ഗവ. ജെ ബി എസ് പുന്നപ്ര/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അംഗീകാരങ്ങൾ

ആലപ്പുഴ ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവണ്മെന്റ് പ്രൈമറി വിദ്യാലയമായ ഗവണ്മെന്റ് ജെ ബി സ്കൂൾ  അക്കാദമിക- അനക്കാദമിക പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. അക്കാദമിക തലത്തിലെ മികച്ച പ്രവർത്തനങ്ങൾക്ക് SCERT ഏർപ്പെടുത്തിയ ഡോക്ക്യൂമെന്റേഷൻ പ്രോഗ്രാമിനായി സംസ്ഥാനതലത്തിൽ 2018ൽ തെരെഞ്ഞെടുത്തത് ഈ വിദ്യാലയത്തെ ആയിരുന്നു. ഇതിനു തിരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ ജില്ലയിലെ ഏക പ്രൈമറി വിദ്യാലയം ആണ് ഗവണ്മെന്റ് ജെ ബി സ്കൂൾ. കൂടാതെ 2012ലെ ഉപജില്ലാതല പി. റ്റി. എ അവാർഡ്, മികച്ച വിദ്യാലയത്തിനുള്ള 2018ലെ അബ്ദുൽ സലാം മാസ്റ്റർ പുരസ്‌കാരം , പുന്നപ്ര ഫൈൻ ആർട്സ് സൊസൈറ്റിയുടെ 2019ലെ മികച്ച പാഠ്യേതര പ്രവർത്തനത്തിനുള്ള അവാർഡ്, പുന്നപ്ര ഫൈൻ ആർട്സ് സൊസൈറ്റിയുടെ 2020-21ലെ അമ്പലപ്പുഴ താലൂക്കിലെ മികച്ച  വിദ്യാലയത്തിനുള്ള അവാർഡ്  എന്നിവയും സ്കൂളിനെ തേടിയെത്തി. പി റ്റി എ യുടെ മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2020ലെ ഉപജില്ലാതല പി.റ്റി.എ അവാർഡിന് സ്കൂൾ എസ് എം സി അർഹമായി. കോവിഡാനന്തരപ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസവകുപ്പും കൈറ്റും ചേർന്ന് സംഘടിപ്പിച്ച "തിരികെ സ്കൂളിലേക്ക്" ഫോട്ടോ ഗ്രാഫി മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടുവാനും സ്കൂളിന്  സാധിച്ചു. കഴിഞ്ഞ 8വർഷമായി  അറബിക് കലോത്സവത്തിൽ ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ജെ ബി സ്കൂളിനാണ്.