എസ് സി എം വി ഗവ. യു പി സ്കൂൾ, ചെട്ടികാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് സി എം വി ഗവ. യു പി സ്കൂൾ, ചെട്ടികാട്
വിലാസം
ചെട്ടിക്കാട്

ചെട്ടിക്കാട്
,
പാതിരപ്പള്ളി പി. ഒ. പി.ഒ.
,
688521
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1931
വിവരങ്ങൾ
ഫോൺ0477 2259417
ഇമെയിൽscmvgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്34244 (സമേതം)
യുഡൈസ് കോഡ്32110401403
വിക്കിഡാറ്റQ87477720
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ478
പെൺകുട്ടികൾ345
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീത
പി.ടി.എ. പ്രസിഡണ്ട്ജാക്ക്സൺ
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ
അവസാനം തിരുത്തിയത്
02-03-2022Sajit.T


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ശ്രീചിത്തിര മഹാരാജ വിലാസം ഗവ.യുപി സ്കൂൾ 1931 ൽ സ്ഥാപിതമായി. പളളിയോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ഒരു നിലത്തെഴുത്ത് കളരി മാത്രമായിരുന്നു ആദ്യ കാലത്ത് പൂങ്കാവിൽ ഉണ്ടായിരുന്നത്. വൈക്കത്ത് നിന്നുള്ള അയ്യരു സാറായിരുന്നു അന്നത്തെ അധ്യാപകൻ .  പ്രാഥമിക വിദ്യാഭ്യാസം നേടണമെങ്കിൽ ദൂരെ എവിടെയെങ്കിലും പോകേണ്ട ഒരു സാഹചര്യമാണ് അന്ന് നിലനിന്നിരുന്നത്. ഈ അവസ്ഥക്ക് ഒരു മാറ്റം ഉണ്ടാകണമെങ്കിൽ ഇവിടെ ഒരു സ്കൂൾ അത്യാവശ്യമായി വന്നു. ഈ പ്രദേശത്തെ ഒരു  ഭൂ ഉടമയായിരുന്ന മറ്റത്തിൽ പരമേശ്വരക്കുറുപ്പാണ് സ്കൂളിനാവശ്യമായ സ്ഥലം നൽകിയത് പരമേശ്വക്കുറിപ്പിന്റെയും അദ്ദേഹത്തിന്റെ മേൽനോട്ടക്കാരനായ റപ്പേലിന്റേയും ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനമാണ് ഈ സ്ഥാപനത്തിന്റെ തുടക്കം . അന്നത്തെ മഹാരാജാവായിരുന്ന  ശ്രീചിത്തിര തിരുന്നാൾ മഹാരാജാവിന്റെ അനുവാദം വാങ്ങി, ശ്രീ റപ്പേലും നാട്ടുകാരും ചേർന്ന്  സ്കൂൾ ആരംഭിച്ചു. നിർമ്മാണത്തിനാവശ്യമായ പണം നാട്ടുകാരിൽ നിന്നും പിരിച്ചു. രാജാവിന്റെ സ്മരണ നിലനിർത്തുന്നതിനായി സ്കൂളിന് രാജാവിന്റെ പേര് നൽകി.

സ്കൂൾ യൂ.പി. ആക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു കമ്മറ്റി രൂപീകരിച്ചു. ശ്രി.ടി.ടി. ജോസഫ് കൺവീനറും അഡ്വക്കേറ്റ് വി.വി. മാമച്ചൻ പറത്തറ ചെയർമാനായും പാപ്പു ജോസഫ് വളത്തു ചിറ വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർമാനായ ശ്രീ പാപ്പു ജോസഫിന്റെ വീട്ടുപേര് കാരു പറമ്പെന്നു കൂടി അറിയപ്പെട്ടിരുന്നു. ഈ വീട് സ്കൂളിനോട് വളരെ അടുത്തായിരുന്നതു കൊണ്ട് കാരുപറമ്പ് എന്ന പേര് സ്കൂളിന് കാലക്രമത്തിൽ ലഭിച്ചു

ഭൗതികസൗകര്യങ്ങൾ

*മികച്ച ക്ളാസ് മുറികൾ 

*എല്ലാ ക്ളാസ് മുറികളും ഹൈടെക്

* സ്കൂളിൽ ഇന്റർനെറ്റ്, വൈ ഫൈ സൗകര്യം

* ആവശ്യമായ ഫർണിച്ചറുകൾ

* കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിങ്ങ്

* കുടിവെള്ള സൗകര്യം

* എല്ലാ അധ്യാപകർക്കും ലാപ് ടോപ്പുകൾ

* മികച്ച ലൈബ്രറി

* പെൺ സൗഹൃദമായ ശുചി മുറി

* എല്ലാ ക്ലാസ് മുറികളിലും സീലിംഗ് ഫാനുകൾ

* സ്കൂളിൽ സോളാർ വൈദ്യുതി ഉപയോഗിക്കുന്നു

* ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക പരിഗണന

പാഠ്യേതര പ്രവർത്തനങ്ങൾ

* നാടക കളരി

* സാഹിത്യ സംവാദം

* പഠന യാത്രകൾ

* സയൻസ് എക്സിബിഷൻ

* അക്ഷര തുമ്പി

* ചിത്രരചന പരിശീലനം

* കായിക പരിശീലനം

* ശലഭോദ്യാനം

* ജൈവ വൈവിധ്യ പാർക്ക്

* ഔഷധ തോട്ടം

* പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

മുൻ സാരഥികൾ

* ആദ്യത്തെ പ്രധാനാധ്യാപകൻ ജോസഫ് സാർ ആയിരുന്നു

* മറ്റത്തിൽ കേശവ കുറുപ്പ് സാർ , ദാമോദരൻ പിള്ള സാർ, വേലായുധൻ പിള്ള സാർ , ഇസ്തപ്പ കുറുപ്പ് സാർ, രാജേന്ദ്രൻ സാർ, ഉദയപ്പൻ സാർ, ശാലിനി ടീച്ചർ , സോമശേഖര പിള്ള സാർ , ബീമ ബീവി ടീച്ചർ, വേണു സാർ, സീത ടീച്ചർ

നേട്ടങ്ങൾ

* പൂർവ വിദ്യാർഥിയായ മികച്ച സോഫ്റ്റ് വെയർ എഞ്ചിനീയർ ജോയ് സെബാസ്റ്റ്യന്റെ  VCONSOL  എന്ന വീഡിയോ കോൺഫറൻസിംഗ് സോഫ്റ്റ് വെയറിന് കേന്ദ്ര സർക്കാർ അവാർഡും പ്രശസ്തിപത്രവും ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികച്ച സോഫ്റ്റ് വെയർ എഞ്ചിനീയർ ആയ ജോയ് സെബാസ്റ്റ്യൻ

വഴികാട്ടി

  • ആലപ്പുഴയിൽ നിന്നും വടക്കോട്ട് 4 കിലോ മീററർ NH 66 ലൂടെ ചേർത്തല റൂട്ടിൽ സഞ്ചരിച്ചാൽ പൂങ്കാവ് കുരിശ്ശടി ജംഗ്ഷനിൽ എത്തിച്ചേരും അവിടെ എന്നും പടിഞ്ഞാറോട്ട് 400 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. ( റയിൽവേ ക്രോസിന് കിഴക്ക് വശം)



{{#multimaps:9.529382520269667, 76.32266368110473|zoom=20}}