എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഹയർ സെക്കന്ററി വിഭാഗം ജീവനക്കാർ

ഹയർസെക്കന്ററി

പ്രാചീന കാലം മുതൽ ആണധികാരത്തിന്റെ ഇടങ്ങളിൽ സ്ത്രീ വിദ്യാഭ്യാസം തമസ്കരിക്കപ്പെട്ടിരുന്നു. അവിടേക്കാണ് വിജ്ഞാനം ഒരു സാമൂഹിക ഉൽപ്പന്നം ആണെന്നും സാമൂഹിക ബന്ധങ്ങളാണ് വിജ്ഞാനത്തെ നിർമ്മിക്കുകയും നിർണയിക്കുകയും ചെയ്യുന്നത് എന്നും മനസ്സിലാക്കാൻ നമ്മുടെ മുൻ മാനേജർമാർക്ക് കഴിഞ്ഞിരുന്നു എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് നമ്മുടെ ഈ പെൺപള്ളിക്കൂടം.

കാലത്തിന്റെ കാന്തിക ബലം കൊണ്ട് അടച്ചിടപ്പെട്ട വാതിലുകൾ തകർത്തുകൊണ്ട് വെങ്ങാനൂരിലെ സാധാരണ മനുഷ്യരെ ജീവിതത്തിന്റെ തുറസ്സുകളിലേക്ക് എത്തിക്കുന്നതിനും നവലോക നിർമ്മിതി സാധ്യമാകുന്നതിനും വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് സ്വപ്നം കണ്ട പ്രതിഭാധനരായ പോരാളികളുടെ ചരിത്രമുറങ്ങുന്ന മണ്ണിൽ 1998 ഓഗസ്റ്റ് 24 ന് ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. കോളേജ് വിദ്യാഭ്യാസത്തിൽ നിന്ന് അടർത്തിമാറ്റി പ്രീഡിഗ്രി സംവിധാനം സ്കൂളുകളിലേക്ക് എന്ന വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 1986 ലെ നാഷണൽ എഡ്യൂക്കേഷൻ പോളിസി പ്രകാരം പ്രീഡിഗ്രി ഡീലിംഗ് ചെയ്യപ്പെടുകയും 10+2 സിസ്റ്റം നട പ്പിലാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ഹയർസെക്കൻഡറി വിഭാഗം പ്രത്യേകം ഡയറക്ടറേറ്റിനു കീഴിൽ പ്രവർത്തനമാരംഭിച്ചത്. ചരിത്രത്തിനും കാലത്തിനും പുറംതിരിഞ്ഞു നിൽക്കാതെ, സ്വന്തം നാടിന്റെ,വെങ്ങാനൂരിന്റെ ജനകീയ മുന്നേറ്റങ്ങൾക്ക് എന്നും ചുക്കാൻപിടിച്ച ബഹുമാനപ്പെട്ട ചന്ദ്രശേഖരപിള്ള സാറിന്റെ സ്വപ്നമായിരുന്നു ഹയർസെക്കൻഡറി വിഭാഗത്തിലൂടെ സാധ്യമായത് . 4സയൻസ് ബാച്ചുകളും, 2 ഹ്യൂമാനിറ്റീസ് ബാച്ചുകളും, ഒരു കോമേഴ്സ് ബാച്ചുംനമുക്കുണ്ട്.അങ്ങനെ ഒരു കോളേജിന് തുല്യമായ ലാബുകളും ക്ലാസ് റൂമുകളും കെട്ടിടങ്ങളും നിർമിച്ചുകൊണ്ട് വിദ്യാഭ്യാസത്തിന്റെ സാമൂഹിക പ്രക്രിയയിൽ നമ്മുടെ സ്കൂളും ഭാഗമായി. വെങ്ങാനൂരിലെ സ്വകാര്യ പൊതു മണ്ഡലങ്ങളെ വിപ്ലവകരമായി നവ ഭാവന ചെയ്ത അപൂർവത യായിരുന്നു ബഹുമാനപ്പെട്ട ചന്ദ്രശേഖരപിള്ള സാറും ബഹുമാനപ്പെട്ട മാനേജർ ആനന്ദവല്ലി അമ്മയുമെങ്കിൽ രണ്ട് കാലങ്ങളെ ബന്ധിപ്പിച്ചു നിർത്തിക്കൊണ്ട് സ്കൂളിന്റെ പുതിയ മുഖത്തിന് രൂപംകൊടുത്ത വ്യക്തിത്വമാണ് അഡ്വ ഗിരീഷ് കുമാർ സാർ. കലാകായിക രംഗത്ത് ദേശീയ സംസ്ഥാന അവാർഡുകൾ നേടിയ ഒരു സുവർണകാലമാണ് അഡ്വക്കേറ്റ് ഗിരീഷ് കുമാർ സാറി ലൂടെ കടന്നു പോയത്. ദൈവം വരച്ച വരകൾ ഒറ്റയ്ക്കാക്കിയിട്ടും, ഒറ്റയ്ക്കാവലിന്റെ സങ്കടങ്ങളെ അപ്രസക്തമാക്കുന്ന ആത്മ ബലത്തോടെ സ്കൂളിന്റെ വികസനം മാത്രം സ്വപ്നം കാണുന്ന ഒരാളാണ് ബഹുമാനപ്പെട്ട മാനേജർ ശ്രീമതി.ദീപ്തി ഗിരീഷ്. ആ തണലിൽ പരിമിത വൃത്തങ്ങളിലേക്ക് മാത്രം നിൽക്കാതെ സ്കൂൾ വളരുകയാണ്... മുന്നോട്ട്... പുതിയ കാഴ്ചപ്പാടോടെ. ഡിജിറ്റൽ കാലത്ത് അത്യാധുനിക സംവിധാനങ്ങളോടെ ക്ലാസ് റൂമുകൾ ലാബുകൾ, ഓഫ് ലൈൻ സംവിധാനത്തിനൊപ്പം ഓൺലൈൻ ക്ലാസ്സുകളും. ഗുണമേന്മയുള്ള വിദ്യാഭ്യാസം സമകാലിക സാമൂഹിക ജീവിത ചലനങ്ങൾ ഉൾക്കൊണ്ടുകൊണ്ട് നൽകാൻ അന്നുമുതൽ നമ്മുടെ അധ്യാപകർ ശ്രമിക്കുന്നു. മെഡിക്കൽ ശാസ്ത്ര രംഗങ്ങളിലും, ഗവൺമെന്റ് മേഖലകളിലും മാത്രമല്ല, കലാകായിക സാംസ്കാരിക സാമൂഹിക രംഗങ്ങളിലും നമ്മുടെ പ്രതിഭാധനരായ കുട്ടികൾ ചരിത്രം സൃഷ്ടിച്ച നൂറുവർഷങ്ങൾ ആണ് കടന്നു പോയത്. 100 തികഞ്ഞപ്പോൾ നടന്ന വിപുലമായ സാംസ്കാരിക പരിപാടികൾ സ്കൂളിനെ കാലത്തിന്റെ ചരിത്രത്തിൽ വരച്ചിട്ടു. ഋതുക്കൾ വരികയും പോവുകയും ചെയ്യുന്നു. അതിനൊപ്പം സമയാകാശങ്ങളിൽ ഒരു തുള്ളി തീർത്ഥമായി നമ്മുടെ സ്കൂളും.

മികവ്

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ അസൂയാവഹമായ വിജയം കൈവരിച്ച വർഷമാണ് 2019-21 ഈ അധ്യയന വർഷത്തിൽ പ്ലസ് ടു വിഭാഗത്തിൽ 68 ഫുൾ എ പ്ലസ് നേടാൻ സാധിച്ചു. ബാലരാമപുരം ഉപജില്ലയിൽ ഇത്രയും എ പ്ലസ്  നേടുന്ന ഏക വിദ്യാലയമാണ്  നമ്മുടേത്. 1200 ൽ 1200 മാർക്ക് നേടിയ വന്ദന ഏ. എൽ എന്ന വിദ്യാർഥിനിയുടെ തിളക്കമാർന്ന വിജയം സ്കൂളിനെ മികവിന്റെ അത്യുന്നതങ്ങളിൽ എത്തിച്ചു.  കോഴിക്കോട് വച്ച് നടന്ന സംസ്ഥാന റഗ്ഗ്ബി മത്സരത്തിൽ സ്വർണമെഡൽ കരസ്ഥമാക്കിയ ശാലു സന്തോഷ്, ഹെനിൻ ആഷ് സന്തോഷ് ഇവരെ അഭിമാനത്തോടെ ഓർക്കുന്നു

സൗഹൃദവേദി

കൗമാരക്കാരായ വിദ്യാർത്ഥികളുടെ ശാരീരിക മാനസിക സാമൂഹിക ഉന്നമനത്തിനായി ഡയറക്ടറേറ്റ് ഓഫ് ഹയർസെക്കൻഡറി എജുക്കേഷൻ കേരള ഗവൺമെൻറ് വിഭാവനം ചെയ്ത കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് യൂണിറ്റിന്റെ ഭാഗമായിട്ടാണ് വിദ്യാലയങ്ങളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സൗഹൃദ വേദി ആരംഭിക്കുന്നത്. സാർവദേശീയ ബാലാവകാശ ദിനമായ നവംബർ 20 ആണ് സൗഹൃദ ദിനമായി ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള കുട്ടികളുടെ ഐക്യം, സാഹോദര്യം, അവരുടെ ഭാവിയിലേക്കുള്ള ചുവടുവെപ്പുകൾ, കരുതൽ ഇവയെല്ലാം എല്ലാം ഉറപ്പിക്കുക കൂടിയാണ് ഈ ദിനത്തിൻറെ പ്രത്യേകത.

കൗമാരപ്രായം മാറ്റങ്ങളുടെ കാലഘട്ടമാണ് . വിവിധതരത്തിലുള്ള സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന കൗമാരക്കാരുടെ ശാരീരികവും മാനസികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ വികാസമാണ് സൗഹൃദവേദികളുടെ ലക്ഷ്യം. കൂടാതെ ഈ പ്രായത്തിലുള്ള കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ, സംഘർഷങ്ങൾ ഇവ തുറന്നു പറയാനുള്ള ഒരു വേദിയൊരുക്കുക കൂടിയാണെന്ന് സൗഹൃദ വേദി ചെയ്യുന്നത്. കൗമാരക്കാരുടെ ശാക്തീകരണവും, വികാസവും പ്രായോഗിക ജീവിതത്തിലെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുവാൻ ഉള്ള ആത്മവിശ്വാസം പ്രദാനം ചെയ്യുക എന്നതും സൗഹൃദവേദിയുടെ പ്രഥമമായ ലക്ഷ്യമാണ്. എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂരിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു സൗഹൃദവേദി ഉണ്ട്.

സൗഹൃദവേദിയുടെ കോഡിനേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ട ഒരു അധ്യാപിക/അധ്യാപകൻ ഉണ്ടായിരിക്കും. പ്രിൻസിപ്പൽ, പിടിഎ പ്രസിഡണ്ട്, അധ്യാപക പ്രതിനിധികൾ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ അടങ്ങുന്ന ഒരു യൂണിറ്റ് ആണ് സൗഹൃദ വേദിയെ നയിക്കുന്നത്.

സൗഹൃദ ദിനമായ നവംബർ 20ന് ജീവിതനൈപുണികളെ കുറിച്ച് സൗഹൃദ വേദി കോഡിനേറ്റർ ക്ലാസ് എടുക്കുകയും വിദ്യാർത്ഥികൾ സ്കിറ്റുകളും അവബോധന ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. നിലവിലുള്ള കോവിഡ്‌ മാനദണ്ഡങ്ങൾക്കനുസരിച്ച് ഓൺലൈൻ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും  കൂട്ടായ്മയിലൂടെ ഹയർസെക്കൻഡറി വിഭാഗത്തിൽ സൗഹൃദവേദി വിജയകരമായി പ്രവർത്തിക്കുന്നു.

സൗഹൃദ വേദി ചിത്രശാല

സൗഹൃദ ക്ലബ് ഉദ്ഘാടനവും സൗഹൃദ ദിനാചരണവും
സൗഹൃദ ക്ലബ് ഉദ്ഘാടനവും സൗഹൃദ ദിനാചരണവും
സൗഹൃദ ക്ലബ് ഉദ്ഘാടനവും സൗഹൃദ ദിനാചരണവും
സൗഹൃദ ക്ലബ് ഉദ്ഘാടനവും സൗഹൃദ ദിനാചരണവും
സൗഹൃദ ക്ലബ് ഉദ്ഘാടനവും സൗഹൃദ ദിനാചരണവും
സൗഹൃദ ക്ലബ് ഉദ്ഘാടനവും സൗഹൃദ ദിനാചരണവും
സൗഹൃദ ക്ലബ് ഉദ്ഘാടനവും സൗഹൃദ ദിനാചരണവും
സൗഹൃദ ക്ലബ് ഉദ്ഘാടനവും സൗഹൃദ ദിനാചരണവും
സൗഹൃദ ക്ലബ് ഉദ്ഘാടനവും സൗഹൃദ ദിനാചരണവും
സൗഹൃദ ക്ലബ് ഉദ്ഘാടനവും സൗഹൃദ ദിനാചരണവും

കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് യൂണിറ്റ്    

ഹയർ സെക്കന്ററി വിഭാഗം വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചിക്കുo താൽപര്യത്തിനുമനുസരിച്ച് ഉന്നത വിദ്യാഭ്യാസത്തിന്റെ അവസരങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഹയർ സെക്കന്ററി ഡയറക്ടറേറ്റ് വളരെ വിജയകരമായി നടത്തി വരുന്ന പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് പ്രോഗ്രാം' . 2005 മുതൽ നമ്മുടെ സ്കൂളിൽ പ്രസ്തുത യൂണിറ്റ് കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെയും അവസരങ്ങളുടെയും ജാലകo തുറക്കുന്ന തോടൊപ്പം മാനസിക സംഘർഷം അനുഭവിക്കുന്ന കുട്ടികൾക്ക് കൗൺസിലിംഗ് നൽകുന്നതിനുള്ള നടപടികളും ചെയ്തു വരുന്നു.

നാഷണൽ സർവ്വീസ് സ്കീം

2021-2022 അധ്യയന വർഷത്തിൽ എച്ച്‌.എസ്‌.എസ് ഫോർ ഗേൾസ്.വെങ്ങാനൂരിന്‌ പുതുതായി അനുവദിച്ച നാഷണൽ സർവ്വീസ് സ്കീം, ഉത്തരവ് നം.82/ഡി.ജി.ഇ/എച്ച്.എസ്.ഇ/എൻ.എസ്.എസ് 2021  പ്രകാരം 24/01/2022 മുതൽ ലഭിക്കുകയുണ്ടായി.ഇത് പ്രകാരം സ്കീമിൻ്റെ പ്രവർത്തന സമാരംഭ നടപടികൾ പുരോഗ മിക്കുകയാണ്.സംസ്ഥാന തല നിർദ്ദേശ പ്രകാരം കുട്ടികളുടെ പേര് ചേർക്കലും, ഉദ്ഘാടന സംബന്ധമായ പ്രവർത്തനങ്ങളും നടന്നു വരുകയാണ്. പ്രോഗ്രാം ഓഫീസറായി ശ്രീമതി.രാജശ്രീ.കെ.എസ് നെയാണ്  തിരഞ്ഞെടുത്തിരിക്കുന്നത്‌. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക