കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ൽനടപ്പിലാക്കിയ ലിറ്റിൽ കൈറ്റ് സിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നിർവ്വഹിച്ചു വി പി എസും ലിറ്റിൽ കൈറ്റ് സ് തങ്ങളുടെ ഭാഗമാക്കിയിരിക്കുന്നു. അഭിരുചി പരീക്ഷ നടത്തി ഒൻപതാം ക്ലാസ്സിലെ 35 പേരടങ്ങുന്ന അംഗങ്ങളെ തെരഞ്ഞെടുത്തു.

44046-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44046
യൂണിറ്റ് നമ്പർLK/2018/44046
അംഗങ്ങളുടെ എണ്ണം35
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർആരോമൽ കെ ആർ
ഡെപ്യൂട്ടി ലീഡർഅക്ഷയ് എസ് എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീമതി പി ആർ പ്രജിത
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീമതി ശ്രീദേവി വി
അവസാനം തിരുത്തിയത്
07-03-2022Vpsbhssvenganoor

സ്കൂൾ തല സമിതി യോഗം

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല സംഘാടനവും പ്രവർത്തനങ്ങളും കാര്യക്ഷമമാക്കാൻ സ്കൂൾതലസമിതി യോഗം 8-6-18 ന് നടന്നു. കുട്ടികളുടെ പ്രതിനിധികളായി ആരോമൽ കെ ആറിനെയും അക്ഷയ് എസ് എസിനേയും തിരഞ്ഞെടുത്തു. ശ്രീമതി ശ്രീദേവി , ശ്രീമതി പി ആർ പ്രജിദ എന്നിവരാണ് കൈറ്റ് മിസ്ട്രസുമാർ.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ഭരണ നിർവ്വഹണ സമിതി

പ്രിലിമിനറി ക്യാമ്പ്

ബാലരാമപുരം സബ്ജില്ലാ ഐ ടി കോ ഓർഡിനേറ്റർ ശ്രീമതി ജലജ ടീച്ചറിന്റെ നേത്യത്വത്തിൽ ജൂൺ 2 ന് നടന്ന പരിശീലനത്തേടു കൂടി 2018 - 19 അധ്യയന വർഷത്തിലെ ഞങ്ങളുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സിസിന്റെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കുകയുണ്ടായി.

യൂണിറ്റു തല പരിശീലനം

കൈറ്റ് മിസ്ട്രസ്സുമാരുടെ നേതൃത്ത്വത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു.

അനിമേഷൻ

അനിമേഷൻ ക്ലാസ്സായിരുന്നു ആദ്യം. ടുപ്പി ട്യൂബ് ഡെസ്ക് എന്ന സോഫ്റ്റുവെയറാണ് പരിചയപ്പെട്ടത്. അനിമേഷൻ പ്രവർത്തനങ്ങൾക്ക് ട്വീനീങ്, എക്സ്റ്റെൻഡ് തുടങ്ങിയ ടൂളുകൾ പുതുമ നൽകി. . അനിമേഷൻ ചിത്രങ്ങൾ ഇങ്ക്സ്കേപ്പ്, ജിമ്പ് എന്നിവയിലൂടെ വരയ്ക്കാൻ പഠിച്ചു.

എക്സ്പേർട്ട് ക്ലാസ്സ്

ആനിമേഷനെ കുറിച്ച് ആധികാരികമായി കുട്ടികൾക്ക് അറിവു കൊടുക്കാൻ ഞങ്ങളുടെ സ്കൂളിലെ തന്നെ ഹയർ സെക്കന്ററി അധ്യാപകനായ സുരേഷ് കുമാർ സാറിനെ ചുമതലപ്പെടുത്തി. അനിമേഷന്റെ വിഭിന്ന തലകൾ 28-7-18 ശനിയാഴ്ച സാർ കുട്ടികൾക്ക് പകർന്നു കൊടുത്തു.