ചേലേരി മാപ്പിള എൽ.പി. സ്ക്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{{Infobox AEOSchool
|
ചേലേരി മാപ്പിള എൽ.പി. സ്ക്കൂൾ | |
---|---|
![]() | |
വിലാസം | |
ചേലേരി ചേലേരി പി.ഒ. , 670604 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഇമെയിൽ | chelerimalps@gmail.com |
വെബ്‍സൈറ്റ് | https://www.facebook.com/cmalps/ |
കോഡുകൾ | |
സ്കൂൾ കോഡ് | 13830 (സമേതം) |
യുഡൈസ് കോഡ് | 32021100702 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | തളിപ്പറമ്പ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊളച്ചേരി പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 85 |
പെൺകുട്ടികൾ | 97 |
ആകെ വിദ്യാർത്ഥികൾ | 182 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സ്നേഹ ഇ പി |
പി.ടി.എ. പ്രസിഡണ്ട് | ഇബ്രാഹിം കെ പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഹാജറ പി വി |
അവസാനം തിരുത്തിയത് | |
24-02-2022 | Jyothishmtkannur |
ചരിത്രം
1908 ൽ നലവടത്ത് കുറ്റ്യാട്ട് എ ൻ കെ നാരായണൻ നമ്പ്യാർ ആരംഭിച്ച ഗുരുകുല രീതിയിലുള്ള വിദ്യാഭ്യാസത്തിന്റെ തുടർച്ചയായി 1913 ൽ ഇദ്ദേഹത്തിന്റെയും അളവൂര് ഗോവിന്ദൻ നമ്പ്യാരുടെയും പരിശ്രമഫലമായി 'ആദിദ്രാവിഡ വിദ്യാലയം ' എന്ന പേരിലാണ് വിദ്യാലയം ആരംഭിച്ചത് .അദ്ധ്യാപകരുടെ വേതനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 1917 ൽ കെട്ടിടം തീ വെച്ച് നശിപ്പിക്കപ്പെട്ടു . തുടർന്ന് എൻ കെ നാരായണൻ നമ്പ്യാർ തന്റെ കൈവശമുള്ള ചിറക്കര വീടിനടുത്ത് ഒരു താൽകാലിക ഷെഡ് കെട്ടി 1918 ൽ സ്കൂൾ വീണ്ടും ആരംഭിച്ചു . 98 ലെ വെള്ളപ്പൊക്കത്തിൽ (1923 ൽ )ചിറക്കരപ്പറമ്പ വെള്ളത്തിൽ മുങ്ങി. സ്കൂൾ ഷെഡ് മുഴുവനായി ഒലിച്ചു പോയി. 1924 ൽ ചെങ്കല്ലു ചെത്തികെട്ടിയ ചുമരോടുകൂടി ജനാലകളും വാതിലുകളും വെച്ച ഓലമേഞ്ഞ ഒരു കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം പുനരാരംഭിച്ചു. 'ചേലേരി മാപ്പിള ലോവർ എലിമെന്ററി സ്കൂൾ' എന്ന പേരിലാണ് വിദ്യാലയം പിന്നീട് അറിയപ്പെട്ടത് .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ആവശ്ശ്യമായ ക്ലാസ്സ്മുറികൾ, ഫർണിച്ചറുകൾ,കമ്പ്യൂട്ടർലാബ്,കളിസ്ഥലം, പാചകപ്പുര,ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനുള്ള സംവിധാനങ്ങൾ, ശുചി മുറികൾ,മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ വിദ്യാലയത്തിൽ ഉണ്ട്. നിലവിലുള്ള സ്കൂൾ കെട്ടിടത്തിനടുത്തായി പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ക്ലബ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച്ച 2020-21
മാനേജ്മെന്റ്
2012 മാർച്ചുമുതൽ മാനേജ്മെന്റ് അവകാശം നൂഞ്ഞേരിയിലെ 'മർകസുൽ ഹുദാ' എന്ന സംഘടനയ്ക്കാണ്.അതിന്റെ ഭാരവാഹിയായ ശ്രീ അബ്ദുൽ റഷീദ് ദാരിമിയാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ.
മുൻസാരഥികൾ
ചേലേരി മാപ്പിള എ ൽ പി സ്കൂളിന്റെ ആദ്യത്തെ മാനേജരും ഹെഡ് മാഷുമായ കെ എം കുഞ്ഞിരാമൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പറശ്ശിനിക്കടവ് ആയുർവേദ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പാൾ ശ്രീ കെ ഭാസ്കരൻ ,കണ്ണൂർ ജില്ലാ ഡെപ്യൂട്ടി കലക്ടറായി വിരമിച്ച ശ്രീ രവീന്ദ്രനാഥ് ചേലേരി (പഠിക്കുന്ന വേളയിൽ ലീഡറായി പ്രവർത്തിച്ചിട്ടുണ്ട് ) ,ഇന്ത്യൻ മുസ്ലിം ലീഗിന്റെ കണ്ണൂർ ജില്ലാ സിക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ശ്രീ അബ്ദുൽ ഖരീം ചേലേരി ,ഇപ്പോൾ ഈ വിദ്യാലയത്തിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്ന ശ്രീ ജയപ്രകാശ മദനനൻ (കണ്ണൂർ ജില്ലാ ഉപഭോക്‌തൃ ഏകോപന സമിതിയുടെ സ്ഥാപക സിക്രട്ടറി ആണ്),ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്നവേറ്റീവ് മീഡിയ ഗ്രൂപ്പ് ഡയറക്ടറായും '100 മലയാളീസ് ഇൻ യു എ ഇ ' പ്രോജക്ട് ഹെഡായും പ്രവർത്തിച്ചു വരുന്ന ശ്രീ ടി വി സൈനുദ്ധീൻ,സിറാജ് പത്രത്തിന്റെ എഡിറ്ററായി പ്രവർത്തിച്ചിരുന്ന അശ്രഫ് ചേലേരി,ഡോക്ടർമാരായ ശ്രീമതി ശരീഫ ഇബ്രാഹിം വി കെ,ശ്രീമതി ബിജിന,ശ്രീ ബിനീഷ് ഇ പി എന്നിവർക്കു പുറമെ ശ്രീ കെ ജലീൽ,ശ്രീ മിഖ്ദാദ് ഖാദർ,സ്വപ്ന ഇ പി തുടങ്ങി ഏറെ എൻജിനീയർമാരും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ് . ഇതിനൊക്കെ പുറമെ അദ്ധ്യാപകർ, മെക്കാനിക്കുകൾ, സർക്കാർ ജീവനക്കാർ തുടങ്ങി വിവിധ മേഖലകളിൽ വിദഗ്ധരായവരെ സൃഷ്ടിച്ചെടുക്കാൻ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.
വഴികാട്ടി
{{#multimaps: 11.948232, 75.424938 | width=1095px | zoom=12}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|