പിള്ളപ്പെരുവണ്ണ ജി എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പിള്ളപ്പെരുവണ്ണ ജി എൽ പി എസ് | |
---|---|
പ്രമാണം:47614GLPS1.jpeg | |
വിലാസം | |
പിള്ളെപ്പെരുവണ്ണ പെരുവണ്ണാമൂഴി പി.ഒ. , 673528 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 0496 2662053 |
ഇമെയിൽ | pillapperuvannaglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47624 (സമേതം) |
യുഡൈസ് കോഡ് | 32041000608 |
വിക്കിഡാറ്റ | Q64551269 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചക്കിട്ടപ്പാറ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 41 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുധീർ രാജ് പി.പി |
പി.ടി.എ. പ്രസിഡണ്ട് | സുധീഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിംലി |
അവസാനം തിരുത്തിയത് | |
02-03-2022 | Sreejithkoiloth |
കോഴുക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി ഗ്രാമപഞ്ചായത്തിലെ പെരുവണ്ണാമൂഴി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1956 ൽ സിഥാപിതമായി.
ചരിത്രം
പിള്ള പെരുവണ്ണ ഗവ.എൽ.പി സ്ക്കൂൾ ചക്കിട്ടപാറ പഞ്ചായത്തിൽ 15ാം വാർഡിൽ കുളത്തും തറ സ്ഥിതിചെയ്യുന്നു. പേരാമ്പ്ര പെരുവണ്ണ മൂഴി റോഡിൽ കുുപ്പൊയിൽ അങ്ങാടിയിൽ നിന്നും ഒരു കിലോമീറ്റർ അകലെ.
മലയോര കർഷക ഗ്രാമമാണ് ചക്കിട്ടപാറ. ഏതാട്ട് 55 വർഷങ്ങൾക്ക് മുമ്പ് കൊടും കാടായിരുന്നു. കാട്ടാനയും കാട്ടുപന്നിയും സ്വൈര്യവിഹാരം നടത്തിയിരുന്ന ഈ പ്രദേശം കുടിയേറ്റ കർഷകരുടെ അന്ധ്യാനസ്ഥലമായി കനകം വിളയിക്കുന്ന ഭൂമിയായി മാറി.
തെരുവ് പുല്ല് ( പുൽതൈലം വാറ്റി എടുക്കുന്ന പുല്ല്) കൃഷിനടത്തി അത് വാറ്റാനുള്ള വലിയ ചെമ്പ് സ്ഥാപിച്ചത് ഇവിടെ പാറയിലായിരുന്നു. ആദിമനിവാസികളായ കുറുമർ ചെമ്പുകണ്ട് ചക്കാണെന്ന് തെറ്റിദ്ധരിച്ച് ആ പാറയെ "ചക്കിട്ടപാറ" എന്നു വിളിച്ചു. ഇതാണ് പിന്നീട് ചക്കിട്ടപാറ യായി മാറി എന്നാണ് ഐതിഹ്യം.
മലബാറിലെ കാർഷിക സമരങ്ങളിൽ
പ്രധാനപ്പെട്ട "കൂത്താളി സമരം" നടന്നത് ചക്കിട്ടപാറ പഞ്ചായത്തിലാണ്. കൂത്താളി നായർക്ക് അനന്തരാകാശികൾ ഇല്ലാതെ വന്നപ്പോൾ
നിയമം വഴി ഗവൺമെന്റിൽ ലയിച്ച വൻ ഭൂമി കർഷകർക്ക്
പതിച്ചു നൽകണം എന്നാവശ്യപ്പെട്ടുകൊണ്ട് 1946 - 47 കാലഘട്ടത്തിൽ കർഷകർ നടത്തിയ സമരം ഒരു കാലഘട്ടത്തിന്റെ ഇതിഹാസമായിരുന്നു. 1956 ഏപ്രിൽ 23 തിയ്യതി 6 കുടികളെ ഒന്നാം തരത്തിൽ ചേർത്തു കൊണ്ട് വി.കെ ബാലൻ മാസ്റ്റർ ഈ വിദ്യാലയത്തിന് തുടക്കമിട്ടു. SNDP വകയായുള്ള ഒരു ഓലഷെഡിൽ ഇന്നത്തെ കുച്ചപ്പൊയിൽ റോഡിനു താഴെ പാറ ശിവക്ഷേത്രത്തിനു സമീപം പുഴയോരത്തായിരുന്നു ഈ വിദ്യാലയം മലബാർ
ഡിസ്ടിക്ക് ബോർഡിന്റെ കീഴിൽ ഏകധ്യാ കവിദ്യാലയമാണ് ഇതിന് തുടക്കം 4 കൊല്ലക്കാലം SNDP ഷെഡിൽ നടത്തിയ വിദ്യാലയം പിന്നീട് ഇന്നത്തെ കനാലിന് മുകൾ വശത്തുള്ള ശ്രീമാൻ ശ്രീ ജെവർക്കി എന്ന ആളുടെ സ്ഥലത്തേക്ക് മാറ്റി ഷെഡ് കൂട്ടുകയാണ് ഉണ്ടായത്. തുടർന്ന് ഇന്ന് സ്ക്കൂൾ സ്ഥിതിചെയ്യന്ന സ്ഥലത്തേക്ക് മാറി. ഈ വിദ്യാലയത്തിന് വേണ്ടിയുള്ള പുതിയ കെട്ടിടം 27/8/1970 ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇന്ന് നാല് ക്ലാസ്മുറികളും ഒര് ഒരു ഓഫീസ് മുറിയുമുള്ള ഓട് മേഞ്ഞ ഒരു കെട്ടിടവും 2 എക്ര സ്ഥലവും സ്ക്കൂളിനുണ്ട്. പഞ്ചായത്ത് വക ഒരു കളിസ്ഥലം പണിതിട്ടുണ്ട്. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന ദേശത്തുള്ള , പൊതു വിദ്യാലയം എന്ന നിലയിൽ ആരംഭകാലത്തുള്ള കുട്ടികളുടെ വർധനവ് നിലനിർത്താൻ സാധിച്ചിട്ടില്ല. കുട്ടികളുടെ കടന്നുവരവിന് വിഘാതമായി പല ഘടകങ്ങളും ഉണ്ടായി. അൺ എയ്ഡഡ് സ്ക്കൂളിനോടുള്ള ഭ്രമം സമൂഹത്തിന് അതിനോടുള്ള അമിത താല്പര്യം എന്നിവയെല്ലാം ഈ പൊതുവിദ്യാലയത്തെയും ബാധിച്ചിട്ടുണ്ട്. നിലവിൽ കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർധനവ് ഉണ്ടായിട്ടില്ലെങ്കിലും പൊതുവിദ്യാലയങ്ങളോട് സമൂഹത്തിനുണ്ടായ അനുകൂല മനോഭാവം ഈ വിദ്യാലയത്തിനും മുതൽ കൂട്ടാകുമെന്ന് നമുക്ക് പുത്യാശിക്കാം.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47624
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ