അസംപ്ഷൻ യു പി എസ് ബത്തേരി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം കാലം അതിൻ്റെ ചെപ്പിലൊളിപ്പിച്ച ഒരു കൊച്ച് അത്ഭുതം തന്നെയായിരുന്നു ഈ വർഷത്തെ ഓൺലൈൻ പ്രവേശനോത്സവം .തീർത്തും അപരിചിതമായ ഒരു ഓൺലൈൻ പ്രവേശനോത്സവം !പ്രതിസന്ധികളെ പ്രതീക്ഷകളാക്കി മാറ്റുക എന്ന സന്ദേശമയിരുന്നു ഈ തവണത്തെ പ്രവേശനോത്സവം നമുക്ക് നൽകിയത് .. ജൂൺ 1ന് നടന്ന സംസ്ഥാന തല പ്രവേശനോത്സവം ബഹു.മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിക്കുകയുണ്ടായി .തുടർന്ന് സ്കൂൾ തല പ്രവേശനോത്സവവും നടത്തപ്പെട്ടു . പുതുമ കൊണ്ടും വ്യത്യസ്തത കൊണ്ടും സമ്പന്നമായ ഈ വർഷത്തെ ഓൺലൈൻ പ്രവേശനോത്സവം അസംപ്ഷൻ എ.യു.പി സ്കൂളിലും ഗംഭീരമായി നടത്തപ്പെട്ടു .ബഹു .ബത്തേരി MLA ശ്രീ. ഐ .സി ബാലകൃഷ്ണൻ ഉദ്ഘാടനം നടത്തുകയുണ്ടായി .ബഹുമാന്യനായ മുൻസിപ്പൽ ചെയർമാൻ ശ്രീ.രമേശൻ, മാനേജർ റവ.ഫാ .ജയിംസ് പുത്തൻപുര ,വാർഡ് കൗൺസിലർ ശ്രീമതി നിഷ ടി .എബ്രാഹം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു .ബഹു .ഹെഡ് മാസ്റ്റർ ശ്രീ. വർക്കി N.M കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയുണ്ടായി .തുടർന്ന് ഓരോ ക്ലാസ്സിലും ക്ലാസ്സ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ സമുചിതമായി നടത്തപ്പെടുകയുണ്ടായി . പരിസ്ഥിതി ദിനം കാലാവസ്ഥാ വ്യതിയാനത്തിൻ്റെ കഠിനമായ ദുരിതം പേറുന്ന ഈ കാലഘട്ടത്തിൽ, പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിൻ്റ ആവശ്യകതയെ ഒരിക്കൽ കൂടി ഊന്നിപ്പറഞ്ഞു കൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി വരവായി .പരിസ്ഥിതി ദിനാചരണം വിദ്യാലയങ്ങളിൽ അന്യമായ ഈ വർഷം, വിദ്യാർത്ഥികൾ വീടുകളിൽ പരിസ്ഥിതി ദിനത്തിൻ്റ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ടു തന്നെ പരിസ്ഥിതി ദിനം ആചരിക്കുകയുണ്ടായി .ഓരോ വിദ്യാർത്ഥികളും കുടുംബാംഗങ്ങളോടൊത്ത് പുതിയ മരങ്ങൾ നടുകയും ക്ലാസ്സ് അദ്ധ്യാപകർ ഓൺലൈൻ മീറ്റിംങ് വഴി ഈ ദിനത്തിൻ്റ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഈ ദിനത്തെക്കുറിച്ചുള്ള കൂടുതൽ അവബോധം കുട്ടികളിൽ സൃഷ്ടിക്കാൻ ഈ മീറ്റിംങ് അവസരമൊരുക്കി . ലോക സമുദ്രദിനം സമുദ്രങ്ങളുടെ പ്രാധാന്യം ഓർമ്മിപ്പിക്കുക ,സമുദ്രങ്ങൾ നേരിടുന്ന വെല്ലുവിളികൾ ശ്രദ്ധയിൽ കൊണ്ടുവരിക, ഇവയുടെ സുസ്ഥിര പരിപാലനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ 1992 ൽ റിയോഡി ജനീറയിൽ നടന്ന യു .എൻ കാലാവസ്ഥാ ഉച്ചകോടിയിൽ ആണ് ജൂൺ 8 സമുദ്ര ദിനമായി ആചരിക്കുവാൻ തീരുമാനമായത് .കാനഡ യാണ് ഇത് ആദ്യമായി ആചരിച്ചത് . മാറി വരുന്ന കാലാവസ്ഥാ പരിസ്ഥിതിയിൽ സമുദ്രത്തിൻ്റ പ്രാധാന്യം കുട്ടികളെ ബോധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അസംപ്ഷൻ എ.യു .പി സ്കൂളിലും സമുദ്രദിനം ആചരിക്കുകയുണ്ടായി .ക്ലാസ്സ് തല പ്രസംഗങ്ങൾ ,പോസ്റ്റർ നിർമ്മാണം തുടങ്ങി നിരവധി പ്രോഗ്രാമുകൾ ഈ ദിനാചരണവുമായി ബന്ധപ്പെട് നടത്തപ്പെട്ടു . ഡോക്ടേഴ്സ് ഡേ 2019 മാർച്ച് മുതൽ ലോകം ഒരു പുതിയ പോരാട്ടത്തിലായിരുന്നു ,കോവിഡിനെതിരെയുള്ള .പോരാട്ടം .ഈ പോരാട്ടത്തിൽ മുന്നണി പോരാളികളായി പോരാടിയവരിൽ മുൻപന്തിയിൽ ഉള്ളവരായിരുന്നു ഡോക്ടേഴ്സ് .ഇവരെ പ്രത്യേകമാംവിധം ആദരിക്കുക എന്നത് കാലഘട്ടത്തിൻ്റെ ആവശ്യകതയാണ് എന്നുള്ള ബോധ്യത്തോടെയാണ് ഈ ദിനം അസംപ്ഷൻ എ.യു .പി .എസ് ആചരിച്ചത് .രണ്ട് തരത്തിലുള്ള ഓൺലൈൻ മത്സരങ്ങൾ ഈ ദിനവുമായി ബന്ധപ്പെട്ട് നടത്തപ്പെടുകയുണ്ടായി .തങ്ങളെ ഏറെ സ്വാധീനിച്ച ഡോക്ടേഴ്സിനുള്ള കത്ത് എഴുത്ത് മത്സരവും ആശംസാകാർഡ് മത്സരവുമാണ് നടത്തപ്പെട്ടത് .ഈ രണ്ട് മത്സരത്തിലും ധാരാളം കുട്ടികൾ പങ്കെടുക്കുകയും ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടിയവരെ ഡിജിറ്റൽ ട്രോഫി നൽകി അനുമോദിക്കുകയും ചെയ്തു.ഇത് കുട്ടികളിൽ ഡോക്ടേഴിനോട് കൂടുതൽ ആദരവ് ഉളവാകുവാൻ ഇടയായി .
}} |