ഗവ. ജെ ബി എസ് പുന്നപ്ര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ജെ ബി എസ് പുന്നപ്ര | |
---|---|
വിലാസം | |
പുന്നപ്ര ഗവ.ജെ.ബി.സ്കൂൾ , പുന്നപ്ര. പി.ഒ. , 688004 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1 - 6 - 1907 |
വിവരങ്ങൾ | |
ഫോൺ | 0477 2288950 |
ഇമെയിൽ | 35229govtjbspunnapra.alpy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35229 (സമേതം) |
യുഡൈസ് കോഡ് | 32110101003 |
വിക്കിഡാറ്റ | Q87478202 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുന്നപ്ര തെക്ക് പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം.എം.അഹമ്മദ് കബീർ |
പി.ടി.എ. പ്രസിഡണ്ട് | പ്രശാന്ത് കുമാർ. ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ദലീമ ജോസഫ് |
അവസാനം തിരുത്തിയത് | |
05-03-2022 | Govtjbspunnapra |
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പുന്നപ്രയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ജെ ബി എസ് പുന്നപ്ര. ആലപ്പുഴ ഉപജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ പഠിക്കുന്ന സർക്കാർ വിദ്യാലയമാണിത്.
ചരിത്രം
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ജ്വലിക്കുന്ന ഓർമ്മകൾ പേറുന്ന ശാന്തമായ ഒരു ഗ്രാമമാണ് പുന്നപ്ര .ഒട്ടേറെ പ്രമുഖ വ്യക്തികൾക്ക് ജന്മം കൊടുത്ത ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുകയാണ് ഗവ:ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം .115 വർഷങ്ങൾക്കുമുൻപ് പുന്നപ്രയിലെ കുമ്പളത്താക്കൽ കുടുംബം സർക്കാരിന് സംഭാവനയായി നൽകിയ സ്ഥലത്തും കെട്ടിടത്തിലുമാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....
ഭൗതികസൗകര്യങ്ങൾ
പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്തിന്റെ ഒൻപതാം വാർഡിൽ നാഷണൽ ഹൈവേയോട് ചേർന്ന് ചതുരാകൃതിലുള്ള 118സെന്റ് (സർവ്വേ നമ്പർ.129/3)സ്ഥലമാണ് ഈ വിദ്യാലയത്തിനുള്ളത്.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....
-
കമ്പ്യൂട്ടർ ലാബ്
-
കമ്പ്യൂട്ടർ ലാബ്
-
ഹൈടെക് ക്ലാസ്സ് റൂം
-
ഓപ്പൺ എയർ ഓഡിറ്റോറിയം
-
ഹൈടെക് ക്ലാസ്സ് റൂമുകൾ
-
സ്കൂൾ ബസ്
അക്കാദമിക പ്രവർത്തനങ്ങൾ
അക്കാദമിക രംഗത്ത് സ്‌കൂളിന്റെ മികവുകൾക്കുള്ള പൊതുസമൂഹത്തിന്റെ അംഗീകാരമാണ് പുന്നപ്ര ഗവ ജെബി സ്കൂളിലെ മികച്ച അഡ്മിഷൻ. ആലപ്പുഴ ഉപജില്ലയിൽ സർക്കാർ പ്രൈമറി വിദ്യാലയത്തിൽ ഏറ്റവുമധികം കുട്ടികൾ പ്രവേശനം നേടാനെത്തുന്നത് ഇവിടെയാണ്. ക്ലാസ്സ് മുറിയിലെ നിരന്തര മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിൽ പഠനത്തിൽ പിന്നോക്കാവസ്ഥയിലുള്ള കുഞ്ഞുങ്ങൾക്ക് പരിഹാര ബോധനം നടത്തിവരുന്നു.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
വിസ്മയിപ്പിക്കുന്ന വികസനക്കാഴ്ചകൾ
ഒറ്റ രാത്രിയിലുദിച്ചുയർന്നുവന്ന സമ്പൂർണ്ണ സുന്ദരവിദ്യാലയമല്ല ഗവ.ജെ.ബി.എസ്. 115 വർഷത്തിന്റെ ഉയർച്ച താഴ്ചകളിലൂടെ നീണ്ട ചരിത്രം ഈ സർക്കാർ വിദ്യാലയത്തിനുണ്ട്. മണലിനും തണലിനും പോലും അനേകരോടു കടപ്പെട്ടു കൊണ്ടു മാത്രമേ പുന്നപ്ര ഗവ.ജെ.ബി. എസിന് ഇനിയും അക്ഷരവെളിച്ചമായി നിലനിൽക്കാൻ സാധിക്കുകയുള്ളൂ. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
പാഠ്യേതര പ്രവർത്തനങ്ങൾ
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- കാർഷിക ക്ലബ്ബ്
അംഗീകാരങ്ങൾ
ആലപ്പുഴ ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവണ്മെന്റ് പ്രൈമറി വിദ്യാലയമായ ഗവണ്മെന്റ് ജെ ബി സ്കൂൾ അക്കാദമിക- അനക്കാദമിക പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...
നേട്ടങ്ങൾ
- ആലപ്പുഴ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ പ്രാഥമിക വിദ്യാലയം.
- തുടർച്ചയായി 8-ാം വർഷവും അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനത്ത്. തുടർന്ന് വായിക്കൂ..
സുവർണ്ണ നിമിഷങ്ങൾ
പുന്നപ്ര ഗവ.ജെ.ബി സ്കൂളിലെ മുൻ അധ്യാപകനും സഹകാരിയും സാമൂഹിക രാഷ്ടീയ പ്രവർത്തകനുമായിരുന്ന പരേതനായ ജി ദാമോദരക്കണിയാരുടെ പേരിൽ പുന്നപ്ര ഗവ.ജെ.ബി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി 2020-ൽ ഏർപ്പെടുത്തിയ, ആലപ്പുഴയുടെ വിദ്യാഭ്യാസ പുരോഗതിക്കും വികസനത്തിനും നൽകിയ സമഗ്ര സംഭാവനക്കുള്ള ജി.ഡി കണിയാർ പ്രതിഭാ പുരസ്കാരത്തിന് അന്നത്തെ അമ്പലപ്പുഴ എം എൽ എ യും കേരളത്തിന്റെ പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയുമായ ശ്രീ ജി സുധാകരന് സമ്മാനിച്ചു കൊണ്ട് അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് സംസാരിക്കുന്നു.വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...
ജെ.ബി.എസ്. ടീം....
അധ്യാപകരും അനധ്യാപകരും അടങ്ങുന്ന ഐക്യബോധമുള്ള ഒരു സംഘമാണ് ഗവ ജെ ബി സ്കൂളിന്റെ വിജയരഹസ്യം. തുടർന്ന് വായിക്കൂ ....
ഞങ്ങളുടെ പ്രഥമാധ്യാപകർ
115വയസുള്ള ഈ സർക്കാർ വിദ്യാലയത്തിൽ ആദ്യകാലങ്ങളിൽ സേവനമനുഷ്ഠിച്ച പ്രഥമാധ്യാപകരുടെ സേവനകാലയളവും ചിത്രങ്ങളും ശേഖരിക്കുക എന്നത് വളരെയധികം ശ്രമകരമായ ഒന്നാണ്... എങ്കിലും ലഭ്യമായവ ഇവിടെ ചേർക്കുന്നു...കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റി.
സ്‌കൂളിനെ അക്കാദമികവും ഭൗതികവുമായ നേട്ടങ്ങളിലേക്ക് നയിക്കുന്നതിൽ നിസ്തുല സംഭാവനയാണ് സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റി നൽകുന്നത്. അധ്യാപകരും സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റിയും തമ്മിലുള്ള ശക്തമായ ഐക്യബോധമാണ് പുന്നപ്ര ഗവ ജെബി സ്‌കൂളിന്റെ വിജയ രഹസ്യം. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...
വർണ്ണക്കാഴ്ചകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ....
വഴികാട്ടി
- NH66-ൽ ആലപ്പുഴ നഗരത്തിൽ നിന്നും 8km തെക്കോട്ട് സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം.
- NH66- ൽ അമ്പലപ്പുഴയിൽ നിന്നും 7km വടക്കോട്ട് സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം.
{{#multimaps:9.4286057,76.3467485|zoom=18}}
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35229
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ