ഗവ. ജെ ബി എസ് പുന്നപ്ര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

അക്കാദമിക പ്രവർത്തനങ്ങൾ 

അക്കാദമിക രംഗത്ത് സ്‌കൂളിന്റെ മികവുകൾക്കുള്ള പൊതുസമൂഹത്തിന്റെ അംഗീകാരമാണ്  പുന്നപ്ര ഗവ.ജെ.ബി സ്കൂളിലെ മികച്ച അഡ്മിഷൻ. ആലപ്പുഴ ഉപജില്ലയിൽ സർക്കാർ പ്രൈമറി വിദ്യാലയത്തിൽ ഏറ്റവുമധികം കുട്ടികൾ പ്രവേശനം നേടാനെത്തുന്നത് ഇവിടെയാണ്. ക്ലാസ്സ് മുറിയിലെ നിരന്തര മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിൽ പഠനത്തിൽ പിന്നോക്കാവസ്ഥയിലുള്ള കുഞ്ഞുങ്ങൾക്ക് പരിഹാര ബോധനം നടത്തിവരുന്നു. അങ്ങനെ നാലാം ക്ലാസ്സിൽ നിന്നും ഉപരിപഠനത്തിനായി പോകുന്ന മുഴുവൻ കുട്ടികളും എഴുത്തും വായനയും വശമുള്ളവരാണെന്ന് ഉറപ്പുവരുത്തുന്നു. എൽ.എസ്.എസ്. പരീക്ഷക്ക് അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾക്ക് മികച്ച ഫലമാണുണ്ടായത്.   2019-20 ൽ ആറ് കുട്ടികൾക്ക് സ്‌കോളർഷിപ്പ് നേടുവാനും ആലപ്പുഴ ഉപജില്ലയിൽ ഒന്നാമതെത്തുവാനും കഴിഞ്ഞു.  പ്രവൃത്തി ദിവസങ്ങളിലെല്ലാം കൃത്യമായി അസംബ്‌ളി കൂടുന്നു. എൽ.കെ.ജി. മുതൽ നാലാം ക്ലാസ്സുവരെയുള്ള മുഴുവൻ കുട്ടികളേയും ഇതിനായി തയാറാക്കുന്നു. ബുധനാഴ്ചകളിൽ ഭാഷാപഠനത്തിനായി പ്രത്യേകമായി ഇംഗ്ലീഷ് അസംബ്‌ളിയാണ് നടത്തിവരുന്നത്. ഇതിൽ ഇംഗ്ലീഷ് ഭാഷയുടെ വിവിധ വ്യവഹാരരൂപങ്ങൾ കുട്ടികൾ ആവിഷ്‌കരിച്ച് പ്രകടിപ്പിക്കുന്നു. എല്ലാകുട്ടികൾക്കും നിർഭയം ഭാഷ സംസാരിക്കുന്നതിനും കേട്ട് ആസ്വദിക്കുന്നതിനും അവസരം നല്കിവരുന്നു. ഇടയ്ക്കിടെ കേരളം സന്ദർശിക്കാറുള്ള വിദേശികളുമായി കുട്ടികൾക്ക് അഭിമുഖം സംഘടിപ്പിച്ചു വരുന്നു. കുട്ടികളുടെ അധിക വായനക്കുതകുന്ന തരത്തിൽ ഇംഗ്ലീഷ് പത്രമുൾപ്പടെ 3 വ്യത്യസ്ത ദിനപത്രങ്ങളുടെ 8 കോപ്പികൾ ക്ലാസ്സുകളിൽ ലഭ്യമാക്കുന്നുണ്ട്. അന്വേഷിക്കാം കണ്ടെത്താം എന്ന പരിപാടിയുടെ ഭാഗമായി പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട് ഏതാനും ചോദ്യങ്ങൾ അധ്യാപകർ ദിവസവും ബോർഡിൽ എഴുതിയിടുന്നു. മൂന്നും നാലും  ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളും  ഇവ എഴുതി എടുത്ത് ഉത്തരങ്ങൾ അന്വേഷിച്ച് കണ്ടെത്തുന്നു. അടുത്ത ദിവസത്തെ അസംബ്ലിയിൽ ഇവ ചോദിക്കുകയും ശരിയുത്തരം നൽകുന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നല്കുകയും ചെയ്യുന്നു. ക്രിസ്തുമസ്, ഓണം, റംസാൻ, വിഷു, തുടങ്ങിയ ആഘോഷവേളകളിൽ ആശംസാകാർഡുകളുണ്ടാക്കി കുട്ടികൾ പരസ്പരം കൈമാറി വരുന്നു. വ്യത്യസ്ത ആശംസാ വാക്യങ്ങൾ എഴുതി എടുക്കുവാൻ എല്ലാവർക്കും അവസരം നൽകുന്നതിലൂടെ കുട്ടികൾക്ക് ഇംഗ്ലീഷ്,മലയാളം ഭാഷകളിൽ പ്രാവീണ്യം വർദ്ധിക്കുന്നു. 2017 ഡിസംബർ 27 ന് വ്യത്യസ്തമായി നടത്തിയ ക്രിസ്മസ് ആഘോഷം മനോരമവാർത്താ ചാനലിലും പത്രമാധ്യമങ്ങളിലും ഇടം പിടിച്ചിരുന്നു. ആഴ്ചയിൽ ഒരു ദിവസം അസംബ്ലിയിൽ ശാസ്ത്രപരീക്ഷണം നടത്തുവാൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നതിലൂടെ ശാസ്ത്രാഭിരുചി വളരുന്നു. ഇംഗ്ലീഷ് ഫെസ്റ്റ്  മലയാളം ഫെസ്റ്റ്, ഗണിത മേള, ശാസ്ത്ര പ്രദർശനം  തുടങ്ങിയവ കുട്ടികൾക്ക് ഭാഷാവബോധം രൂപപ്പെടുത്തുന്നതിനും ഗണിതാശയങ്ങൾ ബോധ്യപ്പെടുത്തുന്നതിനും ശാസ്ത്രാഭിരുചി  വർദ്ധിപ്പിക്കുന്നതിനും സഹായകമാണ്. രക്ഷകർത്താക്കളെക്കൂടി സ്‌കൂളിന്റെ പ്രവർത്തനങ്ങളുമായി ചേർത്തു നിർത്തുന്നതിന് ഈ പരിപാടികൾ വലിയ പങ്ക് വഹിക്കുന്നു. സബ് ജില്ലാതലത്തിൽ നടക്കുന്ന കലാമേളയിൽ എല്ലാ ഇനങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ച് മികച്ച വിജയം നേടുന്നു. കഴിഞ്ഞ എട്ട് വർഷമായി അറബി കലാമേളയിൽ ലഭിക്കുന്ന ഓവറോൾ ചാമ്പ്യൻഷിപ്പ് നമ്മുടെ അഭിമാനമാണ്. പരമാവധി കുട്ടികൾക്ക് കായിക പരിശീലനം നൽകി കായിക മേളയിൽ മികച്ച പ്രകടനം  കാഴ്ചവയ്ക്കുന്നുണ്ട്. ശാസ്ത്ര ഗണിത പ്രവർത്തി പരിചയമേളകളിലെ അവിഭാജ്യ ഘടകമാണ് നമ്മുടെ വിദ്യാർത്ഥികൾ. എല്ലാ ഇനങ്ങളിലും പരമാവധി കുട്ടികളെ പങ്കെടുപ്പിച്ച് മികച്ച വിജയം നേടി വരുന്നു. ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ തന്നെയാണ് ഇതിനൊക്കെ അടിസ്ഥാനമെന്ന് സധൈര്യം പറയാം. എൽ.കെ.ജി. മുതൽ നാലാം ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികളുടെ സർഗ്ഗ സൃഷ്ടികൾ ഉൾപ്പെടുത്തി മലയാളത്തിലും ഇംഗ്ലീഷിലും അറബിയിലും കൈയ്യെഴുത്ത് മാസികകൾ ഓരോ വർഷവും  പുറത്തിറക്കുന്നുണ്ട്. പ്രാദേശികമായി കണ്ടെത്താൻ കഴിയുന്ന വിദഗ്ധരുടെ സാന്നിധ്യം ഉറപ്പാക്കിക്കൊണ്ട് അസംബ്ലിയിൽ കുട്ടികളുടെ വിവിധ പരിപാടികളോടു കൂടി ദിനാചരണങ്ങൾ നടത്തിവരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലെത്തിക്കുവാൻ വിദ്യാഭ്യാസ വകുപ്പും എസ്.എസ്. എ യും നിർദ്ദേശിച്ചിട്ടുള്ള മലയാളത്തിളക്കം , ശ്രദ്ധ, ഇംഗ്ലീഷ് ഭാഷാ പരിപോഷണത്തിന് ഉതകുന്ന ഹലോ ഇംഗ്ലീഷ് എന്നിവയും നല്ല നിലയിൽ നടന്നു വരുന്നു. ക്ലാസ്സ് റൂം ലൈബ്രറി പ്രവർത്തനം കാര്യക്ഷമമായി നടത്തി വരുന്നു. ലഭ്യമായിട്ടുള്ള ആധുനിക സാങ്കേതിക വിദ്യകൾ ക്ലാസ് മുറികളിൽ പ്രയോജനപ്പെടുത്തുന്നതിൽ  അധ്യാപകർ ശ്രദ്ധിക്കുന്നുണ്ട്. കുട്ടികൾക്ക് നല്ല സിനിമകൾ കാണുവാനും ഭാഷാപരമായ കഴിവുകൾ ആർജ്ജിക്കുവാനും അവസരം ലഭിക്കുന്നു. പരമാവധി ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുവാൻ അവസരം ഒരുക്കിക്കൊണ്ട് മൂന്ന് നാല് ക്ലാസുകളിലെ കുട്ടികൾക്കായി വർഷം തോറും പഠനയാത്രകൾ സംഘടിപ്പിച്ചു വരുന്നു. എല്ലാ വർഷവും സ്‌കൂൾ വാർഷികാഘോഷ പരിപാടിയി മികച്ച രീതിയിൽ സംഘടിപ്പിച്ചു വരുന്നു. മുഴുവൻ കുട്ടികൾക്കും അവരുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരം നൽകുന്നു. ഈ പരിപാടിയിൽ മുഴുവൻ രക്ഷകർത്താക്കളുടേയും സാന്നിധ്യവും സഹകരണവും ഉറപ്പുവരുത്തുന്നുണ്ട്.വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...

ജെ.ബി.എസ്. ടീം....

അധ്യാപകരും അനധ്യാപകരും ഒന്നു ചേർന്ന്, ഒറ്റക്കെട്ടായി, അർപ്പണബോധത്തോടെ പ്രവർത്തിക്കുന്നു എന്നതാണ് ഗവണ്മെന്റ് ജെ. ബി. സ്കൂളിന്റെ വിജയ മന്ത്രം. നാളിതുവരെ സ്കൂളിൽ പ്രവർത്തിച്ചു വന്ന അദ്ധ്യാപകരുടെയും അനധ്യാപകരുടെയും നിസ്തുലമായ  സേവനങ്ങൾ സ്കൂളിന്റെ ഇന്നത്തെ വളർച്ചയിൽ വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. തങ്ങളുടെ ജീവിതത്തിലെ ഏറിയ സമയവും സ്കൂളിന്റെ ഉയർച്ചയ്ക്കും പുരോഗതിക്കുമായി വിനിയോഗിക്കുന്ന ഒരു കൂട്ടം നല്ല ജീവനക്കാർ അന്നും ഇന്നും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.

കുട്ടികളുടെ പഠന പുരോഗതിക്കായുള്ള വ്യത്യസ്തമായ പഠനരീതികൾ വളരെ ആകർഷകമായ രീതിയിൽ ആവിഷ്കരിക്കാൻ പ്രാപ്തരായ, പുതുമയാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു കൊണ്ട് കാലത്തിന് അനുരൂപമായ പുത്തൻ ആശയങ്ങൾ  പഠന പ്രവർത്തനങ്ങളിൽ ഇഴചേർത്തുകൊണ്ട് പ്രവർത്തിക്കുവാ൯ മിടുക്കരായ അധ്യാപകരും, എല്ലാപ്രവർത്തനങ്ങളിലും തോളോട് തോൾചേർന്ന് പ്രവർത്തിക്കുന്ന അനധ്യാപകരും സ്കൂളിന്റെ ഒരു പൊൻതൂവൽ തന്നെയാണ് എന്നത് എടുത്തു പറയാതെ വയ്യ....

  • അഹമ്മദ് കബീർ എം.എം (പ്രഥമാധ്യാപകൻ)
  • അമ്പിളി ശ്രീനിവാസ്
  • സാജിത.വൈ
  • രാജി.എൻ.കെ
  • ഷീബ.ജെ
  • ഷീബ.എസ്
  • ജാസ്മി.വി.ഇ
  • ജോമി ജോൺസൺ
  • ജിഷ അംബികേശ്
  • നിയാസ്.എസ്
  • പ്രീതി.യു.ബി
  • ഷീബ മോൾ.എസ്
  • ഷെജീന മോൾ.എസ്
  • അനില.ആർ
  • ബെറ്റ്സി ഫ്രാൻസിസ്
  • റഹിയാനത്ത്.എ (അറബിക്)
  • ശോഭന.സി.പി (പി റ്റി സി എം )

പ്രീ- പ്രൈമറി വിഭാഗം

  • തസ്മില.എ.സ്
  • സജിത.എസ്
  • മഞ്ജു.സി.എസ്
  • വിചിത്ര.എൽ.
  • ഷംല.എച്(ആയ)
  • സേതുമോൾ.എം(ആയ)

മികച്ച നേതൃത്വവുമായി സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി.

സ്‌കൂളിനെ അക്കാദമികവും ഭൗതികവുമായ നേട്ടങ്ങളിലേക്ക് നയിക്കുന്നതിൽ നിസ്തുല സംഭാവനയാണ് സ്‌കൂൾ  മാനേജ്‌മെന്റ് കമ്മറ്റി നൽകുന്നത്. അധ്യാപകരും സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയും തമ്മിലുള്ള ശക്തമായ ഐക്യബോധമാണ് പുന്നപ്ര ഗവ.ജെ.ബി സ്‌കൂളിന്റെ വിജയ രഹസ്യം. അക്കാദമിക പ്രവർത്തനങ്ങൾക്ക് അധ്യാപകർക്ക് സർവ്വ പിന്തുണയും നൽകുന്നു. പ്രധാനപ്പെട്ട ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നതിന് സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റി നേതൃത്വം നൽകുകയും അവ മാധ്യമങ്ങളുടെ ശ്രദ്ധയിലെത്തിക്കുകയും ചെയ്യുന്നു. സ്‌കൂളിലെ ഉച്ച ഭക്ഷണപദ്ധതി എസ്.എം.സിയുടെ നേതൃത്വത്തിൽ മാതൃകാപരമായാണ് നടത്തുന്നത്.

എസ്.എം.സി.

രജികുമാർ.ആർ (വൈസ് ചെയർമാൻ)

എൻ.കെ.ബിജുമോൻ (വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ഗ്രാമപഞ്ചായത്തംഗം)

അംഗങ്ങൾ.

നൗഫൽ.എ, സുധീർ.പുന്നപ്ര, അഗസ്റ്റിൻ മൈക്കിൾ, എൻ.പ്രകാശ്, കോയ.എ, ആർ.ഷാജിമോൻ, ജെ.ഷീബ, സുമയ്യ.ജെ, ജയശ്രീ ശ്രീകുമാർ, നൗസി.കെ, നിജിമ.വി, അജിത.ആർ, രജനി.കെ, റസീന മാഹീൻ.

മദർ പിടിഎ.

ദലീമ ജോസഫ് (ചെയർപേഴ്‌സൺ)

ഷിബിന.കെ.ബി, രമ്യ.സി, ഹരീഷ്മ, സജിന സുധീർ, നെസ്‌ല.എൻ