സെന്റ് മേരീസ് സി. ജി. എൽ. പി. സ്കൂൾ എറണാകുളം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ എറണാകുളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് മേരീസ് സി .ജി. എൽ. പി. സ്കൂൾ എറണാകുളം
| സെന്റ് മേരീസ് സി. ജി. എൽ. പി. സ്കൂൾ എറണാകുളം | |
|---|---|
| വിലാസം | |
കോവിൽവട്ടം റോഡ്, എറണാകുളം എറണാകുളം പി.ഒ. , 682035 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1920 |
| വിവരങ്ങൾ | |
| ഇമെയിൽ | stmarycglp@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26220 (സമേതം) |
| യുഡൈസ് കോഡ് | 32080303307 |
| വിക്കിഡാറ്റ | Q99509820 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | എറണാകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | എറണാകുളം |
| താലൂക്ക് | കണയന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
| വാർഡ് | 67 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 302 |
| അദ്ധ്യാപകർ | 8 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 302 |
| അദ്ധ്യാപകർ | 8 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 302 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അനുമോൾ സ്കറിയ |
| പി.ടി.എ. പ്രസിഡണ്ട് | ലിബി സിജീഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ട്രീസ തദേവൂസ് |
| അവസാനം തിരുത്തിയത് | |
| 14-03-2022 | 26220 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
എറണാകുളത്തിന്റെ ഹൃദയഭാഗത്ത് മാർക്കററ് റോഡിൽ സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് സി. എൽ. പി. സ്കൂൾ കൊച്ചിൻ കോർപറേ ഷനിലെ 64-ാം വാർഡിൽ സ്ഥിതി ചെയ്യുന്നു. കേരളത്തിലെ കർമ്മലീത്ത സന്ന്യാസിനി സമൂഹത്തിന്റെ എറണാകുളം പ്രവിശ്യയുടെ കീഴിലാണ് ഈ സ്ഥാപനം. എറണാകുളം അതിരൂപതയുടെ അദ്ധ്യക്ഷനായ മാർ ളൂയീസ് പഴേപറമ്പിലിന്റെ അപേക്ഷ പ്രകാരം 1919 ഡിസംബർ 9-ാം തീയതി സ്കൂൾ മേലദ്ധ്യക്ഷനായ എഫ്. എസ്. മിസ്ററർ ഡേവിസ് ഒരു ഇംഗ്ലീഷ് സ്കൂൾ തുടങ്ങുന്നതിനുള്ള അനുവാദകല്പന നൽകുകയും 1920 ജൂണിൽ സ്കൂൾ ആരംഭിക്കുകയൂം ചെയ്തു. 1925 ൽ ഒരു ലോവർ സെക്കന്ററി സ്കൂൾ ആയി ഉയർന്നു. പ്രഥമ ഹെഡ്മിസ്ട്രസായി മിസിസ് എ. എ. ഐസക്കും അതിനു ശേഷം സിസ്ററർ കൊച്ചുത്രേസ്യയും ഈ വിദ്യാലയത്തെ നയിച്ചു. 1934 ൽ ഹൈസ്ക്കൂളായി ഉയർന്നു. 1961 മുതൽ പ്രൈവറ്റായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ തുടങ്ങി. 2003 മുതൽ എയ്ഡഡായി ഇംഗ്ലീഷ് മീഡിയം പ്രവർത്തിച്ചു വരുന്നു. 1970 ൽ വിദ്യാലയത്തിന്റെ സുവർണ്ണ ജൂബിലിയും 1995 ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നു പഠിച്ചിറങ്ങിയ പല മഹത്തുക്കളും ഉന്നതസ്ഥാനങ്ങൾ അലംകരിക്കുന്നുവെന്നത് അഭിമാനാർഹമാണ്.
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട്ക്ലാസ്സ്റൂം
- ടെലിവിഷൻ, ഡിവിഡി പ്ലേയർ, ലാപ് ടോപ്പ്, എൽ സി ഡി പ്രോജക്റ്റർ എന്നിവ കുട്ടികളുടെ പഠന-വിനോദാവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നു.
- രണ്ടു ജലശുദ്ധീകരണികൾ കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നു.
- ചിത്രങ്ങളാലലംകൃതമായ ക്ലാസ്സുമുറികൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബുൾബുൾസ് - ശ്രീമതി ഹണി മാത്യു ടീച്ചർ നേതൃത്വം നൽകുന്നു.
ദേശീയബോധവും സേവനസന്നദ്ധതയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ "എന്നാൽ കഴിവതു ചെയ്യും" എന്ന മുദ്രാവാക്യം അന്വർത്ഥമാക്കും വിധത്തിലുള്ള പ്രവർത്തനങ്ങൾക്കായി കുട്ടികളെ സജ്ജമാക്കുന്നു.ഇതിനായി കുട്ടികൾക്ക് മൂല്യബോധമുണർത്തുന്ന ക്ലാസ്സുകൾ നൽകുന്നു.
- യോഗ ക്ലാസ്സ്
എല്ലാ തിങ്കളാഴ്ചകളിലും യോഗയിൽ പ്രാവീണ്യം നേടിയ അദ്ധ്യാപകർ കുട്ടികൾക്ക് പരിശീലനം നൽകുന്നു.
- നൃത്താഭ്യാസം
ചിട്ടയായ നൃത്തപഠനം ചൊവ്വാഴ്ചകളി്ൽ നടക്കുന്നു.
- സംഗീതപഠനം
സംഗീതത്തിൽ അഭിരുചിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു
- കായികം
സ്പോർട്സി്ൽ അഭിരുചിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.
- പ്രവൃത്തിപരിചയ ക്ലാസ്സ്
പഠനത്തോടൊപ്പം തൊഴീൽപരിശീലനവും നേടുക എന്ന ലക്ഷ്യത്തോടെ വിവിധ കൈത്തൊഴിലുകളിൽ പരിശീലനം നൽകുന്നു. പ്രവൃത്തിപരിചയ മേളകളിൽ വിജയം നേടുന്നു.
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ് -- ശ്രീമതി ലീന ആന്റണിയുടെ നേതൃത്വത്തിൽ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള പ്രവൃത്തനങ്ങൾ നടത്തുന്നു.
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ശ്രീമതി ആൻസി ടീച്ചറുടെ നേതൃത്വത്തിൽ നല്ലരീതിയിൽ നടന്നുവരുന്നു. ഉപജില്ലാതലത്തിൽ നടന്ന വിദ്യാരംഗം ശില്പശാലകളിൽ ടീച്ചർ പങ്കെടുക്കുകയും ആ നിർദേശങ്ങൾക്ക് അനുസരിച്ച് സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്യുന്നു. എല്ലാ വർഷവും കുട്ടികളുടെ കലാ സാഹിത്യാഭിരുചി വളർത്താനുള്ള മത്സരങ്ങൾ സ്ക്കൂൾ തലത്തിൽ നടത്തുകയും വിജയികളെ മേഖലാതലമത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനാർഹരാക്കുകയും ചെയ്യുന്നു.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
-സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമനമ്പർ | പേര് | വർഷം | |
|---|---|---|---|
| 1 | ശ്രീമതി ഐസക് | 1920 -1925 | |
| 2 | സിസ്ററർ ലിററിൽ ട്രീസ | 1925-1934 | |
| 3 | സിസ്ററർ തെരേസിററ | 1934-1961 | |
| 4 | സിസ്ററർ സിസിലി | 1961-1971 | |
| 5 | സിസ്ററർ എമിലിയാന | 1971-1975 | |
| 6 | സിസ്ററർ വാൾട്ടർ | 1975-1984 | |
| 7 | സിസ്ററർ ഫിലിപ്പിനി | 1985-1987 | |
| 8 | സിസ്ററർ റോസെല്ലോ | 1987-1995 | |
| 9 | സിസ്ററർ പൾമേഷ്യ | 1987-1995 | |
| 10 | സിസ്ററർ പൗള | 1995-1997 | |
| 11 | സിസ്ററർ ജെറോസ് | 1997-1999 | |
| 12 | സിസ്ററർ ജയ റോസ് | 1999-2001 | |
| 13 | സിസ്ററർ കൊച്ചുത്രേസ്യ പോൾ | 2001-2002 | |
| 14 | സിസ്ററർ ത്രേസ്യ പി. ഡി | 2002-2009 | |
| 15 | സിസ്ററർ ബീന തെരേസ് | 2009-2015 | |
| 16 | സിസ്ററർ ഷീല യു. വി | 2015 -2020 | |
| 17 | സിസ്റ്റർ .അനുമോൾ സ്കറിയ | 2020- | |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ശീമാട്ടി മെട്രോ റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .എറണാകുളം മാർക്കറ്റ് ജംഗ്ഷനിൽ നിന്നും 100മീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു
- എറണാകുളം സരിത ബസ്സ് സ്‍റ്റോപ്പിൽ നിന്നും 500 മീറ്റർ
{{#multimaps:9.98252,76.27812 |zoom=18}}