എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
06/10/2020 - വിദ്യാഭ്യാസ വകുപ്പ് ഗിഫ്റ്റഡ് ചിൽഡ്രൻ ആയി തിരഞ്ഞെടുത്ത എടവനക്കാട് എസ് ഡി പി വൈ കെ പി എം ഹൈസ്കൂളിലെ ആതിര കൃഷ്ണയ്ക്കും അമ്മാർ അലിക്കും അഭിനന്ദനങ്ങൾ. യു.എസ്.എസ് പരീക്ഷയിലെ ഉന്നത വിജയമാണ് ഇവരെ ഈ നേട്ടത്തിന് അർഹരാക്കിയത്.
10/02/2021 - എം.എൽ.എ എസ്.ശർമ്മ വൈപ്പിനിലെ സ്കൂളുകളിൽ നടപ്പാക്കുന്ന വെളിച്ചം പദ്ധതിയിൽ 2019- 2020 വർഷം ഹൈസ്കൂൾ വിഭാഗം മൂന്നാം റണ്ണർ അപ്പായ എസ്.ഡി.പി.വൈ കെ.പി.എം.ഹൈസ്കൂളിനുള്ള സമ്മാനം അദ്ധ്യാപകർ ഏറ്റു വാങ്ങുന്നു. ഒരു ലക്ഷം രൂപയുടെ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളുമാണ് സ്കൂളിന് ലഭിക്കുക. 14/03/2021 - സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ അപൂർവ നേട്ടവുമായി ഒരേ വിദ്യാലയത്തിലെ കായിക അധ്യാപകനും പിടിഎ പ്രസിഡണ്ടും. എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്കൂളിലെ കായികാധ്യാപകനായ ജോസഫ് ആൻഡ്രൂസും പിടിഎ പ്രസിഡൻ്റായ വി ജെ ആൻറണി സാബുവുമാണ് മലപ്പുറം തേഞ്ഞിപ്പാലം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന മീറ്റിലെ സുവർണ്ണ താരങ്ങളായത്. പുരുഷവിഭാഗം പോൾവാൾട്ടിലാണ് ജോസഫ് ആൻഡ്രൂസ് സ്വർണം കരസ്ഥമാക്കിയത്. ഹാമർത്രോയിലാണ് ആൻറണി സാബുവിൻ്റെ സുവർണ്ണ നേട്ടം.
വീണ്ടും നേട്ടങ്ങളുമായി SDPY KPMHS
നന്മ സ്വീപ് എറണാകുളം ജില്ലാ ഹൈസ്കൂൾ വിഭാഗത്തിൽ സംഘടിപ്പിച്ച ജനറൽ ക്വിസ്സ് മത്സരത്തിൽ മികച്ച പെർഫോമൻസോടെ ഒന്നാം സ്ഥാനം നേടിയ ഭവ്യ നന്ദക്ക് നന്മയുടെ സമ്മാനം പ്രധാന അധ്യാപിക സി.രത്നകല ടീച്ചറും നന്മയുടെ ക്യാഷ് പ്രൈസ് PTA പ്രസിഡൻ്റ് ആൻ്റണി സാബുവും ഭവ്യ നന്ദയ്ക്ക് നൽകി നിർവ്വഹിച്ചു. ഭവ്യ നന്ദയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
മുപ്പതാമത് എറണാകുളം ജില്ലാ കളരിപ്പയറ്റ് മത്സരത്തിൽ എടവനക്കാട് എസ്ഡിപി വൈ കെപിഎം ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളും ഇംപൾസ് കളരിസംഘത്തിലെ അംഗങ്ങളുമായ 4 വിദ്യാർത്ഥികൾക്ക് നേട്ടം. ഫിദ ഫാത്തിമ, അഫ്സൽ അലി, സന നസ്റിൻ, മർയം മുഹമ്മദ് എന്നീ കുട്ടികളുടെ കൂടി മികവിലാണ് ഇംപൾസ് കളരി സംഘത്തിന് ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാനായത്. പരിശീലകർക്കും മത്സരാർത്ഥികൾക്കും അഭിനന്ദനങ്ങൾ....
- കേരളസർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ 2021 ലെ സഹചാരി അവാർഡ് എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌ക്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്*
ഭിന്നശേഷിയുള്ള കട്ടികളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾക്ക് ജില്ലാതലത്തിൽ സർക്കാർ നൽകുന്ന അവാർഡാണ് ഇത്. 10000 രൂപയും പ്രശസ്തി പത്രവും മെമന്റോയും ഉൾപ്പെടുന്നതാണ് പുരസ്‌ക്കാരം. അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷങ്ങളുടെ ഭാഗമായി ഉണർവ് 2021 എന്ന പേരിൽ കാക്കനാട് ജില്ലാപഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന പരിപാടിയിൽ വച്ച് ജില്ലാ കളക്ടർ ജാഫർ മാലിക് എടവനക്കാട് എസ്ഡിപി വൈ കെപിഎം ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് കൈമാറി.
സ്പോർട്ട്സ്
എറണാകുളം സെപക് താക്രോ അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നലെ (20-11-2021) ഒക്കൽ എസ്.എൻ.എച്ച്.എസ്.എസിൽ നടന്ന 16-ാമത് എറണാകുളം ജില്ലാ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌ക്കൂൾ സീനിയർ വിഭാഗം ചാമ്പ്യൻമാരായി. ഇതോടൊപ്പം സബ് ജൂനിയർ ഗേൾസ്, സബ് ജൂനിയർ ബോയ്‌സ് വിഭാഗങ്ങളിൽ റണ്ണർ അപ്പ്, സീനിയർ ഗേൾസ് വിഭാഗത്തിൽ സെക്കന്റ് റണ്ണർ അപ്പ് സ്ഥാനങ്ങളിൽ എത്തുകയും ചെയ്തു. ആരോമൽ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കും പരിശീലകരായ ആൻഡ്രൂസ് സാറിനും ആഷ്‌ലിൻ സാറിനും അഭിനന്ദനങ്ങൾ.
2021 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിച്ച വൈപ്പിനിലെ സ്കൂളു അനുമോദന ചടങ്ങിൽ വൈപ്പിനിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതി വിജയിച്ച എടവനക്കാട് എസ്ഡിപി വൈ കെപിഎം ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസ് സി രത്നകല എംഎൽഎ ശ്രീ.കെ എൻ ഉണ്ണികൃഷ്ണനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു. 263 വിദ്യാർത്ഥികളാണ് എടവനക്കാട് എസ്.ഡി പി വൈ കെപിഎംഎച്ച് എസിൽ നിന്നും പരീക്ഷയെഴുതി വിജയിച്ചത്. 70 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിക്കുകയും ചെയ്തു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങളും ഈ ചടങ്ങിൽ വിതരണം ചെയ്തു.