സെന്റ്.ജോസഫ്സ് എൽ പി എസ് കറുകുറ്റി നോർത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്.ജോസഫ്സ് എൽ പി എസ് കറുകുറ്റി നോർത്ത് | |
---|---|
വിലാസം | |
ബസ്ലഹം സെൻറ്.ജോസഫ്സ് എൽ.പി.എസ്.കറുകുറ്റി നോർത്ത് , കറുകുറ്റി പി.ഒ. , 683576 , എറണാകുളം ജില്ല | |
സ്ഥാപിതം | 15 - 3 - 1938 |
വിവരങ്ങൾ | |
ഫോൺ | 04842 451330 |
ഇമെയിൽ | sjlpskarukuttynorth@gmail.com |
വെബ്‍സൈറ്റ് | https://www.sjlpskarukuttyn.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25426 (സമേതം) |
യുഡൈസ് കോഡ് | 32080200105 |
വിക്കിഡാറ്റ | Q99509687 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | കറുകുറ്റി പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരിക്കുഞ്ഞ് എം.ജെ |
പി.ടി.എ. പ്രസിഡണ്ട് | ബാബു എൻ.പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഫെമിന ഡേവിസ് |
അവസാനം തിരുത്തിയത് | |
08-03-2022 | 25426lps |
ചരിത്രം
എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന 'വടക്കേക്കര സ്കൂൾ 'എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന നമ്മുടെ ഈ വിദ്യാലയം 1938 ൽ 'സെന്റ് .ജോസഫ്സ് എൽപി സ്‌കൂൾ കറുകുറ്റി നോർത്ത്' എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു. അനേകായിരം മക്കളുടെ ആഗ്രഹത്തിന്റെയും പ്രാർത്ഥനയുടെയും ഉത്തരമായി വളരെ ചെറിയ ഒരു കെട്ടിടമായി പണിത ഈ സ്ഥാപനം ഇന്ന് എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സുഗമമായ രീതിയിൽ പഠിക്കാൻ സാധിക്കുന്ന വിധത്തിൽ അത്യാധുനികമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു. ഈ പ്രദേശത്തുകാരനായ പൈനാടത്ത് ഔസേപ്പച്ചന്റെ ശ്രമഫലമായി ആദ്യമായി നീരൊലിപ്പാറ പ്രദേശത്തു സ്ഥാപിച്ച സ്കൂൾ ഇന്ന് മഠം സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് പിന്നീട് മാറ്റപ്പെട്ടു .ഈ സ്ഥാപനം മേരിമാതാ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു . ആദ്യ പ്രധാന അധ്യാപികയായി സിസ്റ്റർ ഡെൽഫിന സിഎംസി നിയമിതയായി . കൂടുതൽ സൗകര്യം ആവശ്യമായി വന്നപ്പോൾ ഈ കെട്ടിടം പിന്നീട് 1976 ൽ പുതുക്കി പണിതു . .പ്രീ കെ.ഇ.ർ. കെട്ടിടമായതിനാലും ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി 2012 ൽ വീണ്ടും കെട്ടിടം പൊളിച്ചു ഇന്നു കാണുന്ന മനോഹരമായ കെട്ടിടം പണിയുകയുണ്ടായി . സിഎംസി മേരിമാതാ പ്രൊവിൻസിനു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഇന്ന് സിസ്റ്റർ ഹിത ജോസിന്റെ നേതൃത്വത്തിൽ ക്രിയാത്മകമായി പ്രവർത്തിച്ചു വരുന്നു .
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് റൂം
- കമ്പ്യൂട്ടർ ലാബ്
- ലൈബ്രറി
- ഗണിത ലാബ്
- ശാസ്ത്ര ലാബ്
- കളിസ്ഥലം
- ശുചിമുറി
- പാർക്ക്
- ഊട്ടുമുറി
- സ്കൂൾ ബസ്
- നവീകരിച്ച അടുക്കള
- ഇക്കോ പാർക്ക്
- പച്ചക്കറി തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
1 .സി.ഡെൽഫീന (1938 -1975 )സി.ഫിലോണില (1975 -1982 )സി.ബാംബീനാ ,മറിയാമ്മ ടീച്ചർ,
സി.മെൻഡസ് (1991 -2003 ).സി .സിബി തെരേസ് (2003 -2006 )സി .ലിസ്ബത് (2007 -2013 )
സി .എൽസിൻ തോമസ് പി (2013 -2021 )
നേട്ടങ്ങൾ
- 2012 എൽ എസ് എസ് സ്കോളർഷിപ്പ്
- 2015 മോറൽ സയൻസ് 2 എ പ്ലസ് ഗ്രേഡ്
- 2016 മോറൽ സയൻസ് 2 എ പ്ലസ് ഗ്രേഡ്
- 2017 മോറൽ സയൻസ് 2 എ പ്ലസ് ഗ്രേഡ്
- 2017 മോറൽ സയൻസ് 2 എ പ്ലസ് ഗ്രേഡ്
- 2017മോറൽ സയൻസ് 2 എ പ്ലസ് ഗ്രേഡ്
- 2018 മോറൽ സയൻസ് 2 എ പ്ലസ് ഗ്രേഡ്
- 2019മോറൽ സയൻസ് 2 എ പ്ലസ് ഗ്രേഡ്
- 2021 മോറൽ സയൻസ് 2 എ പ്ലസ് ഗ്രേഡ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജസ്റ്റിൻ വർഗ്ഗീസ് (മ്യൂസിക് ഡയറക്ടർ )
വഴികാട്ടി
{{#multimaps:10.23689,76.37583|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 50 മി. അകലം.
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25426
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ