എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/സ്വാതന്ത്ര്യദിനാചരണങ്ങൾ
2006 മുതലുള്ള ഓരോ സ്വാതന്ത്ര്യദിനങ്ങളും ഈ വിദ്യാലയത്തിൽ ഓരോ ശിശുക്ഷേമപദ്ധതികളുടെ തുടക്കമാണ്. സ്വാതന്ത്യദിനങ്ങൾ വിദ്യാർത്ഥികളില്ലാതെ ചടങ്ങ് മാത്രമായ പ്രളയകാലം വരെ അത് അങ്ങനെ തന്നെ തുടർന്നു. ആ ശിശുക്ഷേമപദ്ധതികളെ ഇവിടെ പരിചയപ്പെടാം.
സഞ്ചിഭാരം കുറയ്ക്കൽ
2006ൽ കുഞ്ഞുങ്ങളുടെ പുസ്തക സഞ്ചിയുടെ ഭാരം കുറയ്ക്കുകഎന്നലക്ഷ്യത്തോടെ ഭക്ഷണം കഴിക്കാനുള്ള പ്ലേറ്റും തിളപ്പിച്ചാറിയ കുടിവെള്ളവും ക്ലാസിൽ ലഭ്യമാകുക എന്ന വലിയ ലക്ഷ്യത്തെ ഇന്നാട്ടിലെ ഉദാരമതികളായ നാട്ടുകാർ നെഞ്ചേറ്റിയപ്പോൾ ഓരോ ക്ലാസിനു മുന്നിലും കുടിവെള്ള പാത്രങ്ങൾ നിരന്നു. കൂടുതൽ വായിക്കാം
ബാലികാ സൈക്കിൾ ക്ലബ്
സ്കൂൾ വിട്ടു വന്നാൽ ആൺകുട്ടികൾ കളിസ്ഥലങ്ങളിലേക്കും, പെൺകുട്ടികൾ അടുക്കള പുറത്തേക്കോ ചുലെടുത്ത് മുറ്റേത്തേക്കോ ഇറങ്ങു ന്നതാണ് നമ്മുടെ നാട്ടിൻപുറത്തെ സാധാരണ ചിത്രം. ആ അവസ്ഥയിൽ ചെറിയ മാറ്റമെങ്കിലും ഉണ്ടാക്കുക, ആൺകുട്ടികൾക്കൊപ്പം കളിച്ചും ആസ്വദിച്ചും അവകാശബോധം മനസിൽ ഊട്ടിയുറപ്പിച്ചും തന്നെ പെൺകുട്ടികളെയും വളർത്തുക എന്ന ഉദ്ദേശ്യത്തോ ടെയാണ് നമ്മൾ ബാലികാ സൈക്കിൾ ക്ലബ്ബിന് തുടക്കം കുറിക്കുന്നത്. കൂടുതൽ വായിക്കാം
താങ്ങ്
പാർശ്വവത്കരിക്കപ്പെട്ടവരോടുള്ള പരിഗണന ഊട്ടിയുറപ്പിക്കാൻ ഉള്ളതായിരുന്നു 2008 ലെ സ്വാതന്ത്ര്യദിനം. ലംപ്സം ഗ്രാൻഡ് കാലങ്ങളായി കുഞ്ഞുങ്ങൾക്ക് കിട്ടുന്ന ആനുകൂല്യമാണ്. പക്ഷെ ആ പണം കുട്ടിക്ക് എന്തെങ്കിലും ഒരു പഠന സഹായത്തിന് ഉപകാരപ്പെടാറില്ല. ആ അവസ്ഥക്ക് ഒരു മാറ്റം വരണം എന്ന് ഞങ്ങൾ ആഗ്രഹിച്ചു. കൂടുതൽ വായിക്കാം
തണൽ
സർക്കാരിന്റെ ചില പദ്ധതികൾ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഞങ്ങൾ അത് തുടങ്ങി കഴിഞ്ഞിരിക്കും.ഇതിനുദാഹരണമാണ് വിദ്യാർത്ഥികൾക്ക് ആഴ്ചയിലൊരിക്കൽ സാമ്പാറും ചോറും അടങ്ങുന്ന ഉച്ചഭക്ഷണംനൽകുന്ന "വീട്ടുഭക്ഷണം വിദ്യാലയത്തിൽ" എന്ന പദ്ധതി. മാസത്തിലൊരിക്കൽ തിളപ്പിച്ചാറിയ പാൽ കൊടുക്കുന്ന പദ്ധതി, എന്നിവ. കൂടുതൽവായിക്കാം
കുഞ്ഞുപൗരന്റെ രക്തഗ്രൂപ്പ്
ഓരോ കുട്ടിയുടെയും രക്തഗ്രൂപ്പ് പരിശോധിച് രേഘപ്പെടുത്തുന്ന പദ്ധതി . ഇന്നത്തെ കുഞ്ഞ് നാളത്തെ പൌരൻ. ഓരോ നാല് വർഷം കഴിയുമ്പോളും വിദ്യാലയത്തിലെ മൊത്തം കുഞ്ഞുങ്ങളുടെയും രക്തഗ്രൂപ്പ് പരിശോധിച് രേഘപ്പെടുത്തുന്നതിനു വിഭാവനം. 2009 ൽ തുടങ്ങി, 2013ലും 2017 ലും തുടർച്ച. ഒരു ഗ്രാമത്തിൻറെ മൊത്തം രക്തഗ്രൂപ്പ് ഡയരക്ടറി വിദ്യാലയത്തിൽ തയ്യാറാവുന്നു. വിദ്യാലയം സമൂഹത്തിനു വേണ്ടിയാകുന്ന ദീർഘ വീക്ഷണമുള്ള ഈ പദ്ധതിയുംതുടക്കംകുറിച്ചത് 2009 ലെ സ്വാതന്ത്ര്യ ദിനത്തിൽ.
ശലഭോദ്യാനം
ജൈവ വൈവിധ്യ വർഷവുമായി ബന്ധപ്പെട്ടു ശലഭോദ്യാനം, ഒരു ആമ്പൽക്കുളം, നാടൻ മത്സ്യങ്ങളുടെ അക്വേറിയം എന്നിവ സജ്ജീകരിച്ചു. വിവിധങ്ങളായ ശലഭ. പ്രജനന സസ്യങ്ങൾ നട്ടുപരിപാലിച്ച് കുഞ്ഞുങ്ങൾക്ക് നവ്യമായ പഠനാനുഭവം നൽകാൻ നമുക്ക് സാധിച്ചു. പിന്നീട് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഈ ശലഭോദ്യാനം ജൈവവൈവിധ്യ ഉദ്യാനമായി നമ്മൾ വികസിപ്പിച്ചു. കെ എസ് ടി എ എന്ന അധ്യാപകസംഘടനയുടെ 10000 രൂപയുടെ ധനസഹായത്തോടെ വിദ്യാർത്ഥികൾക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങളും ഔഷധ സസ്യങ്ങളും കൂടി തയ്യാറാക്കി മോടി കൂട്ടി വിദ്യാലയത്തിന്റെ ആകർഷണമുള്ള ഒരു ഭാഗമായി ഈ ഉദ്യാനം നിലകൊള്ളുന്നു.
ചുറ്റുപാടുമുള്ള ഗവൺമെൻറ് സ്കൂളുകളിലെല്ലാം കുഞ്ഞുങ്ങൾക്ക് പല ഫണ്ടുകളുപയോഗിച്ച് കളിപാർക്കുകൾ അനുവദിക്കുന്നതിനും മുൻപത്തെ കാലം.
ഞങ്ങളുടെ വിദ്യാലയത്തിലെ 300 ലധികം വരുന്ന കുഞ്ഞിമക്കൾക്ക് അത്തരത്തിലൊരു പാർക്കിന് ഗവൺമെൻറിൽ നിന്ന് ഒരു പൈസ അനുവദിച്ചു കിട്ടില്ല എന്നുറപ്പായിരുന്നു. എന്നാൽ വിനോദയാത്രയിലും മറ്റും ഇത്തരം കളിയുപകരണങ്ങൾ കുഞ്ഞുങ്ങളിലുണ്ടാക്കുന്ന ആഹ്ലാദം വിദ്യാലയ ത്തിലും ലഭ്യാമാക്കണം. പണക്കാരന്റെ മക്കൾ മാത്രമല്ല സാധാരണക്കാരന്റെ മക്കളും ഉല്ലസിക്കട്ടെ അതിന് പണം ഒരു തടസമാവരുത് എന്നിട്ടോ.... തുടർന്ന് വായിക്കുക
അക്ഷരവാണി
കുഞ്ഞുങ്ങളിൽ ഉറങ്ങിക്കിടക്കുന്ന സർഗവാസനകൾക്ക് വിരിഞ്ഞിറങ്ങാനൊരു വേദിയൊരുക്കി കുഞ്ഞുങ്ങളുടെ പ്രക്ഷേപണ പരിപാടി "അക്ഷരവാണി" 2012 ലെ സ്വാതന്ത്ര്യദിനത്തിൽ തുടങ്ങി ഇപ്പോഴും തുടരുന്നു. ആഴ്ചയിലോരോ ദിവസം വിപുലമായ രീതിയിൽ തന്നെ ഓരോ ക്ലാസുകാരും ഊഴമിട്ട് അഷരവാണി റേഡിയോ നിലയത്തിൻറെ പ്രക്ഷേപണം ഏറ്റെടുത്തിരിക്കുകയാണ്.
സമ്പാദ്യച്ചെപ്പ്
2 0 1 4 ലെ സ്വാതന്ത്ര്യ ദിനത്തിൽ സമ്പാദ്യ പദ്ധതിയുടെ ഭാഗമായി കുഞ്ഞുങ്ങൾക്ക് സ്വന്തം സമ്പാദ്യം എന്ന ചിന്തയിൽ നിന്നാണ് "സമ്പാദ്യ ചെപ്പ് " എന്ന കുഞ്ചി കുഞ്ഞുങ്ങൾക്ക് കൊടുത്തത്. ഒരു മാസം ചില്ലറ പൈസകൾ നിക്ഷേപിക്കുന്നു, അത് രേഖപ്പെടുത്താൻ ഒരു കാർഡ്. മാസത്തിലെ അവസാന വെള്ളിയാഴ്ച ചെപ്പുമായി ക്ലാസിലെതുന്നു. പിന്നെ ഒരു ബഹളമാണ്... കൂടുതൽ വായിക്കാം