം നേടിയ നാട്ടുകാരായ ചില നല്ല ആളുകൾ ഒന്നാം ക്ലാസിലെ പാഠങ്ങൾ പള്ളി സങ്കീർത്തി യിൽ വച്ച് കുട്ടികളെ പഠിപ്പിക്കുന്ന ചെറിയൊരു കാലമുണ്ടായിരുന്നു .
ശ്രീമതി. ത്രേസ്യാമ്മ മനയാനിക്കൽ, ശ്രീ. ബേബി വട്ടുകുളം എന്നിവരുടെ സേവനം പ്രത്യേകം പരാമർശിക്കുന്നു.പിന്നീട് ,ഈ കുട്ടികൾ കുടിയാൻമലയിൽ രണ്ടാം ക്ലാസിൽ പ്രവേശനം നേടി പഠനം തുടർന്നു.
വിദ്യാലയ രൂപീകരണം ,വളർച്ച ,വികാസം
മേൽസൂചിപ്പിച്ച സംവിധാനങ്ങൾ താൽക്കാലിക പരിഹാരം മാത്രമായിരുന്നു . അഞ്ചോ ആറോ വയസ്സ് മാത്രം പ്രായമുള്ള കൊച്ചുകുട്ടികൾ അഞ്ചും ആറും കിലോമീറ്റർ ദൂരം ദുർഘടമായ പാതയിലൂടെ നടന്ന് ഒറ്റത്തടി പാലം മാത്രമുള്ള റോഡുകൾ കടന്നും പുസ്തക കെട്ടുകളും കോരിച്ചൊരിയുന്ന മഴയിലും കാറ്റിലും കുടിയാൻമലയിലുള്ള സ്കൂളിൽ വേണമായിരുന്നു പോയി പഠിക്കാൻ ഈ കഷ്ടപ്പാടിന് പരിഹാരം എന്ന നിലയിൽ പൊട്ടൻ പ്ലാവിൽ ഒരു എൽ .പി സ്കൂൾ എന്ന ആശയം അന്നത്തെ ഇടവക വികാരിയായ റവ. ഫാദർ ജോർജ് മുല്ലക്കര മുന്നോട്ടുവയ്ക്കുകയും എല്ലാ ജനങ്ങളും അത് ഏറ്റെടുക്കുകയും ചെയ്തു .ജാതിമതഭേദമന്യേ ,സകല കുടുംബങ്ങളും ഈ ലക്ഷ്യത്തിനായി കൈകോർത്തു .ഇടവകയിലെ ചില സാമൂഹ്യപ്രവർത്തകർ അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ഫിലിപ്പ് പെരുമ്പുഴ ,എം.എൽ.എ സി പി ഗോവിന്ദൻ നമ്പ്യാർ എന്നിവരുടെ ശ്രമഫലമായി സ്കൂളിനുള്ള പ്രാഥമിക അംഗീകാരം നേടിയെടുക്കുകയും ചെയ്തു .വെട്ടിക്കുഴി ജോസഫ് പുളിനടയ്ക്കൽ ഉലഹന്നാൻ മറ്റത്തിൽ മത്തായി, ചീരാംകുഴി മാണി ചെറിയാൻ ,കിഴക്കേക്കര ചെറിയാൻ, തുടങ്ങിയവർ പള്ളിക്ക് ദാനമായി നൽകിയ സ്ഥലത്തുനിന്നും സ്കൂളിനായി പള്ളി ഒന്നര ഏക്കർ സ്ഥലം സൗജന്യമായി വിട്ടുനൽകി. ഇടവകക്കാരും മറ്റു നാട്ടുകാരും സഹകരണ മനോഭാവത്തോടെ വികാരി അച്ഛൻറെ നേതൃത്വത്തിൽ കൈകോർത്തതോടെ ,സ്കൂൾ കെട്ടിടം ഒരു യാഥാർഥ്യമായി .എക്കാലവും തങ്ങളുടെ ജീവിതം ഒരു പോരാട്ടം ആക്കി മാറ്റേണ്ടി വന്ന മണ്മറഞ്ഞവരും ,ജീവിത സായന്തനത്തിൽ എത്തിയവരും ആയ ആദ്യകാല കുടിയേറ്റക്കാരെ ഇവിടെ നന്ദിയോടെ സ്മരിക്കുകയാണ്. ഈ സ്കൂൾ ഒരു യാഥാർത്ഥ്യമാകാൻ ഏറെ വിയർപ്പൊഴുക്കിയതവരാണ് ഓരോ ദിവസവും അഞ്ചു നട കല്ലു വീതം ഓരോ വീട്ടുകാരും ചുമന്ന് എത്തിക്കുമായിരുന്നു .കെട്ടിടത്തിൻ്റെ മേൽക്കൂരയ്ക്ക് ആവശ്യമായ തടി സംഭാവനചെയ്ത അസനാർ ഹാജി ,പി സി .പി മമ്മൂഹാജി എന്നിവരുടെ പേരുകൾ ഇതോടൊപ്പം പരാമർശിക്കാതെ ഇരുന്നു കൂടാ .
ആദ്യവർഷം ഒന്നും ഒന്നും രണ്ടും ക്ലാസുകളാണ് ആരംഭിച്ചത് ഈ രണ്ടു ക്ലാസുകളിലും കൂടി 80കുട്ടികൾ പ്രവേശനം നേടി എന്നത് ഈ പ്രദേശത്ത് ഇത് ഒരു സ്കൂളിൻറെ ആവശ്യകത എത്രമാത്രം വരുന്നു എന്ന് മനസ്സിലാക്കാം . ഒന്നാം ക്ലാസിൽആദ്യ പ്രവേശനം നേടിയ കുട്ടി ജോസ് ടി .ജെ തട്ടാ പറമ്പിൽ ആണ് പിന്നീട് ഓരോവർഷവും ഓരോ ക്ലാസുകൾ വീതം കൂടി നാലാം ക്ലാസ്സ് വരെ എത്തി ശ്രീ. ജോസഫ് ടി. കെ ശ്രീ. ജോൺ എ. ജെ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ റവ.ഫാ . ജോസ് മണിപ്പാറ സ്കൂൾ മാനേജർ ആയിരുന്ന കാലത്ത് അദ്ദേഹത്തിൻറെ യും യും അന്നത്തെ എംഎൽഎ ശ്രീ. കെ സി ജോസഫ് അവർകളുടെ യും ശ്രമഫലമായി 1982 ൽ സ്കൂൾ യു.പി സ്കൂളായി ഉയർത്തപ്പെട്ടു 2001 ൽ സ്കൂളിൻ്റെ രജത ജൂബിലി ആഘോഷിച്ചു അതിൻ്റെ ഭാഗമായി കമ്പ്യൂട്ടർ പഠനകേന്ദ്രം ആരംഭിച്ചു.
ഇന്ന് 58 കുട്ടികളും 8 സ്ഥിര അധ്യാപകരം ഒരു താത്കാലിക അധ്യാപികയും ഒരു ഓഫീസ് അസിസ്റ്റൻ്റുമായി സ്കൂൾ മികച്ച രീതിയിൽ പ്രവർത്തനം തുടരുന്നു.
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ സ്ഥലത്ത് ഓടുമേഞ്ഞ മൂന്ന് പഴയ കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിച്ചു വരുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ,
മാനേജ്‌മെന്റ്
മുൻസാരഥികൾ
1 | ജോസഫ് റ്റി .കെ . | 1976 - 1979 | |
2 | ലില്ലിക്കുട്ടി വി.റ്റി | 1979 - 1986 | |
3 | മാത്യു കെ. ജെ | 1986 - 2008 | |
4 | ജോസഫ് കെ .വി | 2008 - 2019 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും കെഎസ്ആർടിസി ബസ്സിൽ കുടിയാന്മല, പൊട്ടൻപ്ലാവ്ബസ്സിൽ കുടിയാൻമല എത്തുക .കുടിയാൻമലയിൽ നിന്നുംബസിൽ അല്ലെങ്കിൽ ഓട്ടോറിക്ഷയിൽ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ ,പൊട്ടൻപ്ലാവ് എത്തിച്ചേരാവുന്നതാണ് .
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13752
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ